മൂന്നാറില്‍ നമ്മള്‍ കാണുന്ന പച്ചപ്പിന്റെ യഥാര്‍ത്ഥ നിറം ചുവപ്പാണ്. സമൂഹത്തിലെ ഏറ്റവും താഴേ തട്ടിലുള്ള ഒരു വിഭാഗത്തിന്റെ ചോരയുടെ ചുവപ്പാണത്. ഉയരം കൂടുന്തോറും ചായയുടെ കടുപ്പം കൂടുകയല്ല, തൊഴിലാളികളുടെ ചോര വറ്റുകയാണ് ചെയ്യുന്നത്.
രണ്ടു ദിവസമായി മൂന്നാറിലാണ്. ഭൂമി ശാസ്ത്രപരമായി ഇന്ത്യയിലാണെങ്കിലും ടാറ്റയുടെ സമഗ്രാധിപത്യത്തിലാണ് മൂന്നാര്‍. വൈദ്യുതി, ജല വിതരണം തൊട്ട് ഭൂമി വരെ നിയന്ത്രിക്കുന്നത് ടാറ്റ. ബസ് സ്റ്റാന്‍ഡ് പോലും നില്‍ക്കുന്നത് ടാറ്റയുടെ ഭൂമിയില്‍ ! ബ്രിട്ടീഷുകാര്‍ പോയപ്പോള്‍ സ്വാതന്ത്രം കിട്ടി രാജഭരണം അവസാനിച്ചെങ്കില്‍ ഇവിടെ “ടാറ്റ രാജ്” ഇപ്പോഴും തുടരുന്നു. അന്ന് അടിമപ്പണിക്കായി കൊണ്ടു വന്ന ദളിത് വംശജരുടെ പിന്‍ തലമുറക്കാരാണ് ഇന്നും ഇവിടെയുള്ള തോട്ടം തൊഴിലാളികള്‍.
ചൂഷണം, പീഡനം തുടങ്ങിയ പദങ്ങള്‍ കൊണ്ട് വിശദീകരിക്കാവുന്ന ഒന്നല്ല ഈ ദളിത് സ്ത്രീകള്‍ അനുഭവിക്കുന്ന ഭീകരത. അക്ഷരാര്‍ത്ഥത്തില്‍ ആസൂത്രിതവും വ്യവസ്ഥാപിതവുമായ അടിമത്തമാണ് മൂന്നാറില്‍ ടാറ്റ, അഥവാ അവര്‍ ബീജം നല്‍കിയ കണ്ണന്‍ ദേവന്‍ കമ്പനി നടപ്പിലാക്കുന്നത്.
ഇവരുടെ വേതന വ്യവസ്ഥയിലെ സ്ലാബ് സിസ്റ്റം മാത്രം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവും. മിനിമം ടാര്‍ഗറ്റ് ആയ 21 കിലോ ( ഓഫ് സീസണില്‍ 18 ) കഴിഞ്ഞ് നുളളുന്ന ഓരോ കിലോക്കും അടുത്ത സ്ലാബിന്റെ പരിധിയായ 14 കിലോ വരെ കിലോക്ക് 60 പൈസ മാത്രമാണ് കൂലി. തീര്‍ന്നില്ല, 14 തൊട്ട് 28 വരെയുള്ള അടുത്ത സ്ലാബില്‍ കിലോക്ക് 85 പൈസ തോതിലാണ് തൊഴിലാളിക്ക് കിട്ടുക. 28 ന് മുകളിലോട്ട് 1 രൂപ പത്ത് പൈസ തോതിലും കിട്ടുന്നു.
അതേ സമയം ഈ ഓരോ 1 രൂപ 10 പൈസക്കും ആനുപാതികമായി മാനേജര്‍മാര്‍ക്കും സൂപ്പര്‍ വൈസര്‍മാര്‍ക്കും കിട്ടുന്ന ഇന്‍സെന്റീവ് 4 മുതല്‍ 8 രൂപ വരെയാണ് ! പ്രതികൂല സാഹചര്യങ്ങളോടും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളോടും പടവെട്ടി തോട്ടം മേഖലയില്‍ കഠിനാധ്വാനം ചെയ്യുന്ന ഇവര്‍ക്ക് ദിവസം 300 രൂപ പോലും കിട്ടുന്നില്ല!
പക്ഷേ പരിതാപകരമായത് സമരത്തിനെതിരില്‍ കമ്പനി ഇറക്കിയ നോട്ടീസിലെ വന്‍ വിഡ്ഢിത്തങ്ങള്‍ അതേ പടി ഏറ്റെടുത്ത് സമരത്തെ വിമര്‍ശിക്കുന്ന രാജേന്ദ്രന്‍ സഖാവിന്റെ ദയനീയ രാഷ്ട്രീയ നിലവാരമാണ്. ഈ പുളിച്ച വാദങ്ങള്‍ ഏറ്റെടുക്കാന്‍ സോഷ്യല്‍ മീഡിയയിലും ആളുണ്ടായി എന്നതും ഞെട്ടിപ്പിക്കുന്നു.
ഇക്കാലത്ത് ക്രയവിക്രയം പോലും ചെയ്യാത്ത നാണയക്കണക്കില്‍ തൊഴിലാളികള്‍ അടിമപ്പണി എടുക്കേണ്ടി വരുന്ന സാഹചര്യം ഇതാണ്. തങ്ങളുടെ ഭീമമായ ഇന്‍സെന്റീവ് സംരക്ഷിക്കാന്‍ മാനേജര്‍മാര്‍ പിന്‍തുടരുന്ന നടപടികളിലെ ക്രൂരതകള്‍ ഇന്ത്യയിലെന്നല്ല, ലോകത്തൊരിടത്തും നടക്കാന്‍ സാധ്യതയില്ലാത്തതാണ്.
ജോലിക്കിടയില്‍ പെട്ടെന്ന് ആര്‍ത്തവം വരികയാണെങ്കില്‍ വസ്ത്രം മാറാന്‍ പോലും സാധിക്കില്ല. അങ്ങനെ ചെയ്യുമ്പോള്‍ ശമ്പളമില്ലാത്ത അവധിയായി പ്രഖ്യാപിക്കുന്നത് കാരണമാണിതെന്ന് തൊഴിലാളികള്‍ നേരിട്ട് പറഞ്ഞത് കേട്ട് ശരിക്കും ഞെട്ടിപ്പോയി!! തങ്ങളുടെ അടുത്ത തലമുറകളെയും ഈ അടിമ ജോലിക്ക് കിട്ടാനായി പ്ലാന്റേഷന്‍ നിയമപ്രകാരം ലഭിക്കേണ്ട വിദ്യഭ്യാസം പോലും തോട്ടം തൊഴിലാളികളുടെ മക്കള്‍ക്ക് കിട്ടുന്നില്ലെന്ന് സ്ത്രീ തൊഴിലാളികള്‍ തിരിച്ചറിയുന്നു.
ഇവരുടെ സമരം സാങ്കേതികാര്‍ത്ഥത്തില്‍ “വിജയി” ക്കുമോ ഇല്ലേ എന്നറിയില്ല. പക്ഷേ എല്ലാ പരിമിതികളും അവഗണിച്ച് ഇവര്‍ നടത്തുന്ന ഐതിഹാസിക പോരാട്ടം ഇപ്പോഴേ അതിന്റെ നേട്ടങ്ങള്‍ കൊയ്തു.
പുറം പൂച്ചിനപ്പുറം എത്ര നീചമായ ദളിത് -സ്ത്രീ-തൊഴിലാളി വിരുദ്ധ നിലപാടും നടപ്പിലാക്കാന്‍ പറ്റിയ “മുതലാളി(ത്ത) സൗഹൃദ” നാടാണ് കേരളം എന്ന് തുറന്ന് കാട്ടിയതാണ് ഇവരുടെ ഏറ്റവും വലിയ വിജയം.
ട്രേഡ് യൂണിയന്‍ നേതാക്കളും രാഷ്ട്രീയക്കാരും കണ്ണന്‍ദേവനില്‍ നിന്ന് പറ്റിയ വീടുകള്‍, ബംഗ്ലാവുകള്‍, വിദേശ യാത്രകള്‍ … എല്ലാം കൃത്യമായി സമരത്തിലുള്ള ഓരോ പെണ്ണുങ്ങളും എണ്ണിയെണ്ണിപ്പറയുന്നത് കണ്ടപ്പോള്‍ അത്ഭുതം തോന്നി. ആണുങ്ങളെ തങ്ങളുടെ സമരമുഖത്ത് അടുപ്പിക്കാതിരിക്കാന്‍ ഇവരെടുക്കുന്ന താല്‍പര്യം അതിലേറെ രസകരമായി തോന്നി. എന്നിട്ടും ചര്‍ച്ചയില്‍ പുരുഷ തൊഴിലാളികളെ പങ്കെടുപ്പിക്കാനാണ് ചാനലുകാര്‍ ശ്രമിച്ചത്.
സമരക്കാര്‍ കേരള രജിസ്‌ട്രേഷന്‍ വണ്ടികള്‍ തടയുന്നു എന്നത് പോലുള്ള പച്ച നുണകള്‍ അതിന്റെ ഭാഗമാണ്. അഞ്ച് മിനിട്ട് മുമ്പ് മുന്നാര്‍ അങ്ങാടിയില്‍ കണ്ടത് മൂന്നോ നാലോ TN / KA വണ്ടികള്‍, ഞങ്ങളുടേതടക്കമുള്ള നൂറ് കണക്കിന് KL വണ്ടികള്‍ സമരക്കാര്‍ക്കടുത്തു കൂടെ ഈ ദിവസങ്ങളില്‍ ഒരു പ്രശ്‌നവുമില്ലാതെ തലങ്ങും വിലങ്ങും പായുന്നു.
സമരത്തെ പൊളിക്കാന്‍ പതിവ് ഉരുപ്പടികള്‍ പയറ്റാന്‍ തുടങ്ങിയിട്ടുണ്ട്. സമരത്തെ പിന്തുണക്കുന്ന ആണുങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ “അജ്ഞാതര്‍” കൊണ്ടുവന്ന മദ്യക്കുപ്പികള്‍ സമരക്കാര്‍ പിടിച്ച നിരവധി സംഭവങ്ങള്‍ ഈ രണ്ട് ദിവസങ്ങളിലായി ഉണ്ടായി.
സമകാലിക പൊതുബോധത്തോട് ചേര്‍ന്ന് നില്‍ക്കാന്‍ (Zeitgeist) തീവ്രവാദ കഥയും പറയുന്നുണ്ട്. സംസാരിച്ച തൊഴിലാളികള്‍ ഏറ്റവും രൂക്ഷമായി പ്രതികരിച്ചതും ഇതിനെതിരില്‍ തന്നെ! ഇന്നലെ നന്നായി കിട്ടിയത് കൊണ്ടായിരിക്കും തീവ്രവാദ ആരോപണത്തില്‍ നിന്ന് രാജേന്ദ്രന്‍ സഖാവ് പതുക്കെ തടിയൂരുന്നതാണ് ഇന്ന് കണ്ടത്.
പക്ഷേ പരിതാപകരമായത് സമരത്തിനെതിരില്‍ കമ്പനി ഇറക്കിയ നോട്ടീസിലെ വന്‍ വിഡ്ഢിത്തങ്ങള്‍ അതേ പടി ഏറ്റെടുത്ത് സമരത്തെ വിമര്‍ശിക്കുന്ന രാജേന്ദ്രന്‍ സഖാവിന്റെ ദയനീയ രാഷ്ട്രീയ നിലവാരമാണ്. ഈ പുളിച്ച വാദങ്ങള്‍ ഏറ്റെടുക്കാന്‍ സോഷ്യല്‍ മീഡിയയിലും ആളുണ്ടായി എന്നതും ഞെട്ടിപ്പിക്കുന്നു.
സമരക്കാര്‍ കേരള രജിസ്‌ട്രേഷന്‍ വണ്ടികള്‍ തടയുന്നു എന്നത് പോലുള്ള പച്ച നുണകള്‍ അതിന്റെ ഭാഗമാണ്. അഞ്ച് മിനിട്ട് മുമ്പ് മുന്നാര്‍ അങ്ങാടിയില്‍ കണ്ടത് മൂന്നോ നാലോ TN / KA വണ്ടികള്‍, ഞങ്ങളുടേതടക്കമുള്ള നൂറ് കണക്കിന് KL വണ്ടികള്‍ സമരക്കാര്‍ക്കടുത്തു കൂടെ ഈ ദിവസങ്ങളില്‍ ഒരു പ്രശ്‌നവുമില്ലാതെ തലങ്ങും വിലങ്ങും പായുന്നു.
നേരിട്ട് സംസാരിച്ച തമിഴരും മലയാളികളുമായ കച്ചവടക്കാരിലോ പൊതു ജനങ്ങളിലോ ഒരാള്‍ പോലും ഈ വാദങ്ങര്‍ അംഗീകരിക്കുന്നില്ല. തങ്ങള്‍ക്കുണ്ടാവുന്ന താല്‍കാലിക നഷ്ടങ്ങള്‍ക്കുമപ്പുറം ഇതിലെ നീതി നിഷേധത്തെയും ക്രൂരതയെയും പറ്റിയാണ് എല്ലാവരും പറഞ്ഞത്.
ഏറ്റവും കൂടുതല്‍ കാലം റവന്യു വകുപ്പ് ഭരിച്ച് ടാറ്റയെ സംരക്ഷിച്ചു പോന്ന സി.പി.ഐ എന്ന 916 ആദര്‍ശ ധീരരെ കുറിച്ച് മിണ്ടാട്ടമില്ല. മൂന്നാറിലെ ആഢംബര റിസോര്‍ട്ടുകളെ വെല്ലുന്ന അഞ്ചു നില ഓഫീസ് കെട്ടിടത്തില്‍ ഇരുന്ന് ഈ ആദര്‍ശ ധീരരും ഐ.എന്‍.ടി.യു.സിയും ഇക്കാലമത്രയുമായി തോട്ടം തൊഴിലാളികള്‍ക്ക് വേണ്ടി എന്താണ് ചെയ്തതെന്ന് ആരും ചോദിക്കാത്തതിലും അത്ഭുതമില്ല. കാരണം സി.പി.ഐ എന്നും എല്ലാ ഓഡിറ്റിങ്ങുകള്‍ക്കും മേലെയായിരുന്നു!
മൂന്നാറില്‍ നമ്മള്‍ കാണുന്ന പച്ചപ്പിന്റെ യഥാര്‍ത്ഥ നിറം ചുവപ്പാണ്. സമൂഹത്തിലെ ഏറ്റവും താഴേ തട്ടിലുള്ള ഒരു വിഭാഗത്തിന്റെ ചോരയുടെ ചുവപ്പാണത്. ഉയരം കൂടുന്തോറും ചായയുടെ കടുപ്പം കൂടുകയല്ല, തൊഴിലാളികളുടെ ചോര വറ്റുകയാണ് ചെയ്യുന്നത്.
വാല്‍കഷ്ണം : പ്രായോഗിക രാഷ്ട്രീയം എന്താണെന്ന് സി.പി.എം കാര്‍ സി.പി.ഐയില്‍ നിന്ന് പഠിക്കണം. സമരക്കാര്‍ക്ക് തീവ്രവാദി ബന്ധം ആരോപിച്ച രാജേന്ദ്രന്‍ എം.എല്‍.എ സമരക്കാരുടെ ആട്ടും തുപ്പും ഏറ്റു വാങ്ങിയപ്പോള്‍ ടാറ്റയുടെ സ്വന്തം പാര്‍ട്ടി സി.പി.ഐ സമരത്തെയും സമരക്കാരെയും കുറിച്ച് ഒന്നും മുണ്ടാതെ വനിതയായ ബിജിമോളെ സമരപന്തലിലേക്കയച്ച് തടി കാത്തു !
പതിവുപോലെ മാധ്യമ ചര്‍ച്ചകളും ഗവേഷണങ്ങളും സി.പി.എമ്മിനും സി.ഐ.ടി.യുവിനും ചുറ്റുമായി കറങ്ങുന്നു. ബിജിമോളുടെ ഇടപെടല്‍ മൂലം കലക്ടര്‍ വന്നെന്ന ചാനല്‍ വാര്‍ത്തകള്‍ സമരം കണ്ട ആരിലും ചിരിയുണുര്‍ത്തും.
ഏറ്റവും കൂടുതല്‍ കാലം റവന്യു വകുപ്പ് ഭരിച്ച് ടാറ്റയെ സംരക്ഷിച്ചു പോന്ന സി.പി.ഐ എന്ന 916 ആദര്‍ശ ധീരരെ കുറിച്ച് മിണ്ടാട്ടമില്ല. മൂന്നാറിലെ ആഢംബര റിസോര്‍ട്ടുകളെ വെല്ലുന്ന അഞ്ചു നില ഓഫീസ് കെട്ടിടത്തില്‍ ഇരുന്ന് ഈ ആദര്‍ശ ധീരരും എ.ഐ.ടി.യു.സിയും ഇക്കാലമത്രയുമായി തോട്ടം തൊഴിലാളികള്‍ക്ക് വേണ്ടി എന്താണ് ചെയ്തതെന്ന് ആരും ചോദിക്കാത്തതിലും അത്ഭുതമില്ല. കാരണം സി.പി.ഐ എന്നും എല്ലാ ഓഡിറ്റിങ്ങുകള്‍ക്കും മേലെയായിരുന്നു!