ലോകകപ്പ് 2022; ഖത്തറിലെ തൊഴിലാളി ചൂഷണത്തെ പരിഹസിച്ചുകൊണ്ടുള്ള കലാസൃഷ്ടികള്‍
Daily News
ലോകകപ്പ് 2022; ഖത്തറിലെ തൊഴിലാളി ചൂഷണത്തെ പരിഹസിച്ചുകൊണ്ടുള്ള കലാസൃഷ്ടികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 31st May 2015, 1:00 am

fifa-012022 ല്‍ ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോളിലെ കുത്തക മുതലാളിമാരുടെ സ്‌പോണ്‍സര്‍ ഷിപ്പിനെതിരെ ഇന്റര്‍നെറ്റ് ആക്ടിവിസ്റ്റ് ഒരു ആന്റി ലോഗോ നിര്‍മിച്ചിരിക്കുകയാണ്. സ്‌പോൗണ്‍സര്‍മാരായ കുത്തക മുതലാളിമാരെ പരിഹസിക്കുന്ന രീതിയിലുള്ള ചിത്രങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അഡിഡാസ്, കൊക്കക്കോള, ബുഡ് വേയ്‌സെര്‍, സോണി അടക്കമുള്ള കമ്പനികളെയാണ് പരിഹസിച്ചിരിക്കുന്നത്. കഴിഞ്ഞ 20 വര്‍ഷമായി വലിയ അഴിമതി ആരോപണങ്ങളാണ് ഫിഫ നേരിടുന്നത്. “മനുഷ്യാകാശ ലംഘനങ്ങളുടെ പേരില്‍ അഭിമാനിക്കാവുന്ന ഖത്തറിലെ സ്‌പോണ്‍സര്‍” എന്നാണ് മക്‌ഡോണാള്‍ഡ്‌സ് കമ്പനിയെ പരിഹസിച്ചിരിക്കുന്നത്.

ലോകകപ്പ് സ്റ്റേഡിയം നിര്‍മിക്കുന്നതിനിടെ 1400 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. കഠുത്ത ചൂടും സുരക്ഷിതമല്ലാത്ത ജോലി സ്ഥലവുമാണ് ഇവരുടെ മരണ കാരണമായി പറയുന്നത്. വൃത്തിഹീനമായ ചുറ്റുപാടിലാണ് ഇവിടുത്തെ തൊളിലിളികള്‍ താമസിക്കുന്നതെന്നും യാതൊരു ഡോക്യുമെന്റ്‌സും ഇല്ലാതെയാണ് ഇവര്‍ ജോലി ചെയ്യുന്നതെന്നുമാണ് മനുഷ്യാവകാശ സംഘടന അറിയിച്ചിരിക്കുന്നത്.

കൊക്കോക്കോളയും വിസയും ഉള്‍പ്പെടെയുള്ള കമ്പനികള്‍ തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ചു. തൊഴിലാളികള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യുന്നതിനുള്ള അവസരം ഉണ്ടാക്കേണ്ടത് ഫിഫയുടെ ഉത്തരവാദിത്വമാണെന്നാണ് അവര്‍ പറയുന്നത്.

mc
ഹാംബര്‍ഗര്‍ ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ ശൃംഖലയാണ് മക്‌ഡോണാള്‍ഡ്‌സ്. 1940ല്‍ അമേരിക്കന്‍ ഐക്യനാടുകള്‍ ആസ്ഥാനമായി റിച്ചാര്‍ഡ് ആന്റ് മൗറീസ് മക്‌ഡൊണാള്‍ഡ് സഹോദരന്മാര്‍ സ്വന്തം പേരിലുള്ള ഒരു ബാര്‍ബിക്വോ റെസ്റ്റോറന്റായാണ് മക്‌ഡൊണാള്‍ഡ്‌സ് ആരംഭിക്കപ്പെട്ടത്.

അടുത്ത പേജില്‍ തുടരുന്നു

cc
കൊക്കകോള കമ്പനിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് അമേരിക്യന്‍ ഐക്യനാടുകളിലെ ജ്യോര്‍ജിയ സംസ്ഥാനത്തിലെ അറ്റ്‌ലാന്റ എന്ന പട്ടണത്തിലാണ്. അസാ കാന്‍ഡ്‌ലെറുടെ കമ്പനിയാണ് കൊക്കകോളയുടെ ഉടമസ്ഥര്‍. ആരോഗ്യത്തിനെ പ്രതികൂലമായി ബാധിക്കുന്നു എന്ന ആരോപണം കൊക്കകോളക്കെതിരെ എന്നുമുണ്ടായിട്ടുണ്ട്. ഒരുപാട് കോടതി കേസുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, അമ്ലത ഉള്ള സാധാരണ ആപ്പിള്‍ ജ്യൂസിനേക്കാള്‍ കൂടുതല്‍ ദ്രോഹം കൊക്കകോള ഉണ്ടാക്കുന്നതായി ആധികാരികമായി തെളിയിക്കുവാന്‍ കഴിഞ്ഞിട്ടില്ല.

അടുത്ത പേജില്‍ തുടരുന്നു

adidas-01
ജര്‍മനി ആസ്ഥാനമായുള്ള ഒരു ബഹുരാഷ്ട്ര കായികഉല്‍പന്ന നിര്‍മ്മാതാക്കള്‍ ആണ് അഡിഡാസ്. 1948ല്‍ അഡൊള്‍ഫ് ഡാസ്ലര്‍ എന്ന വ്യവസായി ആണ് ഇതു സ്ഥാപിച്ചത്. റീബോക്ക്, ടെയലര്‍മെയഡ്അഡിഡാസ് ഗോള്‍ഫ്, റോക്ക്‌പോര്‍ട്ട് എന്നീ കമ്പനികളുടെ മാതൃ സ്ഥാപനം ആണിത്. അഡിഡാസ് ഇന്നു യൂറോപ്പിലെ ഏറ്റവും വലിയ കായിക ഉല്പന്ന കമ്പനി ആണ്. ലോകത്തെ രണ്ടാമത്തെയും.

അടുത്ത പേജില്‍ തുടരുന്നു

kia-01സിയോള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് കിയ മോട്ടോര്‍ കോണ്‍പ്പറേഷന്‍. സൗത്ത് കൊറിയയിലെ രണ്ടാമത്തെ വലിയ വാഹന നിര്‍മ്മാതാക്കളാണ് ഇവര്‍.

അടുത്ത പേജില്‍ തുടരുന്നു

02

യു.എസിലെ ഏറ്റവും വലിയ ബിയര്‍ കമ്പനികളിലൊരാളാണ് ബുഡ്‌വൈസര്‍. ലോകമെമ്പാടും ഇവര്‍ക്ക് മദ്യ നിര്‍മാണ ശാലകളുണ്ട്.

അടുത്ത പേജില്‍ തുടരുന്നു

sony-01

ജാപ്പനിസ് കമ്പനിയായ സോണി. നിരവധി ബിസിനസുകളാണ് ഇവര്‍ കൈകാര്യം ചെയ്യുന്നത്. ഇലക്ടോണിക്‌സിലാണ് ഇവര്‍ കൂടുതലായും ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്.