ന്യൂദല്‍ഹി: ശബരിമലയിലെ യുവതീ പ്രവേശനവിധിയെ പരോക്ഷമായി സ്വാഗതം ചെയ്ത് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റലി. രാജ്യത്ത് മതസ്വാതന്ത്ര്യം ഭരണഘടന അനുവദിക്കുന്നുണ്ടെന്നും, എന്നാല്‍ അത് അസഹനീയവും മാനുഷികമൂല്യങ്ങള്‍ക്ക് ഭീഷണി ആകാത്തത് വരെ മാത്രമേ ഉള്ളുവെന്നും അദ്ദേഹം പറഞ്ഞു.
“ഇന്ത്യന്‍ സമൂഹം പരമ്പരാഗതമായി നവേത്ഥാനത്തിന്റെ വക്താക്കളാണ്. അതിന്റെ ഭാഗമെന്നോളം സതി, ബാലവിവാഹം, ബഹുഭാര്യത്വം, ദ്വിഭാര്യത്വം എന്നീ അനാചാരങ്ങള്‍ക്കെതിരെ നമ്മള്‍ പോരാടിയിട്ടുണ്ട്. അതിനാല്‍ സര്‍ക്കാരിന്റെ ഇടപെടലുകള്‍ ഇല്ലാതെതന്നെ സാമൂഹികപരിഷകരണം യാഥാര്‍ത്ഥ്യമാക്കാന്‍ നമുക്ക് എളുപ്പമാണ്. മൗലികാവകാശങ്ങള്‍ പരസ്പരം സമാധാനപരമായി സഹവര്‍ത്തിച്ചു പോരണം”- അടല്‍ ബിഹാരി വാജ്പേയ് മെമ്മോറിയല്‍ ലെക്ചറില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
ALSO READ: ജി. രാമന്‍നായരും ജി. മാധവന്‍ നായരും ബി.ജെ.പിയില്‍ ചേര്‍ന്നു
മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നതിനു പകരം വ്യക്തികളുടെ സമത്വ സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും ഒത്തുപോകാനുള്ള മാര്‍ഗ്ഗം കണ്ടുപിടിക്കണം, ശബരിമല വിഷയത്തിലെ സുപ്രീം കോടതി വിധിയെ പേരെടുത്ത് പരാമര്‍ശിക്കാതെ അദ്ദേഹം പറഞ്ഞു.
ശബരിമല യുവതീപ്രവേശനവിധിയെ തുടക്കത്തില്‍ സ്വാഗതം ചെയ്ത ബി.ജെ.പി പിന്നീട് തീരുമാനത്തില്‍ നിന്നും മലക്കം മറിഞ്ഞ് സംസ്ഥാനത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരുന്നു. നിരവധി ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകരെയാണ് അക്രമണം അഴിച്ചു വിട്ടതിന് പൊലീസ് ഇതുവരെ അറസ്റ്റു ചെയ്തിരിക്കുന്നത്.
WATCH THIS VIDEO: