ചുംബനസമരത്തിന്റെ മുദ്രാവാക്യം ചുംബനമാണെന്ന് ചുംബനസമരക്കാര്‍ പറയുമ്പോള്‍ അതിനൊരു രാഷ്ട്രീയം ഉണ്ടെന്നും അവര്‍ കരുതുന്നു. കാലവും ദേശവും ആവശ്യപ്പെടുന്ന ചില ഇടപെടലുകള്‍ അവര്‍ നടത്തിയിട്ടുമുണ്ട്. എല്ലായിടത്തും എല്ലാക്കാലത്തേക്കും പറ്റിയ എന്തെങ്കിലും കോഡുകള്‍ സൃഷ്ടിക്കുന്നതായി അവര്‍ ക്ലെയിം ചെയ്തിട്ടുമില്ല.
ഒരു ഐഡിയല്‍ ടൈപ്പും ഒരു സ്ഥലത്തും അങ്ങനെ തന്നെ നിലനില്‍ക്കുന്നില്ല. ആശയങ്ങളുടെ പ്രയോഗവത്കരണം നടക്കുന്നിടത്ത് വളരെ സ്വാഭാവികമായും നടക്കേണ്ടുന്ന പാകപ്പെടലുകള്‍ ഇവിടെയും നടന്നിട്ടുണ്ട്. പക്ഷേ ഈ പാകപ്പെടലുകള്‍ പോലും ഒരിക്കലും പാര്‍ശ്വവത്കൃതരെ ഉള്‍ക്കൊള്ളുന്നതാവണമെന്നില്ല. അതുകൊണ്ടുതന്നെ അതിനെ വിമര്‍ശിക്കുകയുമാവാം. ഈയൊരു പ്രശ്‌നം ആധുനികതയെ വിഭാവനം ചെയ്തതുമുതല്‍ നിലനില്ക്കുന്ന അതിന്റെ ആന്തരിക വൈരുദ്ധ്യങ്ങള്‍ നിമിത്തമാണ്.
|ഒപ്പിനിയന്‍ : റെന്നിമോന്‍ കെ.സി|
പ്രധാനമായും രണ്ടു തരത്തിലുള്ള വിമര്‍ശനങ്ങളാണ്ചുംബന സമരം നേരിട്ടത്. ഒരു സാമൂഹ്യവ്യവസ്ഥിതിയില്‍ മതാധിഷ്ഠിതമായോ അല്ലാതെയോ രൂപപ്പെടുന്ന സദാചാരത്തെയും അത്തരം സദാചാരങ്ങള്‍ പുലര്‍ത്തി “നോണ്‍ലിബറലാ”യി ജീവിക്കുന്നവരെയും മുന്‍ നിര്‍ത്തി “ആധുനികലിബറല്‍” യുക്തികളെ പരിശോധിക്കുകയും പ്രശ്‌നവല്‍ക്കരിക്കുകയും ചെയ്യുന്നതിലൂടെയാണ് ഒരു പ്രധാന വിമര്‍ശനം ഉയര്‍ന്നു വന്നിട്ടുള്ളത്.
“ആധുനികലിബറല്‍” മൂല്യങ്ങളെ മാത്രം പിന്‍പറ്റി ഒരുതരം സാമൂഹ്യപ്രതിബദ്ധതയും സാമൂഹ്യവിശകലനശേഷിയും ഇല്ലാതെ എന്തൊക്കെയോ ചെയ്തു കൂട്ടുന്നവരായി ചുംബനസമരക്കാരെ കാണുന്നതാണ് രണ്ടാമത്തെ വിമര്‍ശനം. ഇത്തരത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള വിമര്‍ശനങ്ങളെ മുന്‍നിര്‍ത്തി സമരത്തിന്റെ പ്രസക്തി അന്വേഷിക്കുകയാണിവിടെ ചെയ്യുന്നത്.
നിലവിലുള്ള സദാചാരബോധത്തെ പ്രശ്‌നവല്‍കരിക്കുക എന്ന ഒരു ലക്ഷ്യം സൂക്ഷിക്കുമ്പോള്‍ തന്നെ വ്യത്യസ്തങ്ങളായ ആശയങ്ങളും അഭിപ്രായങ്ങളും പേറുന്ന ഒരു കൂട്ടമായിരുന്നു അത്. അതിന്റെ ഒരു സംഘാടകനായ ഷഫീക്ക് പറയുന്നു, “ഈ സമരത്തിന്റെ പ്രത്യേകത ഒരു സംഘടിത പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലോ, സംഘടിതമായോ അല്ല സംഘടിപ്പിച്ചിരിക്കുന്നത് എന്നതുകൊണ്ട് തന്നെ ആര്‍ക്കും അവര്‍ കൊഗ്‌നൈസ് ചെയ്യുന്ന രീതിയില്‍ ഇതില്‍ പങ്കെടുക്കാന്‍ കഴിയുമായിരുന്നു. ഫെമിനിസ്റ്റുകള്‍ അവരുടെ നിലയ്ക്കും ഇടതുരാഷ്ട്രീയം സൂക്ഷിക്കുന്നവര്‍ അവരുടെ നിലയ്ക്കും സ്വത്വവാദരാഷ്ട്രീയം സൂക്ഷിക്കുന്നവര്‍ അങ്ങനെയും ദളിത് ഫെമിനിസ്റ്റ് അങ്ങനെയും ഇതിനെ നോക്കിക്കണ്ടു, പിന്തുണച്ചു.” അതുകൊണ്ടുതന്നെ ഏതോ ഒരു പ്രത്യേക ആശയം മാത്രം പൊതുവായി പങ്കിടുന്നവര്‍ എന്ന നിലയില്‍ അവരെ സമീപിച്ചിടത്തും വിമര്‍ശിച്ചിടത്തും പ്രശ്‌നങ്ങളുണ്ട്.
ചുംബനസമരത്തിന്റെ മുദ്രാവാക്യം ചുംബനമാണെന്ന് ചുംബനസമരക്കാര്‍ പറയുമ്പോള്‍ അതിനൊരു രാഷ്ട്രീയം ഉണ്ടെന്നും അവര്‍ കരുതുന്നു. കാലവും ദേശവും ആവശ്യപ്പെടുന്ന ചില ഇടപെടലുകള്‍ അവര്‍ നടത്തിയിട്ടുമുണ്ട്. എല്ലായിടത്തും എല്ലാക്കാലത്തേക്കും പറ്റിയ എന്തെങ്കിലും കോഡുകള്‍ സൃഷ്ടിക്കുന്നതായി അവര്‍ ക്ലെയിം ചെയ്തിട്ടുമില്ല.
ഒരു പ്രത്യേക സാഹചര്യത്തിലുണ്ടായ മൂവ്‌മെന്റിന് ആ സാഹചര്യം ഉണ്ടാക്കുന ഒരു പ്രസക്തിയുണ്ട്. അതായിരുന്നു ചുംബനസമരത്തിന്റെ പ്രസക്തി. വിവിധ അഭിപ്രായങ്ങള്‍ പേറുന്ന ഒരു കൂട്ടം എന്ന നിലയിലുള്ള പ്രത്യേകതകളൊക്കെ ചുംബനസമരക്കാരുടെ കൂട്ടത്തിനുണ്ടായിരുന്നു. ചുംബനം ആണ് ചുംബനസമരത്തിന്റെ മുദ്രാവാക്യം എന്നതിലുപരി സദാചാരത്തെ അത് പ്രശ്‌നവത്ക്കരിക്കാനും ശ്രമിച്ചിരുന്നു.
പല രാഷ്ട്രീയാഭിപ്രായങ്ങള്‍ സൂക്ഷിക്കുന്നവരുടെ കൂട്ടം ആയതിനാല്‍ പല പ്രശ്‌നങ്ങളെയും പല തരത്തിലായിരിക്കാം അവര്‍ കാണുന്നത്. ഒരേ പ്രശ്‌നത്തെ തന്നെ അവര്‍ പലതരത്തില്‍ കാണുന്നുണ്ടാവാം. എന്തായാലും അവരില്‍ ജാതിയുള്‍പ്പെടെ പല പ്രശ്‌നങ്ങളെയും പരിഗണിക്കുന്ന, ഒരു പക്ഷേ ജാതിയെ പ്രശ്‌നവത്കരിക്കുന്നതിന് തന്നെ ഏറ്റവും പ്രാധാന്യം നല്‍കുന്ന പലരുമുണ്ട്.
പക്ഷേ ജാതി എന്ന പ്രശ്‌നത്തെ പ്രത്യേകമായെടുത്ത് പ്രശ്‌നവത്കരിക്കുക എന്ന ഉദ്ദേശ്യത്തോടെ ഉണ്ടായ ഒരു മൂവ്‌മെന്റല്ലാത്തതിനാല്‍ ജാതിയെ അഡ്രസ് ചെയ്യുന്നതില്‍ തീര്‍ച്ചയായും അതിനു പരിമിതിയുണ്ടാവും. സ്ത്രീശരീരത്തിന്റെ “ശുദ്ധി”യുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന സദാചാരത്തെ പ്രശ്‌നവത്കരിക്കുന്നതിന് ചുംബനസമരത്തിനു ശേഷിയുണ്ടെന്ന് സമരസംഘാടകര്‍ പറഞ്ഞിരുന്നു. എന്തായാലും ഇത് പുതിയൊരു പ്രധിഷേധരൂപമായിരുന്നു. ഇതുവരെയുണ്ടായിരുന്ന സമരരൂപങ്ങള്‍ക്കൊന്നുമില്ലാതിരുന്ന ഒരു വൈവിധ്യം ഇതിനുണ്ടായിരുന്നു.
ഒരു ഐഡിയല്‍ ടൈപ്പും ഒരു സ്ഥലത്തും അങ്ങനെ തന്നെ നിലനില്‍ക്കുന്നില്ല. ആശയങ്ങളുടെ പ്രയോഗവത്കരണം നടക്കുന്നിടത്ത് വളരെ സ്വാഭാവികമായും നടക്കേണ്ടുന്ന പാകപ്പെടലുകള്‍ ഇവിടെയും നടന്നിട്ടുണ്ട്. പക്ഷേ ഈ പാകപ്പെടലുകള്‍ പോലും ഒരിക്കലും പാര്‍ശ്വവത്കൃതരെ ഉള്‍ക്കൊള്ളുന്നതാവണമെന്നില്ല. അതുകൊണ്ടുതന്നെ അതിനെ വിമര്‍ശിക്കുകയുമാവാം. ഈയൊരു പ്രശ്‌നം ആധുനികതയെ വിഭാവനം ചെയ്തതുമുതല്‍ നിലനില്ക്കുന്ന അതിന്റെ ആന്തരിക വൈരുദ്ധ്യങ്ങള്‍ നിമിത്തമാണ്.
യൂറോപ്പ് സൃഷ്ടിച്ചിട്ടുള്ള “ആധുനികത”യെയും അതിന്റെ മൂല്യങ്ങളെയും എതിര്‍ക്കുന്നതിലൂടെ മാത്രം ചുംബനസമരത്തെ എതിര്‍ക്കാനാണ് ചിലയിടങ്ങളില്‍ പരിശ്രമമുണ്ടായിട്ടുള്ളത്. ഇവിടെ ആധുനികതയുടെ വിമര്‍ശകരും അതിനെ പിന്താങ്ങുന്നവരും യൂറോപ്പ് സൃഷ്ടിച്ചിട്ടുള്ള ബൈനറിക്കകത്ത് തന്നെയാണ്. ആധുനികതയെ അത്ര വിമര്‍ശനാത്മകമായി സമീപിക്കാത്തവര്‍ അത്തരം ഒരു ബൈനറിക്കകത്ത് തന്നെ നില്‍ക്കുന്നത് മനസ്സിലാക്കാം. പക്ഷെ അതിന്റെ വിമര്‍ശകരായ ചിലര്‍ക്കും അതിന്റെ പുറത്തു കടക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ്? ഇതാണ് ആധുനികതയുടെ ഈ വിമര്‍ശകരുടെ ഏറ്റവും വലിയ പരിമിതി.
ഇത് യഥാര്‍ത്ഥത്തില്‍ ഈ വിമര്‍ശകരുടെ മാത്രം പരിമിതിയല്ല, “ആധുനികത”യില്‍ത്തന്നെ അന്തര്‍ലീനമായിട്ടുള്ളതാണ് ഇത്തരം വൈരുദ്ധ്യങ്ങള്‍. ഈ വൈരുദ്ധ്യത്തെ കൃത്യമായി അഡ്രസ് ചെയ്യാന്‍ സാധിക്കാതെ സെക്കുലറിസത്തെയും പുരോഗമനത്തെയും വിമര്‍ശിക്കാന്‍ ശ്രമിക്കുന്നതാണ് പ്രശ്‌നം.
ആധുനികത, ലിബറല്‍, സെക്കുലറിസം തുടങ്ങിയ കാറ്റഗറികള്‍ യൂറോപ്യന്‍ സാമൂഹ്യരാഷ്ട്രീയസാഹചര്യത്തില്‍ രൂപപ്പെടുത്തപ്പെട്ടിട്ടുള്ളതാണ്. വിമര്‍ശകര്‍ ചുംബനസമരക്കാരെ വിമര്‍ശിക്കുമ്പോള്‍ യൂറോപ്യന്‍ സാഹചര്യങ്ങളില്‍ രൂപപ്പെടുത്തപ്പെട്ടിട്ടുള്ള ഐഡിയല്‍ ടൈപ്പുകളെ അങ്ങനെതന്നെ ചുംബനസമരക്കാര്‍ ഉള്‍ക്കൊള്ളുന്നുവെന്നുവെന്ന രീതിയിലാണ് അവരെ സമീപിക്കുന്നത്.
ഒരു ഐഡിയല്‍ ടൈപ്പും ഒരു സ്ഥലത്തും അങ്ങനെ തന്നെ നിലനില്‍ക്കുന്നില്ല. ആശയങ്ങളുടെ പ്രയോഗവത്കരണം നടക്കുന്നിടത്ത് വളരെ സ്വാഭാവികമായും നടക്കേണ്ടുന്ന പാകപ്പെടലുകള്‍ ഇവിടെയും നടന്നിട്ടുണ്ട്. പക്ഷേ ഈ പാകപ്പെടലുകള്‍ പോലും ഒരിക്കലും പാര്‍ശ്വവത്കൃതരെ ഉള്‍ക്കൊള്ളുന്നതാവണമെന്നില്ല. അതുകൊണ്ടുതന്നെ അതിനെ വിമര്‍ശിക്കുകയുമാവാം. ഈയൊരു പ്രശ്‌നം ആധുനികതയെ വിഭാവനം ചെയ്തതുമുതല്‍ നിലനില്ക്കുന്ന അതിന്റെ ആന്തരിക വൈരുദ്ധ്യങ്ങള്‍ നിമിത്തമാണ്.
കേരളത്തിലുള്ള ചുംബനസമരക്കാരെ ആധുനിക-ലിബറല്‍ യുക്തി മാത്രം പേറുന്നവരെന്ന്, അതുകൊണ്ട് തന്നെ അത്ര എളുപ്പത്തിലൊന്നും പറയാന്‍ പറ്റില്ല. യൂറോപ്യന്‍ ആധുനികതയില്‍ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ള വ്യക്തി എന്ന സങ്കല്പം പൂര്‍ണമായും ഇവിടെ രൂപപ്പെടുത്തപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ വ്യക്ത്യാതിഷ്ഠിത ചോദനകളാല്‍ മാത്രം നയിക്കപ്പെടുന്ന ചുംബനസമരക്കാരെക്കുറിച്ചുള്ള സങ്കല്‍പം ഒരു മിഥ്യയാണ്. ചുംബനസമരത്തിന്റെ് രാഷ്ട്രീയത്തെപ്പറ്റി വിമര്‍ശകര്‍ പറയുന്നിടത്ത് ഇത്തരമൊരു മിഥ്യാബോധം വളരെ പ്രകടമായിരുന്നു.
എന്താണ് കേരളത്തില്‍ നിലനില്‍ക്കുന്ന ആധുനികത എന്നന്വേഷിക്കാതെ അല്ലെങ്കില്‍ കേരളത്തിന്റെ സാഹചര്യത്തില്‍ ആധുനികതയെ പുന:പരിശോധിക്കാതെ യൂറോപ്യന്‍ ആധുനികതയുടെ മൂല്യങ്ങളെ എങ്ങനെയൊക്കെ പ്രശ്‌നവത്കരിക്കാന്‍ സാധിക്കുമോ അതൊക്കെ ചുംബനസമരക്കാര്‍ക്കെതിരെ ആരോപിക്കുകയും അതിലൂടെ അവരെ എതിര്‍ക്കുകയുമാണ് ഇപ്പറഞ്ഞ വിമര്‍ശകര്‍ ചെയ്തത്.
പാശ്ചാത്യ മൂല്യങ്ങളോടുള്ള വിമര്‍ശനങ്ങള്‍ ആവരുത് ചുംബനസമരക്കാരോടുള്ള വിമര്‍ശനം. കേരളത്തിലുള്ള ചുംബനസമരക്കാരെ ആധുനിക-ലിബറല്‍ യുക്തി മാത്രം പേറുന്നവരെന്ന്, അതുകൊണ്ട് തന്നെ അത്ര എളുപ്പത്തിലൊന്നും പറയാന്‍ പറ്റില്ല. യൂറോപ്യന്‍ ആധുനികതയില്‍ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ള വ്യക്തി എന്ന സങ്കല്പം പൂര്‍ണമായും ഇവിടെ രൂപപ്പെടുത്തപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ വ്യക്ത്യാതിഷ്ഠിത ചോദനകളാല്‍ മാത്രം നയിക്കപ്പെടുന്ന ചുംബനസമരക്കാരെക്കുറിച്ചുള്ള സങ്കല്‍പം ഒരു മിഥ്യയാണ്. ചുംബനസമരത്തിന്റെ് രാഷ്ട്രീയത്തെപ്പറ്റി വിമര്‍ശകര്‍ പറയുന്നിടത്ത് ഇത്തരമൊരു മിഥ്യാബോധം വളരെ പ്രകടമായിരുന്നു.
അതിനാല്‍ കേരളത്തില്‍ ആധുനികതയോ അതിന്റെ യുക്തിയോ ഉണ്ടെന്നൊന്നും പറയാന്‍ കഴിയില്ല. പിന്നെ വിമര്‍ശകര്‍ക്ക് പറയാന്‍ സാധിക്കുന്നത് ഇവിടെയുള്ള ഒരു “മദ്ധ്യവര്‍ഗം ” ആധുനിക മൂല്യങ്ങളുടെ വാഹകരാണെന്നാണ്. പക്ഷേ ഈ പറയുന്ന “മദ്ധ്യവര്‍ഗ”വും ഈ വ്യവസ്ഥിതിക്കുള്ളില്‍ തന്നെയാണ്. വ്യവസ്ഥിതികളുടെ സ്വാധീനത്തിന് തികച്ചും പുറത്ത് നില്ക്കുന്ന ഒരു മദ്ധ്യവര്‍ഗമൊന്നും ഇവിടെയില്ല. അങ്ങനെയെങ്കില്‍ ആധുനികതയുടെ ചില തരത്തിലുള്ള മൂല്യങ്ങള്‍ ഇവിടെയുള്ള മദ്ധ്യവര്‍ഗങ്ങള്‍ക്കിടയില്‍ കാണാന്‍ പറ്റും എന്നേ പറയാന്‍ കഴിയൂ. അപ്പോള്‍ ആധുനികതക്ക് തികച്ചും പുറത്ത് ഒരു വ്യവഹാരവും ഇവിടെ നിലനില്‍ക്കുന്നില്ല എന്നുകാണാം.
ആധുനികത നല്‍കിയ ഇടങ്ങളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് പ്രയോജനങ്ങളായിട്ടുണ്ട്. പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യന്‍ മിഷനറിമാര്‍ കേരളത്തിലെ ദളിതരെ ക്രൈസ്തവരാക്കിയപ്പോള്‍ സംഭവിച്ചതതാണ്. ക്രിസ്ത്യന്‍ സദാചാരം ദളിതരെ മറ്റൊരു ഇടത്തിലാക്കി. പക്ഷേ ഇത് എക്കാലത്തേക്കും നിലനില്‍ക്കേണ്ട സദാചാരമായൊന്നും കാണേണ്ടതില്ല. ഈ ക്രിസ്ത്യന്‍ സദാചാരവും വിമര്‍ശന വിധേയമാക്കേണ്ടത് തന്നെയാണ്.
ആധുനികതയ്ക്ക് പാര്‍ശ്വവത്കൃതരെ ഉള്‍ക്കൊള്ളുന്നതിന്റെയും ഉള്‍ക്കൊള്ളാത്തതിന്റെയയും തലങ്ങളുണ്ട്. ചുംബനസമരം സദാചാരവാദികളെ എതിര്‍ക്കുന്നുണ്ട്. പക്ഷേ ആ എതിര്‍പ്പിനു സദാചാരത്തെ മനസ്സിലാക്കാനുള്ള ഒരു തലം കൂടിയുണ്ട്. സദാചാരത്തെ പിന്തിരിപ്പനോ യാഥാസ്ഥികമോ മാത്രം ആയിക്കാണേണ്ട കാര്യമൊന്നുമില്ല. വ്യവസ്ഥാപിത ജീവിതത്തിന്റെ അരികുകളിലുള്ളവര്‍ വ്യവസ്ഥാപിതജീവിതത്തിന്റെ ഭാഗമായിത്തീരുന്നത് ഇത്തരം സാമൂഹ്യമൂല്യങ്ങളുടെ ഭാഗമായിത്തീരുന്നതിലൂടെയാണ്.
ആധുനികത നല്‍കിയ ഇടങ്ങളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് പ്രയോജനങ്ങളായിട്ടുണ്ട്. പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യന്‍ മിഷനറിമാര്‍ കേരളത്തിലെ ദളിതരെ ക്രൈസ്തവരാക്കിയപ്പോള്‍ സംഭവിച്ചതതാണ്. ക്രിസ്ത്യന്‍ സദാചാരം ദളിതരെ മറ്റൊരു ഇടത്തിലാക്കി. പക്ഷേ ഇത് എക്കാലത്തേക്കും നിലനില്‍ക്കേണ്ട സദാചാരമായൊന്നും കാണേണ്ടതില്ല. ഈ ക്രിസ്ത്യന്‍ സദാചാരവും വിമര്‍ശന വിധേയമാക്കേണ്ടത് തന്നെയാണ്.
സദാചാരത്തെ പ്രശ്‌നമായി മാത്രം കാണുന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ രൂപപ്പെടുന്നത് സങ്കീര്‍ണ്ണമായ സാമൂഹ്യാവസ്ഥയെ മനസ്സിലാക്കുന്നതിലുള്ള പരാജയത്തില്‍ നിന്നും ചില കോണുകളില്‍ നിന്നെങ്കിലുമുണ്ടാവുന്ന വ്യക്ത്യാധിഷ്ഠിത മൂല്യബോധത്തില്‍ നിന്നുമാണ്. സദാചാരത്തിനെതിരെ ഇത്തരത്തില്‍ വിമര്‍ശനം ഉന്നയിക്കുന്നവര്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളതും തങ്ങളെപ്പോലല്ലാത്ത മറ്റുള്ളവര്‍ക്ക് ലഭിച്ചിട്ടില്ലാത്തതുമായ ഒരു പ്രിവിലജ്ഡ് സ്‌പേസിനെ എങ്ങനെയായിരിക്കും മനസ്സിലാക്കുക?
കേരളത്തിലെ ക്രിസ്റ്റ്യാനിറ്റിയില്‍ ദളിത് ക്രൈസ്തവരും ഒ.ബി.സി. ക്രൈസ്തവരും സവര്‍ണ്ണക്രൈസ്തവരും എല്ലാം ഉണ്ട്. അതായത് ആധുനികതയിലൂടെ കടന്നുപോയിട്ടുണ്ടെന്ന് പറയപ്പെടുന്ന ക്രിസ്റ്റ്യാനിറ്റിയിലാണ് ജാതിവിവേചനം ഹിന്ദൂയിസത്തിലേതിനു സമാനമായി നിലനില്‍ക്കുന്നത്. ഇവിടെയാണ് ആധുനികത എന്ന കാറ്റഗറിയെത്തന്നെയും അതിനെ ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുള്ളതിനെയും/പ്രയോഗിച്ചിട്ടുള്ളതിനെയും കൂടുതല്‍ പ്രശ്‌നവത്കരിക്കാന്‍ പറ്റുന്നത്.
ഇവര്‍ പരിഹരിക്കണമെന്ന് വിചാരിക്കുന്ന പ്രശ്‌നങ്ങളേക്കാളും, ഇങ്ങനെ ചിന്തിക്കുന്ന ദളിതര്‍ക്ക് പരിഹരിക്കണമെന്ന് തോന്നുന്ന പല പ്രശ്‌നങ്ങളും ഉണ്ടാവും. അവര്‍ക്ക് പ്രധാനപ്പെട്ടത് അവര്‍ ചെയ്യട്ടെ. ഇവിടെ ആരുടെ പ്രശ്‌നങ്ങളാണ് പ്രധാനം എന്നുള്ളതല്ല, ആര്‍ക്ക് ഏതു പ്രശ്‌നങ്ങളാണ് പ്രധാനം എന്നുള്ളതാണ് പ്രസക്തമായിട്ടുള്ളത്. പക്ഷേ ഒരു പൊതുസമ്മത പ്രകാരം രൂപപ്പെടുത്താവുന്ന പൊതുപ്രശ്‌നങ്ങളുടെ പ്രസക്തി ഇവിടെ തള്ളിക്കളയുന്നില്ല.
ആധുനികതയ്ക്ക് പലപ്പോഴും പാര്‍ശ്വകവത്കൃതരെ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തതുകൊണ്ടുതന്നെ ഇത്തരത്തില്‍ വ്യവസ്ഥാപിതവത്കരിക്കപ്പെട്ട സദാചാരത്തിനും പലപ്പോഴും അവരെ ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. ആധുനികതയിലൂടെ ഏറെക്കുറെ കടന്നു പോയിട്ടുണ്ടെന്നും അത്ര തന്നെ കടന്നുപോയിട്ടില്ലെന്നും പൊതുവേ കരുതപ്പെടുന്ന രണ്ടു വിഭാഗങ്ങളെയെടുക്കാം. ക്രിസ്റ്റ്യാനിറ്റിയും ഇസ്‌ലാമും ആണവ. മദ്ധ്യകാലഘട്ടം മുതല്‍ രണ്ടുവിഭാഗത്തിലേക്കും പിന്നോക്കജാതിക്കാരുടെ പരിവര്‍ത്തനം നടന്നിട്ടുണ്ട്. ഈ രണ്ടു വിഭാഗങ്ങളില്‍ ജാതി കൂടുതല്‍ വെളിവായിട്ടുള്ളത് ക്രിസ്റ്റ്യാനിറ്റിയിലാണ്. ഇസ്‌ലാമില്‍ അത്തരത്തില്‍ ജാതി ദര്‍ശിക്കുക സാദ്ധ്യമല്ല. ജാതിബന്ധിതമായ എന്തെങ്കിലുമൊക്കെ അവിടെക്കണ്ടേക്കാം. അതുപക്ഷേ ജാതിയല്ല. സ്റ്റീഫന്‍ എഫ് ഡെയില്‍ ഇതുചൂണ്ടിക്കാണിക്കുന്നുണ്ട്.
പക്ഷേ കേരളത്തിലെ ക്രിസ്റ്റ്യാനിറ്റിയില്‍ ദളിത് ക്രൈസ്തവരും ഒ.ബി.സി. ക്രൈസ്തവരും സവര്‍ണ്ണക്രൈസ്തവരും എല്ലാം ഉണ്ട്. അതായത് ആധുനികതയിലൂടെ കടന്നുപോയിട്ടുണ്ടെന്ന് പറയപ്പെടുന്ന ക്രിസ്റ്റ്യാനിറ്റിയിലാണ് ജാതിവിവേചനം ഹിന്ദൂയിസത്തിലേതിനു സമാനമായി നിലനില്‍ക്കുന്നത്. ഇവിടെയാണ് ആധുനികത എന്ന കാറ്റഗറിയെത്തന്നെയും അതിനെ ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുള്ളതിനെയും/പ്രയോഗിച്ചിട്ടുള്ളതിനെയും കൂടുതല്‍ പ്രശ്‌നവത്കരിക്കാന്‍ പറ്റുന്നത്.
അടുത്തപേജില്‍ തുടരുന്നു
ആധുനികതക്ക് ഒരു ബദലിനെ സങ്കല്പ്പിക്കാന്‍ പറ്റുമോ? എല്ലാത്തരം പ്രശ്‌നങ്ങളെയും ഉള്‍ക്കൊള്ളാന്‍ പറ്റുന്ന ഒരു ബദല്‍. ഇല്ല എന്ന് തന്നെയാണ് ഇതെഴുതുന്ന ആളുടെ അഭിപ്രായം. ആധുനികേതര/നോണ്‍ലിബറല്‍ മതാധിഷ്ടിത ജീവിതത്തിന്റെ സന്ദേഹങ്ങള്‍ പങ്കുവയ്ക്കുന്ന ഒരു ബദല്‍ എന്തായാലും മതങ്ങളുടെ പക്ഷത്തുനിന്നും ഉണ്ടാവുക സ്വാഭാവികമാണ്. ഇത്തരം സന്ദേഹങ്ങള്‍ തികച്ചും ന്യായവുമാണ്.
അതിനാല്‍ ആധുനികത സാദ്ധ്യമാക്കുന്ന ഇടങ്ങളുടെ പുറത്തുനില്‍ക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നവരുടെ പക്ഷത്തുനിന്ന് വിമോചനത്തിന്റെ രാഷ്ട്രീയത്തെ നോക്കുകയാണെങ്കില്‍ ആധുനികതയില്‍ത്തന്നെ ചില വൈരുദ്ധ്യങ്ങള്‍ അന്തര്‍ലീനമായിട്ടുള്ളതായി കാണാം. ഇന്ത്യന്‍ സാഹചര്യത്തില്‍ ദളിതരെയും ആദിവാസികളെയും മാത്രമല്ല ന്യൂനപക്ഷങ്ങളെയും മുഖ്യധാരയില്‍നിന്ന് അന്യവത്കരിക്കുന്നതില്‍ ആധുനികതയുടെ ഇന്ത്യന്‍ പ്രയോഗങ്ങള്‍ ഒരു അപവാദമല്ല. ഈ ആന്തരിക വൈരുദ്ധ്യങ്ങള്‍ അപരിഹാര്യങ്ങളാണോ എന്നുള്ളതിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. അതിനാല്‍ മറ്റൊരു ചോദ്യത്തിലേക്ക് കടക്കുകയാണ്.
ആധുനികതക്ക് ഒരു ബദലിനെ സങ്കല്പ്പിക്കാന്‍ പറ്റുമോ? എല്ലാത്തരം പ്രശ്‌നങ്ങളെയും ഉള്‍ക്കൊള്ളാന്‍ പറ്റുന്ന ഒരു ബദല്‍. ഇല്ല എന്ന് തന്നെയാണ് ഇതെഴുതുന്ന ആളുടെ അഭിപ്രായം. ആധുനികേതര/നോണ്‍ലിബറല്‍ മതാധിഷ്ടിത ജീവിതത്തിന്റെ സന്ദേഹങ്ങള്‍ പങ്കുവയ്ക്കുന്ന ഒരു ബദല്‍ എന്തായാലും മതങ്ങളുടെ പക്ഷത്തുനിന്നും ഉണ്ടാവുക സ്വാഭാവികമാണ്. ഇത്തരം സന്ദേഹങ്ങള്‍ തികച്ചും ന്യായവുമാണ്.
മതാധിഷ്ഠിത വ്യവസ്ഥ വിഭാവനം ചെയ്യുന്ന ബദല്‍ ആധുനികതയുടെ വൈരുദ്ധ്യങ്ങളെ മറനീക്കിക്കാട്ടുന്നതോടൊപ്പം മറ്റൊരു സമഗ്രവ്യവസ്ഥ ആകാതെ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ പറ്റുന്നതാണെങ്കില്‍ അത് തീര്‍ച്ചയയായും സ്വീകരിക്കപ്പെടെണ്ടതാണ്. എല്ലാത്തരം പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാവുന്ന ഒരു വ്യവസ്ഥിതി സങ്കല്പ്പം മനോഹരമാണെങ്കിലും അതിലോട്ടെത്തുന്ന പ്രായോഗിക വഴികള്‍ ജനാധിപത്യപരമല്ലാതാവുന്നതാണ് ഇതുവരെ കണ്ടിട്ടുള്ളത്. അതിനാല്‍ അത് സാദ്ധ്യമാക്കുന്നത് എങ്ങനെ എന്നുള്ളിടത്താണ് ഇതിനെയും പ്രശ്‌നവത്കരിക്കാന്‍ പറ്റുന്നത്.
ദളിതരുടെയും ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും മറ്റ് പാര്‍ശ്വാവത്കൃതരുടെയും കാര്യത്തില്‍ അവരേക്കൂടി ഉള്‍ക്കൊള്ളാന്‍ പറ്റുന്ന പുതിയൊരു വ്യവസ്ഥിതി വിഭാവനം ചെയ്യുന്നത് വലിയൊരു കാര്യം തന്നെയാണ്. അത്തരമൊരു പരിശ്രമത്തിന്റെ ഭാഗമായി ചുംബനസമരത്തിന്റെ പശ്ചാത്തലത്തില്‍ ആധുനികതയെയും സെക്കുലറിസത്തെയും ഒക്കെ പ്രശ്‌നവത്കരിച്ചുകൊണ്ട് ഉയര്‍ന്നു വന്നിട്ടുള്ള വിമര്‍ശനങ്ങള്‍ പക്ഷേ ആ രീതിയില്‍ തികച്ചും അപര്യാപ്തമെന്ന് പറയാതെ വയ്യ. കാരണം ഇവരുടെ വിമര്‍ശനങ്ങളോടുള്ള വിമര്‍ശനങ്ങളെ ഇവര്‍ നേരിടുന്നത് വളരെ റിഡക്ഷനിസ്റ്റ് ആയിട്ടാണ്. അതായത് “നോണ്‍ലിബറല്‍” എന്ന് കരുതപ്പെടുന്ന വ്യവഹാരങ്ങളോടുള്ള ഏതൊരു വിമര്‍ശനവും ആധുനികതയുടെ യുക്തിയില്‍ മാത്രം ഊന്നിയിട്ടുള്ളതാണെന്നും അതിനാല്‍ത്തന്നെ ചില കുഴപ്പങ്ങളുണ്ടെന്നും ഉള്ള ആരോപണം വസ്തുതകളെ വളച്ചൊടിക്കലാണ്.
ആധുനികതയുമായി ബന്ധപ്പെട്ടുനില്‍ക്കുന്നു എന്ന് പൊതുവെ കരുതപ്പെടുന്ന മൂല്യങ്ങളെ മാത്രം പ്രശ്‌നവത്ക്കരിക്കുന്നതില്‍ കുഴപ്പമൊന്നുമില്ല. ആധുനികത തീര്‍ച്ചയായും കുറ്റമറ്റതല്ല. പക്ഷേ ജീവിതക്രമങ്ങളും അതിന്റെ വ്യവസ്ഥകളും ആധുനികതയുടെ മാത്രം സൃഷ്ടിയല്ല. അതിനും മുമ്പേയുള്ളതാണത്. ഈ വ്യവസ്ഥക്ക് പുറത്തും പാര്‍ശ്വവത്കൃതജീവിതങ്ങളുണ്ട്. അതുകൊണ്ട് ആധുനികത മാത്രമൊന്നുമല്ല പ്രശ്‌നം. ആധുനികേതരമെന്നും “നോണ്‍ലിബറല്‍” എന്നും പറയപ്പെടുന്ന ജീവിതങ്ങള്‍ക്കും പാര്‍ശ്വശവത്കൃതരുടെ പക്ഷത്തുനിന്നും നോക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ കാണാം.
ദളിതരും ആദിവാസികളും മറ്റെല്ലാ പാര്‍ശ്വവത്കൃത വിഭാഗങ്ങളും ആധുനികതക്ക് മാത്രമല്ല അതല്ലാതെതന്നെയുള്ള എല്ലാത്തരം ജീവിതവ്യവസ്ഥകള്‍ക്കും പുറത്താണ്. പാര്‍ശ്വവത്കൃതരെ പുറത്തുനിര്‍ത്തുന്ന എല്ലാ വ്യവഹാരങ്ങളും അവര്‍ക്കു പ്രശ്‌നങ്ങള്‍ തന്നെയാണ്. ദേശീയതയെയും സെക്കുലറിസത്തെയും പൗരത്വത്തേയും മാത്രമല്ല വര്‍ഗം എന്ന കാറ്റഗറിയെപ്പോലും ഇത്തരത്തില്‍ പ്രശ്‌നവത്കരിക്കാം.
ഇത്തരം സംവര്‍ഗങ്ങള്‍ ഒരു യൂണിവേഴ്‌സല്‍ കാറ്റഗറിയായി മാറിക്കൊണ്ട് ദേശനിര്‍മ്മിതിക്കായോ തൊഴിലാളിവര്‍ഗ്ഗ നിര്‍മ്മിതിക്കായോ ഒക്കെ ഉപയോഗപ്പെടുത്തുമ്പോള്‍ നിശബ്ദവത്കരിക്കപ്പെടുന്നത് പാര്‍ശ വത്കൃതരും ന്യൂനപക്ഷങ്ങളുമാണ്. ആദിത്യാ നിഗമിനെപ്പോലെയുള്ള സ്‌കോളേഴ്‌സ് അത് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ദളിതരുടെയും ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും മറ്റ് പാര്‍ശ്വാവത്കൃതരുടെയും കാര്യത്തില്‍ അവരേക്കൂടി ഉള്‍ക്കൊള്ളാന്‍ പറ്റുന്ന പുതിയൊരു വ്യവസ്ഥിതി വിഭാവനം ചെയ്യുന്നത് വലിയൊരു കാര്യം തന്നെയാണ്. അത്തരമൊരു പരിശ്രമത്തിന്റെ ഭാഗമായി ചുംബനസമരത്തിന്റെ പശ്ചാത്തലത്തില്‍ ആധുനികതയെയും സെക്കുലറിസത്തെയും ഒക്കെ പ്രശ്‌നവത്കരിച്ചുകൊണ്ട് ഉയര്‍ന്നു വന്നിട്ടുള്ള വിമര്‍ശനങ്ങള്‍ പക്ഷേ ആ രീതിയില്‍ തികച്ചും അപര്യാപ്തമെന്ന് പറയാതെ വയ്യ. കാരണം ഇവരുടെ വിമര്‍ശനങ്ങളോടുള്ള വിമര്‍ശനങ്ങളെ ഇവര്‍ നേരിടുന്നത് വളരെ റിഡക്ഷനിസ്റ്റ് ആയിട്ടാണ്. അതായത് “നോണ്‍ലിബറല്‍” എന്ന് കരുതപ്പെടുന്ന വ്യവഹാരങ്ങളോടുള്ള ഏതൊരു വിമര്‍ശനവും ആധുനികതയുടെ യുക്തിയില്‍ മാത്രം ഊന്നിയിട്ടുള്ളതാണെന്നും അതിനാല്‍ത്തന്നെ ചില കുഴപ്പങ്ങളുണ്ടെന്നും ഉള്ള ആരോപണം വസ്തുതകളെ വളച്ചൊടിക്കലാണ്.
ന്യൂട്രലൈസ് ചെയ്തു കാണാന്‍ ശ്രമിക്കലല്ല. ന്യൂട്രലൈസ് ചെയ്യപ്പെടുന്നിടത്തു ദളിതരും ആദിവാസികളും സ്ത്രീകളും ന്യൂനപക്ഷങ്ങളും ബലിയാടുകളായി മാറുന്നത് കാണാന്‍ താത്പര്യവുമില്ല. ഈ വിഭാഗങ്ങളുടെ ചെലവില്‍ പല സാമൂഹ്യപ്രശ്‌നങ്ങളെയും നോര്‍മലൈസ് ചെയ്യുകയോ ന്യൂട്രലൈസ് ചെയ്യുകയോ ചെയ്തുകൊണ്ടാണ് കേരളാസമൂഹം “പുരോഗമനപരം” ആയി വിളങ്ങുന്നതും. പാര്‍ശ്വവത്കൃതരെ പിന്നോട്ടടിപ്പിക്കുന്ന ആധുനികതാ വിമര്‍ശനത്തോടുള്ള വിമര്‍ശനം മാത്രമാണിത്.
എതിര്‍പ്പുകള്‍ക്ക് പിന്നില്‍ എല്ലാത്തരം പ്രശ്‌നങ്ങളെയും അഡ്രസ് ചെയ്യാനുള്ള സംവിധാനങ്ങള്‍ തങ്ങള്‍ക്കുണ്ടാക്കാന്‍ പറ്റും എന്നൊരു വിശ്വാസം ഈ വിമര്‍ശകര്‍ക്കുണ്ടാവുമോ? അത്തരം ആഖ്യാനങ്ങളെ തള്ളിക്കളയുന്നുണ്ടോ? പിന്നെ അവര്‍ ചെയ്യുന്നത് സാമൂഹ്യപ്രശ്‌നങ്ങളില്‍ പ്രസക്തിയുള്ളതേത്, ഇല്ലാത്തതേത് എന്ന് നിശ്ചയിക്കുകയായിരിക്കും. പ്രത്യേക സാഹചര്യങ്ങളുടെ ആവശ്യങ്ങള്‍ക്കപ്പുറം എല്ലാക്കാലത്തേക്കും പറ്റിയ മുന്‍ഗണന നിശ്ചയിക്കാന്‍ പറ്റുമോ? ഇത്തരം വിശാസങ്ങളുടെ പുറത്ത് കടന്നാല്‍ പലതിനെയും തള്ളിക്കളയാതെ പലതരം മുന്‍ഗണനകള്‍ സൃഷ്ടിക്കാന്‍ പറ്റുമായിരിക്കാം.
രേഖാ രാജിന്റെ കാര്യം തന്നെയെടുക്കാം. ഈ സമരത്തെ പിന്തുണയ്ക്കുമ്പോഴും അവര്‍ ഏറ്റവും മുന്‍ഗണന കൊടുക്കുന്നത് ഇതിനല്ല. എങ്കിലും അവര്‍ ഈ സമരത്തെ സര്‍ഗാത്മകമായ ഒന്നായിക്കൂടിക്കാണുന്നു. “ചുംബന സമരം ഗാന്ധിയന്‍ സമരങ്ങളെയും ഇടതുസമരങ്ങളെയും ബ്രേക്ക് ചെയ്യുന്ന ഒരു സര്‍ഗാത്മക സമര”മാണ് എന്ന് രേഖാ രാജ് പറഞ്ഞിട്ടുള്ളതായി ഷഫീഖ് സാക്ഷ്യപ്പെടുത്തുന്നു. ഇതാണ് വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളല്‍. ഈ സമരത്തിനു ഏറ്റവും പ്രാധാന്യം കല്‍പ്പിക്കുന്നവര്‍ക്കങ്ങനെയും ആവാം. കാരണം ആര്‍ക്ക് ഏതാണ് പ്രധാനം എന്നുള്ളത് വളരെ പ്രസക്തമാണ്.
ഇതൊരിക്കലും കാര്യങ്ങളെ ന്യൂട്രലൈസ് ചെയ്തു കാണാന്‍ ശ്രമിക്കലല്ല. ന്യൂട്രലൈസ് ചെയ്യപ്പെടുന്നിടത്തു ദളിതരും ആദിവാസികളും സ്ത്രീകളും ന്യൂനപക്ഷങ്ങളും ബലിയാടുകളായി മാറുന്നത് കാണാന്‍ താത്പര്യവുമില്ല. ഈ വിഭാഗങ്ങളുടെ ചെലവില്‍ പല സാമൂഹ്യപ്രശ്‌നങ്ങളെയും നോര്‍മലൈസ് ചെയ്യുകയോ ന്യൂട്രലൈസ് ചെയ്യുകയോ ചെയ്തുകൊണ്ടാണ് കേരളാസമൂഹം “പുരോഗമനപരം” ആയി വിളങ്ങുന്നതും. പാര്‍ശ്വവത്കൃതരെ പിന്നോട്ടടിപ്പിക്കുന്ന ആധുനികതാ വിമര്‍ശനത്തോടുള്ള വിമര്‍ശനം മാത്രമാണിത്.
ബോധപൂര്‍വ്വമായ മാനുഷിക ഇടപെടലുകളിലൂടെ പരിശ്രമിച്ചു നോക്കാം. അത്തരം പരിശ്രമങ്ങളാവാം മനുഷ്യര്‍ക്കിടയില്‍ യന്ത്രികമല്ലാത്തതും ജൈവികവുമായ ഒരു ബന്ധം സാധ്യമാക്കുന്നതും. ഇതൊരു തുടര്‍പ്രക്രിയായി ചരിത്രത്തില്‍ നിലനില്‍ക്കും. നിലവില്‍ ചുംബനസമരവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളില്‍ ഇത്തരം ഒരു പരിശ്രമത്തിന്റെ സാദ്ധ്യതകള്‍ കാണാന്‍ സാധിക്കും. അതിനാല്‍ വൈവിധ്യങ്ങളുടെ നില നില്‍പാണ് കുറച്ചുകൂടി ശരിയെങ്കില്‍ ചുംബനസമരം എന്ന പ്രതിഷേധ മാര്‍ഗം വൈവിധ്യങ്ങളെ പ്രതിനിധീകരിക്കുന്ന ഒന്നു തന്നെയാണ്.
പക്ഷേ ചുംബനസമരത്തിന്റെ ചില മദ്ധ്യവര്‍ഗസ്വഭാവത്തെ അത്ര എളുപ്പത്തില്‍ നിഷേധിക്കാന്‍ കഴിയില്ല. മധ്യവര്‍ഗത്തിന്റെ ചോദനകള്‍ മുഖ്യമായും നയിക്കുന്ന ഒന്നായും ചുംബനസമരത്തെ കാണാന്‍ കഴിയില്ല. എങ്കിലും വ്യവസ്ഥാപിത ജീവിതത്തിലെ സദാചാരബോധത്തില്‍ ചില ചലനങ്ങള്‍ വരുത്തുവാന്‍ ലിബറലെന്ന് കരുതപ്പെടുന്ന ചില മാറ്റങ്ങള്‍ക്കു കഴിയും. ചുംബനസമരത്തിനും അതുപോലുള്ള പലതിനും ഇത്തരം ഒരു ശേഷിയുണ്ട്.
ചുംബനസമരത്തിനു പിന്നിലുള്ള വ്യക്ത്യാധിഷ്ഠിത ചോദനകളെ സാമൂഹ്യമൂല്യങ്ങളുമായി ബന്ധപ്പെടുത്താനുള്ള പരിശ്രമങ്ങള്‍ കോഴിക്കോട് നടത്തിയ ചുംബനസമരത്തിലും അതിന്റെ സംഘാടകരിലും കാണാം.
ചരിത്രത്തില്‍ ഉണ്ടാവുന്ന ഓരോ മാറ്റങ്ങളുടെയും ആവശ്യങ്ങളുടെയും പിന്നില്‍ ഓരോ ഏജന്‍സികളുണ്ട്. അപ്പോള്‍ വിവിധതരം മാറ്റങ്ങള്‍ക്കും പിന്നില്‍ വിവിധതരം ഏജന്‍സികള്‍ കണ്ടേക്കാം. ഈ വിവിധ ഏജന്‍സികള്‍ തമ്മിലുള്ള വൈരുദ്ധ്യങ്ങളും ചരിത്രത്തില്‍ നോക്കുമ്പോള്‍ പലപ്പോഴും കാണാം. ഈ ഓരോ ഏജന്‍സികള്‍ക്കും അതിന്റെ പൊട്ടന്‍ഷ്യല്‍ ഉള്ളപ്പോള്‍ തന്നെ ഇതൊന്നും അതിന്റെ വൈരുദ്ധ്യങ്ങളെ മറികടക്കുവാന്‍ തക്ക പ്രാപ്തി ഉള്ളതാവണമെന്നില്ല.