മതം പഠിക്കുന്നവര്‍ കൂട്ടംകൂട്ടമായി ഇരിക്കുന്നതു കാണാം. അല്ലാത്തവരാണ് അതിലേറെ, പ്രൊഫഷണലുകള്‍, ഫാഷന്‍ പ്രേമികള്‍, ഖദര്‍ധാരികള്‍, രാഷ്ട്രീയക്കാര്‍, അങ്ങനെയങ്ങനെ ആളുകളുടെ വേഷപ്പകര്‍ച്ച കാണണമെങ്കില്‍ വെള്ളിയാഴ്ച ഉച്ചക്ക് ആ പള്ളിയിലേക്ക് ചെന്നാല്‍ മതി. നഗരത്തിലെത്തി ഏറെ കഴിഞ്ഞതിനു ശേഷമാണ് ആ പള്ളിയില്‍ ജുമുഅക്ക് പോയത്. യാദൃശ്ചികമായി എത്തിപ്പെട്ടതാണ്. നേരത്തെ എത്തിയതിനാല്‍ അകത്തുതന്നെ ഇടംപിടിക്കാനായി.
യാഥാസ്ഥിതികതയുടെ ശ്രീകോവിലെന്ന് വിളിക്കാവുന്ന പള്ളി. മുറ്റത്തുതന്നെ അലങ്കരിച്ച കബറുണ്ട്. വ്യാഴാഴ്ച വൈകുന്നേരങ്ങളില്‍ ചിലപ്പോള്‍ അതിന്മേല്‍ മുല്ലപ്പൂ വിതറിയിട്ടിരിക്കുന്നതും കാണാറുണ്ട്. ഭക്തരെ പ്രാര്‍ത്ഥനയില്‍ സഹായിക്കാനും മറ്റുമായി അര്‍ദ്ധപണ്ഡിതരായ കുറേപേര്‍ മുറ്റത്തുണ്ടാവും. വെള്ളിയാഴ്ചകളില്‍ ആ പള്ളിയില്‍ വല്ലാത്ത തിരക്കാണ്.
ഖുതുബയുടെ രണ്ടു മണിക്കൂര്‍ മുമ്പുതന്നെ പള്ളിയുടെ അകവും ഒന്നാംനിലയും നിറഞ്ഞിരിക്കും. പിന്നെയെത്തിയാല്‍ പുറത്തെവിടെയെങ്കിലും ഇരിക്കാനേ പറ്റൂ. അതുകൊണ്ടുതന്നെ ആളുകള്‍ നേരത്തെ എത്തി സ്ഥലം പിടിക്കും. ആ നഗരത്തില്‍ നിന്ന് മാത്രമല്ല, സമീപ പ്രദേശങ്ങളില്‍ നിന്നും ജുമുഅക്ക് സ്ഥിരമായി ആ പള്ളിയിലേക്കെത്തുന്ന ആളുകളുണ്ട്.
മതം പഠിക്കുന്നവര്‍ കൂട്ടംകൂട്ടമായി ഇരിക്കുന്നതു കാണാം. അല്ലാത്തവരാണ് അതിലേറെ, പ്രൊഫഷണലുകള്‍, ഫാഷന്‍ പ്രേമികള്‍, ഖദര്‍ധാരികള്‍, രാഷ്ട്രീയക്കാര്‍, അങ്ങനെയങ്ങനെ ആളുകളുടെ വേഷപ്പകര്‍ച്ച കാണണമെങ്കില്‍ വെള്ളിയാഴ്ച ഉച്ചക്ക് ആ പള്ളിയിലേക്ക് ചെന്നാല്‍ മതി. നഗരത്തിലെത്തി ഏറെ കഴിഞ്ഞതിനു ശേഷമാണ് ആ പള്ളിയില്‍ ജുമുഅക്ക് പോയത്. യാദൃശ്ചികമായി എത്തിപ്പെട്ടതാണ്. നേരത്തെ എത്തിയതിനാല്‍ അകത്തുതന്നെ ഇടംപിടിക്കാനായി.
പുസ്തകം വെക്കാനായി മൈക്കിനോട് ചേര്‍ന്ന് പ്രത്യേകം സ്റ്റാന്റുമുണ്ട്. സലാം പറഞ്ഞ ശേഷം ഗ്രന്ഥം തുറന്ന് വെച്ച് ഒരു നബിവചനം ചൊല്ലി. അറബിയില്‍. അതിന്റെ അര്‍ത്ഥം മലയാളത്തില്‍ വിശദീകരിച്ചു. എന്നിട്ടു പറഞ്ഞു തുടങ്ങി: “”മരണത്തിനു ശേഷം എല്ലാവരേയും ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്ന ദിവസമുണ്ടല്ലോ. ഉണ്ടല്ലോ എന്നല്ല, ഉണ്ട്. തീര്‍ച്ചയായും ഉണ്ട്. അന്ന് ഞാനും നിങ്ങളും നമുക്ക് മുമ്പേ മരിച്ചവരും നമുക്ക് ശേഷം മരിച്ചുവരുന്നവരും എല്ലാം ഉയര്‍ത്തെഴുന്നല്‍പ്പിക്കപ്പെടും.
പിന്നെയാണ് അതിവേഗം പള്ളി നിറഞ്ഞതും വന്നവരെല്ലാം എന്തോ പ്രതീക്ഷിച്ചിട്ടെന്നവണ്ണം ആകാംക്ഷയോടെ ഇരിക്കുന്നതും ശ്രദ്ധിച്ചത്. അതെന്തായിരിക്കാം എന്നതിലായി അപ്പോള്‍ സ്വന്തം ആകാംക്ഷ.
ഒരു വശത്തെ ചെറിയൊരു വാതില്‍ തുറന്ന് ഇമാം പ്രത്യക്ഷപ്പെട്ടതോടെ സ്വകാര്യ ആകാംക്ഷ കൂടുകയാണുണ്ടായത്. യാഥാസ്തിക മുസ്ല്യാക്കന്മാരുടെ ലക്ഷണമൊത്ത വേഷം. തേജസ്സുള്ള മുഖം. പ്രായം ഏറെയുണ്ട്. നടക്കാനും പ്രയാസമുണ്ട്. അദ്ദേഹം വന്ന് സദസ്സിനെ അഭിവാദ്യംചെയ്ത് ഇരുന്നപ്പോഴാണ് ശ്രദ്ധിച്ചത്, മിമ്പറിനു സമീപം അദ്ദേഹത്തിനു ഇരിക്കാനായി പ്രത്യേക ഇരിപ്പിടം സജ്ജീകരിച്ചിട്ടുണ്ടെന്ന്.
പുസ്തകം വെക്കാനായി മൈക്കിനോട് ചേര്‍ന്ന് പ്രത്യേകം സ്റ്റാന്റുമുണ്ട്. സലാം പറഞ്ഞ ശേഷം ഗ്രന്ഥം തുറന്ന് വെച്ച് ഒരു നബിവചനം ചൊല്ലി. അറബിയില്‍. അതിന്റെ അര്‍ത്ഥം മലയാളത്തില്‍ വിശദീകരിച്ചു. എന്നിട്ടു പറഞ്ഞു തുടങ്ങി: “”മരണത്തിനു ശേഷം എല്ലാവരേയും ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്ന ദിവസമുണ്ടല്ലോ. ഉണ്ടല്ലോ എന്നല്ല, ഉണ്ട്. തീര്‍ച്ചയായും ഉണ്ട്. അന്ന് ഞാനും നിങ്ങളും നമുക്ക് മുമ്പേ മരിച്ചവരും നമുക്ക് ശേഷം മരിച്ചുവരുന്നവരും എല്ലാം ഉയര്‍ത്തെഴുന്നല്‍പ്പിക്കപ്പെടും.
എന്നിട്ട് ഇതേപോലെ ഒരുമിച്ച് കൂട്ടും. എന്നിട്ട് എല്ലാവരേയും അല്ലാഹു അഭിസംബോധന ചെയ്യും. നിങ്ങള്‍ക്ക് ഭൂമിയില്‍ സുഖമായിരുന്നില്ലേ എന്നാണ് അല്ലാഹു ചോദിക്കുക ഭൂമിയിലെ വാസം സുഖമായിരുന്നില്ലേ? നല്ല ആരോഗ്യത്തോടെ ജീവിക്കാനുള്ളതെല്ലാം അവിടെ ഒരുക്കിയിട്ടുണ്ടായിരുന്നില്ലേ, കുടിക്കാന്‍ നല്ല വെള്ളം ഉണ്ടായിരുന്നില്ലേ എന്നാണ് പടച്ചതമ്പുരാന്‍ മനുഷ്യരോട് ആദ്യമായി ചോദിക്കുക”

ഇത്രയും പറഞ്ഞശേഷം ഒന്നു നിര്‍ത്തി. സദസ്സിനെ ആകെമൊത്തമൊന്നു നോക്കിയ ശേഷം തുടര്‍ന്നു, “”മനുഷ്യരേ, മനസ്സിലായോ, നിങ്ങള്‍ക്ക് സുഖമായി ജീവിക്കാന്‍ ബിരായാണിയുടെ അരി ഞാന്‍ വിളയിച്ചിരുന്നല്ലോ, നല്ല ആടുകളേയും കോഴികളേയും അയച്ചിരുന്നല്ലോ എന്നൊന്നുമല്ല അല്ലാഹു ചോദിക്കുക. കുടിക്കാന്‍, നല്ല ശുദ്ധമായ വെള്ളം കിട്ടയിരുന്നില്ലേ എന്നാണ്. എന്നുവെച്ചാല്‍, സുഖമായ ജീവിതത്തിന്റെ, ആരോഗ്യത്തിന്റെ അടിസ്ഥാനം ശുദ്ധമായ കുടിവെള്ളമാണ്.
അത് ഭൂമിയില്‍ ഒരുക്കിയ ശേഷമാണ് പടച്ചതമ്പുരാന്‍ മനുഷ്യരെ ഭൂമിയിലേക്ക് അയച്ചത്. അതാണ് അല്ലാഹു എടുത്തു ചോദിക്കുന്നത്. അങ്ങനെ ചോദിക്കപ്പെടുമ്പോള്‍ നമ്മള്‍ എന്തു പറയും? ശുദ്ധമായ വെള്ളത്തിന്റെ സ്രോതസ്സുകള്‍ നമ്മള്‍ സംരക്ഷിച്ചിട്ടുണ്ടോ. നമ്മുടെ കുട്ടികള്‍ക്ക്, അവരുടെ കുട്ടികള്‍ക്ക്, ശുദ്ധമായ വെള്ളം കുടിക്കാനാകുമെന്നു നമുക്ക് ഉറപ്പുണ്ടോ!
ഇപ്പോള്‍ യൂടൂബിലൊക്കെ കേള്‍ക്കുന്ന ഒരു പാട്ടില്ലേ, ഇനിവരുന്ന തലമുറക്ക് ഇവിടെ ജീവിതം സാധ്യമോ എന്ന പാട്ട്, അതങ്ങനെ മൂളിയൊഴിവാക്കാന്‍ പറ്റുന്ന പാട്ടാണോ മനുഷ്യരേ. അതിലെ ചോദ്യങ്ങള്‍ക്ക് മറുപടി കൊടുക്കാന്‍ നമ്മള്‍ ബാധ്യസ്ഥരല്ലേ. ആണ് കെട്ടോ. ബാധ്യസ്ഥരാണ്. ഇവിടെവെച്ച് അതിനു മറുപടി കൊടുത്തില്ലെങ്കില്‍ നാളെ പരലോകത്തുവെച്ചെങ്കിലും അതു കൊടുക്കേണ്ടിവരും. കുടിച്ച വെള്ളത്തിനു കണക്കു പറയാതെ രക്ഷപ്പെടാമെന്ന് ആരും വ്യമോഹിക്കേണ്ട കെട്ടോ””

ഒന്നുകൂടി നിര്‍ത്തിയശേഷം തുടങ്ങിയത് കേരളത്തിന്റെ ഭൂമിശാസ്ത്രവും പ്രകൃതി സവിശേഷതകളും വിശദീകരിച്ചുകൊണ്ടാണ്. “”നാല്‍പ്പത്തിനാല് നദികളൊഴുകുന്ന നാടാണ് കേരളം. നാല്‍പ്പത്തിയൊന്നെണ്ണം പടിഞ്ഞാറോട്ടും മൂന്നെണ്ണം കിഴക്കോട്ടും. ഈ നദികളില്‍ ഇപ്പോള്‍ ശുദ്ധജലമുണ്ടോ. എന്തിനു കേരളം മൊത്തം അന്വേഷിക്കണം!
നമ്മുടെ ഈ നഗരമില്ലേ, കായലുകളാല്‍ ചുറ്റപ്പെട്ട നഗരം. കായലുകളില്‍ നിന്നുള്ള കനാലുകളല്ലേ ഈ നഗരം മുഴുവന്‍ ചാലിട്ടൊഴുകുന്നത്. ഏതിലെങ്കിലും ഒന്നില്‍ വൃത്തിയുള്ള വെള്ളം ഒഴുകുന്നുണ്ടോ. കറുത്ത കുഴമ്പല്ലാതെ പച്ചയോ നീലയോ നിറത്തില്‍ ഒഴുകുന്ന ഒരു തോട് കണ്ട ഓര്‍മയുണ്ടോ നിങ്ങള്‍ക്ക്. മനുഷ്യരേ, ഈ നഗരത്തിലെ ഏതെങ്കിലുമൊരു പൊതുവഴിയിലൂടെ നടക്കാന്‍ സാധിക്കുമോ.
നമ്മുടെ രാഷ്ട്രീയപ്രവര്‍ത്തകരില്‍ ചിലരെങ്കിലും ഇവിടെ ഉണ്ടാകുമല്ലോ, ഉണ്ടെങ്കില്‍ അറിഞ്ഞുവെക്കുക, മനുഷ്യരേ, നമ്മള്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന സകല കാര്യങ്ങളെക്കുറിച്ചും നമ്മള്‍ കണക്ക് ബോധിപ്പിക്കേണ്ടിവരും കെട്ടോ. എന്റെ പ്രവര്‍ത്തിയെ കുറിച്ച് ഞാന്‍ കണക്കുപറയേണ്ടിവരും. അതുകൊണ്ടാണ് ഞാനിതു ഓര്‍മിപ്പിക്കുന്നത്. നഗരസഭാ യോഗത്തില്‍ നിങ്ങള്‍ മിടുക്കുകൊണ്ട് രക്ഷപ്പെട്ടേക്കാം. തെരഞ്ഞടുപ്പു കാലത്തും നിങ്ങള്‍ മിടുക്കു കാട്ടിയേക്കാം. പക്ഷേ, നാളെ പരലോകത്ത് പടച്ചതമ്പുരാന്‍ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി ചോദിക്കുമ്പോള്‍ ഉത്തരം കൊടുക്കേണ്ടിവരും. തൃപ്തികരമായ മറുപടിയില്ലെങ്കില്‍ ശിക്ഷിക്കപ്പെടുകയും ചെയ്യും””.
മാലിന്യം ചിതറികിടക്കാത്ത ഏതെങ്കിലും വഴിയുണ്ടോ ഈ നഗരത്തില്‍. കോടിക്കണക്കിനു രൂപമുടക്കി മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ടല്ലോ നമ്മുടെ നഗരസഭ. അതിന്റെ അവസ്ഥയെന്താണ്. അത് ഉണ്ടായിട്ടും നമ്മുടെ നഗരം ഇങ്ങനെ വൃത്തിയല്ലാതെ കിടക്കുന്നതെന്താണ്. അറേബ്യന്‍ നാടുകളിലും ഗള്‍ഫിലുമൊക്കെ ഇതിനേക്കാള്‍ വലിയ നഗരങ്ങളില്ലേ, അവിടെയൊക്കെ പൊതുവഴികളില്ലേ, അത് അങ്ങനെ വൃത്തിയായി കിടക്കുന്നത് എങ്ങനെ എന്ന് അറിയാന്‍ അവിടങ്ങളിലെ മാലിന്യസംസ്‌കരണ ശാലകള്‍ പോയി നോക്കിക്കൂടെ നമ്മുടെ നഗരസഭാ അധികാരികള്‍ക്ക്.
നമ്മുടെ രാഷ്ട്രീയപ്രവര്‍ത്തകരില്‍ ചിലരെങ്കിലും ഇവിടെ ഉണ്ടാകുമല്ലോ, ഉണ്ടെങ്കില്‍ അറിഞ്ഞുവെക്കുക, മനുഷ്യരേ, നമ്മള്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന സകല കാര്യങ്ങളെക്കുറിച്ചും നമ്മള്‍ കണക്ക് ബോധിപ്പിക്കേണ്ടിവരും കെട്ടോ. എന്റെ പ്രവര്‍ത്തിയെ കുറിച്ച് ഞാന്‍ കണക്കുപറയേണ്ടിവരും. അതുകൊണ്ടാണ് ഞാനിതു ഓര്‍മിപ്പിക്കുന്നത്. നഗരസഭാ യോഗത്തില്‍ നിങ്ങള്‍ മിടുക്കുകൊണ്ട് രക്ഷപ്പെട്ടേക്കാം. തെരഞ്ഞടുപ്പു കാലത്തും നിങ്ങള്‍ മിടുക്കു കാട്ടിയേക്കാം. പക്ഷേ, നാളെ പരലോകത്ത് പടച്ചതമ്പുരാന്‍ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി ചോദിക്കുമ്പോള്‍ ഉത്തരം കൊടുക്കേണ്ടിവരും. തൃപ്തികരമായ മറുപടിയില്ലെങ്കില്‍ ശിക്ഷിക്കപ്പെടുകയും ചെയ്യും””.
പള്ളിയില്‍ കനത്ത നിശ്ശബ്ദതയാണ്. ഏതോ ആസന്നമായ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചതുപോലെ എല്ലാവരും താഴോട്ടുമാത്രം നോക്കി ഇരിക്കുകയാണ്. ഒന്ന് ശബ്ദം ശരിപ്പെടുത്തിയശേഷം അദ്ദേഹം തുടര്‍ന്നു. “”ഇതൊക്കെയാണോ പടച്ചതമ്പുരാന്‍ ചോദിക്കുക എന്ന് സംശയിക്കുന്നവര്‍ അറിയുക. ഇതും ചോദിക്കും. അല്ലാഹു മനുഷ്യരെ പടച്ചു. ഭൂമിയിലേക്കയച്ചു. വിശേഷ ബുദ്ധിയും തന്നു.

ഇവിടെ ഓരോരുത്തരും ചെയ്യുന്ന പ്രവര്‍ത്തികളെക്കുറിച്ച് ചോദിക്കപ്പെടുമെന്ന മുന്നറിയിപ്പും തന്നു. എന്നിട്ട് തിരിച്ചു ചെല്ലുമ്പോള്‍, ഇതെല്ലാം ചോദിക്കുക എന്നത് സാമാന്യയുക്തി മാത്രമല്ലേ മനുഷ്യരേ?””. അത്രയും പറഞ്ഞ് അവസാനിപ്പിച്ച് അദ്ദേഹം ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റു. മുഅദ്ദിന്‍ വന്ന് വാളെടുത്തു. ആചാരങ്ങളോടെ അദ്ദേഹം മിമ്പറിലേക്ക് കയറി. അറബിയില്‍ ഖുതുബ നടക്കുമ്പോള്‍ മനസ്സില്‍ മുഴങ്ങിയത് ബേപ്പൂര്‍ സുല്‍ത്താന്റെ വാക്കുകളായിരുന്നു.
ഏറ്റവും കടുത്ത യുക്തിവാദിയായ ആള്‍ക്കു മാത്രമേ മുസ്‌ലിം ആകാനാകൂ എന്നാണ് ബഷീര്‍ പറഞ്ഞത്. കാരണം, ഇസ്‌ലാം അത്രമേല്‍ യുക്തി ഭദ്രമാണ് എന്നും ബഷീര്‍ വിശദീകരിച്ചു. ഇതെഴുതുന്ന ആള്‍ യുക്തിവാദിയാണോ, ശരിയായ മുസ്‌ലിമാണോ എന്ന് നല്ല തിട്ടമില്ല. ആണെങ്കില്‍തന്നെ യാഥാസ്ഥിതികനാണോ നവോത്ഥാനവാദിയാണോ എന്നും അറിഞ്ഞുകൂടാ. എന്തായാലും അതിനുശേഷം വെള്ളിയാഴ്ചകളില്‍ ആ പള്ളിയിലെത്താന്‍ പരമാവധി ശ്രദ്ധിക്കാറുണ്ട്. അതുവേണം. ഇങ്ങനെ ചില കണക്കുകളും കാര്യങ്ങളും ഓര്‍മ്മിക്കേണ്ടതിനാല്‍ അവിടെ എത്തേണ്ടതുണ്ട്.