ന്യൂദല്‍ഹി: കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ വൃക്ക മാറ്റിവെച്ചു. ദല്‍ഹി എയിംസില്‍വെച്ചായിരുന്നു ശസ്ത്രക്രിയ.
ശസ്ത്രക്രിയ വിജയകരമായിരുന്നെന്നും വൃക്കദാതാവും സ്വീകര്‍ത്താവും സുഖമായിരിക്കുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ഒരുമാസമായി ഡയാലിസിസിന് വിധേയനായിരുന്നു മന്ത്രി. ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ALSO READ: രാമനാട്ടുകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു
ശസ്ത്രക്രിയയെ തുടര്‍ന്ന് അടുത്ത ആഴ്ച നടക്കുന്ന പത്താമത് ഇന്ത്യ-യു.കെ സാമ്പത്തിക ധനകാര്യ ഉച്ചകോടിയില്‍ ജയ്റ്റ്‌ലി പങ്കെടുക്കില്ല.
ഇക്കഴിഞ്ഞ ഏപ്രില്‍ അഞ്ചിനാണ് താന്‍ വൃക്കരോഗബാധിതനാണെന്നും ചികിത്സയിലാണെന്നും ജയ്റ്റ്‌ലി അറിയിച്ചത്. ഇന്‍ഫെക്ഷന്‍ ഉണ്ടാകാതിരിക്കാന്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു അദ്ദേഹം.
ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് മന്ത്രി പൊതുപരിപാടികളില്‍ നിന്ന് വിട്ടുനിന്നിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് ഹൃദയശസ്ത്രക്രിയയ്ക്കും ജയ്റ്റ്‌ലി വിധേയനായിരുന്നു.
WATCH THIS VIDEO: