ന്യൂദല്‍ഹി: പുല്‍വാമ ആക്രമണത്തില്‍ പ്രതിഷേധവുമായി ഇന്ത്യ. പാക്കിസ്ഥാനെ രാജ്യാന്തര സമൂഹത്തില്‍ ഒറ്റപ്പെടത്തുമെന്നും വിദേശ കാര്യമന്ത്രാലയം ഇതിന് സാധ്യമായ എല്ലാ നയന്ത്ര നടപടികളും സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
ഇതിനായി അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ തേടുമെന്നും ഇന്ത്യന്‍ സൈനികരെ അക്രമികള്‍ക്കും പിന്തുണച്ചവര്‍ക്കും ശക്തമായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
വ്യാപാര രംഗത്ത് പാക്കിസ്ഥാന് നല്‍കിപ്പോന്ന സൗഹൃദരാഷ്ട്ര പദവിയും ( Most Favoured Nation) ഇന്ത്യ പിന്‍വലിച്ചു. പാക്കിസ്ഥാനുമായുള്ള എല്ലാ വ്യാപാര ബന്ധവും വിച്ഛേദിച്ചതായി ജെയ്റ്റ്‌ലി അറിയിച്ചു. അതേസമയം ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഇന്ന് കാശ്മീരില്‍ സര്‍വകക്ഷി യോഗം വിളിക്കുന്നുണ്ട്.
ഉപതെരഞ്ഞെടുപ്പ്: കണ്ണൂരില്‍ മുഴുവന്‍ വാര്‍ഡിലും എല്‍.ഡി.എഫിന് വിജയം
ജമ്മുകശ്മീരില്‍ യുദ്ധസമാനമായ സാഹചര്യമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ രാഷ്ട്രീയ പരിപാടികള്‍ റദ്ദാക്കി.
ചാവേര്‍ ആക്രമണത്തെ തുടര്‍ന്നുള്ള സാഹചര്യം ചര്‍ച്ചചെയ്യാന്‍ സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭായോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നിരുന്നു. ആഭ്യന്തര, പ്രതിരോധ, വിദേശകാര്യ, ധനമന്ത്രിമാര്‍ക്കു പുറമേ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും മൂന്ന് സേനാ മേധാവികളും ഐ.ബി, റോ മേധാവികളും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഇന്റലിജന്‍സും ചര്‍ച്ചയില്‍ പങ്കെടുത്തു.
കേന്ദ്രമന്ത്രിസഭാ യോഗത്തിനു ശേഷം ആഭ്യന്തരമന്ത്രി&ിയുെ; ശ്രീനഗറിലെത്തും. ദേശീയ അന്വേഷണ ഏജന്‍സിയുടെ 12 അംഗസംഘവും സംഭവസ്ഥലത്തെത്തി.