തിരുവനന്തപുരം: സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടുന്ന ആസാമിലെ മുഖ്യമന്ത്രി ഹീറോയും ദല്‍ഹി- കേരള മോഡല്‍ മന്ത്രിമാര്‍ ഇ.ഡിക്ക് മുമ്പില്‍ നില്‍ക്കേണ്ടിവരികയും ചെയ്യുന്ന ലോകത്തെ ഒരേയൊരിടമാണ് നമ്മുടെ രാജ്യമെന്ന് മാധ്യമപ്രവര്‍ത്തകനും അധ്യാപകനുമായ അരുണ്‍ കുമാര്‍.
34 സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടാനാള്ളു ബി.ജെ.പി ഭരിക്കുന്ന അസം സര്‍ക്കാരിന്റെ തീരുമാനവുമായി ബന്ധപ്പെട്ട വാര്‍ത്ത ഉദ്ധരിച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു അരുണ്‍ കുമാറിന്റെ പ്രതികരണം.
‘നിങ്ങളറിഞ്ഞോ? ബി.ജെ.പി മുഖ്യമന്ത്രി ഭരിക്കുന്ന അസമിലെ 34 സര്‍ക്കാര്‍ സ്‌കൂളുകള്‍ പൂട്ടുന്നു. ഒരൊറ്റയാള്‍ പോലും പത്താം ക്ലാസ്
പാസ്സാകാത്ത സ്‌കൂളുകളാണവ. പത്തു ശതമാനത്തില്‍ മാത്രം ജയിച്ച 102 സ്‌കൂളുകളും അടച്ചു പൂട്ടല്‍ വഴിയില്‍. തോല്‍ക്കുന്ന സ്‌കൂള്‍ മോഡല്‍ മുഖ്യമന്ത്രി ഹീറോയാവുകയും ജയിക്കുന്ന ദല്‍ഹി- കേരള മോഡല്‍ മന്ത്രിമാര്‍ ഇ.ഡിക്ക് മുന്‍പ് നില്‍ക്കേണ്ടി വരികയും ചെയ്യുന്ന ലോകത്തെ ഒരേ ഒരിടമാണ് നമ്മുടേത്. ഒരു സ്‌കൂള്‍ അടച്ചു പൂട്ടുമ്പോള്‍ ഒരു ജയില്‍ തുറക്കപ്പെടുകയാണ്,’ എന്നാണ് അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.