| Saturday, 13th January 2024, 5:50 pm

അതുകൊണ്ടാകാം ധനുഷ് മില്ലര്‍ തെരഞ്ഞെടുക്കാന്‍ കാരണം: അരുണ്‍ മാതേശ്വരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആദ്യ രണ്ട് സിനിമകള്‍ കൊണ്ട് തമിഴ് സിനിമാലോകത്ത് സാന്നിധ്യമറിയിച്ച സംവിധായകനാണ് അരുണ്‍ മാതേശ്വരന്‍. 2021ല്‍ ഇറങ്ങിയ റോക്കി, അതുവരെ തമിഴ് പ്രേക്ഷകര്‍ കാണാത്ത തരത്തിലുള്ള ട്രീറ്റ്‌മെന്റ് കൊണ്ട് ശ്രദ്ധേയമായിരുന്നു. രണ്ടാമത്തെ ചിത്രമായ സാനി കായിധവും സമവിദായകന്റെ സ്‌കില്‍ വെളിപ്പെടുത്തുന്ന ഒന്നായിരുന്നു. ധനുഷ് നായകനായി എത്തുന്ന ക്യാപ്റ്റന്‍ മില്ലറാണ് അരുണിന്റെ പുതിയ സിനിമ. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ധനുഷ് ക്യാപ്റ്റന്‍ മില്ലര്‍ എന്ന സിനിമ തെരഞ്ഞെടുക്കാനുള്ള കാരണം വ്യക്തമാക്കുകയാണ് സംവിധായകന്‍. ‘ ധനുഷിനൊപ്പം വര്‍ക്ക് ചെയ്യുക എന്നത് ഒരുതരത്തില്‍ ഈസിയായിട്ടുള്ള കാര്യമാണ്. അദ്ദേഹം വെറുമൊരു സ്റ്റാര്‍ മാത്രമല്ല, നല്ലൊരു നടന്‍ കൂടെയാണ്. സ്വാഗ് ഉള്ള അല്ലെങ്കില്‍ വളരെയധികം മാസ് സീനുകളുള്ള സിനിമകളും അതിന്റെ കൂടെ തന്നെ ഗ്രൗണ്ടഡ് ആയിട്ടുള്ള സിനിമകളും അദ്ദേഹത്തിനെക്കൊണ്ട് ചെയ്യാന്‍ സാധിക്കും. അതുകൊണ്ടാകാം ധനുഷ് ക്യാപ്റ്റന്‍ മില്ലര്‍ തെരഞ്ഞെടുത്തത്,’ അരുണ്‍ പറഞ്ഞു.

ധനുഷിനെക്കൂടാതെ കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറും പ്രധാനവേഷത്തില്‍ വരുന്നുണ്ട്. പ്രിയങ്ക മോഹനാണ് നായിക. സന്ദീപ് കിഷന്‍, ജോണ്‍ കൊക്കന്‍, നിവേദിത സതീഷ്, എഡ്വേര്‍ഡ് സോന്നെന്‍ബ്ലിക്, അദിതി ബാലന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

ജി.വി.പ്രകാശ് സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സിദ്ധാര്‍ത്ഥ നുനിയാണ്. സത്യജ്യോതി ഫിലിംസിന്റെ ബാനറില്‍ സെന്തില്‍ ത്യാഗരാജനും അരുണ്‍ ത്യാഗരാജനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്‌

Content Highlight: Arun Matheshwaran telling that why Dhanush choosed Captain Miller

We use cookies to give you the best possible experience. Learn more