ന്യുദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനം ഉന്നയിച്ച മായാവതിക്ക് മറുപടിയുമായി ധനമന്ത്രി അരുണ്‍ ജെയ്റ്റലി. പ്രധാനമന്ത്രി രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഒരിക്കലും തന്റെ ജാതി ഉപയോഗിച്ചിട്ടില്ലെന്നും വികസന രാഷ്ട്രീയം മാത്രമാണ് അദ്ദേഹം ചെയ്തതെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി പ്രധാനമന്ത്രി സ്വന്തം ജാതി ഉപയോഗിക്കുകയാണെന്ന മായാവതിയുടെ പരാമര്‍ശത്തിനെതിരെയാണ് അരുണ്‍ ജെയ്റ്റ്‌ലി രംഗത്തെത്തിയത്. . പ്രതിപക്ഷം തന്നെ താഴ്ന്നയാളായാണ് കാണുന്നതെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മായാവതി.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി അദ്ദേഹത്തിന്റെ ജാതിയെ താഴ്ന്ന ജാതികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നുവെന്നാണ് മായാവതിയുടെ ആരോപണം. ‘ തെരഞ്ഞെടുപ്പു വേളയില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ മോദി അദ്ദേഹത്തിന്റെ ഉയര്‍ന്ന ജാതിയെ താഴ്ന്ന ജാതിയുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി.
മുലായം സിങ്ങിനെയും അഖിലേഷ് യാദവിനെയും പോലെ മോദി പിന്നാക്ക ജാതിയിലല്ല ജനിച്ചത്.’ എന്നും മായാവതി പറഞ്ഞിരുന്നു.
‘ഇന്ന് കാനൂജില്‍ മോദി പറഞ്ഞു, ബെഹന്‍ജിയും അഖിലേഷും താന്‍ പിന്നാക്ക സമുദായത്തില്‍പ്പെട്ടയാളായതുകൊണ്ട് താഴ്ന്നയാളായാണ് കാണുന്നതെന്ന്. അവരുടെ ദളിത് പിന്നാക്ക കാര്‍ഡ് ഇനിയിവിടെ ഇറക്കിയിട്ട് കാര്യമില്ല.’ എന്നും മായാവതി പറഞ്ഞു.
‘എതിരാളികള്‍ എന്നെ അധിക്ഷേപിക്കുംവരെ രാജ്യത്തുള്ളവര്‍ക്ക് എന്റെ ജാതി അറിയില്ലായിരുന്നു. എന്റെ ജാതി ചര്‍ച്ചയാക്കുന്നതിന് മായാവതിജിക്കും അഖിലേഷ് ജിക്കും കോണ്‍ഗ്രസുകാര്‍ക്കും നന്ദി. പിന്നാക്ക സമുദായത്തില്‍ ജനിക്കുന്നത് രാജ്യത്തെ സേവിക്കാനുള്ള അവസരമായി ഞാന്‍ കാണുന്നു.’ എന്നായിരുന്നു ഉത്തര്‍പ്രദേശിലെ കാനൂജില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞത്.
തന്റെ ജാതി രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കരുതെന്നും മോദി പറഞ്ഞിരുന്നു.
DoolNews Video