ഹോക്ക് ഐ/വിബീഷ് വിക്രം
ഒത്തുകളിയും വാത്‌വെയ്പ്പും അധോലോക ബന്ധങ്ങളും നിശാപാര്‍ട്ടികളും പെണ്‍കൂട്ടുകളുമൊക്കെയായി കളിക്കാരും അണിയറപ്രവര്‍ത്തകരും ക്രിക്കറ്റ് മേലാളന്മാരും തങ്ങളെ പച്ചക്ക് പറ്റിക്കുകയായിരുന്നെ തോന്നല്‍ ഒരു നല്ല ശതമാനം ക്രിക്കറ്റ് ആരാധകര്‍ക്കുമുണ്ടായി എന്നതൊരു വാസ്തവം തന്നെയാണ്.[]
അതേസമയം ലോകത്തേറ്റവുമധികം പേര്‍ ആസ്വദിക്കുന്ന ഗെയിമായിട്ടും ഇന്ത്യയില്‍ ക്രിക്കറ്റിന്റെ അശ്വമേധ്വത്തില്‍ പിന്നിലായിപ്പോയ ഫുട്‌ബോളിനെ സംബന്ധിച്ചിടത്തോളം ഒരുപിടി നല്ല വാര്‍ത്തകള്‍ ഇക്കാലയളവിനുള്ളില്‍ കേള്‍ക്കാനിടയായി. ഫിഫയുടെ ടീം റാങ്കിങ്ങില്‍ ഇന്ത്യ മൂന്ന് പടി മുന്നോട്ടു കയറി 147-ാമതെത്തി, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ക്യു. പി. ആര്‍ ചെന്നൈ ആസ്ഥാനമായി വരുന്ന പുതിയ ഐ ലീഗ് ടീമിനെ വാങ്ങാനൊരുങ്ങുന്നു.
സോക്കറിലെ ജീവിക്കുന്ന ഇതിഹാസം ഡിയാഗോ മറഡോണ പന്ത് തട്ടി വളര്‍ന്ന അര്‍ജന്റീനല്‍ ക്ലബ്ബ് ബോക്കാ ജൂനിയേഴ്‌സ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫുട്‌ബോള്‍ അക്കാദമികള്‍ തുറക്കാന്‍ ലക്ഷ്യമിടുന്നു, ഐ.എം.ജി റിലയന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഭാഗമായി സാക്ഷാന്‍ ഡേവിഡ് ബെക്കാമും നിസ്റ്റല്‍ റൂയിയും മൈക്കല്‍ ഓവനുമെല്ലാം ഇന്ത്യയില്‍ പന്തു തട്ടാനൊനെത്തുന്നു.
ഏറ്റവുമൊടുവിലായി കേള്‍ക്കുന്നു 2017-ലെ ഫിഫാ അണ്ടര്‍ 17 ലോകക്കപ്പിന് ആതിഥ്യമരുളാനുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ നീക്കങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചിരിക്കുന്നെന്ന്.
എപ്പോഴും പൊന്‍മുട്ടയിട്ട് കൊണ്ടേയിരുക്കുന്ന ക്രിക്കറ്റിനോടുള്ള അമിതതാല്‍പര്യത്തില്‍ ഫുട്‌ബോളിനെന്നും അവഗണനയായിരുന്നു. ഇന്ത്യയില്‍ ഫുട്‌ബോളിന്റെ വളര്‍ച്ചക്ക് വിഘാതം സൃഷ്ടിച്ച ഒരു പ്രധാന കാരണവും ഈ രണ്ടാംകെട്ടിലെ സന്തതിയോടെന്ന പോലുള്ള സമീപനമായിരുന്നു.
മേല്‍ പറഞ്ഞവയെല്ലാം ഇന്ത്യന്‍ ഫുട്‌ബോളിനെയും കളിപ്രേമികളെയും സംബന്ധിച്ചിടത്തോളം സന്തോഷം പകരുന്ന വാര്‍ത്തകള്‍ തന്നെ. എന്നാലൊടുവില്‍ പറഞ്ഞതിന് ഇത്തിരി മാധുര്യം കൂടും. വൈകിയാണെങ്കിലും ഫുട്‌ബോളിനോടുള്ള ചിറ്റമ്മനയം അധികാര സിരാകേന്ദ്രങ്ങളിലുള്ളവര്‍ കൈവെടിഞ്ഞത് നല്ലകാര്യമാണ്.
എപ്പോഴും പൊന്‍മുട്ടയിട്ട് കൊണ്ടേയിരുക്കുന്ന ക്രിക്കറ്റിനോടുള്ള അമിതതാല്‍പര്യത്തില്‍ ഫുട്‌ബോളിനെന്നും അവഗണനയായിരുന്നു. ഇന്ത്യയില്‍ ഫുട്‌ബോളിന്റെ വളര്‍ച്ചക്ക് വിഘാതം സൃഷ്ടിച്ച ഒരു പ്രധാന കാരണവും ഈ രണ്ടാംകെട്ടിലെ സന്തതിയോടെന്ന പോലുള്ള സമീപനമായിരുന്നു.
ഫിഫയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കാണിച്ചിരിക്കുന്ന ഇന്ത്യയുടെ ഏറ്റവും മികച്ച നേട്ടത്തിന് പ്രായം അറുപതിനോടടുത്തു. 1956ല്‍ മെല്‍ബണ്‍ ഒളിംപിക്‌സില്‍ നേടിയ നാലാം സ്ഥാനം. 1951 മതല്‍ 1962 വരെയുള്ള കാലം ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍ണ്ണ നാളുകളായിരുന്നു.
ഒളിംപിക്‌സിന് പുറമെ രണ്ട് തവണ ഏഷ്യന്‍ ഗെയിംസിലും ഒരു തവണ മെര്‍ദേക്കാ കപ്പിലും വെന്നിക്കൊടി പാറിക്കാന്‍ ഇക്കാലയളവില്‍ ഇന്ത്യക്ക് കഴിഞ്ഞു. അവിടുന്നങ്ങോട്ട് തുടങ്ങുന്നു ഫുട്‌ബോളിലെ ഇന്ത്യയുടെ വിപരീതദശ.
അടുത്തപേജില്‍ തുടരുന്നു
താഴെതട്ടില്‍ നിന്ന് തുടങ്ങുന്ന വികസനപ്രവര്‍ത്തനങ്ങളാണ് ഫിഫ പ്രഭാവനം ചെയ്യുന്നത്. ഈ പദ്ധതിയിലെ പ്രധാന ഇനമാണ് അണ്ടര്‍ 17 ലോകകപ്പിന്റെ ആതിഥ്യം ഇന്ത്യക്കനുവദിക്കുകയെന്നത്. നിലവിലെ സാഹചര്യത്തില്‍ അടുത്ത കാലത്ത് തന്നെ ഇന്ത്യ ഒരു ലോകകപ്പില്‍ കളിക്കാനിറങ്ങുന്നത് കടുത്ത ഫുട്‌ബോള്‍ പ്രേമിയുടെ പോലും വന്യമായ സ്വപ്‌നങ്ങളില്‍ ഒരിക്കല്‍പോലും കടന്ന് വന്നിട്ടുണ്ടാവില്ല. അണ്ടര്‍ 17 ലോകക്കപ്പ് വേദിയായി തിരഞ്ഞെടുക്കുകയാണെങ്കില്‍ ആതിഥേയ രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യക്ക് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാം. പലപ്പോഴും സ്വപ്‌നങ്ങള്‍ക്കപ്പുറത്താണല്ലോ യാഥാര്‍ത്ഥ്യം.
[]നിലവില്‍ ഏഷ്യയില്‍ ഇരുപത്തിയേഴാം സ്ഥാനത്താണ് ഇന്ത്യ. താഹിതിയെപോലുള്ള കൊച്ചുരാജ്യങ്ങള്‍പോലും ലോക ഫുട്‌ബോള്‍ ഭൂപടത്തില്‍ സ്വന്തംസ്ഥാനം അടയാളപ്പെടുത്തുമ്പോള്‍ പിന്നോട്ടടിച്ച് പിന്നോട്ടടിച്ച് വിസ്മൃതിയിലേക്കായിരുന്നു നമ്മുടെ പോക്ക്.[]
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, ലോകറാങ്കിങ്ങില്‍ ഏറെ പിന്നോക്കം നില്‍ക്കുന്ന ഒരു ദേശീയ ടീം, യൂറോപ്യന്‍ ലീഗുകളുമായി തട്ടിച്ച് നോക്കുമ്പോള്‍ നിലവാരം കുറഞ്ഞ ഒരു ദേശീയ ലീഗ്, കാണികളെയും ടെലിവിഷന്‍ പ്രേക്ഷകരെയും ആകര്‍ഷിക്കാനാവാതെ ചക്രശ്വാസം വലിക്കുന്ന നമ്മുടെ ഫുട്‌ബോളിന്റെ ദയനീയസ്ഥിതിയെല്ലാം ഫിഫ ശരിക്ക് പഠിച്ചിട്ടുണ്ട്.
ലോകരാഷ്ട്രങ്ങള്‍ക്കിടയിലെ നവസാമ്പത്തികശക്തിയായി കുതിച്ചുയരുന്ന ഇന്ത്യയിലെ ഫുട്‌ബോളിന്റെ മാര്‍ക്കറ്റ് വാല്യൂവും ഫിഫക്ക് നന്നായിട്ടറിയാം. ഇതെല്ലാം തിരിച്ചറിഞ്ഞിട്ട് തന്നെയാണ് പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ലോകഫുട്‌ബോളിലെ മുഖ്യധാരയിലെത്തിക്കുകയെന്ന ലക്ഷ്യവുമായി ഫിഫ മുന്നിട്ടിറങ്ങിയത്.
ഇതിനായി കര്‍മ്മപദ്ധതി തന്നെ ഫിഫ തയ്യാറാക്കിയിട്ടുണ്ട്. താഴെതട്ടില്‍ നിന്ന് തുടങ്ങുന്ന വികസനപ്രവര്‍ത്തനങ്ങളാണ് ഫിഫ പ്രഭാവനം ചെയ്യുന്നത്. ഈ പദ്ധതിയിലെ പ്രധാന ഇനമാണ് അണ്ടര്‍ 17 ലോകക്കപ്പിന്റെ ആതിഥ്യം ഇന്ത്യക്കനുവദിക്കുകയെന്നത്.
നിലവിലെ സാഹചര്യത്തില്‍ അടുത്ത കാലത്ത് തന്നെ ഇന്ത്യ ഒരു ലോകക്കപ്പില്‍ കളിക്കാനിറങ്ങുന്നത് കടുത്ത ഫുട്‌ബോള്‍ പ്രേമിയുടെ പോലും വന്യമായ സ്വപ്‌നങ്ങളില്‍ ഒരിക്കല്‍പോലും കടന്ന് വന്നിട്ടുണ്ടാവില്ല.
ലോകരാഷ്ട്ര ങ്ങള്‍ക്കിടയിലെ നവ സാമ്പത്തികശക്തിയായി കുതിച്ചുയരുന്ന ഇന്ത്യയിലെ ഫുട്‌ബോളിന്റെ മാര്‍ക്കറ്റ് വാല്യൂവും ഫിഫക്ക് നന്നായിട്ടറിയാം. ഇതെല്ലാം തിരിച്ചറിഞ്ഞിട്ട് തന്നെയാണ് പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ലോകഫുട്‌ബോളിലെ മുഖ്യധാരയിലെ ത്തിക്കുകയെന്ന ലക്ഷ്യവുമായി ഫിഫ മുന്നിട്ടിറങ്ങിയത്.
അണ്ടര്‍ 17 ലോകക്കപ്പ് വേദിയായി തിരഞ്ഞേടുക്കുകയാണെങ്കില്‍ ആതിഥേയ രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യക്ക് ടൂര്‍ണ്ണമെന്റില്‍പങ്കെടുക്കാം. പലപ്പോഴും സ്വപ്‌നങ്ങള്‍ക്കപ്പുറത്താണല്ലോ യാഥാര്‍ത്ഥ്യം.
ഫിഫയുടെ താല്‍പ്പര്യത്തോട് രാജ്യത്തെ ഭരണകൂടവും ഫുട്‌ബോള്‍ അധികാരികളും സഹകരിക്കുന്നുവെന്നത് പ്രത്യാശക്ക് വക നല്‍കുന്നു. ടൂര്‍ണ്ണമെന്റിനുള്ള മുന്നൊരുക്കങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 120 കോടി പ്രഖ്യാപിച്ച് കഴിഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിനായി 95 കോടിയും ബാക്കി 25 കോടി ടൂര്‍ണ്ണമെന്റിന്റെ സുഗമമായ നടത്തിപ്പിനും.
ഇനി വേണ്ടത് ലക്ഷ്യ ബോധത്തോടെയുള്ള ചിട്ടയായ സമയബന്ധിതമായ പ്രവര്‍ത്തനങ്ങളാണ്. ടൂര്‍ണ്ണമെന്റ് സംഘാടനത്തിനുള്ള ശ്രമത്തിനും ഒപ്പം അന്താരാഷ്ട്രനിലവാരത്തില്‍ കളിക്കുന്നൊരു സംഘത്തിനെ സൃഷ്ടിക്കാനുമായി. നാല് വര്‍ഷം ഇനിയും ബാക്കിയുണ്ട്.
രാജ്യത്തെ പ്രതിനിധീകരിക്കാന്‍ തക്ക കഴിവുള്ള ഒരു സംഘത്തെ ഇപ്പഴേ തെരഞ്ഞെടുത്ത് മികച്ച പരിശീലനം നല്‍കി സജ്ജരാക്കാം. ഇത്രയും വലിയൊരു വേദിയില്‍ ഫുട്‌ബോളിലെ മുന്‍നിര രാജ്യങ്ങളുമായി മാറ്റുരക്കാനവസരം കൈവരുന്നത് ഇന്ത്യന്‍ ഫുട്‌ബോളിന് ഗുണമേ ചെയ്യൂ എന്ന് തീര്‍ച്ച.
ഡിസംബറില്‍ ടോക്കിയോയില്‍ നടക്കുന്ന ഫിഫാ നിര്‍വ്വാഹക സമിതി യോഗത്തിന് ശേഷം വേദി സംബന്ധിച്ച അന്തിമതീരുമാനം പ്രഖ്യാപിക്കും. അയര്‍ലണ്ട്, ഉസ്‌ബെക്കിസ്താന്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളും വേദിക്കായി രംഗത്തുണ്ട്. എങ്കിലും കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നടത്തുന്ന ശ്രമങ്ങള്‍ വിജയം വരിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.
അങ്ങിനെയെങ്കില്‍ നാല് വര്‍ഷങ്ങള്‍ക്കപ്പുറം ഇത് വരെ ടെലിവിഷനില്‍ മാത്രം ദര്‍ശിച്ച ബ്രസീലിന്റെയും അര്‍ജന്റീനയുടെയും ഇറ്റലിയുടെയും സ്‌പെയിനിന്റെയുമൊക്കെ കളിക്കളത്തിലെ ചടുലനീക്കങ്ങള്‍ നേരിട്ട്കണ്ട് നമുക്കാര്‍ത്ത് വിളിക്കാം. ഒപ്പം നീല ജഴ്‌സിയിലിങ്ങുന്ന പതിനൊന്ന് ചുണക്കുട്ടന്മാര്‍ക്കു വേണ്ടിയും തൊണ്ട പൊട്ടുമാറുച്ചത്തില്‍ ജയ്‌ഹോ പാടാം.