ഒരാളെ തൂക്കിക്കൊല്ലുന്നതിന്റെ കാര്യത്തില്‍ രണ്ടു മുഖ്യ രാഷ്ട്രീയ കക്ഷികളായ കോണ്‍ഗ്രസ്സും ബി.ജെ.പിയും തമ്മില്‍ മല്‍സരിക്കുന്ന തരത്തില്‍ രാഷ്ട്രീയത്തിലുണ്ടായ അധപ്പതനം എന്നെ ആശങ്കപ്പെടുത്തുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അഫ്‌സല്‍ഗുരുവിനെ തുക്കിലേറ്റണമെന്ന കാര്യം ബി.ജെ.പി നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരിക്കയായിരുന്നു.
എസ്സേയിസ് /ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍
[]രാഷ്ട്രീയവും ധാര്‍മ്മികതയും തമ്മില്‍ ഉണ്ടാകേണ്ട സമന്വയം നിലനിര്‍ത്താന്‍ ആജീവാനന്തം പ്രവര്‍ത്തിച്ചിരുന്ന ഗാന്ധിജിയുടെ നാട്ടില്‍ ഇന്ന് ഇവ തമ്മില്‍ ബന്ധമില്ലാത്ത രീതിയിലാണ് കണ്ടു വരുന്നത്. പാര്‍ലമെന്റ് ആക്രമണ കേസുമായി ബന്ധപ്പെട്ട് 2005ല്‍ സുപ്രീം കോടതി വധശിക്ഷ വിധിച്ച ജമ്മു-കാശ്മീര്‍ നിവാസിയായ അഫ്‌സല്‍ ഗുരുവിനെ കേന്ദ്രസര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി ഇതിന് ഉത്തമ ദൃഷ്ടാന്തമാണ്.[]
2006 ഒക്‌ടോബര്‍ 20 ന് അഫ്‌സലിന്റെ വധശിക്ഷ നടപ്പാക്കാനുള്ള ദിവസമായി കീഴ്‌ക്കോടതി വിധിച്ചു. അഫ്‌സല്‍ ഗുരുവിന്റെ ഭാര്യ രാഷ്ട്രപതിയ്ക്ക് മുന്നില്‍ ഒരു ദയാഹര്‍ജി സമര്‍പ്പിച്ചു.
രാഷ്ട്രപതി അവരുടെ അപേക്ഷ കേട്ടതിന് ശേഷം ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് കുറച്ചു വിശദീകരണങ്ങള്‍ ലഭിയ്ക്കുന്നതിനായി ആവശ്യപ്പെട്ടെങ്കിലും അവ ലഭിയ്ക്കുകയുണ്ടായില്ല. 2006ല്‍ അഫ്‌സല്‍ഗുരുവും ജയിലില്‍ നിന്ന് രാഷ്ട്രപതിയ്ക്ക് ദയാഹര്‍ജി സമര്‍പ്പിക്കുകയുണ്ടായി.
എന്നാല്‍ അദ്ദേഹത്തിന് ഒരിയ്ക്കലും മറുപടി ലഭിച്ചില്ല. 2013 ഫെബ്രുവരി 9ന് അദ്ദേഹത്തെ തൂക്കിക്കൊല്ലുകയാണ് ചെയ്തത്. ചില ഉദ്യോഗസ്ഥര്‍ ഒഴികെ അഫ്‌സല്‍ ഗുരുവിന്റെ കുടുംബാംഗങ്ങളടക്കം ആരും ഈ കൃത്യത്തെ കുറിച്ച് മുമ്പേ അറിഞ്ഞിട്ടില്ലായിരുന്നു.
ഗാന്ധിജിയുടെയും അംബേദ്ക്കറിന്റെയും അനുയായി എന്ന നിലയ്ക്ക് ഞാന്‍ വധശിക്ഷയ്ക്ക് എതിരാണ്. വധശിക്ഷ നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്ത് അഫ്‌സല്‍ഗുരുവിന്റെ കാര്യത്തില്‍ കൈക്കൊണ്ട നടപടികള്‍ മനുഷ്യത്വത്തിന് നിരക്കാത്തതാണ്.
ഒരാളെ തൂക്കിക്കൊല്ലുന്നതിന്റെ കാര്യത്തില്‍ രണ്ടു മുഖ്യ രാഷ്ട്രീയ കക്ഷികളായ കോണ്‍ഗ്രസ്സും ബി.ജെ.പിയും തമ്മില്‍ മല്‍സരിക്കുന്ന തരത്തില്‍ രാഷ്ട്രീയത്തിലുണ്ടായ അധപ്പതനം എന്നെ ആശങ്കപ്പെടുത്തുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അഫ്‌സല്‍ഗുരുവിനെ തുക്കിലേറ്റണമെന്ന കാര്യം ബി.ജെ.പി നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരിക്കയായിരുന്നു.
അഫ്‌സല്‍ഗുരുവിനെ തൂക്കിക്കൊല്ലുന്ന കാര്യം കോണ്‍ഗ്രസ്സ് നീട്ടിക്കൊണ്ടു പോകുകയാണെന്നും ഇത്തരത്തില്‍ ദേശവിരുദ്ധവും രാജ്യദ്രോഹപരവുമായ നിലപാടുകള്‍ കൈക്കൊണ്ടു കൊണ്ട് മുസ്ലീം സമുദായത്തെ പ്രീണിപ്പിക്കാനുള്ള പരിപാടിയാണ് കോണ്‍ഗ്രസ്സ് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും കോണ്‍ഗ്രസ്സ് ആരോപിച്ചു. ഭരണപരമായ ഒരു വിഷയമായിട്ടായിരുന്നു കോണ്‍ഗ്രസ്സ് അഫ്‌സല്‍ഗുരുവിന്റെ തൂക്കിക്കൊല വൈകിയതിനെ ന്യായീകരിച്ചത്.
എന്നാല്‍ ബിജെപിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയെന്നോണം അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റാന്‍ കോണ്‍ഗ്രസ്സ് തീരുമാനിച്ചതിന് പിന്നില്‍ വേറൊരു കാരണമുണ്ടായിരുന്നു. ലോകസഭയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് 2014ല്‍ നടക്കുമെന്നും ചിലപ്പോള്‍ തെരഞ്ഞെടുപ്പ് 2013ലെ സൗകര്യമുള്ള സമയങ്ങളിലേക്ക് മാറ്റി മുന്നേ ആക്കുമെന്നും ഉള്ളതാണ് കാരണം. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ്സിന്റെ ജനറല്‍ സെക്രട്ടറി ദിഗ്‌വിജയസിങ്ങ് ഒരു മാസം മുമ്പ് പെട്ടെന്ന് ടിവിയില്‍ പ്രത്യക്ഷപ്പെട്ട് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റുന്ന കാര്യം പരാമര്‍ശിക്കുകയായിരുന്നു.
തുടര്‍ന്ന് സകല മനുഷ്യാവകാശങ്ങളെയും ലംഘിച്ചു കൊണ്ട് അഫ്‌സല്‍ ഗുരുവിന്റെ വധ ശിക്ഷ യു.പി.എ സര്‍ക്കാര്‍ നടപ്പാക്കി. ധാര്‍മ്മികതയുടെ കണികയെങ്കിലും അവശേഷിക്കുന്ന ലോകത്തെ ഏതൊരു രാജ്യത്തിലും തൂക്കിക്കൊല നടത്തുന്നതിന് മുമ്പ് തൂക്കിലേറ്റപ്പെടുന്നയാളെ തങ്ങളുടെ കുടുംബാംഗങ്ങളെ കാണാന്‍ അനുവദിക്കും. അക്കാര്യം അയാളുടെ കുടുംബാംഗങ്ങളെ അറിയിക്കുകയും ചെയ്യും.
ഫെബ്രുവരി 7 ന് അയച്ച സ്പീഡ് പോസ്റ്റ് നഷ്ടപ്പെട്ടതു കൊണ്ടാണിങ്ങിനെ സംഭവിച്ചതെന്നും കുടുംബാംഗങ്ങള്‍ സര്‍ക്കാരിനെ സമീപിക്കാഞ്ഞതിനാല്‍ മറ്റു നടപടികളുമായി മുന്നോട്ടു പോകുകയാണ് ചെയ്തതെന്നുമുള്ള തരം താണ വാദങ്ങള്‍ ആണ് സര്‍ക്കാര്‍ മുന്നോട്ടു വെച്ചത്.
ദയാഹര്‍ജികളില്‍ തീരുമാനമെടുക്കാന്‍ രണ്ടു വര്‍ഷത്തിലേറെ താമസം വരുന്ന കേസുകളില്‍ വധശിക്ഷ പുനപ്പരിശോധിക്കണമെന്ന കാര്യം സുപ്രീം കോടതി പരിഗണിച്ചു കൊണ്ടിരിക്കെയാണ് അഫ്‌സല്‍ഗുരുവിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ 7 വര്‍ഷത്തിലേറെ താമസമുണ്ടായിട്ടും സര്‍ക്കാര്‍ തൂക്കിക്കൊല നടപ്പാക്കിയത്.
വാസ്തവത്തില്‍ ആ സ്പീഡ് പോസ്റ്റ് ഫെബ്രുവരി 11ന് ആണ് ജമ്മു കാശ്മീരിലുള്ള അഫ്‌സല്‍ ഗുരുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ലഭിയ്ക്കുന്നത്. എന്നാല്‍ ഫെബ്രുവരി 9ന് തന്നെ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റി കഴിഞ്ഞിരുന്നു. അഫ്‌സല്‍ ഗുരുവിന്റെ ഭാര്യയ്ക്കും കുഞ്ഞിനും ഉണ്ടായ അപമാനവും വേദനയും എത്ര കടുത്തതായിരിക്കും!
കുടുംബാംഗങ്ങള്‍ അഫ്‌സല്‍ ഗുരുവിനെ കാണേണ്ട കാര്യമില്ല എന്ന തീരുമാനം ആഭ്യന്തര മന്ത്രാലയം മുമ്പേ തന്നെ എടുത്തിരുന്നു എന്നത് സംശയമില്ലാത്ത കാര്യമാണ്. കാരണം, അത് പൊതുജനങ്ങള്‍ക്ക് ഈ വിവരം ലഭ്യമാകുന്നതിനിടയാകുകയും അതിന്റെ ഫലമായി ശ്രീനഗറിലും ഡല്‍ഹിയിലും പ്രതിഷേധ സമരങ്ങള്‍ ഉയര്‍ന്നുവരുമെന്നതും അവര്‍ക്കറിയാവുന്നതുമാണ്.[]
കേന്ദ്ര ആഭ്യന്തര മന്ത്രി ആയ ഷിന്‍ഡെ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റുന്നതിന് രണ്ടു ദിവസം മുമ്പ് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ആയ ഉമര്‍ ഫറൂഖിനെ വിളിച്ച് ഇദ്ദേഹത്തെ തൂക്കിലേറ്റാന്‍ പോകുകയാണെന്നും അതിനെ കുറിച്ചുള്ള പ്രതികരണമെന്താണെന്നും ആരാഞ്ഞിരുന്നു. ഉമര്‍ ഫറൂഖ് എതിര്‍പ്പൊന്നും പറഞ്ഞില്ലെന്നും എന്നാല്‍ എന്തിനാണ് തൂക്കിലേറ്റുന്നതിന് മുമ്പുള്ള ദിവസം ഇക്കാര്യം പറയുന്നതെന്നു ചോദിച്ചെന്നും പറയപ്പെടുന്നുണ്ട്.
അതിന് ശേഷം മറ്റൊരു ദിവസം ഷിന്‍ഡെ ഉമറിനെ വിളിച്ച് നേരത്തേ സൂചിപ്പിച്ച കാര്യം ഒന്നു രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ നടക്കുമെന്ന് വ്യംഗ്യമായി സൂചിപ്പിക്കുകയുണ്ടായി എന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. സര്‍ക്കാര്‍ എല്ലാ മര്യാദകളും ലംഘിച്ചിരിക്കുന്നുവെന്ന് ഇതില്‍ പരം മറ്റൊരു തെളിവിന്റെയും ആവശ്യമില്ല.
സുരക്ഷയുടെ പേരില്‍ സര്‍ക്കാര്‍ നടത്തുന്ന വിശദീകരണം അപഹാസ്യമാണ്. തീര്‍ച്ചയായും ജനാധിപത്യ ലോകത്ത് ഇത്തരമൊരു കാര്യവുമായി ബന്ധപ്പെട്ട് പ്രകടനങ്ങളും പ്രതിഷേധങ്ങളും സ്വാഭാവികമാണ്.
അഫ്‌സല്‍ ഗുരുവിനെ പിന്തുണയ്ക്കുന്നവരുടെ രോഷപ്രകടനം നേരിടാന്‍ സുരക്ഷാ സേനയ്ക്ക് കഴിയില്ല എന്ന ദയനീയമായ അഭിപ്രായപ്രകടനം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളതാണ്. പാക്കിസ്ഥാനില്‍ നിന്ന് ഉസാമയെ കടത്തിക്കൊണ്ടു പോകാന്‍ അമേരിക്ക രഹസ്യമായി നടത്തിയ നീക്കങ്ങള്‍ക്ക് സമാനമായ ചില പ്രകടനങ്ങള്‍ അഫ്‌സല്‍ഗുരുവിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുകയുണ്ടായി.
ദയാഹര്‍ജികളില്‍ തീരുമാനമെടുക്കാന്‍ രണ്ടു വര്‍ഷത്തിലേറെ താമസം വരുന്ന കേസുകളില്‍ വധശിക്ഷ പുനപ്പരിശോധിക്കണമെന്ന കാര്യം സുപ്രീം കോടതി പരിഗണിച്ചു കൊണ്ടിരിക്കെയാണ് അഫ്‌സല്‍ഗുരുവിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ 7 വര്‍ഷത്തിലേറെ താമസമുണ്ടായിട്ടും സര്‍ക്കാര്‍ തൂക്കിക്കൊല നടപ്പാക്കിയത്.
അതു കൊണ്ടു തന്നെ അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്നതിന് പിന്നിലുള്ള ഉദ്ദേശ്യശുദ്ധി വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്. ഇന്ദിരാഗാന്ധിയെ കൊല ചെയ്തവര്‍ തൂക്കിലേറ്റപ്പെടുന്നതിന് മുമ്പ് അവരെ കുടുംബാംഗങ്ങള്‍ക്ക് കാണാന്‍ അവസരം ഉണ്ടാക്കിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ മുന്‍ഗാമികളേക്കാള്‍ എത്രയോ അധപ്പതിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് ഇത് വ്യക്തമാക്കുന്നുണ്ട്.
ഇത്രത്തോളം മനുഷ്യത്വ രഹിതമായ കൃത്യങ്ങള്‍ ചെയ്തു കഴിഞ്ഞിട്ടും അഫ്‌സല്‍ ഗുരുവിന്റെ മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ വൈമുഖ്യം കാണിച്ചു കൊണ്ടിരിക്കയാണ്. അഫ്‌സല്‍ ഗുരുവിന്റെ കുടുംബാംഗങ്ങള്‍ക്ക് അദ്ദേഹത്തിന്റെ മൃതശരീരം അവരുടെ ആചാര വിശ്വാസങ്ങള്‍ക്കനുസരിച്ച് അവര്‍ക്കിഷ്ടമുള്ള സ്ഥലത്ത് അടക്കാനും ഇടയ്ക്കിടയ്ക്ക് മറ്റുള്ളവരെ പോലെ തന്നെ അവര്‍ക്കും ആ അടക്കം ചെയ്തയിടം സന്ദര്‍ശിക്കാനും അവകാശമുള്ളതാണ്.
മൃതദേഹം സുരക്ഷാ കാരണങ്ങളാല്‍ കുടുംബാംഗങ്ങള്‍ക്ക് കൈമാറാതിരിക്കാന്‍ ഒരു ജയില്‍ നിയമവും അനുശാസിക്കുന്നില്ല. തങ്ങള്‍ തന്നെ ഉണ്ടാക്കിയ നിയമവിരുദ്ധതകളുടെയും നിസ്സംഗതയുടെയും മനുഷ്യാവാകാശ ലംഘനങ്ങളുടെയും വലയില്‍ സ്വയം കുടുങ്ങിയിരിക്കയാണ് കേന്ദ്ര സര്‍ക്കാര്‍.
മതേതരത്വത്തിന്റെ കാര്യത്തില്‍ എടുക്കുന്ന വഞ്ചനാപരമായ നിലപാട് ഇക്കാര്യത്തില്‍ ബിജെപിയും കോണ്‍ഗ്രസ്സും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ് എന്ന് ഇതു വഴി തെളിയിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ പേരില്‍ മതേതതരത്വത്തിന്റെ മുഖം മൂടിയൊക്കെ അഴിച്ചു വെച്ചു രംഗത്തു വന്നിരിക്കയാണ് രണ്ടു പാര്‍ട്ടികളും.
ഇത്തരം മനുഷ്യാവകാശ ലംഘനങ്ങളോടൊപ്പം മറ്റൊരു കാര്യവും കൂടി ചൂണ്ടിക്കാട്ടേണ്ടതുണ്ട്. ലോകത്ത് 140ല്‍ പരം രാജ്യങ്ങളില്‍ വധശിക്ഷ നിരോധിച്ചിരിക്കയാണ്. ഇന്ത്യയിലും വധശിക്ഷ നിരോധിക്കണം എന്ന് നാം അവശ്യപ്പെടേണ്ടതുണ്ട്.