| Tuesday, 2nd October 2018, 11:56 am

ഋതുമതിയായ ദുര്‍ഗ്ഗാദേവിയെ വരച്ച കലാകാരനെതിരെ സൈബര്‍ ആക്രമണവുമായി മതമൗലിക വാദികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ഋതുമതിയായാ ദുര്‍ഗ്ഗാദേവിയുടെ ചിത്രം വരച്ച് അനികേത് മിത്ര എന്ന കലാകാരനെതിരെ സൈബര്‍ ആക്രമണം. ദുര്‍ഗ്ഗാ പൂജയോട് അനുബന്ധിച്ച്, ആര്‍ത്തവമുള്ള സ്ത്രീകളെ ദുര്‍ഗ്ഗ പൂജ ആഘോഷങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യപ്പെട്ടാണ മിത്ര ചിത്രം വരച്ചത്.

ഒരു സാനിറ്ററി പാഡില്‍ ചുവന്ന നിറത്തില്‍ താമര വരച്ച് ചുറ്റും ദേവിയുടെ ചിത്രങ്ങള്‍ വച്ചാണ് ആ ചിത്രം ഒരുക്കിയിരിക്കുന്നത്. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ചിലര്‍ പ്രതിഷേധവുമായി വന്നത്.

Also Read:  പാകിസ്ഥാനെ ആക്രമിക്കാന്‍ വേണ്ടിയാണ് റാഫേല്‍ യുദ്ധവിമാനം വാങ്ങിയത്; വിമര്‍ശനങ്ങളില്‍ നിന്ന് തടിയൂരാന്‍ പുതിയ ന്യായീകരണവുമായി ബി.ജെ.പി

തന്റെ ഭാര്യയുടെയും സഹോദരിമാരുടെയും ദുര്‍ഗ്ഗ പൂജയില്‍ പങ്കെടുക്കാന്‍ കഴിയാതെ വരുമ്പോള്‍ ഉള്ള ദുഖം കണ്ടിട്ടാണ് ചിത്രം വരച്ചത് എന്ന് മിത്ര പറയുന്നു. ഒരു ബോധവത്കരണമാണ് ചിത്രത്തിലൂടെ ഉദ്ദേശിച്ചത് എന്നാണ് മിത്ര പറയുന്നത്.

ഇത് തെക്കേ ഇന്ത്യയിലായിരുന്നുവെങ്കില്‍ ഇയാളുടെ കൈവെട്ടുമായിരുന്നു. ബംഗാളികളുടെ ക്ഷമ കൊണ്ടാണ് ഇപ്പോഴും ഒന്നും ചെയ്യാത്തത് എന്നാല്‍ ഇത് ഞങ്ങളുടെ ദേവിയെ അപമാനിക്കലാണ് എന്നാണ് ഒരാള്‍ കമ്മന്റ് ചെയ്തത്.

ആളുകള്‍ക്കിപ്പോഴും സത്യം അംഗീകരിക്കാന്‍ മടിയാണ്. ഇത്തരമൊരു ചിന്തക്ക് അഭിനന്ദനം എന്നായിരുന്നു മറ്റൊരു കമന്റ്. പ്രതിഷേധങ്ങള്‍ക്കൊപ്പം നിരവധി പേര്‍ മിത്രയെ പിന്‍താങ്ങുകയും ചെയ്യുന്നുണ്ട്.

24 മണിക്കൂറില്‍ ഏതാണ്ട് 4000 ഷെയറുകളാണ് ചിത്രത്തിന് ലഭിച്ചത്. ആളുകളുടെ പ്രോത്സാഹനം ഉള്ളപ്പോള്‍ ഭീഷണിയും കേസുമൊന്നും തളര്‍ത്തുന്നില്ല എന്ന് മിത്ര പറയുന്നു.

We use cookies to give you the best possible experience. Learn more