| Friday, 28th June 2013, 5:10 pm

കാതിക്കുടം വിളിക്കുന്നു...

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചാലക്കുടിപ്പുഴയുടെ തീരത്ത് കാടുകുറ്റി പഞ്ചായത്തിലെ കാതിക്കുടത്തെ “നിറ്റാ ജലാറ്റിന്‍ ഇന്ത്യാ ലിമിറ്റഡ്” എന്ന കുത്തക കമ്പനിക്കെതിരെ ഇവിടുത്തുകാര്‍ നിരന്തര സമരത്തിലേര്‍പ്പെട്ടിട്ട് 5 ലേറെ വര്‍ഷങ്ങളായി. NGIL  കമ്പനിയുടെ ഉത്പാദന പ്രക്രിയകള്‍ക്കായി വന്‍തോതില്‍ ചാലക്കുടിപ്പുഴയില്‍ നിന്നും വെള്ളം കൊള്ളയടിക്കുകയും ശേഷമുള്ള മലിനജലം അതേ പുഴയിലേക്ക് തിരിച്ച്  ഒഴുക്കി വിടുകയും ചെയ്യുന്ന   NGIL  നടപടിക്ക് എതിരെയാണ് ജനങ്ങള്‍ സമരവുമായി രംഗത്തു വരുന്നത്.


എസ്സേയ്സ് / ഷിനി ജെ.കെ

[]കാതിക്കുടം വിളിക്കുകയാണ്. വര്‍ഷങ്ങളായി ഈ വിളി തുടങ്ങിയിട്ട്… പക്ഷേ, ഇതൊരു അവസാനവട്ട വിളിയാണ് . കാതിക്കുടത്തിന്റെ അതിജീവന സമരം അതിന്റെ അന്തിമഘട്ടത്തിലാണ്.  “” പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ മരിക്കുക “” എന്നു മാത്രമാണ് കാതിക്കുടത്തിന് ഇപ്പോള്‍ ആഹ്വാനം ചെയ്യാനുള്ളത്.

ചാലക്കുടിപ്പുഴയുടെ തീരത്ത് കാടുകുറ്റി പഞ്ചായത്തിലെ കാതിക്കുടത്തെ “നിറ്റാ ജലാറ്റിന്‍ ഇന്ത്യാ ലിമിറ്റഡ്” എന്ന കുത്തക കമ്പനിക്കെതിരെ ഇവിടുത്തുകാര്‍ നിരന്തര സമരത്തിലേര്‍പ്പെട്ടിട്ട് 5 ലേറെ വര്‍ഷങ്ങളായി.[]

NGIL  കമ്പനിയുടെ ഉത്പാദന പ്രക്രിയകള്‍ക്കായി വന്‍തോതില്‍ ചാലക്കുടിപ്പുഴയില്‍ നിന്നും വെള്ളം കൊള്ളയടിക്കുകയും ശേഷമുള്ള മലിനജലം അതേ പുഴയിലേക്ക് തിരിച്ച്  ഒഴുക്കി വിടുകയും ചെയ്യുന്ന   NGIL  നടപടിക്ക് എതിരെയാണ് ജനങ്ങള്‍ സമരവുമായി രംഗത്തു വരുന്നത്.

കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ പല ഘട്ടത്തിലും സമരം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തിച്ചേര്‍ന്നിട്ടുണ്ടെങ്കിലും, കാതിക്കുടം തുടര്‍ച്ചയായി ഇത്രമേല്‍ തീവ്രമായി പ്രതികരിക്കുന്നത് ഇതാദ്യമാണ്.

ആറ് വര്‍ഷത്തോടടുത്ത സമരചരിത്രത്തില്‍ നിരന്തരം വ്യത്യസ്തമായ സമരമുറകള്‍ പരീക്ഷിക്കാനും ഏറെ സര്‍ഗ്ഗാത്മകമായി സമരത്തെ മുന്നോട്ടു കൊണ്ടുപോകുവാനും ഇവിടുത്തുകാര്‍ക്ക് കഴിഞ്ഞു.

ഇക്കഴിഞ്ഞ മെയ് 28,29,30,31 ദിവസങ്ങളിലായി ചാലക്കുടിപ്പുഴയില്‍ മത്സ്യങ്ങള്‍ വ്യാപകമായി ചത്തുപൊങ്ങിയതിനെ തുടര്‍ന്നാണ്, ഇപ്പോള്‍ സമരം വീണ്ടും ശക്തിപ്പെട്ടിരിക്കുന്നത്.

തുടര്‍ ആലോചനകള്‍ക്ക് ശേഷം കാതിക്കുടം ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജൂണ്‍ 14 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിരിക്കുകയാണ്. അതുവരെയുള്ള ദിവസങ്ങളില്‍ അന്നമനട, മൂഴിക്കുളം, കണക്കന്‍കടവ് തുടങ്ങിയ പരിസര പ്രദേശങ്ങളിലെല്ലാം പ്രകടനങ്ങളും പൊതുയോഗങ്ങളും റോഡ് ഉപരോധവുമെല്ലാം സംഘടിപ്പിച്ച് സമരത്തിന് ശക്തിയേകാന്‍ സമരസമിതിക്ക് സാധിച്ചു.

കെ.എം. അനില്‍കുമാര്‍ കണ്‍വീനറും, ജയന്‍ജോസഫ് പട്ടത്ത് ചെയര്‍മാനും, സിന്ധുസന്തോഷ് ജനറല്‍ കണ്‍വീനറുമായ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ കാതിക്കുടം സമരം ശക്തിപ്പെട്ടിരിക്കുന്നത്.

ജൂണ്‍ 14 ഓടുകൂടി ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ സിന്ധുസന്തോഷ് കാടുകുറ്റി പഞ്ചായത്ത് 9-ാം വാര്‍ഡ് മെമ്പര്‍ ഷേര്‍ളി പോള്‍ എന്നിവര്‍ നിരാഹാര സമരം ആരംഭിക്കുകയായിരുന്നു.

നിരാഹാരത്തിന്റെ അഞ്ചാം നാള്‍ ഇരുവരെയും പോലീസ് അറസ്റ്റുചെയ്തു നീക്കി ആശുപത്രിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് വീട്ടമ്മമാരായ അംബിക രാജന്‍, ഗിരിജാ ലോഹിതാക്ഷന്‍ എന്നിവര്‍ നിരാഹാരസമരം ഏറ്റെടുത്തു.

മൂന്ന് ദിവസത്തിന് ശേഷം ജൂണ്‍ 21 ന് വൈദ്യപരിശോധനക്കുശേഷം പോലീസ് ഇവരേയും അറസ്റ്റ് ചെയ്തു ആശുപത്രിയിലേക്കു മാറ്റി. തുടര്‍ന്ന് നിരാഹാരമനുഷ്ഠിച്ച ത്രേസ്യാമ്മ മാത്യു, രജിത സുധീര്‍ എന്നിവരെ ജൂണ്‍ 24 നാണ് അറസ്റ്റുചെയ്തത്.  ഇപ്പോള്‍ സുജിഷ അനൂപ്, മിനി മോഹനന്‍ എന്നിവരാണ് നിരാഹാരം ഏറ്റെടുത്തിട്ടുള്ളത്.

നിരാഹാര സമരത്തിന് പുറമേ, നിരവധി പൊതുയോഗങ്ങളും പ്രകടനങ്ങളും ഐക്യദാര്‍ഢ്യ ജാഥകളുമെല്ലാം പല സ്ഥലങ്ങളിലായി സംഘടിപ്പിക്കപ്പെടുന്നുണ്ട്. ദിനം പ്രതി 100 കണക്കിനാളുകളാണ് സമരിത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനായി കാതിക്കുടത്തേക്ക് ഒഴുകിയെത്തികൊണ്ടിരിക്കുന്നത്.

മുന്‍ എം.എല്‍.എ. സൈമണ്‍ ബ്രിട്ടോ, എം.എല്‍.എ. ടി.എന്‍. പ്രതാപന്‍, ചാലക്കുടി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഫ്രാന്‍സീസ് പാറേക്കാടന്‍, ജൈവ വൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ. വി.എസ്. വിജയന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ. പോള്‍സണ്‍ കൊടിയന്‍, വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ എന്‍. ഉണ്ണികൃഷ്ണന്‍ പരിസ്ഥിതി സാമൂഹിക പ്രവര്‍ത്തകരായ റോബിന്‍ കേരളീയം, ജോണ്‍ പെരുവന്താനം, ഫാ. അഗസ്റ്റിന്‍ വട്ടോളി, ഡോ: സി.എം. ജോയ്, കെ.പി.ശശികല, വി.ആര്‍.സത്യവാന്‍, തുടങ്ങിയ നിരവധി പ്രമുഖരും സമരത്തിന് ഐക്യദാര്‍ഢ്യവുമായി എത്തിയവരില്‍ പെടുന്നു.

5 വര്‍ഷത്തെ സമരത്തിന്റെ നാള്‍ വഴികളില്‍ മഹാശേത്വാദേവി, ദയാഭായ്, ഗോവിന്ദാചാര്യ, ബിനായ്ക് സെന്‍,  മേധാപടര്‍കര്‍, സാറാജോസഫ്, സി. ശരത്ചന്ദ്രന്‍, ചാരുലത, സുകുമാര്‍ അഴീക്കോട് അടക്കമുളളവര്‍ കാതിക്കുടത്തിന്റെ ഒപ്പം ചേരാനെത്തിയിരുന്നു.

അടുത്ത പേജില്‍ തുടരുന്നു


പ്രകൃതി പരമാവധി ഉപയോഗിക്കപ്പെടേണ്ട ഒന്നാണെന്ന മിഥ്യാധാരണ കൊളോണിയല്‍ കാലഘട്ടം മുതല്‍ തന്നെ നിലനിന്നിരുന്നൂ. സ്വകാര്യ സ്വത്തവകാശം എന്നൊരു ചിന്തപോലുമില്ലാത്ത കാലഘട്ടത്തില്‍ ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളായ ആദിവാസികളെ കാട്ടില്‍ നിന്നും കുടിയിറക്കിയതുമുതല്‍ ഇന്നോളം ആവര്‍ത്തിക്കപ്പെട്ടത് ഇതേ വികസനാധിനിവേശം തന്നെയാണ്.


ബഹുരാഷ്ട്ര കുത്തകകള്‍ നമ്മുടെ വായുവും, വെള്ളവും, മണ്ണും ചൂഷണം ചെയ്യുന്നത് ഇതാദ്യമായല്ല. കോളയും നിറ്റായും മൊണ്‍സാന്റോയുമെല്ലാം നമ്മോടു ചെയ്തത് ഇതുതന്നെയാണ്.[]

പ്രകൃതി പരമാവധി ഉപയോഗിക്കപ്പെടേണ്ട ഒന്നാണെന്ന മിഥ്യാധാരണ കൊളോണിയല്‍ കാലഘട്ടം മുതല്‍ തന്നെ നിലനിന്നിരുന്നൂ. സ്വകാര്യ സ്വത്തവകാശം എന്നൊരു ചിന്തപോലുമില്ലാത്ത കാലഘട്ടത്തില്‍ ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളായ ആദിവാസികളെ കാട്ടില്‍ നിന്നും കുടിയിറക്കിയതുമുതല്‍ ഇന്നോളം ആവര്‍ത്തിക്കപ്പെട്ടത് ഇതേ വികസനാധിനിവേശം തന്നെയാണ്.

മുതലാളിത്ത, കൊളോണിയല്‍, നവ-കോളോണിയല്‍ കാലഘട്ടങ്ങളിലെല്ലാം ഇതേ ഉപഭോഗാധിഷ്ഠിത വികസന തീവ്രവാദത്തിന്റെ ദുരിത ഫലങ്ങളുടെ ഇരകളായിത്തീരുകയായിരുന്നു നാം.

കൊളോണിയല്‍ കാലഘട്ടത്തില്‍, അത് ഒരുപരിധിവരെ അടിച്ചേല്‍പ്പിക്കപ്പെട്ടതാണെങ്കില്‍ പീന്നിടങ്ങോട്ട് ഇന്നത്തെ നവസാമ്പത്തിക ക്രമ കാലഘട്ടം വരെ വികസനോന്മുഖ വ്യവസ്ഥക്ക് നാം തലവച്ചു കൊടുത്തത് പടിഞ്ഞാറന്‍ ആധൂനികതയോടെയുള്ള അമിത ഭ്രമത്താലാണ്.

അവികസിത മൂന്നാം ലോകരാഷ്ട്രങ്ങള്‍ വികസനത്തെപ്പറ്റി തെറ്റിദ്ധരിപ്പിക്കപ്പെടുകയും യന്ത്രവത്ക്കരണവും നഗരവത്ക്കരണവും വ്യാപകമായ വിഭവ ചൂഷണത്തിനും കാരണമായിത്തീരുകയും ചെയ്തു.

നവ കൊളോണിയല്‍ കാലഘട്ടം പൊതുവിഭവങ്ങളെ ചരക്കുവത്ക്കരിക്കുകയണുണ്ടായത്. മുതലാളിത്തം സ്വകാര്യവത്ക്കരണത്തെ പ്രോത്സാഹിപ്പിക്കുകയും ലാഭാധിഷ്ഠിതമായി മാത്രം പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്രകുത്തകകള്‍ അനായാസേന വിഭവചൂഷണം നടത്തുകയും ചെയ്തുപോന്നു.

ബഹുരാഷ്ട്ര കുത്തകകള്‍ നമ്മുടെ വായുവും, വെള്ളവും, മണ്ണും ചൂഷണം ചെയ്യുന്നത് ഇതാദ്യമായല്ല. കോളയും നിറ്റായും മൊണ്‍സാന്റോയുമെല്ലാം നമ്മോടു ചെയ്തത് ഇതുതന്നെയാണ്.

തൊഴില്‍ദായകമായ ഒന്നിനേയും തള്ളിക്കളയാനാവില്ലെന്ന വൈരുദ്ധ്യാത്മക നിലപാട് നമ്മെപ്പോലുള്ള സാധാരണ ജനം കൈക്കൊണ്ടപ്പോള്‍ ലോകത്തിന്റെ പലഭാഗങ്ങളിലും കുത്തക ഭീമന്‍മാര്‍ വേരുറപ്പിച്ചു.

ഇന്ന് ഈ നവസാമ്പത്തിക ക്രമ കാലഘട്ടത്തില്‍ വികസന തീവ്രവാദം അതിന്റെ പാരമ്യത്തില്‍ എത്തിനില്‍ക്കുന്നു. വിദ്യാസമ്പന്നരായ ജനതയില്‍പ്പോലും തെറ്റായ വികസന കാഴ്ചപ്പാടുകള്‍ ഉണ്ടാക്കിയെടുക്കുവാന്‍ ഭരണകൂടങ്ങള്‍ക്കും കുത്തകകള്‍ക്കും സാധിക്കുന്നു.

ഓടുന്നവന്റെ ഓട്ടത്തിന് വേഗം കൂട്ടാനുള്ള ഭൗതികമായ സൗകര്യങ്ങളും ധന-വാണിജ്യ പ്രവര്‍ത്തനങ്ങളും മാത്രമാണ് ഇന്നു വികസനം. ഇവിടെ നമ്മുടെ കുഞ്ഞുങ്ങള്‍ ഇന്നും പട്ടിണികൊണ്ട് മരിക്കുന്നുണ്ട്.

തൊഴില്‍ രഹിതരവും രോഗികളും അക്രമവാസനയുള്ളവരും ആകുന്നുണ്ട്. ഇതിലൊന്നും മാറ്റമില്ലാതെ പിന്നെ എന്ത് വികസനത്തിനായാണ് നാം ആഹ്വാനം ചെയ്യേണ്ടത്? നമ്മുടെ വായുവും വെള്ളവും നമുക്ക് തന്നെ വേണമെന്ന് പറയുമ്പോള്‍ നാം പലപ്പോഴും വികസന വിരോധികളും മാവോയിസ്റ്റുകളുമൊക്കെയായി മുദ്രകുത്തപ്പെടുന്നു. പാര്‍ശ്വവത്ക്കരിക്കപ്പെടുന്നു. പ്രതികരിക്കുന്നവന് മാവോയിസ്റ്റ് എന്ന ലേബല്‍. ഭരണകൂട ഭീകരതിയുടെ ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തിന് എന്താണ് ലേബല്‍?
അടുത്ത പേജില്‍ തുടരുന്നു


തൃശൂര്‍ ജില്ലയിലെ ചാലക്കുടി നഗരത്തില്‍ നിന്നും ഏകദേശം 8 കിലോ മീറ്റര്‍ അകലെ കാടുകുറ്റി പഞ്ചായത്തിലാണ് കാതിക്കുടം. കേരള സംസ്ഥാന വികസന കോര്‍പ്പറേഷനും ജപ്പാന്‍ കുത്തക ഭീമന്മാരായ നിറ്റാ ജലാറ്റിന്‍ ഇന്‍കോര്‍പറേറ്റഡും ചേര്‍ന്ന് സംയുക്ത സംരഭമായാണ് കമ്പനി ആരംഭിച്ചത്.


തൃശൂര്‍ ജില്ലയിലെ ചാലക്കുടി നഗരത്തില്‍ നിന്നും ഏകദേശം 8 കിലോ മീറ്റര്‍ അകലെ കാടുകുറ്റി പഞ്ചായത്തിലാണ് കാതിക്കുടം. കേരള സംസ്ഥാന വികസന കോര്‍പ്പറേഷനും ജപ്പാന്‍ കുത്തക ഭീമന്മാരായ നിറ്റാ ജലാറ്റിന്‍ ഇന്‍കോര്‍പറേറ്റഡും ചേര്‍ന്ന് സംയുക്ത സംരഭമായാണ് കമ്പനി ആരംഭിച്ചത്.

1975 ല്‍ ഫാക്ടറി നിര്‍മ്മാണമാരംഭിക്കുകയും 79 ഓടുകൂടി ഉത്പാദനം തുടങ്ങുകയും ചെയ്തു. സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയ 16.5 ഏക്കര്‍ സ്ഥലത്താണ് കമ്പനി സ്ഥാപിതമായത്.[]

ഇപ്പോള്‍ ഏതാണ്ട് പത്ത് ഏക്കറോളം സ്ഥലം കൂടി കമ്പനി സ്വന്തമാക്കിയിട്ടുണ്ട്. തുടക്കത്തില്‍ 36% ഓഹരികള്‍ KSIDC ക്കും 47 %  നിറ്റാജലാറ്റിനും 17 % പൊതുജനങ്ങള്‍ക്കുമായിരുന്നു.

കേരളാ കെമിക്കല്‍സ് ആന്‍ഡ് പ്രോട്ടീന്‍സ് ലിമിറ്റഡ്  (K C P L )  എന്ന പേരിലായിരുന്നു, ആദ്യം കമ്പനി പ്രവര്‍ത്തനമാരംഭിച്ചത്. പിന്നീട് മറ്റൊരു പ്രമുഖ ജപ്പാന്‍ കമ്പനിയായ മിത്‌സുബിഷി കോര്‍പ്പറേഷന്‍ കമ്പനിയുടെ 10% ഓഹരികള്‍ വാങ്ങുകയുണ്ടായി അങ്ങനെ നിറ്റാജലാറ്റിന്‍ 26%  KSIDC 25 % മിറ്റ്‌സുബിഷി 10 % എച്ച് ജി എഫ് സി, ഐ ഡി ബി ഐ, എസ്. ബി.ഐ തുടങ്ങിയ ബാങ്കുകളും പൊതുജനങ്ങളും ചേര്‍ന്ന് 39% എന്നിങ്ങനെയായി ഓഹരിവിഹിതം. ഇപ്പോള്‍ ബഹുഭൂരിപക്ഷം ഷെയറും നിറ്റാ ജലാറ്റിന്‍ സ്വന്തമാക്കിയിരിക്കുകയാണ്.

നിറ്റാ ജലാറ്റിന്‍ ഇന്‍ കോര്‍പ്പറേറ്റഡ് എന്ന ജപ്പാന്‍ കമ്പനി, ജലാറ്റിന്‍ ഓസീന്‍, ലൈംഡ്, ഓസീന്‍, കൊളാജന്‍ പൈപ്പ്‌റൈഡ്, ജലാറ്റിന്‍ അധിഷ്ഠിത ഭക്ഷ്യ വസ്തുക്കള്‍, രുചിവര്‍ദ്ധക വസ്തുക്കള്‍, പശകള്‍, കാപ്‌സ്യൂള്‍ കവറുകള്‍ തുടങ്ങിയ വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്ന ബഹു രാഷ്ട്രകുത്തകയാണ്.

ജപ്പാന്‍ വടക്കേ അമേരിക്ക, ഇന്ത്യ, തായ്‌ലാന്റ്, കാനഡ, യു.എസ്.എ, ബ്രിട്ടന്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം കമ്പനിക്ക് ഒറ്റക്കും കൂട്ടായുമുള്ള സംരംഭങ്ങളുണ്ട്. കാതിക്കുടത്തു കൂടാതെ,ഏറണാകുളത്ത് കാക്കനാടും  കമ്പനിക്ക് പ്ലാന്റുണ്ട് ഓസീന്‍ ജലാറ്റിന്‍ ആക്കി മാറ്റുന്ന പ്രക്രിയയാണ് അവിടെ നടക്കുന്നത്.

കാതിക്കുടത്തു കൂടാതെ,ഏറണാകുളത്ത് കാക്കനാടും  കമ്പനിക്ക് പ്ലാന്റുണ്ട് ഓസീന്‍ ജലാറ്റിന്‍ ആക്കി മാറ്റുന്ന പ്രക്രിയയാണ് അവിടെ നടക്കുന്നത്.

2008 ല്‍ ആഗോള വികസന സൗകര്യം ലക്ഷ്യം വെച്ചുകൊണ്ട് കമ്പനിയുടെ പേര് നിറ്റാ ജലാറ്റിന്‍ ഇന്ത്യാ ലിമിറ്റഡ് എന്നാക്കി മാറ്റി. ഇന്ത്യക്കാരും ജപ്പാന്‍കാരുമുള്‍പ്പെടുന്ന ഡയറക്ടര്‍ ബോര്‍ഡാണ് ഇപ്പോള്‍ N G I L  നെ നിയന്ത്രിക്കുന്നത്.

ശ്രീ. വി. സോമസുന്ദരന്‍ ചെയര്‍മാനും, ജി. സുശീലന്‍ മാനേജിങ് ഡയറക്ടറും ആയിട്ടുളള ഭരണസമിതിയില്‍ ശ്രീ. ടോംജോസ്  ( I A S), നൊറിമിച്ചി സോഗ, ടി യാമകി, ഹിരോഷി തകാസെ, ശ്രീ. കെ. രാമകൃഷ്ണന്‍, ശ്രീ. എ.കെ. നായര്‍, ശ്രീ. കെ.എല്‍. കുമാര്‍, ശ്രീ. ടി. തോമാസ്‌കുട്ടി എന്നിവര്‍ അംഗങ്ങളാണ്.

ഏതാണ്ട് 15.5 കോടി രൂപയാണ് N G I L ന്റെ  ഇപ്പോഴത്തെ വാര്‍ഷിക അറ്റാദായം എന്ന് കണക്കുകള്‍ പറയുന്നു. 150 ഓളം വരുന്ന കമ്പനി ജോലിക്കാരില്‍ വെറും 40 ഓളം പേര്‍ മാത്രമാണ് കാതിക്കുടത്തും  പരിസരപ്രദേശങ്ങളിലുമായുള്ളവര്‍.

ബാക്കിവരുന്ന തൊഴിലാളികള്‍ കേരളത്തിലെ മറ്റ് പ്രദേശങ്ങളില്‍ നിന്നും കേരളത്തിനു പുറത്ത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഉള്ളവരാണ്. ഇവരില്‍ പലരും, മുന്‍പ് ഉണ്ടായിരുന്ന തൊഴിലാളികളും അടക്കമുള്ളവര്‍ കമ്പനി കാരണമുണ്ടായ മലിനീകരണത്തിന്റെ ഫലമായി പല രോഗങ്ങള്‍ക്കും അടിമപ്പെട്ടിട്ടുണ്ടെന്നുള്ളതാണ് വാസ്തവം.

പത്തോ നൂറോ പേരുടെ തൊഴില്‍ സംരക്ഷിക്കുന്നതിനു വേണ്ടി ലക്ഷക്കണക്കിനും വരുന്ന ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുമ്പോള്‍ എന്ത് സാമൂഹിക നീതിയാണ് ഇവിടെ നടപ്പിലാക്കപ്പെടുന്നത്?

അടുത്ത പേജില്‍ തുടരുന്നു


നിറ്റ ജലാറ്റിന്‍ എന്ന അപകടകാരിയെ മനസ്സിലാക്കാന്‍ ഇവിടുത്തുകാര്‍ക്ക് മൂന്നു പതിറ്റാണ്ടുകള്‍  വേണ്ടി വന്നു. പുഴ മുഴുവന്‍ മലിനമായി, നാടുമുഴുവന്‍ ദുര്‍ഗന്ധം നിറഞ്ഞപ്പോള്‍ മാത്രമാണ് നിറ്റാ ജലാറ്റിന്‍ എന്ന ആഗോള ഭീമന്‍ തങ്ങളോടു ചെയ്തത് എന്താണെന്ന് ഇവര്‍ തിരിച്ചറിയുന്നത്. വെള്ളം കുടിക്കാന്‍ പറ്റാതെയായി മത്സ്യങ്ങള്‍ ചത്തൊടുങ്ങി കാറ്റുപോലും വിഷലിപ്തമായി.


നിറ്റാ ജലാറ്റിന്‍ ഇത്രയും വലിയ അപകടകാരിയാകുമെന്ന് കമ്പനി സ്ഥാപിക്കപ്പെട്ടപ്പോള്‍ കാതിക്കുടത്തുകാര്‍ ഒരിക്കലും കരുതിയതല്ല തങ്ങളുടെ മണ്ണും വായുവും വെള്ളവും അവര്‍ വിഷമയമാക്കുമെന്ന്.[]

ഇവിടുത്തുകാര്‍ മനസ്സിലാക്കാന്‍ മൂന്നു പതിറ്റാണ്ടുകള്‍  വേണ്ടി വന്നു. പുഴ മുഴുവന്‍ മലിനമായി, നാടുമുഴുവന്‍ ദുര്‍ഗന്ധം നിറഞ്ഞപ്പോള്‍ മാത്രമാണ് നിറ്റാ ജലാറ്റിന്‍ എന്ന ആഗോള ഭീമന്‍ തങ്ങളോടു ചെയ്തത് എന്താണെന്ന് ഇവര്‍ തിരിച്ചറിയുന്നത്. വെള്ളം കുടിക്കാന്‍ പറ്റാതെയായി മത്സ്യങ്ങള്‍ ചത്തൊടുങ്ങി കാറ്റുപോലും വിഷലിപ്തമായി.

കാതിക്കുടത്തെയും പരിസരപ്രദേശങ്ങളിലെയും ഒട്ടനവധി ജനങ്ങള്‍ ത്വക്ക് രോഗങ്ങളും ആസ്തമയും, ശ്വാസകോശാര്‍ബുദവുമെല്ലാം കൊണ്ട് പൊറുതി മുട്ടി. നൂറുകണക്കിനാളുകള്‍ക്ക് ജീവന്‍ നഷ്ടമായി.

വികസനമുറവിളികള്‍ക്കൊടുക്കം നിലവിളികള്‍ മാത്രം ബാക്കിയായി. കുറച്ചുപേരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടി ഒരു ജനതയെ മുഴുവന്‍ നിത്യദുരിതത്തിലാക്കി. കാടുക്കുറ്റി, അന്നമനട, കുഴൂര്‍, പാറക്കടവ്, കുന്നുകര, പുത്തന്‍വേലിക്കര എന്നീ 6 പുഴയോര പഞ്ചായത്തുകളിലെ ജനങ്ങളെല്ലാം ഇന്ന് ഈ പ്രശ്‌നത്തിന്റെ ദുരിതഫലം അനുഭവിക്കുന്നു.

ജലാറ്റിന്‍ നിര്‍മ്മിക്കാനുളള പ്രധാന അസംസ്‌കൃതവസ്തുക്കളായ ഓസീന്‍, ലൈംഡ് ഓസീന്‍ എന്നിവയാണ് കാതിക്കുടം N G I L ന്റെ ഉത്പനങ്ങള്‍.  ഡൈകാല്‍സ്യം ഫോസ്‌ഫേറ്റ് ഉപോല്പന്നമാണ്.

മൃഗങ്ങളുടെ എല്ലില്‍ നിന്നാണ് പ്രധാനമായും ഓസീന്‍ നിര്‍മ്മിക്കുന്നത്. എല്ലുകഴുകി വൃത്തിയാക്കുന്നതിനും, ടാങ്കുകള്‍ വൃത്തിയാക്കുന്നതിനും ഹൈഡ്രോക്ലോറിക് ആസിഡ് നേര്‍പ്പിക്കുന്നതിനും മാലിന്യ പ്ലാന്റുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാമായി ദിനം പ്രതി 2 കോടി ലിറ്ററോളം വെള്ളമാണ് കമ്പനി ചാലക്കുടിപ്പുഴയില്‍ നിന്നും എടുക്കുന്നത്.


എല്ലുകഴുകാനായി ഉപയോഗിക്കുന്ന ഹൈഡ്രോ ക്ലോറിക് ആസിഡിന്റെയും അലുമിനിയം ക്ലോറൈഡ്, കാസ്റ്റിക് സോഡ, ക്ലോറോഫോക്, ആലം, ഫെറിക് ക്ലോറൈഡ് തുടങ്ങി കമ്പനിയില്‍ ഉപയോഗിച്ചുവരുന്ന ഒട്ടേറെ രാസപദാര്‍ത്ഥങ്ങളുടെയും അവശിഷ്ടങ്ങള്‍ കലര്‍ന്ന വെള്ളമാണ് കമ്പനി തിരിച്ച് പുഴയിലേക്ക് ഒഴുക്കി വിടുന്നത്.


എല്ലുകഴുകാനായി ഉപയോഗിക്കുന്ന ഹൈഡ്രോ ക്ലോറിക് ആസിഡിന്റെയും അലുമിനിയം ക്ലോറൈഡ്, കാസ്റ്റിക് സോഡ, ക്ലോറോഫോക്, ആലം, ഫെറിക് ക്ലോറൈഡ് തുടങ്ങി കമ്പനിയില്‍ ഉപയോഗിച്ചുവരുന്ന ഒട്ടേറെ രാസപദാര്‍ത്ഥങ്ങളുടെയും അവശിഷ്ടങ്ങള്‍ കലര്‍ന്ന വെള്ളമാണ് കമ്പനി തിരിച്ച് പുഴയിലേക്ക് ഒഴുക്കി വിടുന്നത്.

ഏതാണ്ട് 3 അടി വ്യാസമുള്ള 900 മീറ്റര്‍ നീളത്തിലുള്ള പൈപ്പ് പുഴയ്ക്കടിയിലൂടെ കടത്തി വിട്ടാണ് കുണ്ടുകടവിനടുത്ത് പുഴമധ്യത്തിലേക്ക് കമ്പനി ഈ മലിന ജലം ഒഴുക്കി വിടുന്നത്.

ഏതാണ്ട് 3 അടി വ്യാസമുള്ള 900 മീറ്റര്‍ നീളത്തിലുള്ള പൈപ്പ് പുഴയ്ക്കടിയിലൂടെ കടത്തി വിട്ടാണ് കുണ്ടുകടവിനടുത്ത് പുഴമധ്യത്തിലേക്ക് കമ്പനി ഈ മലിന ജലം ഒഴുക്കി വിടുന്നത്.

പൊലൂഷ്യന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റേതടക്കമുള്ള പല പരിശോധനകളിലും കമ്പനി പുറന്തള്ളുന്ന വെള്ളത്തിന്റെ  PH വരെയൊക്കെ എത്തിയിരുന്നു എന്നതാണ് സത്യം. പക്ഷെ തങ്ങളുടെ ഉപോല്പന്നം ഡൈ കാത്സ്യം ഫോസ്‌ഫേറ്റ് മാത്രമാണെന്നും അത് കോഴിത്തീറ്റയായി പലയിടങ്ങളിലും വിതരണം ചെയ്യുകയാണെന്നും N G I L  അവകാശപ്പെടുന്നു.

പക്ഷേ കമ്പനിയില്‍ നിന്നുള്ള ഖര മാലിന്യങ്ങളുടെ നല്ലൊരു ഭാഗവും ടിപ്പറുകളിലായി തൃശൂരിലേയും മറ്റ് സമീപ ജില്ലകളിലേയും പല പ്രദേശങ്ങളിലേക്കും കൊണ്ടുപോകുന്നതായി നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തുകയുണ്ടായി.

നിരവധി തവണ ബന്ധപ്പെട്ടവരോട് പരാതിപ്പെട്ടിട്ടും മൂന്നു വര്‍ഷമായി പഞ്ചായത്ത് പ്രവര്‍ത്തനാനുമതി പുതുക്കി നല്‍കാതിരുന്നിട്ടും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ ബലത്തില്‍ ഒരു ജനതയെ മുഴുവന്‍ ദുരിതത്തിലാഴ്ത്തിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന N G I L   നെതിരെ മരണം വരെ നിരാഹാര സമരം ചെയ്യുകയാണ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ കാതിക്കുടത്തുകാര്‍. കമ്പനിക്ക് പ്രവര്‍ത്തനാനുമതി പുതുക്കി നല്‍കിയ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ നടപടിയോട് കടുത്ത അമര്‍ഷമുണ്ട കാതിക്കുടത്തിന്.

അടുത്ത പേജില്‍ തുടരുന്നു


ഇപ്പോള്‍ നടക്കുന്ന “”മരണം വരെ നിരാഹാര സമരം”” ജൂണ്‍ 30-ാം തിയ്യതി വരെ തുടരാനാണ് ആക്ഷന്‍കൗണ്‍സിലിന്റെ തീരുമാനം. കമ്പനിക്ക് പ്രവര്‍ത്തനാനുമതി നല്‍കിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ കാലാവധി ഈ ജൂണ്‍ 30 ന് തീരുകയാണ്. ജൂലായ് 1 ന് ജനാധികാരമുപയോഗിച്ച് പുഴയിലേക്കുള്ള കമ്പനിയുടെ മാലിന്യക്കുഴല്‍ നീക്കം ചെയ്യാന്‍ കാതിക്കുടത്തുകാര്‍ തീരുമാനിച്ചിരിക്കുകയാണ്.


വര്‍ഷങ്ങളായുള്ള നിരന്തര സമരത്തിനു ശേഷവും ഒരു ജനതയുടെ മുഴുവന്‍ ആവശ്യത്തിനു നേരെ കണ്ണടച്ചിരിക്കുന്ന സര്‍ക്കാറിനും  N G I L കമ്പനിക്കുമെതിരെ പോരാട്ടം ശക്തിപ്പെടുത്തുകയാണ് ഇപ്പോള്‍ കാതിക്കുടം.

ഇപ്പോള്‍ നടക്കുന്ന “”മരണം വരെ നിരാഹാര സമരം”” ജൂണ്‍ 30-ാം തിയ്യതി വരെ തുടരാനാണ് ആക്ഷന്‍കൗണ്‍സിലിന്റെ തീരുമാനം. കമ്പനിക്ക് പ്രവര്‍ത്തനാനുമതി നല്‍കിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ കാലാവധി ഈ ജൂണ്‍ 30 ന് തീരുകയാണ്.[]

ജൂലായ് 1 ന് ജനാധികാരമുപയോഗിച്ച് പുഴയിലേക്കുള്ള കമ്പനിയുടെ മാലിന്യക്കുഴല്‍ നീക്കം ചെയ്യാന്‍ കാതിക്കുടത്തുകാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതവര്‍ പരസ്യമായി പ്രസ്താവിച്ചിട്ടുമുണ്ട്.

ലക്ഷക്കണക്കിന് ജനങ്ങളുടെ കുടിവെള്ള സ്രോതസ്സായ ചാലക്കുടിപ്പുഴയിലേക്ക് മലിന ജലമൊഴുക്കാന്‍ N G I Lനെ അനുവദിക്കരുത് എന്നുള്ളതാണ് ഇവരുടെ പ്രാഥമിക ആവശ്യം.

കമ്പനിവളപ്പിനുള്ളില്‍ 5 ഏക്കറിലധികം വരുന്ന സ്ഥലത്ത് കുഴിച്ചുമൂടിയിരിക്കുന്ന ആയിരക്കണക്കിന് ടണ്‍ രാസമാലിന്യം പുറത്തെടുത്ത് നിര്‍മ്മാര്‍ജ്ജനം ചെയ്യുക, മത്സ്യ സമ്പത്തും കൃഷിയും നശിപ്പിച്ചതിനും കമ്പനി നടപടികള്‍ കാരണം നൂറുകണക്കിനാളുകള്‍ നിത്യരോഗികളായിത്തീര്‍ന്നതിനും N G I L ല്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുക. പഞ്ചായത്തിന്റെ അനുവാദമില്ലാതെ പണിതീര്‍ത്ത ബയോഗ്യാസ് പ്ലാന്റുകള്‍ ഉള്‍പ്പെടെയുള്ള അനധികൃതമായ എല്ലാവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഉടനടി നിര്‍ത്തിവയ്പ്പിക്കുക. തുടങ്ങിയവയാണ് ആക്ഷന്‍ കൗണ്‍സിലിന്റെ മറ്റു പ്രധാന ആവശ്യങ്ങള്‍.

നിറ്റ  പോലൊരു ബഹുരാഷ്ട്ര കമ്പനിയെ നമ്മുടെ മണ്ണില്‍ നിന്നും കുടിയിറക്കുക എന്നത് അത്ര എളുപ്പമല്ല. പക്ഷേ നമുക്കും നമ്മുടെ മക്കള്‍ക്കും സ്വന്തം ഭൂമിയില്‍ സമാധാനത്തോടെ ജീവിക്കാന്‍ ഇന്ന് ഈ അതിജീവന സമരം നടത്തിയേ മതിയാകൂ….പോരാട്ടം അതിജീവനത്തിന്റേതാകുമ്പോള്‍ അവിടെ നിങ്ങളും ഞങ്ങളുമില്ല.

ഇത് കാതിക്കുടത്തിന്റെ അവസാനവട്ടവിളിയാണ്. ഈ വിളി നമ്മള്‍ കേള്‍ക്കാ തിരിക്കരുത്. ഇവരെ നമ്മള്‍ കണ്ടില്ലെന്നു നടിക്കരുത്. നമുക്ക് അണിനിരക്കാം,  കാതിക്കുടം വിളിക്കുകയാണ്.

കാതിക്കുടത്തു നിന്നും ധീരജ് എഴുതുന്നു…

ഞാന്‍ ധീരജ്. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്നു. കാതിക്കുടത്താണ് എന്റെ വീട്. 30 വര്‍ഷക്കാലമായിട്ട് ഞങ്ങളുടെ നാടിനെ നരകമാക്കുകയാണ്  N G I L എന്ന കമ്പനി. കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ മാത്രമാണ് ജനങ്ങള്‍ ഇതു തിരിച്ചറിഞ്ഞത്.

അങ്ങനെയാണ് ഞങ്ങള്‍ സമരരംഗത്ത് വരുന്നത്. അതിനുശേഷം കുറേ പ്രക്ഷോഭങ്ങളുണ്ടായി. അതിലൊന്ന് എനിക്കിപ്പോള്‍ ഓര്‍മ്മവരുന്നു. പുഴ മുഴുവന്‍ മലിനമായത് തിരിച്ചറിഞ്ഞപ്പോള്‍ ഒരു വിഷുവിന് ഞങ്ങള്‍ അതേ പുഴയിലെ വെള്ളമുപയോഗിച്ച് കമ്പനിക്ക്  ഒരു വിഷുക്കണി ഒരുക്കി.

അതിനു “വിഷുക്കണി” എന്നു പേരിടുകയും മലിനമായ പുഴവെള്ളമുപയോഗിച്ച് ഭക്ഷണമുണ്ടാക്കി കമ്പനിക്കു തന്നെ ബലിയര്‍പ്പിക്കുകയും ചെയ്തു. അതിനിടയില്‍ പോലീസ് വന്ന് ലാത്തിച്ചാര്‍ജ്ജു നടത്തി.

എന്റെ കണ്‍മുന്‍പില്‍ വച്ച് വല്ല്യച്ഛനെ അടിക്കാന്‍ പോയപ്പോള്‍ ഞാനത് തടഞ്ഞു. അതിന്റെ പേരില്‍ അവര്‍ എന്നെ മര്‍ദ്ദിക്കുകയുണ്ടായി. ഇക്കാര്യം ജനങ്ങളിറിഞ്ഞപ്പോള്‍ അന്ന് ആ പോലീസ് എന്നോട് മാപ്പു പറഞ്ഞു.

അതിനു “വിഷുക്കണി” എന്നു പേരിടുകയും മലിനമായ പുഴവെള്ളമുപയോഗിച്ച് ഭക്ഷണമുണ്ടാക്കി കമ്പനിക്കു തന്നെ ബലിയര്‍പ്പിക്കുകയും ചെയ്തു. അതിനിടയില്‍ പോലീസ് വന്ന് ലാത്തിച്ചാര്‍ജ്ജു നടത്തി.

ഇന്ന് അതേ പോലീസ് കമ്പനിയുടെ വിഷപ്പൈപ്പിനു കാവലിരിക്കുന്നത് കാണുമ്പോള്‍ എനിക്കു പിന്നേയും ദേഷ്യം വന്നു. കുറുച്ച് നാളുകള്‍ക്ക് മുന്‍പ് മാലിന്യവണ്ടി തടഞ്ഞെന്നും പറഞ്ഞ് കമ്പനി ഒരു കേസ്സ് നല്‍കിയപ്പോള്‍ അതിലെന്റെ അച്ഛന്റെ  പേരും ഉണ്ടായിരുന്നു.

എന്നാല്‍ അന്നു ഞങ്ങളെല്ലാവരും തന്നെ അമ്മ വീട്ടിലായിരുന്നു എന്നതാണ് സത്യം. ഇങ്ങനെ അറിയുന്നവരുടെ പേരിലെല്ലാം കമ്പനി കള്ളക്കേസുകള്‍ നല്‍കുമ്പോള്‍ ആക്ഷന്‍ കൗണ്‍സിലിന്റെ ഭാഗത്തുനിന്നുള്ള ഒരു പരാതികളും ആരും കേള്‍ക്കുന്നില്ല.

ഇപ്പോള്‍ എനിക്ക് പഠിക്കാനോ സ്‌കൂളില്‍ പോകാനോ തോന്നാറില്ല. മൂന്നു പ്രാവശ്യം പുഴയില്‍ മീനുകള്‍ ചത്തു പൊന്തിയിട്ടും കമ്പനി പറയുന്നു ഈ മലിന ജലം അവരുടേതല്ലായെന്ന്.

പക്ഷേ പഠന റിപ്പോര്‍ട്ടുകള്‍ സത്യം പറയുന്നു. N G I L  കമ്പനി പുറത്തുവിടുന്ന മലിന ജലം ആസിഡ് കലര്‍ന്നതാണെന്നാണ് തെളിഞ്ഞിരിക്കുന്നത്. എന്റെ വീട്ടിലെ ജലം പരിശോധിച്ചതിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് അതില്‍ വലിയ ശതമാനം ആസിഡ് കലര്‍ന്നിട്ടുണ്ടെന്നാണ്.

വേറെ വഴി ഇല്ലാത്തതുകൊണ്ടാണ് ഞങ്ങള്‍ ഈ ജലം ഉപയോഗിക്കുന്നത്. അതേ ജലം കുടിച്ചുതന്നെ ഞങ്ങളീ സമരം വിജയിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇതിലും ഭേദം സര്‍ക്കാര്‍ ഞങ്ങളെ കൊന്നു കളയുകയല്ലേ എന്നു പോലും എനിക്കു തോന്നാറുണ്ട്.

ഈ വരുന്ന ഒന്നാം തിയ്യതി ഞങ്ങള്‍ ജീവന്മരണ പോരാട്ടത്തിനിറങ്ങുകയാണ്. 1-ാം തിയ്യതി ഞങ്ങള്‍ പുഴയിലേക്കുള്ള മാലിന്യക്കുഴല്‍ നീക്കം ചെയ്യുകയും നടപടി ഉണ്ടാകും വരെ കമ്പനിപ്പടിക്കല്‍ കിടക്കുകയും ചെയ്യും.

എന്ന്

കാതിക്കുടത്തുനിന്നും ധീരജ്

അടുത്ത പേജില്‍ തുടരുന്നു


സഹനസമരം അവസാനിപ്പിച്ച് മറ്റൊരു സമരമുറ സ്വീകരിക്കേണ്ടിവന്നാല്‍ കൂടി ഞങ്ങള്‍ പശ്ചാത്തപിക്കില്ല. ജനങ്ങളെ സംരക്ഷിക്കേണ്ട പോലീസ് കമ്പനിക്ക് കാവല്‍ നില്‍ക്കുമ്പോള്‍ ഞങ്ങള്‍ മറ്റെന്താണ് ചെയ്യേണ്ടത്? മീനുകള്‍ ചത്തുപൊങ്ങുകയും കൃഷിയും കൃഷിയിടങ്ങളും നശിക്കുകയും ഞങ്ങളുടെ മക്കള്‍ കാന്‍സറും ആസ്തമയുമടക്കമുള്ള രോഗങ്ങള്‍ പിടിപ്പെട്ട് മരിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍  നേരത്തെ കമ്പനി തല്ലിപ്പൊളിക്കേണ്ടതായിരുന്നുവെന്നാണ് എനിക്കു തോന്നുന്നത്.


ഞങ്ങള്‍ കാതിക്കുടത്തുകാര്‍ ഈ സമരം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇക്കാലത്തിനിടയില്‍ എത്രയോ തരം സമരമുറകള്‍, പരാതികള്‍……ആദ്യകാലത്ത്  N G I L ന് എതിരെ പരാതി നല്കിയവരില്‍ ഒരാള്‍ ഞാനായിരുന്നു.[]

എന്നിട്ടും ഒരു നടപടിയുമുണ്ടായില്ല. പകരം ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്കെതിരെ അവര്‍ യഥേഷ്ടം കേസുകള്‍ നല്‍കുകയും പോലീസും ബന്ധപ്പെട്ട അധികൃതരുമെല്ലാം കമ്പനിക്ക് ഒത്താശ ചെയ്തുകൊടുക്കുയും ചെയ്തു.

സഹനസമരം അവസാനിപ്പിച്ച് മറ്റൊരു സമരമുറ സ്വീകരിക്കേണ്ടിവന്നാല്‍ കൂടി ഞങ്ങള്‍ പശ്ചാത്തപിക്കില്ല. ജനങ്ങളെ സംരക്ഷിക്കേണ്ട പോലീസ് കമ്പനിക്ക് കാവല്‍ നില്‍ക്കുമ്പോള്‍ ഞങ്ങള്‍ മറ്റെന്താണ് ചെയ്യേണ്ടത്? മീനുകള്‍ ചത്തുപൊങ്ങുകയും കൃഷിയും കൃഷിയിടങ്ങളും നശിക്കുകയും ഞങ്ങളുടെ മക്കള്‍ കാന്‍സറും ആസ്തമയുമടക്കമുള്ള രോഗങ്ങള്‍ പിടിപ്പെട്ട് മരിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍  നേരത്തെ കമ്പനി തല്ലിപ്പൊളിക്കേണ്ടതായിരുന്നുവെന്നാണ് എനിക്കു തോന്നുന്നത്.

എനിക്കു സാധിക്കുമായിരുന്നെങ്കില്‍ ഞാന്‍ എന്നേ അതു ചെയ്‌തെനേ? ഇതിലപ്പുറം ഒരു ജനതയ്ക്ക് മറ്റെന്താണ് വരാനുള്ളത്? ഈ നാടിനും ഇവിടുത്തെ മക്കള്‍ക്കും വേണ്ടി ആദ്യം എന്റെ ജീവന്‍ കൊടുക്കേണ്ടി വന്നാലും ഞാനത് സന്തോഷത്തോടു കൂടി ചെയ്യും.

ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ശ്രീ. കെ.എം. അനില്‍കുമാറിനോട് സംസാരിച്ചപ്പോള്‍

ഇത് കാതിക്കുടത്തിന്റെ അവസാന വിളിയാണ്. ഞങ്ങള്‍ വിളിക്കുന്നത് ഒരു ആര്‍ഭാട ജീവിത്തിനോ, ആഘോഷങ്ങളില്‍ പങ്കുചേരാനോ അല്ല. കാതിക്കുടം ഇന്നു നിങ്ങളെ വിളിക്കുന്നത് കണ്ണീരോടെയാണ്. നിങ്ങള്‍ ഞങ്ങളുടെ വിളി കേള്‍ക്കാതിരിക്കരുത്.

തൂക്കുമരത്തില്‍ കയറുമ്പോഴും സ്വന്തം ആദര്‍ശങ്ങളെ മുറുകെപ്പിടിച്ച ഭഗത്‌സിങ്ങിന്റെ നാടാണിത്. നിരാഹാരവും, സത്യാഗ്രഹവും സമരമുറകള്‍ എന്ന നിലയില്‍ ലോകത്തിന്റെ മുന്‍പില്‍ വച്ച നാടാണ് നമ്മുടേത്.

ആ നാം നന്മകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുവാന്‍ ഭയപ്പെടുന്നതെന്തിനാണ്? ഇവിടെ ഇത്രയും വലിയൊരു ബഹുരാഷ്ട്ര കുത്തക നമ്മുടെ മണ്ണും വായുവും വെള്ളവും മലീമസമാക്കിയപ്പോള്‍ നിങ്ങളെന്തു ചെയ്തു എന്ന് നാളെ നമ്മുടെ കുഞ്ഞുമക്കള്‍ ചോദിക്കുമ്പോള്‍ നമുക്ക് കുറ്റ ബോധത്തോടെ തലകുനുക്കാനിടവരരുത്.

വരു നമുക്ക് അണി നിരക്കാം………ജൂലായ് 1-ാം തിയ്യതി നടക്കുന്ന ചരിത്ര പരമായ ജനകീയ മുന്നേറ്റത്തിന് നിങ്ങളും ഞങ്ങള്‍ക്കൊപ്പം വേണം. ഇത് നീതി നിഷേധിക്കപ്പെട്ട ഒരു ജനതയുടെ കണ്ണീരില്‍ കുതിര്‍ന്ന അപേക്ഷയാണ്.

Latest Stories

We use cookies to give you the best possible experience. Learn more