Daily News
പര്‍ദ്ദയും ഇസ്‌ലാമിക വസ്ത്രധാരണവും ഡൂള്‍ ന്യൂസിലെ വ്യത്യസ്ത ലേഖനങ്ങളിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Dec 05, 08:38 am
Friday, 5th December 2014, 2:08 pm

എം.ഇ.എസ് പ്രസിഡന്റ് ഫസല്‍ ഗഫൂറിന്റെ പരാമര്‍ശത്തോടെ ഇസ്‌ലാമിക വസ്ത്രധാരണവും പര്‍ദ്ദയും എന്ന വിഷയം ഒരിക്കല്‍കൂടി മുഖ്യധാരയിലേക്ക് ചര്‍ച്ചയ്ക്ക് വന്നിരിക്കുകയാണ്. മുസ്‌ലിം സ്ത്രീകള്‍ ധരിക്കുന്ന പര്‍ദ്ദ വെറും ഫാഷനാണെന്നും ഇസ്‌ലാം മതപ്രകാരവും ധാര്‍മികപരമായും പര്‍ദ്ദയ്ക്ക് യാതൊരു പിന്‍ബലവുമില്ലെന്നാണ് ഫസല്‍ ഗഫൂര്‍ കഴിഞ്ഞദിവസം പറഞ്ഞത്. വ്യത്യസ്ത ലേഖനങ്ങളിലൂടെ ഡൂള്‍ ന്യൂസ് നേരത്തെ ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു. ആ ലേഖനങ്ങളിലേക്ക്….


pradha


കേരളത്തിലെ ഒരു ശരാശരി മുസ്‌ലീം വളര്‍ന്നു വരുന്നതിലും മത-ധാര്‍മിക-ആത്മീയ സങ്കല്‍പ്പങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്നതിലും മദ്രസ, ജുമുഅ, മതപ്രഭാഷണങ്ങള്‍ തുടങ്ങിയവയ്ക്ക് നിര്‍ണായകമായ പങ്കുണ്ട്. മുസ്‌ലീങ്ങളില്‍ മഹാഭൂരിപക്ഷവും ഇതിലെല്ലാം സജീവ സാന്നിധ്യമുള്ളവരും അതുവഴി തങ്ങളുടെ മതസങ്കല്‍പ്പങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്നവരുമാണ്. മുസ്ലിങ്ങളില്‍ മത, ധാര്‍മിക മൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കുക എന്നതാണ് ഇതിന്റെയൊക്കെ പ്രഖ്യാപിത ലക്ഷ്യം എന്നിരിക്കെ ആ ലക്ഷ്യങ്ങളില്‍ ഈ സ്ഥാപനങ്ങള്‍ എത്ര മുന്നോട്ട് പോയിട്ടുണ്ട് എന്നതിനെ കുറിച്ച് സത്യസന്ധമായ ഒരു വിലയിരുത്തലാണ് ആവശ്യം. നസറുദ്ദീന്‍ ചേന്ദമംഗലൂര്‍ എഴുതുന്നു..

ഇവിടെ ക്ലിക്ക് ചെയ്യുക

NASRIYA

 

നാഴികക്ക് നാല്പത് വട്ടം ഖുര്‍ആന്‍ വചനങ്ങള്‍ ഉദ്ധരിക്കുകയും എന്തിനും ഏതിനും “പ്രവാചക മാതൃകകള്‍” തേടുകയും ചെയ്യുന്ന ഈ മേലാളന്മാര്‍ പക്ഷേ പ്രവാചകന്‍ തന്റെജീവിത കാലഘട്ടത്തില്‍ നടപ്പിലാക്കാന്‍ നോക്കിയ വിപ്ലവാത്മകമായ ജനാധിപത്യസ്ത്രീ ശാക്തീകരണ ശ്രമങ്ങളെ സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നു. ഈ വിപ്ലവത്തിന്റെ പരിണിത ഫലമായി അത്ഭുതാവഹമായ സ്ത്രീ ശാക്തീകരണമാണ് ആ കാലഘട്ടത്തില്‍ നടന്നത്. നസിറുദ്ദീന്‍ ചേന്ദമംഗലൂര്‍ എഴുതുന്നു…

ഇവിടെ ക്ലിക്ക് ചെയ്യുക

RED

രണ്ടും മുസ്‌ലിം സമൂഹത്തിലെ തീവ്രവിഭാങ്ങളെശക്തിപ്പെടുത്തുന്നു എന്നതാണ് സത്യം. ഒന്നാമത്തേത് വിശ്വാസികളില്‍ അരക്ഷിതത്വ ബോധം സൃഷ്ടിക്കുകയും അത് വഴി മാറ്റത്തെ അങ്ങേയറ്റം ഭയത്തോടെ മാത്രം വീക്ഷിക്കുന്ന അവസ്ഥയിലേക്ക് തള്ളി വിടുകയും ചെയ്യുമ്പോള്‍ രണ്ടാമത്തേത് ആന്തരിക പ്രശ്‌നങ്ങളെ കുറിച്ചുള്ള ചര്‍ച്ച പോലും അനാവശ്യമാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ കാരണവുമാവുന്നു.നസിറുദ്ദീന്‍ ചേന്ദമംഗലൂര്‍ എഴുതുന്നു…

ഇവിടെ ക്ലിക്ക് ചെയ്യുക

SAMUDAYAM
“സ്ത്രീ,പുരുഷന്‍ എന്നീ രണ്ട് കേവല സംജ്ഞകള്‍ക്കപ്പുറത്ത് ഇസ്‌ലാമിലെ ലിംഗസമത്വം, നീതി എന്നീ ഉള്ളടക്കത്തിനുമേല്‍ പില്‍ക്കാലത്ത് അട്ടിപ്പേറായി വന്നു പൊതിഞ്ഞ പൗരോഹിത്യത്തിന്റെ നൂറു നൂറ് പുറന്തോടുകള്‍ അടര്‍ത്തിമാറ്റി വിശ്വാസിയായ ഒരു മുസ്‌ലിം വനിത ചരിത്രത്തിലേക്ക് നടത്തിയ പിന്‍നടത്തം ഈ നിരയില്‍ അമ്പരപ്പിക്കുന്നതാണ്. ” വി.പി റജീന എഴുതുന്നു…

ഇവിടെ ക്ലിക്ക് ചെയ്യുക

MERNEESI