ഒരു അവകാശവാദവും ഇല്ല; ആരുടേയും തലയില്‍ ഒരു അമിത ഭാരവും തരുന്നില്ല; തുറന്ന മനസോടെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് കാണാന്‍ ക്ഷണിച്ച് അരുണ്‍ ഗോപി
Mollywood
ഒരു അവകാശവാദവും ഇല്ല; ആരുടേയും തലയില്‍ ഒരു അമിത ഭാരവും തരുന്നില്ല; തുറന്ന മനസോടെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് കാണാന്‍ ക്ഷണിച്ച് അരുണ്‍ ഗോപി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 24th January 2019, 3:46 pm

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് നാളെ തിയേറ്ററിലെത്തുകയാണ്. ഏറെ പ്രതീക്ഷയോടെയാണ് പ്രണവ് ആരാധകര്‍ ചിത്രത്തെ കാത്തിരിക്കുന്നത്.

എന്നാല്‍ ചിത്രത്തിന്റെ മേല്‍ ഒരു അവകാശവാദവും പറയുന്നില്ലെന്നും ആരുടേയും തലയില്‍ ഒരു അമിത ഭാരവും തരുന്നില്ലെന്നുമാണ് അരുണ്‍ ഗോപി പറയുന്നത്.

“”നാളെ ഇരുപത്തിയൊന്നാം നൂറ്റാണ്ടു റിലീസാകുകയാണ്. അവകാശവാദങ്ങള്‍ ഒന്നുമില്ല.. ആരുടേയും തലയില്‍ അമിതഭാരം തരുന്നതുമില്ല.. എന്റെ പരിമിതികളില്‍ നിന്നും ഒരുപാട് സ്‌നേഹത്തോടെ സൃഷ്ട്ടിക്കാന്‍ ശ്രമിച്ച ഒരു സിനിമയാണ് ഇത് .


സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന തര്‍ക്കത്തെ ചൊല്ലി ബി.ജെ.പി യോഗത്തില്‍ തര്‍ക്കം


ആരെയും നിരശാരാക്കില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇനി എല്ലാം ദൈവത്തിന്റെയും പ്രേക്ഷകരുടെയും കൈയിലാണ്..! ഒരുപാടുപേരോടു നന്ദി ഉണ്ട് വാക്കുകളില്‍ ഒതുക്കാന്‍ കഴിയാത്ത നന്ദി..

ഞാന്‍ പറയാത്ത കാര്യങ്ങള്‍ എന്റെ പേരിലാക്കി ട്രോള് ചെയ്തു എന്നെ പോപ്പുലര്‍ ആക്കുന്ന എന്‍ നെഞ്ചില്‍ കുടിയിരിക്കും എന്റെ ട്രോളന്മാര്‍ക്കും നന്ദി.. എല്ലാവരും തുറന്ന മനസ്സുമായി നാളെ ഈ ചിത്രം കാണണമെന്നും അരുണ്‍ ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയപെട്ടവരെ…

നാളെ ഇരുപത്തിയൊന്നാം നൂറ്റാണ്ടു റിലീസാകുകയാണ് അവകാശവാദങ്ങള്‍ ഒന്നുമില്ല.. ആരുടേയും തലയില്‍ അമിതഭാരം തരുന്നതുമില്ല.. എന്റെ പരിമിതികളില്‍ നിന്നും ഒരുപാട് സ്‌നേഹത്തോടെ സൃഷ്ട്ടിക്കാന്‍ ശ്രെമിച്ച ഒരു സിനിമയാണ് ഇത് ആരെയും നിരശാരാക്കില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു ഇനി എല്ലാം ദൈവത്തിന്റെയും പ്രേക്ഷകരുടെയും കൈയിലാണ്..! ഒരുപാടുപേരോടു നന്ദി ഉണ്ട് വാക്കുകളില്‍ ഒതുക്കാന്‍ കഴിയാത്ത നന്ദി.. ഞാന്‍ പറയാത്ത കാര്യങ്ങള്‍ എന്റെ പേരിലാക്കി ട്രോള് ചെയ്തു എന്നെ പോപ്പുലര്‍ ആക്കുന്ന എന്‍ നെഞ്ചില്‍ കുടിയിരിക്കും എന്റെ ട്രോളന്മാര്‍ക്കും നന്ദി.. ???? എല്ലാരും തുറന്ന മനസ്സുമായി നാളെ ഈ ചിത്രം കാണണം.. കൂടെ ഉണ്ടാകണം.. പ്രാര്‍ത്ഥനയോടെ സ്‌നേഹത്തോടെ…
അരുണ്‍ ഗോപി