ഇന്ത്യന്‍ കായിക ലോകം; വിതയ്ക്കുന്നതാര് കൊയ്യുന്നതാര്?
Daily News
ഇന്ത്യന്‍ കായിക ലോകം; വിതയ്ക്കുന്നതാര് കൊയ്യുന്നതാര്?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th August 2013, 8:37 pm

line

കായികതാരങ്ങളുടെ പിന്‍ബലത്തില്‍ മാത്രം ഉയിര്‍കൊണ്ട എണ്‍പതിലധികം വര്‍ഷം പഴക്കമുള്ള അസോസിയേഷന്‍. നിലവില്‍ ഒരു കൂട്ടം അഴിമതിക്കോമരങ്ങള്‍ അമരത്ത് വാഴുന്ന അസോസിയേഷനെന്ന് വേണേല്‍ ചുരുക്കി നിര്‍വ്വചിക്കാം. സത്യത്തില്‍ എന്താണ് ഇന്ത്യന്‍ ഒളിപിക്‌സ് അസോസിയേഷന്റെ ചുമതല..?

line


ഹോക്ക് ഐ/ വിബീഷ് വിക്രം


vibish-vikramഇന്ത്യയുടെ ഒരുപറ്റം ഭാവി ബാഡ്മിന്റണ്‍ താരങ്ങള്‍ക്ക് ഈയിടെ ഒരു നാണം കെട്ട അനുഭവമുണ്ടായി. ചൈനയിലെ നാന്‍ജിങ്ങില്‍ നടക്കുന്ന ഏഷ്യന്‍ യൂത്ത് ഗെയിംസില്‍ നിന്നും ഇവരെ മടക്കി അയച്ചു. എന്‍ട്രി ലിസ്റ്റ് അയക്കാന്‍ വൈകിയതിനാലാണ് യുവതാരങ്ങള്‍ക്കീ ഗതികേടുണ്ടായത്.

ഉത്തരവാദികളോ ഇന്ത്യന്‍ ഒളിപിക്‌സ് അസോസിയേഷന്‍. എന്നാല്‍ അസോസിയേഷന്‍ ഇതംഗീകരിക്കില്ല.  ബാഡ്മിന്റണ്‍ അസോസിയേഷന്‍ നേരത്തിന് ലിസ്റ്റ് അയക്കാത്തതാണ് വൈകാന്‍ കാരണമെന്നാണ് അക്ടിങ് പ്രസിഡണ്ട് വിജയ്കുമാര്‍ മല്‍ഹോത്ര മാധ്യമങ്ങളോട് പറഞ്ഞത്.

സംഘടനകള്‍ക്ക് പഞ്ഞമില്ലാത്ത ഇന്ത്യയിന്‍ സ്‌പോര്‍ട്‌സ് അധികാരികള്‍ പണ്ടേ പിന്തുടരുന്ന നയമാണല്ലോ പരസ്പരം പഴിചാരി രക്ഷപ്പെടല്‍.. ജൂണ്‍ 25 ആയിരുന്നു അപേക്ഷ ലഭിക്കേണ്ട അവസാന തീയതി. എന്നാല്‍, ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളുടെ അപേക്ഷ ഗെയിംസ് സംഘാടക സമിതിക്ക് ലഭിക്കുന്നത് ആഗസ്ത് 13ന്. []

ഇന്ത്യയ്ക്ക് വലിയ മെഡല്‍ സാധ്യത കല്‍പിക്കപ്പെട്ടതായിരുന്നു ബാഡ്മിന്റണ്‍. ആഗസ്ത് 16 മുതല്‍ 24 വരെയാണ് ഗെയിംസ് നടക്കുന്നത്. അത്‌ലറ്റികസിനുള്ള എന്‍ട്രി ലിസ്റ്റും അന്നു തന്നെയാണ് അയച്ചത്. എന്നാല്‍ അപ്പോഴേയ്ക്കും ബാഡ്മിന്റണിന്റെ ഡ്രോ തയ്യാറാക്കിക്കഴിഞ്ഞിരുന്നു. അത്‌ലറ്റിക്‌സ്, നീന്തല്‍ എന്നിവയില്‍ ഡ്രോ ഇല്ലാത്തതിനാല്‍ പ്രശ്‌നമുണ്ടായില്ല.

ഒരു വര്‍ഷമകലെ എത്തിനില്‍ക്കുന്ന ഏഷ്യന്‍ ഗെയിംസിനും കോമണ്‍വെല്‍ത്തും ഗെയിംസിനും വേണ്ടിയുള്ള ഇന്ത്യയുടെ മുന്നൊരുക്കങ്ങളില്‍ കഴിഞ്ഞ ദിവസം കായികമന്ത്രി ജിതേന്ദ്ര സിങ്ങ് അതൃപ്തി പ്രകടിപ്പിച്ചതായി വാര്‍ത്ത വന്നു.

മെഡല്‍ സാധ്യതയുള്ള താരങ്ങളെയും അവര്‍ക്ക് ലഭ്യമാക്കേണ്ട വിദഗ്ധ പരിശീലനത്തേയും കുറിച്ച് വിവരമാരാഞ്ഞിട്ടും ഇത് വരെ മറുപടി കിട്ടിയിട്ടില്ല പോലും. പ്രതി സ്ഥാനത്ത് മാറ്റമില്ല. ഐ ഒ എയും ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനുമൊക്കെ തന്നെ.

സത്യത്തില്‍ എന്താണ് ഇന്ത്യന്‍ ഒളിപിക്‌സ് അസോസിയേഷന്റെ ചുമതല..?(ഐ ഒ എ). ഒളിപിക്‌സ്, ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങിയ രാജ്യാന്തര ചാംപ്യന്‍ഷിപ്പുകളിലേക്കുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കാനും മാനേജ് ചെയ്യാനും അധികാരപ്പെട്ട സംഘടന എന്ന് തന്നെയല്ലേ?

കായികതാരങ്ങളുടെ പിന്‍ബലത്തില്‍ മാത്രം ഉയിര്‍കൊണ്ട എണ്‍പതിലധികം വര്‍ഷം പഴക്കമുള്ള അസോസിയേഷന്‍. നിലവില്‍ ഒരു കൂട്ടം അഴിമതിക്കോമരങ്ങള്‍ അമരത്ത് വാഴുന്ന അസോസിയേഷനെന്ന് വേണേല്‍ ചുരുക്കി നിര്‍വ്വചിക്കാം.

start അക്കാരണം കൊണ്ടൊന്നു തന്നെ രാജ്യാന്തര ഒളിപിക്‌സ് കമ്മിറ്റി അയിത്തം പ്രഖ്യാപിച്ച അകറ്റി നിര്‍ത്തിയ കായിക സംഘടന. (യഥാര്‍ത്ഥത്തില്‍ ഐ ഒ എയുടെ മേല്‍നോട്ടത്തില്‍ വരുന്ന നേരത്തെ സൂചിപ്പിച്ച രണ്ട് സംഭവങ്ങളുടെയും ചുമതല രാജ്യാന്തര കമ്മറ്റി സസ്‌പെന്‍ഡ് ചെയ്തത് കൊണ്ട് തല്‍ക്കാലം തങ്ങളുടെ പരിധിയില്‍ വരുന്നില്ലെന്ന ന്യായവാദം സംഘടനയ്ക്കുയര്‍ത്താം. ഇക്കാര്യത്തില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്നുണ്ട്.)

ഏറ്റവുമൊടുവില്‍ മോസ്‌കോയില്‍ അവസാനിച്ച ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന് 15 അംഗ ജംബോ സംഘമാണ് ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുത്തയച്ചത്.. എന്നിട്ടോ ..മെഡല്‍പോയിട്ട്, മെഡല്‍തുമ്പില്‍ പോലും സ്പര്‍ശിക്കാന്‍ യോഗ്യത ലഭിക്കാതെ ഇന്ത്യയുടെ ജംബോ സംഘം നാണം കെട്ട തിരിച്ച് നാട്ടിലേക്ക്..

റഷ്യന്‍ സന്ദര്‍ശനവും കഴിഞ്ഞ വെറും കയ്യോടെ നാട്ടിലെത്തിയ ടീമിന്റെ മോശം പ്രകടനത്തിന് കാരണമന്വേഷിക്കാനും അത് ചര്‍ച്ച ചെയ്യാനും പരിഹരിക്കാനുമൊന്നും അധികാരപ്പെട്ടവര്‍ക്കൊന്നും നേരമില്ല.

നാട്ടിലവര്‍ തലയ്ക്ക് മുകളിലെ സംഘടനയ്കകെതിരെ യുദ്ധത്തിനൊരുങ്ങിയിരിക്കുകയാണ്. അതോ കായികതാരങ്ങളുടെ ആവശ്യങ്ങള്‍ക്കൊന്നും വേണ്ടിയല്ല. പിന്നെയോ. തലപ്പത്തിരുന്ന് നാളിത് വരെ ഇന്ത്യയുടെ കായിക മേഖലയ്ക്ക് നേട്ടത്തെക്കാളേറെ അപകീര്‍ത്തി സമ്മാനിച്ച ഒരുപറ്റം മേലാളന്മാരുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനായി.

അഴിമതിക്കാരെ കായികഭരണ സംവിധാനത്തില്‍ നിന്നു അകറ്റിനിര്‍ത്തുക എന്ന നല്ല ലക്ഷ്യം മുന്‍നിര്‍ത്തി രാജ്യാന്തര ഒളിപിക്‌സ് കമ്മറ്റി നടപ്പിലാക്കാനുദ്ദേശിക്കുന്ന പുതിയ ഭരണഘടനാ പരഷ്‌കാരങ്ങളാണ് തര്‍ക്കത്തിനാധാരം.


അക്ഷരാഭ്യാസമില്ലാത്ത നാട്ടിന്‍പുറത്തെ ഒരു സാധാരണ സ്‌പോര്‍ട്‌സ് പ്രേമിയോട് പോലും ചോദിച്ചാല്‍ കായിക ഭരണരംഗത്ത് നിന്നും അഴിമതിക്കാരെ അകറ്റിനിര്‍ത്തുകയെന്ന ഐ ഒ സിയുടെ നടപടി നല്ലതാണെന്നേ പറയൂ. അധികാരത്തില്‍ അട്ടയെപോലെ കടിച്ച് തൂങ്ങി അഴിമതി പാനം ചെയ്ത് മതിവരാത്ത ചിലരുടെ വ്യക്തിഗതതാല്‍പ്പര്യം സംരക്ഷിക്കുകയാണ് ചിലര്‍.


track

അഴിമതി കേസില്‍ കുറ്റപത്രം ചുമത്തപ്പെട്ടവര്‍ക്ക് ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്ന് ഐ ഒ സിയുടെ നിലപാടിനോടാണ് ഐ ഒ എയുടെ എതിര്‍പ്പ് മുഴുവന്‍.

ഇന്ത്യക്ക് വേണ്ടി മാത്രം ഉള്‍പ്പെടുത്തിയ പരിഷ്‌കാരമൊന്നുമല്ല ഇത്. നൂറ്റിമുപ്പതിലധികം വരുന്ന അംഗരാജ്യങ്ങള്‍ പിന്തുടരുന്ന രീതി. അത് നടപ്പിലാക്കാന്‍ ഇന്ത്യന്‍ ഒളിപിക്‌സ് അസോസിയേഷനെന്താണിത്ര വിമുഖത.[]

അക്ഷരാഭ്യാസമില്ലാത്ത നാട്ടിന്‍പുറത്തെ ഒരു സാധാരണ സ്‌പോര്‍ട്‌സ് പ്രേമിയോട് പോലും ചോദിച്ചാല്‍ കായിക ഭരണരംഗത്ത് നിന്നും അഴിമതിക്കാരെ അകറ്റിനിര്‍ത്തുകയെന്ന ഐ ഒ സിയുടെ നടപടി നല്ലതാണെന്നേ പറയൂ. പിന്നെ ഐ ഒ എ എന്തേ ഇങ്ങിനെ കടുംപിടിത്തം പിടിക്കാന്‍.

കാരണം വ്യക്തമാണല്ലോ, അധികാരത്തില്‍ അട്ടയെപോലെ കടിച്ച് തൂങ്ങി അഴിമതി പാനം ചെയ്ത് മതിവരാത്ത ചിലരുടെ വ്യക്തിഗതതാല്‍പ്പര്യം സംരക്ഷിക്കുക തന്നെ.  അഭയ്‌സിങ് ചൗട്ടാലയും ലളിത് ഭനോട്ടുമാണ് സസ്‌പെന്റ് ചെയ്ത ഐ ഒ എ യുടെ ഭാരവാഹികള്‍.

ചൗട്ടാല പ്രസിഡണ്ടും  ഭനോട്ട്  സെക്രട്ടറി ജനറലും. ചൗട്ടാലക്ക് മുമ്പ് എട്ട് വര്‍ഷം ഭരണം സുരേഷ് കല്‍മാഡിയായിരുന്നു. മൂന്ന് പേരും അഴിമതിക്കാര്‍. കോടികളുടെ അഴിമതി നടന്ന ദല്‍ഹി കോമണ്‍വെല്‍ത്ത് കേസിലെ പ്രതിപട്ടികയിലുള്ളവരാണ് കല്‍മാഡിയും ഭനോട്ടും. അക്കാരണത്താല്‍ തന്നെ കുറച്ച കാലം ജയിലിലും കഴിയേണ്ടി വന്നു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ചൗട്ടാലക്കെതിരെയും കേസ് നിലവിലുണ്ട്.

ഇങ്ങിനെയുള്ളവര്‍ സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചെടുക്കാനായി കൂട്ടമായി രംഗത്തിറങ്ങിയിരിക്കുകയാണ്. കായികതാരങ്ങള്‍ക്ക് വേണ്ടി നിലവില്‍ വന്ന സംഘടന സസ്‌പെന്റ് ചെയ്യപ്പെട്ടത് മേലാളന്മാരുടെ കൊള്ളരുതായ്മകള്‍ കാരണമെന്നതാണെന്നതാണ് രസകരം.

പഴക്കമേറിയ ജനാധിപത്യമെന്ന് ഊറ്റം കൊള്ളുമ്പോള്‍ തന്നെ അതിലുള്ള പഴുതുകള്‍ ഉപയോഗ പ്പെടുത്തുകയാണ് ഇവരൊക്കെ. ഇന്ത്യന്‍ നിയമസംഹിതകള്‍ ക്കെതിരാണ് ഐ ഒ സിയുടെ നടപടികള്‍ എന്നാണ് വെയ്പ്പ്.

ഐ ഒ സിയുടെ ശുദ്ധീകരണ യഞ്ജത്തെ പ്രതിരോധിക്കാന്‍ ഇവരുയര്‍ത്തുന്ന വാദമാണ് അതിലേറെ രസകരം. ഇന്ത്യന്‍ നിയമസംഹിതകള്‍ക്കെതിരാണ് ഐ ഒ സിയുടെ നടപടികള്‍ എന്നാണ് വെയ്പ്പ്.

കുറ്റം തെളിയുന്നത് വരെ ഇവിടെ ആരെയും കുറ്റക്കാരായി കണക്കാക്കുന്നില്ല. കുറ്റപത്രത്തില്‍ പേരുള്ളവര്‍ക്ക് പാര്‍ലമെന്ററിലേക്കു പോലും മത്സരിക്കാന്‍ കഴിയുന്ന നാടാണിത് പോലും. (അത് കൊണ്ട് തന്നെ അപ്പറഞ്ഞിടത്ത് അഴിമതിക്കാര്‍ക്ക് പഞ്ഞമില്ലല്ലോ.)

ഇന്ത്യയുടെ ദേശീയതയ്ക്ക് മേലേയുള്ള കടന്ന് കയറ്റമാണ് ഐ ഒ സിയുടെ നടപടിയെന്ന് പറയാതെ പറഞ്ഞ് വയ്ക്കുകയാണ് . രാഷ്ട്രീയവും സ്‌പോര്‍ട്‌സും തമ്മിലുള്ള അവിശുദ്ധമായ ഐക്യമാണ് ഇന്ത്യന്‍ കായികമേഖലയുടെ പ്രധാന ശാപം.

രാഷ്ട്രീയ പാര്‍ട്ടികള്‍ വിവരാവകാശനിയമത്തിന്റെ കീഴില്‍ വരണമെന്ന് നിര്‍ദ്ദേശത്തെയും കുറ്റവാളികളായ മന്ത്രിമാര്‍ക്ക് പാര്‍ലിമെന്റില്‍ സ്ഥാനം നഷ്ടമാകുമെന്ന് പരമോന്നത കോടതി നിയമത്തിനെതിരെയും ഒന്നിക്കുന്നത് ഇക്കൂട്ടരൊക്കെത്തന്നെയാണ്.

പഴക്കമേറിയ ജനാധിപത്യമെന്ന് ഊറ്റം കൊള്ളുമ്പോള്‍ തന്നെ അതിലുള്ള പഴുതുകള്‍ ഉപയോഗപ്പെടുത്തുകയാണ് ഇവരൊക്കെ. ഇന്ത്യയിലെ നിയമനടപടികള്‍ പൂര്‍ത്തിയാക്കാനെടുക്കുന്ന കാലതാമസം എത്രയാണെന്ന് എല്ലാവര്‍ക്കുമറിയാം.

കുറ്റം ചുമത്തപ്പെടുന്നവര്‍ യഥാര്‍ത്ഥത്തില്‍ കുറ്റം ചെയ്തവരാണെന്ന് കോടതി കണ്ടെത്താന്‍ എടുക്കുന്ന സമയം ചിലപ്പോള്‍ വര്‍ഷങ്ങളാണ്. ഇത്രയും കാലം തിരഞ്ഞെടുക്കപ്പെട്ട കുറ്റാരോപിതര്‍ സംഘടനാതലപ്പത്തിരുന്ന് ഭരണം നടത്തട്ടെയെന്നാണ് ഐ ഒ എയുടെ തീരുമാനം. ഇതില്‍ നിന്ന് തന്നെ ആര്‍ക്കൊക്കെ വേണ്ടിയാണ് ഈ കടുംപിടുത്തം എന്നത് പകല്‍ പോലം വ്യക്തമല്ലേ..

ഐ ഒ സിയുടെ സസ്‌പെന്‍ഷന്‍ മൂലം ചാംപ്യന്‍ഷിപ്പുകളില്‍ നിലവില്‍ തങ്ങളുടെ രാജ്യത്തിന്റെ പതാകകക്ക് കീഴില്‍ മത്സരിക്കന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കാവില്ല. സസ്‌പെന്‍ഷന്‍ എത്രയും വേഗം അവസാനിപ്പിക്കാന്‍ വേണ്ട ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ വേണ്ട സത്വര നടപടികള്‍ കൈക്കൊള്ളുകയാണ് ഐ ഒ എ വേണ്ടത്.

അങ്ങിനെ കായിക താരങ്ങള്‍ക്കാണ് തങ്ങളുടെ പ്രഥമപരിഗണന എന്ന ശരിയായ സന്ദേശം ഒരിക്കലെങ്കിലും പുറം ലോകത്തിന് മുന്നില്‍ കാണിച്ചിരുന്നെങ്കില്‍. സ്വാര്‍തഥ താല്‍പ്പര്യങ്ങള്‍ മാറ്റി നിര്‍ത്ത് കായികമേഖലയുടെ വികസനത്തിനായി എന്നാണോ ഒന്നിച്ച് കൈകോര്‍ക്കാന്‍ മനസ്സുണ്ടാവുക അന്നേ ഇന്ത്യന്‍ കായികമേഖല രക്ഷപ്പെടൂ.