ന്യൂദല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിനെ അനുസ്മരിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ട്വീറ്റ് വാവാദമായി. ത്യാഗത്തിന്റെയും ധീരതയുടെയും പ്രതീകമായ നേതാജിക്ക് അദ്ദേഹത്തിന്റെ “മരണ വാര്‍ഷിക” ദിനത്തില്‍ ആദരവ് അര്‍പ്പിക്കുന്നെന്നായിരുന്നു ജെയ്റ്റ്‌ലിയുടെ ട്വീറ്റ്.
നേതാജിയുടെ ജീവിതവും മരണവും സംബന്ധിച്ച് നിലനില്‍ക്കുന്ന വാദ പ്രതിവാദങ്ങള്‍ക്കിടയിലാണ് തായ്‌വാനിലെ വിമാനാപകടത്തില്‍ നേതാജി കൊല്ലപ്പെട്ടുവെന്ന് ഉറപ്പിക്കുന്ന തരത്തില്‍ ജെയ്റ്റ്‌ലി ട്വീറ്റ് ചെയ്തത്.
ജെയ്റ്റ്‌ലിയുടെ പ്രസ്താവന ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്‌തെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതികരിച്ചു. ധനമന്ത്ര് മാപ്പ് പറയണമെന്ന് നേതാജിയുടെ ബന്ധുവും അടുത്തിടെ ബി.ജെ.പിയില്‍ ചേരുകയും ചെയ്ത ചന്ദ്രബോസ് ആവശ്യപ്പെട്ടു.
അതേ സമയം വിവാദമായതോടെ ട്വീറ്റ് ജെയ്റ്റ്‌ലി പിന്‍വലിച്ചിട്ടുണ്ട്.