| Wednesday, 27th September 2017, 5:25 pm

വിയര്‍പ്പിന്റെ രാഷ്ട്രീയം കാണാതെ പോകരുതെന്ന് രാമലീല എത്തും മുമ്പ് അരുണ്‍ ഗോപി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ പുതിയ ചിത്രമായ രാമലീല നാളെ തിയ്യറ്ററുകളിലെത്തുകയാണ്. ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും നിര്‍ണ്ണായകമായ റിലീസുകളിലൊന്നാണിത്. ചിത്രത്തെ ബഹിഷ്‌കരിക്കണമെന്നും കലയെന്ന പരിഗണന നല്‍കി  തിയ്യറ്ററുകളിലെത്തണമെന്നും ചര്‍ച്ചകള്‍ സജീവമാണ്.

ഇതിനിടെ തന്റെ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി പ്രക്ഷകരോട് അഭ്യര്‍ത്ഥനയുമായെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ ഗോപി. ഒരുപാട് പ്രതീക്ഷകളുമായി ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുകയാണെന്നായിരുന്നു അരുണ്‍ ഗോപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.


Also Read:  ‘പാര്‍വ്വതി വേറെ ലെവലാണ് ഭായി’; സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റായി പാര്‍വ്വതിയുടെ വര്‍ക്ക് ഔട്ട് വീഡിയോ


“നന്ദി പറയാന്‍ ഒരുപാട് പേരുണ്ട്. സിനിമയില്‍ കൊണ്ടുവന്ന സജിച്ചേട്ടന്‍, കെ.മധുസാറില്‍ തുടങ്ങി അനന്തമായി നീളുന്ന ആ പട്ടിക. കഷ്ടപ്പാടുകള്‍ പറഞ്ഞ് സെന്റി അടിക്കുന്നില്ല. മനസില്‍ പ്രാര്‍ത്ഥനകള്‍ മാത്രം.” അരുണ്‍ ഗോപി പറയുന്നു.

വെറുപ്പിന്റെ രാഷ്ട്രീയം പറഞ്ഞ് വിയര്‍പ്പിന്റെ രാഷ്ട്രീയം കാണാതെ പോകുന്നവരോട് ഒരുവാക്ക്, വെറുക്കപ്പെടാനല്ലല്ലോ ഓര്‍മ്മിക്കപ്പെടാനാണല്ലോ സിനിമ… എന്നു പറഞ്ഞാണ് അരുണ്‍ ഗോപി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

സഹപ്രവര്‍ത്തകയെ അതിക്രൂരമായി ആക്രമിക്കാന്‍ കൊട്ടേഷന്‍ നല്‍കിയ കേസില്‍ അകത്തായ ദിലീപ് ചിത്രത്തെ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്നാണ് സിനിമാ ലോകം ഉറ്റു നോക്കുന്നത്. അതേസമയം, സിനിമയ്ക്കപ്പുറത്ത് ചിത്രം കാണണോ വേണ്ടയോ എന്ന നിലപാടിന്റെ സാക്ഷ്യമായും വിലയിരുത്തപ്പെടുന്നുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more