സ്‌ട്രൈയ്റ്റ് ഡ്രൈവ് ! നിസ്സഹായനായി നോക്കിനില്‍ക്കുന്ന ബൗളറെ സാക്ഷിയാക്കി ഒരു പഴുതവശേഷിപ്പിക്കാതെ ബൗണ്ടറിയിലേക്ക് പായുന്നൂ പന്ത്. തലയ്ക്കു മുകളിലൂടെ ബൗണ്‍സെറിഞ്ഞ് വിരട്ടാനുള്ള ശ്രമത്തെ ബാറ്റുകൊണ്ടുള്ള ഒരു തലോടലില്‍ അതിര്‍ത്തിക്കപ്പുറത്തെത്തിക്കുന്ന അപ്പര്‍കട്ട്. ബൗളര്‍ എറിഞ്ഞ് തീര്‍ന്ന പന്ത് അതിലും വേഗത്തില്‍ നിശ്ചയിച്ച അതിരുകള്‍ക്ക് പുറത്തേക്ക് പായിക്കുന്ന പുള്‍ ഷോട്ട്.സച്ചിന്റെ കയ്യിലെ ബാറ്റ് ഒരു മാന്ത്രിക ദണ്ഢ് തന്നെയായിരുന്നു. ശൂന്യതയില്‍ നിന്നും സിക്‌സറുകളും ഫോറുകളും ത്രിബിളും ഡബ്ബിളും സിംഗുളുമെല്ലാം ആവശ്യാനുസരണം വിരിയിച്ചെടുക്കുന്ന മാന്ത്രിക ദണ്ഢ്.
ഹോക്ക് ഐ/ വിബീഷ് വിക്രം
സ്‌ട്രൈയ്റ്റ് ഡ്രൈവ് ! നിസ്സഹായനായി നോക്കിനില്‍ക്കുന്ന ബൗളറെ സാക്ഷിയാക്കി ഒരു പഴുതവശേഷിപ്പിക്കാതെ ബൗണ്ടറിയിലേക്ക് പായുന്നൂ പന്ത്. തലയ്ക്കു മുകളിലൂടെ ബൗണ്‍സെറിഞ്ഞ് വിരട്ടാനുള്ള ശ്രമത്തെ ബാറ്റുകൊണ്ടുള്ള ഒരു തലോടലില്‍ അതിര്‍ത്തിക്കപ്പുറത്തെത്തിക്കുന്ന അപ്പര്‍കട്ട്. തുഴയെറിഞ്ഞ് മുന്നേറുന്ന വള്ളക്കാരന്റെ കൗശലത്തോടെ മുട്ടുകുത്തി ക്രിസീലിരുന്ന് ബാറ്റിനാല്‍ തുഴഞ്ഞ് പന്തതിര്‍ത്തി കടത്തുന്ന പാഡില്‍ സ്വീപ്പ്. ബൗളര്‍ എറിഞ്ഞ് തീര്‍ന്ന പന്ത് അതിലും വേഗത്തില്‍ നിശ്ചയിച്ച അതിരുകള്‍ക്ക് പുറത്തേക്ക് പായിക്കുന്ന പുള്‍ ഷോട്ട്. സച്ചിന്‍ രമേശ് ടെണ്ടുല്‍ക്കറെന്ന ക്രിക്കറ്റ് മാന്ത്രികന്റെ പൂര്‍ണതയെത്തിയ ഓരോ ഷോട്ടുകളും ക്രിക്കറ്റ് പ്രേമിയുടെ ഹൃദയത്തിലാണ് ലാന്‍ഡ് ചെയ്തതിരുന്നത്.
സച്ചിന്റെ കയ്യിലെ ബാറ്റ് ഒരു മാന്ത്രിക ദണ്ഢ് തന്നെയായിരുന്നു. ശൂന്യതയില്‍ നിന്നും സിക്‌സറുകളും ഫോറുകളും ത്രിബിളും ഡബ്ബിളും സിംഗുളുമെല്ലാം ആവശ്യാനുസരണം വിരിയിച്ചെടുക്കുന്ന മാന്ത്രിക ദണ്ഢ്. വായിക്കാനറിയാവുന്നവന്റെ കയ്യില്‍ കിട്ടിയില്‍ മാത്രമേ കൊച്ചു ദ്വാരങ്ങളിട്ട മുളം തണ്ടിന്റെ പ്രാധാന്യം മറ്റുള്ളവര്‍ക്ക് തിരിച്ചറിയാന്‍ കഴിയൂ. അല്ലാത്തപക്ഷം അതൊരു പാഴ് മുളം തണ്ട് മാത്രമാണ്. 38 ഇഞ്ചില്‍ കുറഞ്ഞ നീളവും 4.25ല്‍ കൂടാത്ത വീതിയുമുള്ള ആ ചെറുവടി സച്ചിനെത്ര ഫലപ്രദമായാണ് ഉപയോഗിച്ചത്. ഒരു സംഗീതകാരന്റെ കയ്യിലെ ഉപകരണം പോലെതന്നെയായിരുന്നു സച്ചിന്റെ കയ്യിലെ ബാറ്റും. ഓരോ തലോടലുകള്‍ക്കും അതിന്റേതായ സൗന്ദര്യമുണ്ടായിരുന്നു. കാഴ്ചക്കാരനെ പിടിച്ച് നിര്‍ത്തി തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന സൗന്ദര്യം.
ഏതാണ്ട് ഇരുപതോളം ബാറ്റുകള്‍ സച്ചിനു വേണ്ടി നിര്‍മ്മിക്കുകയോ റിപ്പയര്‍ ചെയ്ത് നല്‍കുകയോ ചെയ്തിട്ടുണ്ട് ബീഹാറില്‍ നിന്നും ബാംഗ്ലൂരില്‍ വന്ന് സ്ഥിരതാമസമാക്കിയ ഈ അമ്പത്തിരണ്ടുകാരന്‍.
മറ്റുള്ള കളിക്കാരില്‍ നിന്നും വിഭിന്നമായിരുന്നു സച്ചിന്റെ ബാറ്റെന്നത് എല്ലാവര്‍ക്കുമറിയാവുന്നതാണല്ലോ. ഒരല്‍പ്പം ഭാരക്കൂടുതല്‍ മറ്റുള്ളവരുടേതിനെക്കാള്‍ സച്ചിന്റെ ബാറ്റിനുണ്ടായിരുന്നു. ബാറ്റിന്റെ തിരഞ്ഞെടുപ്പിലും സച്ചിന്‍ അതീവ ശ്രദ്ധപതിപ്പിച്ചിരുന്നു. ഏതെങ്കിലും ഒരു ബ്രാന്‍ഡിന്റെ ബാറ്റുകള്‍ പതിവായി ഉപയോഗിക്കുകയായിരുന്ന അത് വരെ കളിക്കാരുടെ രീതി. ഈ രീതിക്ക് മാറ്റം കൊണ്ട് വന്നത് സച്ചിനായിരുന്നു. കസ്റ്റമൈസ്ഡ് ബാറ്റെന്ന പുതിയ സമ്പ്രദായം സച്ചിന്‍ നടപ്പിലാക്കി. തന്റെ ഇഷ്ടങ്ങള്‍ക്കും പ്രത്യേക രീതികള്‍ക്കുമനുസൃതമായി തനിക്കിണങ്ങുന്ന ബാറ്റ് കണ്ടെത്തുന്നതാണ് കസ്റ്റമൈസ്ഡ് രീതി. സച്ചിന്‍ കൊണ്ട് വന്ന ഈ രീതി എല്ലാത്തിലെയുമെന്ന് പോലെ പിന്‍തലമുറയിലെ ക്രിക്കറ്റ് താരങ്ങളും പിന്നീട് അനുകരിച്ച് തുടങ്ങി. ഇന്ത്യന്‍ ടീമിലെ മിക്കവരുമിന്ന് കസ്റ്റമൈസ്ഡ് ബാറ്റാണ് ഉപയോഗിക്കുന്നത്.
ഇത്തരത്തില്‍ സച്ചിന്റെ താല്‍പ്പര്യങ്ങള്‍ക്കും പരിഗണനകള്‍ക്കും പ്രാമുഖ്യം നല്‍കി ബാറ്റ് നിര്‍മ്മിച്ച് നല്‍കിയ ആളായിരുന്നു രാം ബന്ദാരി. ഏതാണ്ട് ഇരുപതോളം ബാറ്റുകള്‍ സച്ചിനു വേണ്ടി നിര്‍മ്മിക്കുകയോ റിപ്പയര്‍ ചെയ്ത് നല്‍കുകയോ ചെയ്തിട്ടുണ്ട് ബീഹാറില്‍ നിന്നും ബാംഗ്ലൂരില്‍ വന്ന് സ്ഥിരതാമസമാക്കിയ ഈ അമ്പത്തിരണ്ടുകാരന്‍. 2004 മുതലിങ്ങോട്ട് സച്ചിന്‍ ഉപയോഗിക്കുന്ന ബാറ്റുകളിലെല്ലാം ബന്ദാരിയുടെയും കരസ്പര്‍ശം പതിഞ്ഞിട്ടുണ്ട്.
രാഹുല്‍ ദ്രാവിഡാണ് 2004ല്‍ സച്ചിന് ബന്ദാരിയെ ചയപ്പെടുത്തികൊടുക്കുന്നത്. അവിടുന്നിങ്ങോട്ട് സച്ചിന്റെ ബാറ്റുകളെല്ലാം ബന്ദാരിയുടെ ഫാക്ടറികളില്‍ നിന്ന് പിറന്നവയായിരുന്നു. ഇരുവര്‍ക്കുമിടയില്‍ ഊഷ്മളമായ സൗഹൃദബന്ധം നിലനിന്നിരുന്നു. ഇത് ഊട്ടിയുറപ്പിക്കാന്‍ ഒരു കാരണമുണ്ട്. 2006ല്‍ സച്ചിന്‍ കുറച്ച് കാലം മോശം ഫോമിലായിപ്പോയി. ബാറ്റിന്റെ ഭാരം ഇത്തിരി കുറക്കാനായിരുന്നു പ്രതിവിധിയായി ബന്ദാരിയുടെ നിര്‍ദ്ദേശം. അങ്ങിനെ ചെയ്‌തോളാന്‍ സച്ചിന്‍ മറുപടിയും നല്‍കി. ബാറ്റിന്റെ ഭാരം 1350ല്‍ നിന്നും 100 ഗ്രാം കുറച്ച് 1250 ആക്കി. ഇത് ഫലം ചെയ്തു. തൊട്ടടുത്തു തന്നെ മലേഷ്യയില്‍ നടന്ന മത്സരത്തില്‍ 157 റണ്‍സെടുത്ത് സച്ചിന്‍ പഴയ ഫോമിലേക്ക് തിരിച്ചെത്തി. പിന്നീടങ്ങോട്ട് 1250 ഗ്രാം ഭാരമുള്ള ബാറ്റുകള്‍ മതിയെന്ന് സച്ചിന്‍ നിര്‍ദ്ദേശിച്ചു.
നവംബറില്‍ ഇരുന്നൂറാം ടെസ്റ്റ് കളിച്ച് സച്ചിന്‍ കരിയറവസാനിപ്പിക്കാനൊരുങ്ങുമ്പോള്‍ ബന്ദാരിക്ക് ഒരു പ്രാര്‍ത്ഥനയേയുള്ളൂ. താന്‍ നിര്‍മ്മിച്ചു നല്‍കിയ ബാറ്റുമായി കളത്തിലിറങ്ങുന്ന സച്ചിന്‍ ടെസ്റ്റിലെ ഒരിന്നിങ്‌സില്‍ 400 റണ്‍സ് നേടിയ ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡ് തകര്‍ക്കണേയെന്ന്.
ഇന്ത്യക്കായി കളത്തിലിറങ്ങി 24 വര്‍ഷത്തിനു ശേഷം സച്ചിന്‍ പാഡഴിക്കുമ്പോള്‍ ക്രിക്കറ്റ് പ്രേമി കൂടിയായ ബന്ദാരിക്ക് നഷ്ടമാകുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് മറ്റെല്ലാ ക്രിക്കറ്റ് പ്രേമികളുടെയുമെന്ന പോലെ കളത്തില്‍ നിന്നും ഒരു അസാമാന്യ പ്രതിഭയുടെ വിടവാങ്ങല്‍ തീര്‍ക്കുന്ന ശൂന്യത. ഒരളവ് വരെ മറ്റാര്‍ക്കും നികത്താനാവാത്തത്. മറ്റൊന്ന് ബന്ദാരിയുടെ സ്വകാര്യനഷ്ടം. ആദരണീയനായ ഒരു ഉപഭോക്താവിന്റെ തീരാനഷ്ടം. എല്ലാവരുമെന്ന പോലെ ബന്ദാരിയും വിഷമത്തിലാണ്.
അവശേഷിക്കുന്നത് രണ്ട് ടെസ്റ്റുകള്‍. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനിലും മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തിലും. ബന്ദാരിയുടെ പ്രാര്‍ത്ഥന പോലെ ഒരപൂര്‍വ്വ റെക്കോര്‍ഡും കുറിച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ബാറ്റ് താഴെ വയ്ക്കുമോ..? .
നവംബറില്‍ ഇരുന്നൂറാം ടെസ്റ്റ് കളിച്ച് സച്ചിന്‍ കരിയറവസാനിപ്പിക്കാനൊരുങ്ങുമ്പോള്‍ ബന്ദാരിക്ക് ഒരു പ്രാര്‍ത്ഥനയേയുള്ളൂ. താന്‍ നിര്‍മ്മിച്ചു നല്‍കിയ ബാറ്റുമായി കളത്തിലിറങ്ങുന്ന സച്ചിന്‍ ടെസ്റ്റിലെ ഒരിന്നിങ്‌സില്‍ 400 റണ്‍സ് നേടിയ ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡ് തകര്‍ക്കണേയെന്ന്.
2004ന് ശേഷം സച്ചിന്‍ നേടിയ റണ്ണുകളെല്ലാം ബന്ദാരി നിര്‍മ്മിച്ച് നല്‍കിയ ബാറ്റുകളില്‍ നിന്നായിരുന്നു. അതില്‍ ബന്ദാരി ഓര്‍ക്കാനിഷ്ടപ്പെടുന്നത് ദക്ഷിണാഫ്രിക്കയില്‍ വച്ച് നേടിയ അമ്പതാം ടെസ്റ്റ് സെഞ്ചുറിയാണ്. ജന്മനാ ലഭിച്ച പ്രതിഭയോടൊപ്പം നിരന്തരം തേച്ച് മിനുക്കി പഴയത് മൂര്‍ച്ച കൂട്ടാനും പുതിയത് പഠിക്കാനുമുള്ള സച്ചിന്റെ മനസ്സാണ് ഇന്നത്തെ വളര്‍ച്ചക്ക് പിന്നിലെ രഹസ്യം. രണ്ട് ദശാബ്ദത്തിലേറെ നീണ്ട ക്രിക്കറ്റ് കരിയരില്‍ സച്ചിന്‍ നേടിയ റണ്ണുകള്‍ക്ക് പിന്നില്‍ ഈ കഠിനപ്രയത്‌നം തന്നെയാണെന്ന് നിസ്സംശയം പറയാം. അവശേഷിക്കുന്നത് രണ്ട് ടെസ്റ്റുകള്‍. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനിലും മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തിലും. ബന്ദാരിയുടെ പ്രാര്‍ത്ഥന പോലെ ഒരപൂര്‍വ്വ റെക്കോര്‍ഡും കുറിച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ബാറ്റ് താഴെ വയ്ക്കുമോ..? കാത്തിരിക്കാം…..