ന്യൂദല്‍ഹി: ശസ്ത്രക്രിയയ്ക്കായി മൂന്ന് മാസത്തെ അവധിയില്‍ പ്രവേശിച്ച കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വീണ്ടും തിരികെയെത്തി ധനമന്ത്രിയുടെ ചുമതലകള്‍ ഏറ്റെടുത്തതായി റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച വിവരം രാഷ്ട്രപതിയുടെ ഓഫീസ് സ്ഥിരീകരിച്ചു.
കഴിഞ്ഞ മെയ് പതിനാലിന് വൃക്കമാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷം മൂന്ന് മാസത്തെ വിശ്രമ ജീവിതത്തിലായിരുന്നു അദ്ദേഹം. ഇതേത്തുടര്‍ന്ന് റെയില്‍വേ മന്ത്രി പീയുഷ് ഗോയലാണ് ധനകാര്യ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്.
ALSO READ: നെടുമ്പാശ്ശേരി വിമാനത്താവളം തുറക്കുന്ന തീയതി ഈ മാസം 29 ലേക്ക് നീട്ടിയതായി വിമാനത്താവള അതോറിറ്റി
അതേസമയം ശസ്ത്രക്രിയയ്ക്കു ശേഷം അദ്ദേഹം പൊതുപരിപാടികളില്‍ നിന്ന് വിട്ട് കുറച്ച് നാള്‍ നിന്നിരുന്നു. എന്നിരുന്നാലും രാജ്യസഭ ഉപാധ്യക്ഷന്‍ തെരഞ്ഞെടുപ്പില്‍ അദ്ദേഹം പങ്കെടുത്തിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മൂന്ന് മാസത്തെ വിശ്രമജീവിതത്തിനിടയിലും സാമൂഹിക മാധ്യമങ്ങളില്‍ ജെയ്റ്റ്‌ലി സാന്നിദ്ധ്യമറിയിച്ചുക്കൊണ്ടിരുന്നു. പ്രതിപക്ഷത്തിനെതിരെ ജെയ്റ്റ്‌ലി നടത്തിയ വിമര്‍ശനങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.