| Friday, 13th October 2017, 2:05 pm

സമ്പദ് വ്യവസ്ഥ തകര്‍ത്തിട്ടും തള്ളിന് ഒരു കുറവുമില്ല: ഇന്ത്യയെക്കുറിച്ച് അമേരിക്കയ്ക്ക് നല്ല മതിപ്പാണെന്ന് അരുണ്‍ ജെയ്റ്റ്ലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയെക്കുറിച്ച് അമേരിക്കയ്ക്ക് നല്ല മതിപ്പാണെന്നും സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണങ്ങളെക്കുറിച്ചും ഭാവി പദ്ധതികളെ കുറിച്ചും അമേരിക്കയിലെ സാമ്പത്തിക വിദഗ്ദര്‍ക്ക് വ്യക്തമായ ധാരണയുണ്ടെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.

യുഎസ് സന്ദര്‍ശനത്തിനിടെയായിരുന്നു ജെയ്റ്റ്‌ലിയുടെ പരാമര്‍ശം. അന്താരാഷ്ട്ര നാണ്യനിധി, ലോകബാങ്ക് എന്നിവയുടെ വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കാനായി ഇന്ത്യന്‍ പ്രതിനിധി സംഘത്തിനൊപ്പമാണ് ജെയ്റ്റ്‌ലി യു.എസില്‍ എത്തിയത്.

സന്ദര്‍ശനത്തിന്റെ ഭാഗമായി ന്യൂയോര്‍ക്കിലെത്തുന്ന ജെയ്റ്റലി മുതിര്‍ന്ന കോര്‍പ്പറേറ്റ് നേതാക്കളുമായും നിക്ഷേപകരുമായും സംസാരിക്കും. കൊളംബിയ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചയിലും ജെയ്റ്റ്‌ലി പങ്കെടുക്കുന്നുണ്ട്.


DontMiss വിദ്യാലയങ്ങളില്‍ രാഷ്ട്രീയം വേണ്ടെന്ന് ഹൈക്കോടതി: സമരവും പിക്കറ്റിങ്ങും അനുവദിക്കരുതെന്ന് പൊലീസിന് നിര്‍ദേശം


കഴിഞ്ഞ നാല് ദിവസമായി താന്‍ വിവിധ നിക്ഷേപകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും അഭിമുഖീകരിക്കുകയും അവരുടെ ചോദ്യങ്ങള്‍ കേള്‍ക്കുകയും ചെയ്തിട്ടുണ്ട്. അതില്‍ നിന്നെല്ലാം ഇന്ത്യയെ കുറിച്ച് അവര്‍ക്ക് നല്ല മതിപ്പാണെന്നാണ് എനിക്ക് മനസിലായത്.

സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണങ്ങളെക്കുറിച്ചും ഭാവി പദ്ധതികളെ കുറിച്ചും അമേരിക്കയിലെ സാമ്പത്തിക വിദഗ്ദര്‍ക്ക് വ്യക്തമായ ധാരണയുണ്ടെന്നും അതിനോടെല്ലാം മികച്ച പ്രതികരണമാണ് അവര്‍ നടത്തിയതെന്നുമായിരുന്നു ജെയ്റ്റ്‌ലി പറഞ്ഞത്. – യു.എസ് നിക്ഷേപകരും ട്രംപിന്റെ അഡ്മിനിസ്‌ട്രേഷന്‍ ഒഫീഷ്യല്‍സുമായും നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ലഭിച്ച ഫീഡ്ബാക്ക് എന്തെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ജെയ്റ്റ്‌ലി.

We use cookies to give you the best possible experience. Learn more