നമ്മുടെ എയര്‍ വേവ്‌സും വയര്‍ലെസ് സ്‌പെക്ട്രവും നമ്മുടെത് മാത്രമാണ്. അതായത് ഇന്ത്യന്‍ പൊരന്മാരുടേത്. ഇന്തിന്റേയെല്ലാം ലൈസന്‍സ് ഇന്ത്യന്‍ സര്‍ക്കാര്‍ താല്‍ക്കാലികമായി പൊതുജനത്തെ പ്രതിനിധീകരിച്ച് ചില വ്യവസ്ഥകളുടേയും നിബന്ധനകളുടേയും അടിസ്ഥാനത്തില്‍ ടെലികോം കമ്പനികള്‍ക്ക് നല്‍കുന്നു. ആ വ്യവസ്ഥകള്‍ എല്ലായ്‌പ്പോഴും പാവപ്പെട്ട ജനങ്ങള്‍ ഉള്‍പ്പെട്ട രാജ്യത്തിന്റെ വികസനത്തിനും ആയിരിക്കണം.
ഒപ്പീനിയന്‍ | മഹേഷ് മൂര്‍ത്തി
ഞാന്‍ ഒരു നെറ്റ് ന്യൂട്രാലിറ്റി ആക്റ്റിവിസ്റ്റ് ആണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതില്‍ എനിക്കേറെ സന്തോഷമേയുള്ളൂ. ഞങ്ങളുടേത് ചെറിയൊരു ഗ്രൂപ്പാണ്. സ്ഥിരം ജോലികള്‍ ഒഴിവാക്കി, ശമ്പളമില്ലാതെ ജോലിചെയ്യുന്നവര്‍. നിങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ എല്ലായിപ്പോഴും ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ..
മൂര്‍ച്ചകൂട്ടാന്‍ ഞങ്ങളുടെ കയ്യില്‍ ബിസിനസ് കോടാലികളില്ല, ഫേസ്ബുക്കിന്റെ ശത്രുക്കള്‍ക്ക് വേണ്ടിയല്ല ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇനി എന്തെങ്കിലും ഉണ്ടെങ്കില്‍ അത് ഞങ്ങള്‍ ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായത് കൊണ്ടാകുന്നു. ഫേസ്ബുക്ക് ഒക്കെ ഉണ്ടാകുന്നതിനും ഒരുപാട് മുമ്പ് തന്നെ. ചോദ്യം ചെയ്യലിന് ഞങ്ങള്‍ തയ്യാറാണ്.
കഴിഞ്ഞ വര്‍ഷം വളരെ നിശബ്ദമായി “ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ്” എന്നൊരു സംവിധാനം ഇന്ത്യയില്‍ സ്ഥാപിക്കാന്‍ ഫേസ്ബുക്ക് ശ്രമിക്കുകയുണ്ടായി. ഇന്ത്യയില്‍ നിന്നും ലഭിക്കുന്ന ലാഭത്തിന്റെ മൂന്നിലൊന്നു ഭാഗമായ നൂറു കോടി രൂപ അതിനുള്ള പരസ്യങ്ങള്‍ക്ക് വേണ്ടി ചെലവാക്കുകയും ചെയ്ത് നമ്മെ പറ്റിച്ചു. ഈ വര്‍ഷവും നമ്മെ കബളിപ്പിക്കാന്‍ വീണ്ടും എത്തിയിരിക്കുന്നു. സീറോ റേറ്റിംഗ് ആപ്‌സ് എന്ന് സാങ്കേതികപരമായി പറയാവുന്ന ഇത്തരം പ്രോഡക്ടുകള്‍ നിരോധിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഞങ്ങള്‍ പ്രക്ഷോഭം സംഘടിപ്പിച്ചതിന് ശേഷമാണ് വീണ്ടും ഈ നീക്കം. ( പത്ത് ലക്ഷം ഒപ്പുകള്‍ ശേഖരിച്ച പ്രക്ഷോഭം ഓര്‍ക്കുന്നില്ലേ, അത് ഞങ്ങള്‍ ആയിരുന്നു).
നേരത്തെ പരാമര്‍ശിച്ച ഫേസ്ബുക്ക് പരസ്യം കൂടാതെ ഫ്രീബേസിക്‌സിനെ നമ്മുടെ രാജ്യത്തിലേക്ക് എളുപ്പത്തില്‍ കൊണ്ടുവരാന്‍ ഉദ്ദേശിച്ചുകൊണ്ടായിരുന്നു അമേരിക്കയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഫേസ്ബുക്ക് ആസ്ഥാനത്ത് നല്‍കിയ സ്‌നേഹ വിരുന്ന്.( അത് വിജയിക്കുകയു ചെയ്തു. അടഞ്ഞ അദ്ധ്യായം ട്രായ് വീണ്ടും തുറക്കുകയും അതുവഴി ഫേസ്ബുക്കിന് വീണ്ടും അടുത്ത അവസരം ലഭിക്കുകയും ചെയ്തു).
നിങ്ങള്‍ ചിലപ്പോള്‍ ക്ലിക്ക് ചെയ്തു പോയ നിങ്ങളുടെ ടൈംലൈനില്‍ പ്രത്യക്ഷപ്പെടുന്ന” സേവ് ഫ്രീ ഇന്റര്‍നെറ്റ് ” പോലുള്ള ഉള്ള ലിങ്കുകള്‍ വഴിയുള്ള പ്രചരണങ്ങള്‍ക്ക് പുറത്തുള്ളതാണ് നേരത്തെ സൂചിപ്പിച്ചിട്ടുള്ള വന്‍ തുക ചെലവഴിച്ച് ഉള്ള പരസ്യ പരിപാടികള്‍.
ഞങ്ങള്‍ നിങ്ങളില്‍ നിന്ന് മറച്ച് വച്ചു എന്ന് ഫേസ്ബുക്ക് പറയുന്ന പത്ത് പൊയിന്റുകളില്‍ ഓരോന്നിനെയും കുറിച്ച് ഞാന്‍ വിശദമായി പറയാം. പക്ഷെ അതിനു മുന്‍പ് ഞങ്ങള്‍ എന്തിനാണ് ഈ സഹസ്ര കോടീശ്വരനെതിരെ കലാപം ഉണ്ടാക്കുന്നത് എന്ന് പറയണമല്ലോ. എന്താണിതെല്ലാം?
ഗൂഗിള്‍ , നൗകരി ,യൂ ട്യൂബ് ,തുടങ്ങി നിങ്ങള്‍ക്ക് കൂടുതല്‍ ആവശ്യമുള്ള സൈറ്റുകള്‍ ഒന്നും ലഭ്യമാക്കാതെ ഒരു മൊബൈല്‍ കമ്പനി ഫേസ്ബുക്ക് മാത്രം തരുന്ന ഒരു നയം ആലോചിച്ച് നിങ്ങളൊന്ന് നോക്കൂ. നിങ്ങള്‍ ആഗ്രഹിക്കുന്ന സൈറ്റുകള്‍ ഒന്നുമില്ല. പകരം ഫേസ്ബുക്ക് മാത്രം കൂടാതെ ചെറിയ ചെറിയ കുറച്ച് വെബ്‌സൈറ്റുകളും. അവമാത്രമാണ് നിങ്ങള്‍ക്ക് എപ്പോഴും ഉപയോഗിക്കാനാവുക.
വളരെ ലളിതമായി പറയുമ്പോള്‍. നമ്മുടെ എയര്‍ വേവ്‌സും വയര്‍ലെസ് സ്‌പെക്ട്രവും നമ്മുടെത് മാത്രമാണ്. അതായത് ഇന്ത്യന്‍ പൊരന്മാരുടേത്. ഇന്തിന്റേയെല്ലാം ലൈസന്‍സ് ഇന്ത്യന്‍ സര്‍ക്കാര്‍ താല്‍ക്കാലികമായി പൊതുജനത്തെ പ്രതിനിധീകരിച്ച് ചില വ്യവസ്ഥകളുടേയും നിബന്ധനകളുടേയും അടിസ്ഥാനത്തില്‍ ടെലികോം കമ്പനികള്‍ക്ക് നല്‍കുന്നു. ആ വ്യവസ്ഥകള്‍ എല്ലായ്‌പ്പോഴും പാവപ്പെട്ട ജനങ്ങള്‍ ഉള്‍പ്പെട്ട രാജ്യത്തിന്റെ വികസനത്തിനും ആയിരിക്കണം.
യഥാര്‍ത്ഥത്തില്‍, നമ്മുടെയെല്ലാം ജീവിതം മെച്ചപ്പെടുത്തുന്നതിലൂടെയും നൂറു കോടിയിലധികം കണക്ഷനുകളിലൂടെയും ഇന്ത്യയുടെ ടെലിക്കോം നയങ്ങള്‍ ചെറിയൊരു അത്ഭുതം തന്നെ സൃഷ്ടിച്ചിട്ടുണ്ട് എന്ന് കാണാം. ഈ നയങ്ങളാണ് നമ്മുടെ ടെലിക്കോം സേവന ദാതാക്കളെ കൊണ്ട് സമഗ്രവും തുറന്നതുമായ ഇന്റര്‍നെറ്റ് രാജ്യത്ത് ലഭ്യമാക്കാന്‍ നിര്‍ബന്ധിതരാക്കുന്നത്. പല അവികസിത രാജ്യങ്ങളും കാര്യങ്ങള്‍ ശരിയായ വിധം നടത്താന്‍ പ്രചോദനമായി നമ്മെ വീക്ഷിക്കുന്നതും ഇതുകൊണ്ടാണ്.
ഈ നയങ്ങള്‍ കൊണ്ട് മാത്രമാണ് നിങ്ങളിപ്പോള്‍ മൊബൈല്‍ ഇന്റര്‍നെറ്റില്‍ ഈ ആര്‍ട്ടിക്കിള്‍ വായിക്കുന്നത് അല്ലെങ്കില്‍ ഫേസ്ബുക്ക് മൊബൈലില്‍ നോക്കുന്നത്. പക്ഷെ ഈ നയങ്ങള്‍ മാറ്റി മറിക്കാന്‍ ദശലക്ഷക്കണക്കിന് ഡോളറുകളാണ് ഫേസ്ബുക്ക് ചെലവഴിക്കുന്നത്.
ഗൂഗിള്‍ , നൗകരി ,യൂ ട്യൂബ് ,തുടങ്ങി നിങ്ങള്‍ക്ക് കൂടുതല്‍ ആവശ്യമുള്ള സൈറ്റുകള്‍ ഒന്നും ലഭ്യമാക്കാതെ ഒരു മൊബൈല്‍ കമ്പനി ഫേസ്ബുക്ക് മാത്രം തരുന്ന ഒരു നയം ആലോചിച്ച് നിങ്ങളൊന്ന് നോക്കൂ. നിങ്ങള്‍ ആഗ്രഹിക്കുന്ന സൈറ്റുകള്‍ ഒന്നുമില്ല. പകരം ഫേസ്ബുക്ക് മാത്രം കൂടാതെ ചെറിയ ചെറിയ കുറച്ച് വെബ്‌സൈറ്റുകളും. അവമാത്രമാണ് നിങ്ങള്‍ക്ക് എപ്പോഴും ഉപയോഗിക്കാനാവുക.
ഒരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ ശേഷിയുള്ള എന്നാല്‍ അതില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാത്ത പാവപ്പെട്ട ഇന്ത്യക്കാര്‍ക്ക് ഫെസ്ബുക്കിനു നല്‍കാനുള്ളത് ഇത് മാത്രമാണ്. മാസം ഇരുപത് രൂപ നിരക്കില്‍ പാക്കേജുകള്‍ ലഭ്യമാകുമ്പോള്‍ ഫോണുകള്‍ക്ക് രണ്ടായിരം രൂപയും അതിനു മുകളിലും വില വരുമ്പോള്‍ തന്നെ അവരുടെ സിദ്ധാന്തം അപ്രസക്തമായെന്നാണ് ഞങ്ങള്‍ ചിന്തിക്കുന്നത്. പക്ഷെ അവര്‍ നമ്മുടെ വലിയ ഇന്റര്‍നെറ്റ് ഉപയോഗം ചൂണ്ടിക്കാണിച്ച് ഈ പ്രശ്‌നത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ്.
ഹതഭാഗ്യരായ നമ്മുടെ സഹോദരീ സഹോദരന്മാര്‍ക്ക് ക്യാന്റീ ക്രഷ് കളിക്കാനും പരസ്പരം പോക്ക് ചെയ്യാനും കഴിയണം എന്നാണ് ഫേസ്ബുക്ക് ആഗ്രഹിക്കുന്നത്. എന്നാല്‍ ഗൂഗിളില്‍ കാര്യങ്ങള്‍ തിരക്കാനോ ഖാന്‍ അക്കാദമിയില്‍ നിന്ന് എന്തെങ്കിലും പഠിക്കാനോ ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ എന്തെങ്കിലും വില്‍ക്കാനോ നൗകരി പോലുള്ള സൈറ്റുകളില്‍ ജോലി തിരയാനോ കഴിയരുത്.
അടുത്തപേജില്‍ തുടരുന്നു
അവരുടെ പരസ്യങ്ങളില്‍, ഡിജിറ്റല്‍ ഇക്വാലിറ്റിയാണ് ആഗ്രഹിക്കുന്നതെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ കൊണ്ട് വരുന്നത് “ഡിജിറ്റല്‍ അടിമത്തം അല്ലെങ്കില്‍ പാവങ്ങളോടുള്ള ഡിജിറ്റല്‍ തൊട്ടുകൂടായ്മയായാണ്. നമ്മള്‍ ഉള്‍പ്പെടുന്ന ഡിജിറ്റലി ഈക്വല്‍ ആയ ബാക്കി എല്ലാവര്‍ക്കും ലക്ഷക്കണക്കിന് സൈറ്റുകള്‍ ഉള്ള സമഗ്രവും തുറന്നതുമായ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയുമ്പോള്‍ പാവപ്പെട്ടവര്‍ക്ക് ഫേസ്ബുക്കിന് നല്‍കാനുള്ളത് പത്തിരുപത് സൈറ്റുകള്‍ മാത്രമാണ്.
അവരുടെ പരസ്യങ്ങളില്‍, ഡിജിറ്റല്‍ ഇക്വാലിറ്റിയാണ് ആഗ്രഹിക്കുന്നതെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ കൊണ്ട് വരുന്നത് “ഡിജിറ്റല്‍ അടിമത്തം അല്ലെങ്കില്‍ പാവങ്ങളോടുള്ള ഡിജിറ്റല്‍ തൊട്ടുകൂടായ്മയായാണ്. നമ്മള്‍ ഉള്‍പ്പെടുന്ന ഡിജിറ്റലി ഈക്വല്‍ ആയ ബാക്കി എല്ലാവര്‍ക്കും ലക്ഷക്കണക്കിന് സൈറ്റുകള്‍ ഉള്ള സമഗ്രവും തുറന്നതുമായ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയുമ്പോള്‍ പാവപ്പെട്ടവര്‍ക്ക് ഫേസ്ബുക്കിന് നല്‍കാനുള്ളത് പത്തിരുപത് സൈറ്റുകള്‍ മാത്രമാണ്.
ഇതിനുള്ള അവരുടെ ആദ്യ ശ്രമമായിരുന്നു ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ്. ആ പേര് തന്നെ ശുദ്ധമായ കളവാണെന്ന് ഞങ്ങള്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. അത് ഇന്റര്‍നെറ്റ് ഉം ആയിരുന്നില്ല ലാഭം ലക്ഷ്യമാക്കാതെ പ്രവര്‍ത്തിക്കുന്ന ഓര്‍ഗ് ഉം ആയിരുന്നില്ല. അങ്ങനെ അവര്‍ ആ പേര് മാറ്റുകയും ഫ്രീ ബേസിക്‌സ് എന്ന രൂപത്തില്‍ തിരിച്ചെത്തുകയും ചെയ്തു. അതായത് വിഷം മാറ്റാതെ കുപ്പി മാത്രം മാറ്റി എത്തിയിരിക്കുന്നു, അതും വലിയൊരു പ്രചരണത്തോടെ.
കാര്യത്തിന്റെ മുഖ്യവശം ഇങ്ങനെയാണ്. നമ്മുടെ സര്‍ക്കാരിനോട് ഞങ്ങള്‍ പറയുന്നത് ഇത്രമാത്രമാണ്: നമ്മുടെ എയര്‍ വേവ്‌സില്‍ ഇന്ത്യയിലെ ഓരോ മൊബൈല്‍ സേവന ദാദാവും ഇന്ത്യയിലെ ഓരോ പൗരനും നല്‍കുന്നത് സമ്പൂര്‍ണമായ ഇന്റര്‍നെറ്റ് ആയിരിക്കണം. അല്ലാതെ ഫേസ്ബുക്ക് തീരുമാനിക്കുന്ന അതിന്റെ ഏതെങ്കിലും കൊണുകള്‍ മാത്രമായിരിക്കരുത്. നമ്മുടെ വയര്‍ലെസ് സ്‌പെക്ട്രത്തിലോ സര്‍ക്കാര്‍ സ്വത്തിലോ പ്രത്യേകമായി പിടിമുറുക്കാന്‍ ഫേസ്ബുക്കിനെ അനുവദിക്കരുത്.
ഫേസ്ബുക്ക് പറയുന്നത് ബിസിനസ് ലക്ഷ്യമാക്കാതെ ചാരിറ്റി മാത്രം ലക്ഷ്യമാക്കി കൂടുതല്‍ ഇന്ത്യാക്കാരെ ഓണ്‍ ലൈനില്‍ കൊണ്ടുരാന്‍ ആണിതെന്നാണ്. ( ഇന്ത്യയില്‍ നിന്നുള്ള അവരുടെ വരുമാനത്തിന്റെ നല്ലൊരു ശതമാനം ഉപയോഗിച്ച് ഫുള്‍ പേജ് പരസ്യങ്ങള്‍ നല്‍കി ചെയ്യുന്നത് നല്ല ചാരിറ്റി തന്നെ ) ഇത് വ്യക്തമായും ബിസിനസ് മാത്രമാണ്.
ഫേസ്ബുക്ക് പറയുന്നത് ബിസിനസ് ലക്ഷ്യമാക്കാതെ ചാരിറ്റി മാത്രം ലക്ഷ്യമാക്കി കൂടുതല്‍ ഇന്ത്യാക്കാരെ ഓണ്‍ ലൈനില്‍ കൊണ്ടുരാന്‍ ആണിതെന്നാണ്. ( ഇന്ത്യയില്‍ നിന്നുള്ള അവരുടെ വരുമാനത്തിന്റെ നല്ലൊരു ശതമാനം ഉപയോഗിച്ച് ഫുള്‍ പേജ് പരസ്യങ്ങള്‍ നല്‍കി ചെയ്യുന്നത് നല്ല ചാരിറ്റി തന്നെ ) ഇത് വ്യക്തമായും ബിസിനസ് മാത്രമാണ്.
ഞങ്ങള്‍ പ്രതികരിച്ചത് ഇങ്ങനെയാണ്-“ഞങ്ങള്‍ നിങ്ങളുടെ സൗജന്യ ഡാറ്റ എന്ന ആശയത്തെ സ്‌നേഹിക്കുന്നു. പക്ഷെ നിങ്ങള്‍ ശരിക്കും ചാരിറ്റി ആണ് ഉദ്ദേശിക്കുന്നത് എങ്കില്‍ മുഴുവന്‍ ഇന്റര്‍നെറ്റ് ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുക. അല്ലാതെ നിങ്ങള്‍ തെരഞ്ഞെടുക്കുന്ന ഏതാനും സൈറ്റുകളല്ല, ഓരോ മാസവും ഒരു അഞ്ഞൂറ് എം.ബി ഇന്റര്‍നെറ്റ് ഫ്രീയായി ഓരോ ഇന്ത്യക്കാരനും എന്നത് പോലെ. അവര്‍ക്കതിനു കഴിയും പക്ഷെ അവര്‍ ചെയ്യില്ല. അവര്‍ക്ക് വേണ്ടത് നമ്മുടെ സര്‍ക്കാര്‍ സംവിധാനം ഉപയോഗിക്കണം നമ്മുടെ ബാന്‍ഡ് വിഡ്ത്ത് ഉപയോഗിക്കണം പാവപ്പെട്ടവരെ കൊണ്ട് ഫേസ്ബുക്ക് അല്ലാതെ മറ്റൊന്ന് ഉപയോഗിക്കാതിരിക്കാന്‍ വഴിവെക്കുകയും ചെയ്യണം.
അടുത്തപേജില്‍ തുടരുന്നു
അവര്‍ സേവന ദാദാക്കളോടു ഫേസ്ബുക്ക് സൈന്‍ അപ് ചെയ്യുന്നതിന് ക്യാഷ് ഈടാക്കില്ല. പക്ഷെ മാര്‍ക്കറ്റിങ്ങിന് വേണ്ടി സേവനദാതാക്കള്‍ക്ക് ഇഷ്ടം പോലെ പണം ചെലവാക്കും. റിലയന്‍സ് ഫ്രീ നെറ്റ് പരസ്യം കണ്ടിട്ടില്ലേ ? പരസ്യം വഴി സേവന ദാദാക്കള്‍ക്ക് ആവശ്യത്തിലധികം പണം ഉണ്ടാക്കാം എന്നിരിക്കെ വേറെ പണം നല്കുന്നതെന്തിന്?
1. “ഫ്രീ ബേസിക്‌സ് ഏത് സേവന ദാദാവിനും സൗജന്യമാണ് “തീര്‍ച്ചയായും അതെ. അതങ്ങനെ അല്ല എന്ന് ഞങ്ങള്‍ ഒരിക്കലും പറഞ്ഞിട്ടില്ല. അപ്രധാന പോയിന്റ്.
2. ഫ്രീ ബേസിക്‌സില്‍ ഞങ്ങള്‍ ആരില്‍ നിന്നും പണം ഈടാക്കില്ല- അത് ഞങ്ങള്‍ക്കെല്ലാം അറിയാവുന്നതാണ്. പണം ഈടാക്കുമെന്ന് ഞങ്ങള്‍ എവിടെയും പറഞ്ഞിട്ടില്ല. അപ്രസക്തമായ ആരോപണം.
3. ഫ്രീ ബേസിക്‌സില്‍ ഉപയോഗിക്കുന്ന ഡാറ്റയ്ക്ക് ഞങ്ങള്‍ പണം ഈടാക്കില്ല. വീണ്ടും തെറ്റിധാരണ പരത്തുകയാണ്. ഞങ്ങള്‍ അങ്ങനെയും പറഞ്ഞിട്ടില്ല. അവര്‍ സേവന ദാദാക്കളോടു ഫേസ്ബുക്ക് സൈന്‍ അപ് ചെയ്യുന്നതിന് ക്യാഷ് ഈടാക്കില്ല. പക്ഷെ മാര്‍ക്കറ്റിങ്ങിന് വേണ്ടി സേവനദാതാക്കള്‍ക്ക് ഇഷ്ടം പോലെ പണം ചെലവാക്കും. റിലയന്‍സ് ഫ്രീ നെറ്റ് പരസ്യം കണ്ടിട്ടില്ലേ ? പരസ്യം വഴി സേവന ദാദാക്കള്‍ക്ക് ആവശ്യത്തിലധികം പണം ഉണ്ടാക്കാം എന്നിരിക്കെ വേറെ പണം നല്കുന്നതെന്തിന്?
4. ഏത് ഡെവലപ്പര്‍ക്കും ഫ്രീ ബേസിക്ക്‌സില്‍ ചേരാം. ആര് പറഞ്ഞു കഴിയില്ലെന്ന്? പക്ഷെ വന്‍കിട സൈറ്റുകള്‍ ചേരില്ല. കാരണം അവരുടെ ഉപഭോക്താക്കളെ ഫേസ്ബുക്ക് സ്വന്തമാക്കുന്നത് അവര്‍ക്ക് ഇഷ്ടമാകില്ല. അവരുടെ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളില്‍ ഫേസ്ബുക്ക് തലയിടുന്നതും അങ്ങനെ ട്രാഫിക്ക് ഫേസ്ബുക്ക് സെര്‍വര്‍ വഴിയാകുന്നതും അവര്‍ക്ക് ഇഷ്ടമാകില്ല.
ഇന്ത്യയില്‍ ഡാറ്റ വളരെ തുച്ഛമായ വിലയ്ക്ക് ലഭ്യമാണ്. ക്രമേണ എല്ലാവര്‍ക്കും സമ്പൂര്‍ണമായ ഡാറ്റ ജനങ്ങള്‍ക്ക് ലഭ്യമാവുകതന്നെ ചെയ്യും. അതിന് അല്‍പ്പം സമയമെടുത്താലും സര്‍ക്കാരിന് അത് സാധിക്കും. അല്ലാതെ ഫെസ്ബുക്കിനു നാട്ടുകാരെ വില്‍ക്കല്‍ അല്ല ഇതിനുള്ള പരിഹാരമാര്‍ഗ്ഗം.
5. ഏതാണ്ട് 800 ഡെവലപ്പര്‍മാര്‍ ഇതുവരെ ഫ്രീ ബേസിക്ക്‌സില്‍ ചേര്‍ന്ന് കഴിഞ്ഞു. അവര്‍ ചേര്‍ന്നില്ല എന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല. ഇനിയും ചെര്‍ന്നേക്കാം. ചേരാത്ത അനേകം പേരുമുണ്ട്. തികച്ചും അപ്രസക്തം.
6. ഇതൊരു അടച്ച പൂന്തോട്ടമല്ല. ഞങ്ങളുടെ 40% നാല്‍പ്പത് ശതമാനം ഉപഭോക്താക്കളും ഒരു മാസത്തിനകം മുഴുവന്‍ ഇന്റര്‍നെറ്റും ഉപയോഗിക്കാന്‍ പോകുകയാണ്. അതായത് 60% യൂസേഴ്‌സും ഫേസ്ബുക്ക് ജയിലില്‍ അകപ്പെടും എന്നര്‍ത്ഥം. എന്തിനാണ് ഒരു ഇന്ത്യന്‍ പൗരന് ഇങ്ങനെ ഒരു അവസ്ഥ? ഇന്റര്‍നെറ്റ് പൂര്‍ണ്ണമായും ഓപ്പണ്‍ ആയിരിക്കണം. അല്ലങ്കില്‍ നാം പറയുന്ന പോലെയായിരിക്കണം “ന്യൂട്രല്‍”. പ്രത്യേകിച്ചും വയര്‍ലെസ് സ്‌പെക്ട്രം ഒരു പൊതു സ്വത്ത് ആയിരിക്കുന്ന ഇടത്തോളം.
ടാന്‍സാനിയയ്ക്ക് ഫേസ്ബുക്ക് വേണ്ട എന്ന് പറയാന്‍ അറിയില്ല എന്നത് ഇന്ത്യ “യെസ്” പറയണം എന്ന് അര്‍ത്ഥമാക്കുന്നില്ല. വാസ്തവത്തില്‍ നമ്മള്‍ പ്രതീക്ഷിക്കുന്നത് ഇന്ത്യ ഈ ഡിജിറ്റല്‍ തൊട്ടുകൂടായ്മക്ക് നേരെ “നോ ” പറയുന്നത് കണ്ട് ആഫ്രിക്കന്‍ രാജ്യങ്ങളും അവരുടെ സര്‍ക്കാരിന്റെ ചെലവില്‍ ഫേസ്ബുക്ക് മാത്രം വിളമ്പുന്ന ഏര്‍പ്പാടിനോട് “നോ” പറയുമെന്നാണ്.
7. മുപ്പത്താറു രാജ്യങ്ങളില്‍ ജനകീയമായിക്കൊണ്ട് ഫ്രീ ബേസിക്‌സ് വളരുകയാണ്. അവര്‍ തുറന്ന കൈകളോടെ ഇതിനെ സ്വീകരിക്കുകയും അതിന്റെ ഗുണങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നു. – ഇത് കളവാണ്. മെച്ചപ്പെട്ട യാതൊന്നും കാണാത്ത പാവപ്പെട്ട നിസ്സഹായരായ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഇത് അടിച്ചേല്‍പ്പിക്കുന്നത്. യഥാര്‍ത്ഥ ഇന്റര്‍നെറ്റ് അനുഭവമില്ലാത്ത ദാരിദ്ര്യ ദുരിതമനുഭവിക്കുന്ന ഒരു ജനതയെയാണ് വളര്‍ത്തിയെടുക്കുന്നതെന്ന് സര്‍ക്കാരിനെ ബോധിപ്പിക്കാന്‍ നമ്മള്‍ക്കുള്ളത് പോലെ അവര്‍ക്ക് ഞങ്ങളെ പോലുള്ള ” ആക്റ്റിവിസ്റ്റുകളും അവര്‍ക്കില്ല.
ഇന്റര്‍നെറ്റ് കണ്ടുപിടിച്ച ടിം ബര്‍ണേഴ്‌സ് ലീയിലെ വിദഗ്ദര്‍ മുതല്‍ പി.എച്ച്.ഡി ഗവേഷകരും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റെല്ലാ വിദഗ്ദരും ഫ്രീ ബേസിക്‌സ് എന്ന ആശയത്തെ അപലപിക്കുന്നു.
ടാന്‍സാനിയയ്ക്ക് ഫേസ്ബുക്ക് വേണ്ട എന്ന് പറയാന്‍ അറിയില്ല എന്നത് ഇന്ത്യ “യെസ്” പറയണം എന്ന് അര്‍ത്ഥമാക്കുന്നില്ല. വാസ്തവത്തില്‍ നമ്മള്‍ പ്രതീക്ഷിക്കുന്നത് ഇന്ത്യ ഈ ഡിജിറ്റല്‍ തൊട്ടുകൂടായ്മക്ക് നേരെ “നോ ” പറയുന്നത് കണ്ട് ആഫ്രിക്കന്‍ രാജ്യങ്ങളും അവരുടെ സര്‍ക്കാരിന്റെ ചെലവില്‍ ഫേസ്ബുക്ക് മാത്രം വിളമ്പുന്ന ഏര്‍പ്പാടിനോട് “നോ” പറയുമെന്നാണ്.
8. അടുത്ത് നടന്ന ഒരു സര്‍വേയില്‍ 86% ഇന്ത്യക്കാരും ഫ്രീ ബേസിക്‌സിനെ അനുകൂലിച്ചു. ഊഹിച്ചു നോക്കൂ സപ്പോര്‍ട്ട് ഡിജിറ്റല്‍ ഇന്ത്യ, ഫ്രീ ഇന്റര്‍നെറ്റ് എന്നൊക്കെ കാണിച്ച് തെറ്റിദ്ധരിപ്പിക്കുന്ന ചില മെസ്സേജുകള്‍ ഉണ്ടാക്കി നിങ്ങളെ കൊണ്ട് ക്ലിക്ക് ചെയ്യിക്കുന്നു. നിങ്ങള്‍ അയച്ച “യെസ് ” അവര്‍ക്ക് അനുകൂലമായ വോട്ടായി മാറുന്നു. ഈ സംരംഭത്തിന്റെ രണ്ടു വശങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പോലും അവര്‍ തയ്യാറാകുന്നില്ല.
10. ഫ്രീ ബേസിക്‌സിലെ ഫേസ്ബുക്കില്‍ പരസ്യമില്ല. ഫേസ്ബുക്ക് വരുമാനം ഉണ്ടാക്കുന്നില്ല. ഇന്ത്യയെ കണക്റ്റ് ചെയ്യിക്കാന്‍ വേണ്ടി മാത്രമാണ് ഞങ്ങള്‍ ഇത് ചെയ്യുന്നത. അങ്ങനെ ചെയ്യുമ്പോഴുള്ള ലാഭം വ്യക്തമാണ്. മനപൂര്‍വ്വമല്ലാത്ത കള്ളം ആയിരിക്കാം. ഫേസ്ബുക്ക് വരുമാനം ഉണ്ടാക്കുന്നുണ്ട്. ഏതാണ്ട് 12,000 പന്ത്രണ്ടായിരം കോടി രൂപ ലോക വ്യാപകമായി. ഇനി അന്താരാഷ്ട്ര അര്‍ദ്ധ സത്യം: ഫ്രീ ബെസിക്‌സില്‍ നിന്ന് ഫേസ്ബുക്ക് വരുമാനം ഉണ്ടാക്കിക്കൊള്ളണം എന്നില്ല. കാരണം അതിലെ ഫേസ്ബുക്കില്‍ പരസ്യങ്ങളില്ല.
നൂറു കോടി രൂപയും വരുമാനത്തിന്റെ നല്ലൊരു ഭാഗവും ചെലവഴിച്ച് രാഷ്ട്രീയക്കാരെയും മറ്റും സന്തോഷിപ്പിച്ച് ജനങ്ങളോട് ചാരിറ്റി എന്ന് പറയുകയാണെങ്കില്‍ അതിനു പിന്നില്‍ തീര്‍ച്ചയായും വലിയ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടാകും. ഒരു ഉല്‍പ്പന്നം ഫ്രീ ആണെങ്കില്‍ ഉപഭോക്താവ് ആയിരിക്കും ചരക്ക് !!
അടുത്തപേജില്‍ തുടരുന്നു
ഇന്ത്യയെ കണക്റ്റ് ചെയ്യുക എന്നുള്ള അവരുടെ കളവ് മറക്കുക. അങ്ങനെ അവര്‍ ഉദ്ദേശിച്ചിരുന്നു എങ്കില്‍ പൂര്‍ണ്ണവും തുറന്നതുമായ ഇന്റര്‍നെറ്റ് അവര്‍ നല്‍കുമായിരുന്നു. അവര്‍ക്കാകുമെങ്കിലും അവര്‍ അതിന് തയ്യാറാവുന്നില്ല. അവര്‍പറയുന്നത് പാവപ്പെട്ട ആളുകള്‍ ആദ്യം ഫേസ്ബുക്കില്‍ സൈന്‍ ഇന്‍ ചെയ്യട്ടെ അതിനി ശേഷം ചില ചെറിയ സൈറ്റുകള്‍ അവരെ കാണിക്കാമെന്നാണ്.
യഥാര്‍ത്ഥ വസ്തുത മറ്റൊന്നാണ്. അവരത് ഒരിക്കലും നിഷേധിച്ചിട്ടും ഇല്ല. ഗൂഗിളും ആയുള്ള അവരുടെ ശത്രുത, ചോദ്യം ചെയ്യപ്പെടുന്ന ഷെയര്‍ മാര്‍ക്കറ്റ് നിലവാരം. ഞങ്ങളാരും ഗൂഗിളിന്റെ വക്താക്കളല്ല. പക്ഷെ ഇക്കാര്യം നിങ്ങള്‍ ശ്രദ്ധിക്കും:
രണ്ട് കമ്പനികള്‍ക്കും ഒന്നര മില്ല്യന്‍ വീതം ഉപയോക്താക്കള്‍ ഉണ്ട്. പക്ഷെ ഗൂഗിള്‍ 70,000 കോടി വരുമാനം ഉണ്ടാക്കുമ്പോള്‍ ഫേസ്ബുക്ക് അതിന്റെ അഞ്ചില്‍ ഒന്നിലും കുറവാണ് ഉണ്ടാക്കുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ പുതുതായി വരുന്ന ഓരോ ഇന്റര്‍നെറ്റ് ഉപയോക്താവില്‍ നിന്നും ഫെസ്ബുക്കിനു 8 രൂപ ലഭിക്കുമ്പോള്‍ ഗൂഗിളിനു ലഭിക്കുന്നത് 48 രൂപയാണ്.
ഗൂഗിളിന്റെ ഓഹരിയേക്കാള്‍ ഇരട്ടിയിലധികം മൂല്യം വിപണിയില്‍ ഫെസ്ബുക്കിനുണ്ട്. എന്നാല്‍ ഫേസ്ബുക്ക് ഇത് അര്‍ഹിക്കുന്നതാണോ എന്ന് ആളുകള്‍ ചോദിച്ച് തുടങ്ങിയിട്ടുണ്ട്. ഈ വില നിലനിര്‍ത്തിയില്ലെങ്കില്‍ സാമ്പത്തികമായി ഫേസ്ബുക്ക് വീഴും.
ഫെസ്ബുക്കിന്റെ സ്റ്റോക്ക് പ്രൈസ് മൂല്യം നിലനിര്‍ത്താനും സക്കര്‍ബര്‍ഗിനും ഭാര്യയ്ക്കും ലോകത്തെ ഏറ്റവും ധനികര്‍ എന്ന സ്ഥാനം നിലനില്‍ക്കാനും അവര്‍ക്ക് ഫേസ്ബുക്കില്‍ കൂടുതല്‍ ആളുകള്‍ സൈന്‍ അപ് ചെയ്യണം. അതിനുള്ള നല്ല മാര്‍ഗ്ഗം: ആളുകളെ ഗൂഗിളില്‍ കയറ്റാതെ തന്നെ ഫേസ്ബുക്കില്‍ കയറ്റുക എന്നതാണ്.
ഇന്റര്‍നെറ്റ് അവര്‍ ഫ്രീ ആയി നല്‍കുന്നു എങ്കില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. പക്ഷെ അത് വ്യവസ്ഥകളും നിബന്ധനകളും ഇല്ലാതെ ആയിരിക്കണം. എല്ലാറ്റിനും ഉപരി ഇത് നമ്മുടെ വയര്‍ലെസ് നെറ്റ് വര്‍ക്കാണ്. അതിലാണ് അവര്‍ അവരുടെ സേവനം തരേണ്ടത്. അത് നാം ഇന്ത്യാക്കാര്‍ക്ക് വേണ്ടി ഉള്ളത് ആയിരിക്കണം. ഫേസ്ബുക്കിന്റെ ധനികരായ കുറച്ച് ഓഹരി ഉടമകള്‍ക്ക് മാത്രമാവരുത്.
എന്‍.ജി.ഒ സബ് വിഭാഗങ്ങളോ സി.എസ്.ആര്‍ പരിശ്രമങ്ങളോ ഫ്രീ ബേസിക്‌സില്‍ ഇല്ല. അത് ഫെസ്ബുക്കിന്റെ മറ്റൊരു ബിസിനസ് യൂനിറ്റ് മാത്രമാണ്.
അപ്പോള്‍ നമുക്ക് ഇങ്ങനെ ചുരുക്കാം.
ഇന്ത്യന്‍ ജനതയെ തുറന്ന ഇന്റര്‍നെറ്റില്‍ നിന്ന് അകറ്റാനുള്ള ഫേസ്ബുക്കിന്റെ ശ്രമങ്ങളെ ഞങ്ങള്‍ നെറ്റ് ന്യൂട്രാലിറ്റി ആക്റ്റിവിസ്റ്റുകള്‍ എതിര്‍ക്കുന്നു ! പാവങ്ങള്‍ക്ക് ഫേസ്ബുക്കും ഫേസ്ബുക്ക് തീരുമാനിക്കുന്ന സൈറ്റുകളും മാത്രം നല്‍കാനുള്ള ഡിജിറ്റല്‍ തൊട്ടുകൂടായ്മയും എതിര്‍ക്കുന്നു.
കൂടാതെ തീര്‍ച്ചയായും ഇന്റര്‍നെറ്റ് അവര്‍ ഫ്രീ ആയി നല്‍കുന്നു എങ്കില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. പക്ഷെ അത് വ്യവസ്ഥകളും നിബന്ധനകളും ഇല്ലാതെ ആയിരിക്കണം. എല്ലാറ്റിനും ഉപരി ഇത് നമ്മുടെ വയര്‍ലെസ് നെറ്റ് വര്‍ക്കാണ്. അതിലാണ് അവര്‍ അവരുടെ സേവനം തരേണ്ടത്. അത് നാം ഇന്ത്യാക്കാര്‍ക്ക് വേണ്ടി ഉള്ളത് ആയിരിക്കണം. ഫേസ്ബുക്കിന്റെ ധനികരായ കുറച്ച് ഓഹരി ഉടമകള്‍ക്ക് മാത്രമാവരുത്.
നമ്മുടെ കാലത്തെ ഏറ്റവും വലിയ വിപ്ലവമാണ് ഇന്റര്‍നെറ്റ്. അതിന്റെ ആഴവും പരപ്പുമാണ് സക്കര്‍ബര്‍ഗിനെ ഇന്നത്തെ ബിസിനസ്സുകാരന്‍ ആക്കി മാറ്റിയത്. അങ്ങനെ ഉള്ള ഒരാള്‍ ഇന്റര്‍നെറ്റിനു പുറത്ത് മൈക്രോ നെറ്റ് വര്‍ക്കുകള്‍ സൃഷ്ടിച്ചാല്‍ ഒരു ഭാവി സക്കര്‍ബര്‍ഗിനു അയാളുടെ സാധ്യതകള്‍ കണ്ടെത്താന്‍ കഴിയാതെ പോകും എന്നതായിരിക്കും ഇതിലെ ദുരന്തം. ഇത് പ്രത്യക്ഷമായ സാമ്രാജ്യത്വ മനോഭാവം ആണ്. ഡിജിറ്റല്‍ സമത്വം എന്ന കളവിന് കീഴെ വീണ്ടുമൊരു ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപം കൊള്ളുകയാണ്.
കടപ്പാട് – ലോജിക്കല്‍ ഇന്ത്യന്‍