| Friday, 20th May 2016, 3:38 pm

കല്യാണ മുനമ്പിലെ മലയാളി പെണ്‍കൊടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഞാന്‍ ആദ്യമായി നേരിടേണ്ടി വന്ന ഈ അനുഭവം എന്റെ അയല്‍പക്കങ്ങളില്‍… കേരളത്തിലെ  ഓരോ വീട്ടിലും ഓരോ ദിവസവും നടക്കുന്ന കാര്യമല്ലേ, പൊക്കമില്ല, നിറമില്ല, മുടിക്ക് നീളമില്ല എന്നൊക്കെ പറഞ്ഞ് വിചാരണ ചെയ്യുന്ന ബ്രോക്കര്‍മാരുടെ മുന്നില്‍ നിന്ന് ചൂളുന്ന എത്രയെത്ര പെണ്‍കുട്ടികള്‍. പെണ്‍മക്കളെ വെച്ചിരിക്കരുത്, വേഗം കെട്ടിച്ചുവിടണമെന്ന് ഉപദേശങ്ങള്‍ നാലുപാടു നിന്നും കേള്‍ക്കുന്നുണ്ട്. 

എത്രയോ തവണ കേട്ടിരിക്കുന്നു പരീക്ഷക്ക് ഒരുങ്ങുന്ന ഗര്‍ഭിണികളായ പത്താം ക്ലാസുകാരികളെക്കുറിച്ച്, കതിര്‍മണ്ഡപത്തില്‍ നിന്ന് നേരെ പരീക്ഷാ ഹാളിലേക്ക് പോയ വധുവിനെപ്പറ്റി വാര്‍ത്ത വായിക്കാന്‍ നല്ല ചേലാണ്, പക്ഷെ അവര്‍ അഭിമുഖീകരിക്കേണ്ടി വരുന്ന യഥാര്‍ഥ പരീക്ഷകളെക്കുറിച്ച് ആരെങ്കിലും ആലോചിക്കുന്നുണ്ടോ?

| ഒപ്പീനിയന്‍: ആദിലാ മാട്ര |

കൊടും ചൂടില്‍ പൊരിയുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കാണ് വന്നിറങ്ങിയത്, പക്ഷെ അതിനേക്കാള്‍ ചൂട്ടുപൊള്ളിക്കുന്ന ഒരു സത്യം ഓര്‍മ വരുന്നതും നാട്ടില്‍ വരുമ്പോഴാണ്. 25 വയസായിട്ടും കല്യാണം കഴിഞ്ഞിട്ടില്ലാത്ത പെണ്ണാണ് ഞാനെന്ന കാര്യം

കേരളത്തില്‍, പ്രത്യേകിച്ച് എന്റെയൊക്കെ നാട്ടില് കല്യാണംന്ന് പറഞ്ഞാ വേറെ ഒരു ലെവലാണ്. കിലോ കണക്കിന് സ്വര്‍ണം മസ്റ്റാണ്

പണ്ട് നെയ്‌ചോറും ബീഫും ആയിരുന്നു കല്യാണത്തിന് വിളമ്പീരുന്നത്. നോണ്‍വെജ് പറ്റാത്തോര്‍ക്ക് ചോറും കുമ്പളങ്ങ മോര് കാച്ചീതും പപ്പടവും. ഇപ്പൊ ഒരു അഞ്ചാറ് കൊല്ലായിട്ട് കല്യാണ സദ്യാന്ന് പറഞ്ഞൂടാ, ഭക്ഷമേളാന്ന് പറയണം. മന്തി, വെറും മന്തി പോരാത്തോര്‍ക്ക് കുഴി മന്തി… ബീജേപ്പിക്കാര് വരുന്നേലും മുന്നേ ബീഫൊക്കെ കല്യാണവീടുകളീന്ന് ഒഴിവായി.

കുപ്പായങ്ങള് ഒത്തു നോക്കി കുനുകുനുക്ക്ണ അമ്മായിമാര്, കാലം കൂടി കാണുന്ന ചെക്കമ്മാരോടും പെണ്‍കുട്ടികളോടും നീയങ്ങ്ട് വലുതായിപ്പോയല്ലോ അല്ല എപ്പളാ ഞങ്ങക്കൊരു ബിരിയാണി തര്വാ എന്ന് ചോദിക്ക്ണ വല്ലുമ്മമാര്,  വായില്  കൊള്ളാത്ത വര്‍ത്താനം പറയണ നുണുക്കാപ്പീസ് ചെക്കമ്മാര്, രണ്ടും മൂന്നും കൊല്ലം കഴിഞ്ഞാല് ഇതുപോലെ ഒരുങ്ങി നില്‍ക്കേണ്ടവളാ നീ എന്ന് ഇടക്കിടെ ഓര്‍മിപ്പിക്കപ്പെടുന്ന കസിന്‍ സിസ്റ്റര്‍മാര്…അങ്ങിനെ എല്ലാര്‍ക്കും ഒത്തുകൂടാനും പൊന്നാരം പറയാനുമുള്ള ഒരു വേള

അവധിക്ക് വരുന്നുണ്ടെന്നറിഞ്ഞതും കല്യാണ ബ്രോക്കറൊരാളെ അബ്ബാജാന്‍ (എന്റെ ഉമ്മാന്റെ ഉപ്പ) ഏര്‍പ്പാടാക്കി വെച്ചിരുന്നു. അയാള് കയറി വന്നതും ഞങ്ങളെന്തോ അപരാധം ചെയ്തു എന്ന മുഖഭാവത്തിലാണ് ഓ, 5.5 പൊക്കം ഇല്ലല്ലേ, ഇല്ല 5.3 കാണുമോ. അയാളുടെ ആ ചോദ്യത്തിന് പറയാനുള്ള മറുപടി അറിയാഞ്ഞിട്ടല്ല, സ്വയം നിയന്ത്രിച്ചു, ഞാന്‍ അഞ്ചടി പൊക്കമേ ഉള്ളൂ

അവധിക്ക് വരുന്നുണ്ടെന്നറിഞ്ഞതും കല്യാണ ബ്രോക്കറൊരാളെ അബ്ബാജാന്‍ (എന്റെ ഉമ്മാന്റെ ഉപ്പ) ഏര്‍പ്പാടാക്കി വെച്ചിരുന്നു. അയാള് കയറി വന്നതും ഞങ്ങളെന്തോ അപരാധം ചെയ്തു എന്ന മുഖഭാവത്തിലാണ് ഓ, 5.5 പൊക്കം ഇല്ലല്ലേ, ഇല്ല 5.3 കാണുമോ

അയാളുടെ ആ ചോദ്യത്തിന് പറയാനുള്ള മറുപടി അറിയാഞ്ഞിട്ടല്ല, സ്വയം നിയന്ത്രിച്ചു, ഞാന്‍ അഞ്ചടി പൊക്കമേ ഉള്ളൂ
ഒരാളുടെ മുന്നിലും മയത്തില്‍ നില്‍ക്കാത്ത അബ്ബാജാന്‍ അയാളുടെ മുന്നില്‍ ക്ഷമാപണ രൂപേണ നില്‍ക്കുന്നു
വയസ് കേട്ടതും അയാള് കൂടുതല്‍ അധികാര ഭാവത്തിലായി, ഓഹ്, 25 വയസായോ, പിന്നെ എങ്ങിനെ ശരിയാവും… ഇവിടെ ചെക്കമ്മാര് വരെ 25ാം വയസില് കെട്ടിപ്പോയിട്ടുണ്ടാവും

പിന്നെ ഒരു ഔദാര്യം ചെയ്യുന്ന പോലെ വീടും പറമ്പുമൊക്കെ ചൂണ്ടി പറഞ്ഞു: സാരമില്ല, ഈ ഉള്ളതൊക്കെ ഇവരുടെയൊക്കെ പേരിലല്ലേ അപ്പൊപ്പിന്നെ എവിടെന്നെങ്കിലും പയ്യന്‍മാരെ കിട്ടാണ്ടിരിക്കില്ല…

അഞ്ചു വര്‍ഷം മുന്‍പ് വിവാഹ പ്രായം ഉയര്‍ത്തണമെന്നു പറഞ്ഞ് സംസ്ഥാന വനിതാ കമീഷന്‍  ദേശീയ വനിതാ കമീഷന് ഒരു ശുപാര്‍ശ കൊടുത്തിരുന്നു. സ്ത്രീകളുടെത് 18 ല്‍ നിന്ന് 25 ഉം ആണുങ്ങളുടെത് 21ല്‍ നിന്ന് 28 ഉം ആക്കണമെന്നായിരുന്നു നിര്‍ദേശം. പക്ഷെ “സാമൂഹിക സാമ്പത്തിക” ഘടകങ്ങളുടെ പേരില്‍ അത് പരിഗണിക്കാനാവില്ലെന്ന് ദേശീയ കമീഷന്‍ വ്യക്തമാക്കുകയായിരുന്നു.

എന്റെ പഠനം, ജോലി, വ്യക്തിത്വം ഇതിനൊന്നും ഒരു മൂല്യവുമില്ല, കൈക്കൂലി കൊടുത്താല്‍ ഒരാളെ സംഘടിപ്പിക്കാമെന്ന്…

പിന്നെ പെണ്‍കുട്ടികളെ കൂടുതല്‍ പഠിപ്പിച്ചതു കൊണ്ട് യാതൊരു ഗുണമില്ലെന്നും വിവാഹ ശേഷം ജോലിക്കു പോകല്‍ കൊണ്ടുണ്ടാവുന്ന പ്രശ്‌നങ്ങളെ കുറിച്ചും ക്ലാസെടുക്കാന്‍ തുടങ്ങി.

നല്ല അടി കൊടുക്കേണ്ട വര്‍ത്തമാനങ്ങള്‍ മാത്രമാണ് വീട്ടില്‍ വന്നു കയറിയതു മുതല്‍ അങ്ങോര് പറഞ്ഞത്. പക്ഷെ ആ ബ്രോക്കറെ തല്ലീട്ട് എന്തു കാര്യം? ഇത് കേരളത്തിലെ അംഗീകൃത വ്യവസ്ഥ തന്നെയല്ലേ

ഞാന്‍ ആദ്യമായി നേരിടേണ്ടി വന്ന ഈ അനുഭവം എന്റെ അയല്‍പക്കങ്ങളില്‍… കേരളത്തിലെ  ഓരോ വീട്ടിലും ഓരോ ദിവസവും നടക്കുന്ന കാര്യമല്ലേ, പൊക്കമില്ല, നിറമില്ല, മുടിക്ക് നീളമില്ല എന്നൊക്കെ പറഞ്ഞ് വിചാരണ ചെയ്യുന്ന ബ്രോക്കര്‍മാരുടെ മുന്നില്‍ നിന്ന് ചൂളുന്ന എത്രയെത്ര പെണ്‍കുട്ടികള്‍.

അടുത്തപേജില്‍ തുടരുന്നു

രാജ്യം ഭരിക്കേണ്ടത് ആരാണെന്ന കാര്യത്തില്‍ അഭിപ്രായം പറയാനും വോട്ടുരേഖപ്പെടുത്താനും പതിനെട്ട് വയസ് കഴിഞ്ഞാല്‍ നമുക്ക് അവകാശമുണ്ട്. പക്ഷെ ഒരു പെണ്ണിന് എപ്പോള്‍ കല്യാണം കഴിക്കണം, ആരെ കല്യാണം കഴിക്കണം, കല്യാണം വേണ്ട, എത്ര മക്കള്‍ വേണം എന്നൊന്നും പറയാന്‍ അധികാരമോ അവകാശമോ ഇല്ല!

പെണ്‍മക്കളെ വെച്ചിരിക്കരുത്, വേഗം കെട്ടിച്ചുവിടണമെന്ന് ഉപദേശങ്ങള്‍ നാലുപാടു നിന്നും കേള്‍ക്കുന്നുണ്ട്. മകളുടെ തൂക്കത്തിന് സ്വര്‍ണവും കോടികളും കൊടുത്ത് കല്യാണം കഴിച്ചയച്ചാല്‍ പിന്നെയും കേള്‍ക്കുന്നത് സ്ത്രീധനം പോരാ എന്ന പേരിലെ പീഡനം. അത് തെറ്റാണെന്ന് ഈ പറയാനും ഉപദേശിക്കാനുമുള്ള ആളുകളുടെ എണ്ണം വിരലിലെണ്ണാവുന്നതു മാത്രം.
സാക്ഷര സുന്ദര കേരളത്തില്‍ കൗമാര വിവാഹ കണക്ക് കുറയുന്നേ ഇല്ലല്ലോ

2011ലെ സെന്‍സസ് പ്രകാരം 15 വയസിനു മുന്‍പ് കല്യാണം കഴിപ്പിക്കപ്പെട്ട പെണ്‍കുട്ടികളുടെ എണ്ണം 23,183 . അതില്‍ 10,175 പേര്‍ അമ്മമാരുമായി.

അഞ്ചു വര്‍ഷം മുന്‍പ് വിവാഹ പ്രായം ഉയര്‍ത്തണമെന്നു പറഞ്ഞ് സംസ്ഥാന വനിതാ കമീഷന്‍  ദേശീയ വനിതാ കമീഷന് ഒരു ശുപാര്‍ശ കൊടുത്തിരുന്നു. സ്ത്രീകളുടെത് 18 ല്‍ നിന്ന് 25 ഉം ആണുങ്ങളുടെത് 21ല്‍ നിന്ന് 28 ഉം ആക്കണമെന്നായിരുന്നു നിര്‍ദേശം. പക്ഷെ “സാമൂഹിക സാമ്പത്തിക” ഘടകങ്ങളുടെ പേരില്‍ അത് പരിഗണിക്കാനാവില്ലെന്ന് ദേശീയ കമീഷന്‍ വ്യക്തമാക്കുകയായിരുന്നു.

പെണ്ണുങ്ങള്‍ക്ക് യുദ്ധം ചെയ്യാന്‍ പറ്റൂലാ, സര്‍ജന്‍ ആവാന്‍ കഴിയൂലാ എന്നൊക്കെ പ്രസംഗിക്കുന്ന ആളുകള്‍ക്ക് സാമൂഹികവും സാമ്പത്തികവുമായി വലിയ സ്വാധീനമുള്ള നാട്ടില് അതൊന്നും സാധിക്കൂലാന്ന് കമീഷന് നന്നായി അറിയാം. അതു തന്നെ കാര്യം.

എത്രയോ തവണ കേട്ടിരിക്കുന്നു പരീക്ഷക്ക് ഒരുങ്ങുന്ന ഗര്‍ഭിണികളായ പത്താം ക്ലാസുകാരികളെക്കുറിച്ച്, കതിര്‍മണ്ഡപത്തില്‍ നിന്ന് നേരെ പരീക്ഷാ ഹാളിലേക്ക് പോയ വധുവിനെപ്പറ്റി വാര്‍ത്ത വായിക്കാന്‍ നല്ല ചേലാണ്, പക്ഷെ അവര്‍ അഭിമുഖീകരിക്കേണ്ടി വരുന്ന യഥാര്‍ഥ പരീക്ഷകളെക്കുറിച്ച് ആരെങ്കിലും ആലോചിക്കുന്നുണ്ടോ?

30 വയസ് കഴിഞ്ഞിട്ടും കല്യാണമായില്ലെങ്കില്‍ പിന്നെ വീട്ടുകാര്‍ക്ക് ഇരിക്കപ്പൊറുതി കൊടുക്കില്ല. സ്ത്രീധനം വേണ്ടെന്നു പറഞ്ഞാല്‍ എന്നാല്‍ ചെക്കന് എന്തോ കുഴപ്പമുണ്ട് എന്നാവും വിലയിരുത്തല്‍. ആളുകളെ ബോധിപ്പിക്കാന്‍ വേണ്ടി ഇഷ്ടമില്ലാത്ത കല്യാണത്തിന് നിര്‍ബന്ധിതരാവുന്ന സ്ത്രീകളും പുരുഷന്‍മാരും എത്രയേറെ.

ഇതു പറഞ്ഞപ്പോള്‍  പലരും മക്കളുടെ വിവാഹം പതിനെട്ട് വയസുവരെ തന്നെ താമസിപ്പിക്കുന്നതു തന്നെ കേസും കൂട്ടവും ആവണ്ടാന്ന് വിചാരിച്ചാണെന്നാണ്് എന്റെ അമ്മായി പറഞ്ഞത്.

രാജ്യം ഭരിക്കേണ്ടത് ആരാണെന്ന കാര്യത്തില്‍ അഭിപ്രായം പറയാനും വോട്ടുരേഖപ്പെടുത്താനും പതിനെട്ട് വയസ് കഴിഞ്ഞാല്‍ നമുക്ക് അവകാശമുണ്ട്. പക്ഷെ ഒരു പെണ്ണിന് എപ്പോള്‍ കല്യാണം കഴിക്കണം, ആരെ കല്യാണം കഴിക്കണം, കല്യാണം വേണ്ട, എത്ര മക്കള്‍ വേണം എന്നൊന്നും പറയാന്‍ അധികാരമോ അവകാശമോ ഇല്ല!

ഇതൊക്കെ ഒന്ന് വിളിച്ചു പറയണമെന്നുണ്ട്, പക്ഷെ അതിനു പോലും സ്വാതന്ത്ര്യമുണ്ടോ. സ്ത്രീകള്‍ മാത്രമല്ല, ആണുങ്ങളും ഇതേ ദുര്യോഗത്തിന്റെ ഇരകളാണെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. 25 വയസു കഴിഞ്ഞിട്ടും കല്യാണം കഴിക്കാത്ത പുരുഷന്‍മാര്‍ എന്തോ മോശം മനുഷ്യരാണെന്ന് വിലയിരുത്തുന്ന ആളുകളുണ്ട്.

30 വയസ് കഴിഞ്ഞിട്ടും കല്യാണമായില്ലെങ്കില്‍ പിന്നെ വീട്ടുകാര്‍ക്ക് ഇരിക്കപ്പൊറുതി കൊടുക്കില്ല. സ്ത്രീധനം വേണ്ടെന്നു പറഞ്ഞാല്‍ എന്നാല്‍ ചെക്കന് എന്തോ കുഴപ്പമുണ്ട് എന്നാവും വിലയിരുത്തല്‍. ആളുകളെ ബോധിപ്പിക്കാന്‍ വേണ്ടി ഇഷ്ടമില്ലാത്ത കല്യാണത്തിന് നിര്‍ബന്ധിതരാവുന്ന സ്ത്രീകളും പുരുഷന്‍മാരും എത്രയേറെ.

പ്രിയപ്പെട്ടവരെ കാണാന്‍ വല്ലാത്ത കൊതി തോന്നിയാണ് നാട്ടില്‍ പോയത്. ഈ ഒരു സംഭവം കൊണ്ട് മതി മതീന്നായി, പിറ്റേന്ന് ബാഗും പെട്ടീം എട്ത്ത് ഞാന്‍ വണ്ടി പിടിച്ചു.

(മെയില്‍ ടുഡേ ദിനപത്രത്തില്‍ ചീഫ് സബ് എഡിറ്ററും നാഷനല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യ മീഡിയാ ഫെലോയുമാണ് ലേഖിക)

വര: മജ്‌നി തിരുവങ്ങൂര്‍

We use cookies to give you the best possible experience. Learn more