| Saturday, 4th March 2017, 11:00 am

'ആദായനികുതി നോട്ടീസുകളൊന്നും കാര്യമാക്കേണ്ട; ഒരു തുടര്‍നടപടിയുമുണ്ടാവില്ല': ബി.ജെ.പിക്ക് വോട്ടു ചെയ്യാന്‍ വ്യാപാരികള്‍ക്ക് അരുണ്‍ ജെയ്റ്റ്‌ലിയുടെ ഉറപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് ബി.ജെ.പിക്കെതിരെ രംഗത്തെത്തിയ വാരാണസിയിലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.

നോട്ടുനിരോധനത്തിനുശേഷം വ്യാപാരികള്‍ നടത്തിയ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പിന്റെ നടപടി നേരിടേണ്ടിവരില്ലെന്ന് വ്യാപാരികള്‍ക്ക് ഉറപ്പുനല്‍കിക്കൊണ്ടാണ് അരുണ്‍ ജെയ്റ്റ്‌ലി ഇവരെ സ്വാധീനിക്കുന്നത്.

വ്യാപാരികള്‍ നടത്തിയ നിക്ഷേപവുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് വ്യാപാരികള്‍ക്ക് നോട്ടീസ് അയച്ചിരുന്നു. ഈ നോട്ടീസ് കാര്യമാക്കേണ്ടതില്ല എന്നാണ് വ്യാപാരികളുടെ യോഗത്തില്‍ ജെയ്റ്റ്‌ലി അവരോടു പറഞ്ഞത്.


Must Read:എസ്.ഐയെ ‘ചേട്ടാ’ എന്നു വിളിച്ചു: വിദ്യാര്‍ഥിയുടെ മുഖത്ത് അടിച്ച് എസ്.ഐ


ഇത് അന്വേഷണം മാത്രമാണെന്നും തുടര്‍നടപടികളുണ്ടാവില്ലെന്നും ജെയ്റ്റ്‌ലി ഇവര്‍ക്ക് ഉറപ്പുനല്‍കി.

പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയില്‍ ബി.ജെ.പിക്ക് തിരിച്ചടിയുണ്ടാവാനുള്ള സാധ്യത തിരിച്ചറിഞ്ഞാണ് അരുണ്‍ ജെയ്റ്റ്‌ലിയെ പ്രചരണത്തിനായി രംഗത്തിറക്കിയത്. മാര്‍ച്ച് എട്ടിനാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്.

We use cookies to give you the best possible experience. Learn more