| Thursday, 18th January 2018, 9:31 pm

കരകൗശല വസ്തുക്കള്‍ക്ക് ജി.എസ്.ടി ഇല്ല; 53 വിഭാഗങ്ങളുടെ സേവന നികുതി കുറയ്ക്കുമെന്നും അരുണ്‍ ജയ്റ്റ്‌ലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കരകൗശലവസ്തുക്കളെ ജി.എസ്.ടി പരിധിയില്‍ നിന്നും ഒഴിവാക്കി. 29 കരകൗശലവസ്തുക്കളുടെ നികുതിയാണ് കുറയ്ക്കാന്‍ യോഗത്തില്‍ തീരുമാനമായത്. 53 വിഭാഗങ്ങളിലുള്ള സേവനങ്ങളുടെ നികുതി കുറയ്ക്കാനും ഇന്ന് ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായതായി കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി അരുണ്‍ ജയ്റ്റ്‌ലി അറിയിച്ചു.

എന്നാല്‍ റിയല്‍ എസ്റ്റേറ്റ് വിഭാഗത്തെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് യോഗത്തില്‍ തീരുമാനമായില്ല. അടുത്ത പത്ത് ദിവസത്തിനുള്ളില്‍ ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ ഇതേപ്പറ്റി തീരുമാനമെടുക്കുമെന്ന് ജയ്റ്റലി വ്യക്തമാക്കി.

ചില കൃഷി ഉപകരണങ്ങള്‍ക്കും നികുതി നിരക്ക് കുറച്ചിട്ടുണ്ട്. എന്നാല്‍ പെട്രോളിനെ ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നാണ് അറിയുന്നത്. അടുത്ത യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനം അറിയിക്കുമെന്ന് യോഗത്തിനു ശേഷം ധനമന്ത്രി അരുണ്‍ ജയ്റ്റലി അറിയിച്ചു.

We use cookies to give you the best possible experience. Learn more