മൊഴിമാറ്റം/ എ. കെ രമേശ്
വിശിഷ്ട വ്യക്തികളേ,സുഹൃത്തുക്കളേ… അഭിവാദനങ്ങള്‍,
ഈ സമ്മേളനത്തിന്റെ ഹേതുവായ ഉദ്ദേശ്യം തന്നെ പൂര്‍ണമായും വികൃതമാക്കിയിരിക്കുന്നു. ചര്‍ച്ചകളുടെ അടിച്ചേല്‍പ്പിക്കപ്പെട്ട കേന്ദ്രമായിത്തീര്‍ന്ന പരിഷ്‌ക്കാര പ്രക്രിയയെന്ന് പറയപ്പെടുന്ന കാര്യമാകട്ടെ, അതീവ പ്രാധാന്യമുള്ള അടിയന്തര പ്രശ്‌നങ്ങളെ, ലോകജനതയാകെ അടിയന്തരപ്രാധാന്യം നല്‍കുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളെ, യഥാര്‍ത്ഥ വികസനത്തിനും ജീവിതത്തിനുമായി നമ്മുടെ രാജ്യങ്ങള്‍ നടത്തുന്ന പരിശ്രമങ്ങളെ തടസ്സപ്പെടുത്തുകയും അട്ടിമറിക്കുകയും ചെയ്യുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ചില നടപടികള്‍ കൈക്കൊള്ളുന്ന കാര്യത്തെ, പിന്നാമ്പുറത്തേക്ക് തള്ളി.[]
സഹസ്രാബ്ദ ഉച്ചകോടി കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷം അവശേഷിക്കുന്ന കടുത്ത യാഥാര്‍ത്ഥ്യമെന്തെന്നാല്‍ അവിടെ നിശ്ചയിച്ച ലക്ഷ്യങ്ങളില്‍ മഹാ ഭൂരിപക്ഷവും- അവയാകട്ടെ തീര്‍ച്ചയായും വളരെ മിതമായിരുന്നു താനും – പ്രാവര്‍ത്തികമാവില്ല. 2015 ആകുമ്പോഴേക്ക് പട്ടിണിക്കാരായ 842 ദശലക്ഷത്തിന്റെ എണ്ണം പാതിയാക്കാനാണ് നാം വേഷം കെട്ടുന്നത്.
നിലവിലുള്ള തോതനുസരിച്ച് 2215 ല്‍ നമുക്ക് ആ ലക്ഷ്യം നിറവേറ്റാനായേക്കും. ഈ സഭയിലുള്ള എത്ര പേരുണ്ടാവും അത് ആഘോഷിക്കാന്‍? അത് തന്നെ നമ്മുടെ പ്രകൃതിയേയും പരിസ്ഥിതിയേയും ഭീഷണിപ്പെടുത്തുന്ന സംഹാരപ്രക്രിയയെ അതിജീവിക്കാന്‍ മനുഷ്യരാശിക്ക് കഴിയുമെങ്കില്‍!
2015 ആവുന്നതോടെ, സാര്‍വത്രികമായ പ്രാഥമിക വിദ്യാഭ്യാസം ആര്‍ജ്ജിക്കുമെന്ന് നാം അവകാശപ്പെട്ടിരുന്നു. നിലവിലുള്ള തോതനുസരിച്ച് ആ ലക്ഷ്യം 2100 ന് ശേഷമേ കൈവരിക്കാനാവൂ. എങ്കില്‍ അത് ആഘോഷിക്കാനായി നമുക്ക് തയ്യാറെടുക്കാം.
ഈ ഭൂമിയുടെ സുഹൃത്തുക്കളെ,ഇതൊരു ദു:ഖകരമായ നിഗമനത്തിലേക്കാണ് നമ്മെ നയിക്കുന്നത്. ഐക്യരാഷ്ട്ര സഭ, അതിന്റെ മാതൃക, അപചയപ്പെട്ടുകഴിഞ്ഞു. പരിഷ്‌ക്കാരത്തെക്കുറിച്ച് മാത്രമല്ല ഇപ്പറയുന്നത്. 21 ാം നൂറ്റാണ്ട് അവകാശപ്പെടുന്നത് അഗാധമായ മാറ്റങ്ങളാണ്.
നമുക്ക് നമ്മുടെ ചിറകുകള്‍ പരത്താം, പറക്കാം. ഭീതികരമായ നിയോ ലിബറല്‍ ആഗോളവത്ക്കരണത്തെ കുറിച്ച് നമുക്ക് അറിയാം. പക്ഷേ പരസ്പരബന്ധിതമായ ലോകമെന്നത് ഒരു പ്രശ്‌നമായല്ല, ഒരു വെല്ലുവിളിയായി നാം നേരിടേണ്ട യാഥാര്‍ത്ഥ്യമാണ്.
ആസന്ന ഭാവിയുടെ ഘട്ടവും പ്രതീക്ഷയുടെ ഘട്ടവും. ഒരു ഉട്ടോപ്യ തന്നെ ഇതില്‍ ആദ്യത്തേത് പഴയവ്യവസ്ഥ പ്രകാരം ഒപ്പുവെച്ച കരാറുകളുടെ അടിസ്ഥാനത്തിലുള്ളതാണ്. ഞങ്ങള്‍ അവയില്‍ നിന്ന് ഒളിച്ചോടുന്നില്ല. ആ മാതൃകക്ക് മൂര്‍ത്തമായ നിര്‍ദേശങ്ങള്‍ പോലും, ഹ്രസ്വകാലത്തേക്കുള്ളവ, ഞങ്ങള്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്.
പക്ഷേ ശാശ്വതമായ ലോകസമാധാനത്തെപ്പറ്റിയുള്ള സ്വപ്നം, പട്ടിണി കാരണം അപമാനിതമാവാത്ത ഒരു ലോകത്തെക്കുറിച്ചുള്ള സ്വപ്നം,രോഗവും നിരക്ഷരതയുമില്ലാത്ത ലോകത്തെക്കുറിച്ചുള്ള സ്വപ്നം, ഇതിനാകട്ടെ, ആഴത്തിലുള്ള വേരുകള്‍ മാത്രം പോര, പറക്കാനായി പരത്തുന്ന ചിറകുകളും വേണം.
നമുക്ക് നമ്മുടെ ചിറകുകള്‍ പരത്താം, പറക്കാം. ഭീതികരമായ നിയോ ലിബറല്‍ ആഗോളവത്ക്കരണത്തെ കുറിച്ച് നമുക്ക് അറിയാം. പക്ഷേ പരസ്പരബന്ധിതമായ ലോകമെന്നത് ഒരു പ്രശ്‌നമായല്ല, ഒരു വെല്ലുവിളിയായി നാം നേരിടേണ്ട യാഥാര്‍ത്ഥ്യമാണ്.
ഈ ഐക്യരാഷ്ട്ര സഭ പ്രവര്‍ത്തനക്ഷമമേ അല്ല. നമുക്ക് അത് പറഞ്ഞേ പറ്റൂ. അതാണ് വാസ്തവം. ഈ മാറ്റങ്ങള്‍ക്ക് വെനസ്വേല ചൂണ്ടിക്കാട്ടുന്നവയ്ക്ക് ഞങ്ങളുടെ അഭിപ്രായത്തിന് രണ്ട് ഘട്ടങ്ങളുണ്ട്.
ദേശീയ യാഥാര്‍ത്ഥ്യങ്ങളുടെ അടിസ്ഥാനത്തില്‍ ,നമുക്ക് വിവരങ്ങള്‍ കൈമാറാം, കമ്പോള ബന്ധങ്ങളെ സംയോജിപ്പിക്കാം, പരസ്പര ബന്ധിതമാവാം. പക്ഷേ അതേസമയം ദേശീയമായ പരിഹാരങ്ങളില്ലാത്ത പ്രശ്‌നങ്ങളും ഉണ്ട് എന്ന കാര്യം നാം മനസിലാക്കണം.
റേഡിയോ ആക്ടീവത ഉള്ള മേഘങ്ങള്‍,എണ്ണവില, രോഗങ്ങള്‍, ആഗോളതാപനം, ഓസോണ്‍ പാളികളിലെ വിള്ളലുകള്‍- ഇവയൊന്നും ആഭ്യന്തരപ്രശ്‌നങ്ങളല്ല. നാമെല്ലാം അടങ്ങുന്ന ഈ ഐക്യരാഷ്ട്ര സഭയുടെ രൂപവത്ക്കരണത്തിലേക്ക് വന്‍ ചുവട് വെയ്ക്കുമ്പോള്‍, ജനങ്ങളെ കുറിച്ച് പറയുമ്പോള്‍, ഞങ്ങള്‍ ഈ അസംബ്ലിക് മുമ്പായി അത്യന്താപേക്ഷിതമായ 4 പരിഷ്‌ക്കാര നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നു.
ഒന്ന്, സ്ഥിരാംഗങ്ങളെയും സ്ഥിരമല്ലാത്ത അംഗങ്ങളേയും ഒരേപോലെ വികസിപ്പിക്കുന്ന സെക്യുരിറ്റി കൗണ്‍സിലിന്റെ പരിഷ്‌ക്കാരം എന്നു വെച്ചാല്‍ നവവികസിത രാജ്യങ്ങള്‍ക്കും വികസ്വര രാജ്യങ്ങള്‍ക്കും ഒരുപോലെ സ്ഥിരാംഗവും അസ്ഥിരാംഗവും ആവാനുള്ള അവസരം നല്‍കണം.
രണ്ടാമത്,ഐക്യരാഷ്ട്രസഭയുടെ ജോലി മെച്ചപ്പെടുത്തല്‍ നാം ഉറപ്പ് വരുത്തണം. അതുവഴി സുതാര്യത വര്‍ദ്ധിപ്പിക്കണം, അത് കുറയുകയല്ല വേണ്ടത്. മൂന്നാമത് സെക്യൂരിറ്റി കൗണ്‍സിലിന്റെ തീരുമാനങ്ങള്‍ വീറ്റോ ചെയ്യുന്ന കാര്യം അടിയന്തിരമായി നിരോധിക്കണം.
അടുത്തപേജില്‍ തുടരുന്നു
വെറും പരിഷ്‌ക്കാരങ്ങള്‍ക്കപ്പുറം ഞങ്ങള്‍ വെനസ്വേലക്കാര്‍ക്ക് നിര്‍ദ്ദേശിക്കാനുള്ളത് ഒരു പുതിയ ഐക്യരാഷ്ട്ര സഭയുടെ സ്ഥാപനത്തിനാണ്. അല്ലെങ്കില്‍ സൈമണ്‍ ബൊളിവാറുടെ ഗുരുനാഥന്‍ സൈമണ്‍ റോഡ്രിഗ്‌സ് പറഞ്ഞതുപോലെ “”ഒന്നുകില്‍ നാം കണ്ടുപിടിക്കണം,അല്ലെങ്കില്‍ നമുക്ക് പിഴക്കണം”” കഴിഞ്ഞ ജനുവരിയില്‍ പോര്‍ട്ടോ അലഗ്രയില്‍ നടന്ന ലോക സോഷ്യല്‍ ഫോറത്തില്‍ ഒട്ടനവധി മഹദ് വ്യക്തികള്‍ ആവശ്യപ്പെട്ടത് ആവര്‍ത്തിച്ചുള്ള അന്താരാഷ്ട്ര നിയമലംഘനങ്ങള്‍ തുടരുന്ന പക്ഷം ഐക്യരാഷ്ട്രസഭ അമേരിക്കയില്‍ നിന്ന് പുറത്തുവരണമെന്നാണ്. ഇന്ന് നമുക്കറിയാം,ഇറാഖില്‍ കൂട്ടക്കൊലയ്ക്കുള്ള മാരകായുധങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്ന്.
പ്രശ്‌നങ്ങളുടെ ഗൗരവാവസ്ഥ കൂടുതല്‍ ആഴത്തിലുള്ള മാറ്റം ആവശ്യപ്പെടുന്നു. കൂടുതല്‍ പരിഷ്‌ക്കാരങ്ങള്‍ മാത്രം പോരാ. ഞങ്ങള്‍ ലോകത്താകെയുള്ള ജനങ്ങള്‍ പ്രതീക്ഷിച്ചുനില്‍ക്കുന്ന മാറ്റത്തിനടുത്തുമൊന്നുമെത്താത്ത അത്.
വെറും പരിഷ്‌ക്കാരങ്ങള്‍ക്കപ്പുറം ഞങ്ങള്‍ വെനസ്വേലക്കാര്‍ക്ക് നിര്‍ദ്ദേശിക്കാനുള്ളത് ഒരു പുതിയ ഐക്യരാഷ്ട്ര സഭയുടെ സ്ഥാപനത്തിനാണ്. അല്ലെങ്കില്‍ സൈമണ്‍ ബൊളിവാറുടെ ഗുരുനാഥന്‍ സൈമണ്‍ റോഡ്രിഗ്‌സ് പറഞ്ഞതുപോലെ “”ഒന്നുകില്‍ നാം കണ്ടുപിടിക്കണം,അല്ലെങ്കില്‍ നമുക്ക് പിഴക്കണം”” കഴിഞ്ഞ ജനുവരിയില്‍ പോര്‍ട്ടോ അലഗ്രയില്‍ നടന്ന ലോക സോഷ്യല്‍ ഫോറത്തില്‍ ഒട്ടനവധി മഹദ് വ്യക്തികള്‍ ആവശ്യപ്പെട്ടത് ആവര്‍ത്തിച്ചുള്ള അന്താരാഷ്ട്ര നിയമലംഘനങ്ങള്‍ തുടരുന്ന പക്ഷം ഐക്യരാഷ്ട്രസഭ അമേരിക്കയില്‍ നിന്ന് പുറത്തുവരണമെന്നാണ്. ഇന്ന് നമുക്കറിയാം,ഇറാഖില്‍ കൂട്ടക്കൊലയ്ക്കുള്ള മാരകായുധങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്ന്.
അമേരിക്കന്‍ ജനത തങ്ങളുടെ നേതാക്കളോട് നിജസ്ഥിതി വെളിപ്പെടുത്തണമെന്ന് ശക്തമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ലോകജനതയും ആവശ്യപ്പെടുന്നത് അത് തന്നെയാണ്. കൂട്ടക്കൊലയ്ക്കുള്ള ഒരായുധവും ഒരിക്കലും അവിടെ ഉണ്ടായിരുന്നില്ല.
എന്നിട്ടും ഇറാഖില്‍ ബോംബ് വര്‍ഷം നടന്നു. അത് കടന്നാക്രമിക്കപ്പെട്ടു. ഇപ്പോഴും അധിനിവേശം തുടരുകയാണ്. ഇതെല്ലാം സംഭവിച്ചത് ഐക്യരാഷ്ട്ര സഭയുടെ കണ്‍മുന്നിലാണ്. അതുകൊണ്ടാണ് ഐക്യരാഷ്ട്ര സഭ, അത് പാസാക്കിയ പ്രമേയങ്ങള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാത്ത ഒരു രാജ്യത്ത് നിന്നും പുറത്ത് വരണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നത്.
അതുകൊണ്ടാണ് ഐക്യരാഷ്ട്ര സഭ, അത് പാസാക്കിയ പ്രമേയങ്ങള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാത്ത ഒരു രാജ്യത്ത് നിന്നും പുറത്ത് വരണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നത്.
ഒരു ബദല്‍ എന്ന നിലക്ക് വന്ന നിര്‍ദേശങ്ങളിലൊന്ന് ജറുസലേമിനെ അന്താരാഷ്ട്ര നഗരമാക്കുക എന്നതാണ്. ഇന്ന് പലസ്തീനെ ബാധിക്കുന്ന വര്‍ത്തമാനകാല സംഘര്‍ഷങ്ങള്‍ക്കുള്ള ഒരു ഉത്തരം എന്ന നിലയ്ക്ക് ഈ നിര്‍ദേശം ഉദാരമായ ഒന്നാണ്.
എന്നിരിക്കിലും ഒരു യാഥാര്‍ത്ഥ്യമാവാന്‍ ഏറെ പ്രയാസമുള്ള സവിശേഷതകളാണ് അതിന്. അതുകൊണ്ടാണ് തെക്കിന്റെ വിചാരകനായ സൈമണ്‍ ബൊളിവര്‍ 1815 ല്‍ വെച്ച നിര്‍ദേശം ഞങ്ങളുന്നയിക്കുന്നത്. അന്ന് അദ്ദേഹം പറഞ്ഞത് ഒരു അന്താരാഷ്ട്ര നഗരം നിര്‍മിക്കപ്പെട്ടാല്‍ അത് ഐക്യത്തിന്റെ ആശയത്തെ ശക്തിപ്പെടുത്തുമെന്നാണ്.
ഞങ്ങള്‍ കരുതുന്നു അതിന്റേതായ പരമാധികാരവും അതിന്റേതായ ശക്തിയും അതിന്റേതായ ധാര്‍മികതയുമുള്ള ഒരു അന്താരാഷ്ട്ര നഗരം, ലോകത്തുള്ള സകല രാജ്യങ്ങളേയും പ്രതിനിധാനം ചെയ്യുന്ന ഒരു കേന്ദ്രം സ്ഥാപിക്കാനുള്ള സമയമായിരിക്കുന്നു.
സമതുലിതാവസ്ഥയില്ലാത്ത അഞ്ചു ഭൂഖണ്ഡങ്ങളേയും സമീകരിച്ചു നിര്‍ത്താന്‍ ഇത്തരമൊരു അന്താരാഷ്ട്ര നഗരത്തിന് കഴിയണം. ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനം തെക്കായിരിക്കണം.
മഹതികളേ ,മഹാന്‍മാരേ അഭൂതപൂര്‍വമായ ഒരു ഊര്‍ജ്ജ പ്രതിസന്ധിയാണ് നാം അഭിമുഖീകരിക്കുന്നത്. തടഞ്ഞുനിര്‍ത്താനാകാത്ത വിധം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഊര്‍ജ്ജ ഉപയോഗം, സര്‍വകാല റെക്കോഡുകളും ഭേദിച്ച് കുതിച്ചുയരുകയാണ്.
അതേസമയം എണ്ണസംഭരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ വറ്റിവരളുകയാണ്. ലോകത്തെങ്ങുമുള്ള എണ്ണറിസര്‍വുകള്‍ ക്ഷയിച്ചുവരികയാണ്. എണ്ണ തന്നെ വറ്റിത്തീരാന്‍ പോവുകയാണ്.
ഇതിനര്‍ത്ഥം,അനിവാര്യമായും കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് കൂടുമെന്നാണ്,നമ്മുടെ ഈ ഭൂഗോളത്തിന്റെ ഉഷ്ണം ഇനിയും കൂടുമെന്നാണ്. ഇത്തരം യാഥാര്‍ത്ഥ്യങ്ങളെ അവഗണിച്ചതിന്റെ വേദനാജനകമായ അനുഭവമാണ് കത്രീനച്ചുഴലി. കഴിഞ്ഞ വര്‍ഷം നാം കണ്ട ചുഴലിയുടെ സര്‍വസംഹാരിയായ ശക്തി വര്‍ദ്ധിക്കുന്നതിന് പിന്നിലുള്ള അടിസ്ഥാനപരമായ കാര്യം സമുദ്രങ്ങളുടെ ഊഷ്മാവ് കൂടുന്നതാണ്.
യുനൈറ്റഡ് സ്റ്റേറ്റ്‌സിലെ ജനതയോട് നമുക്കുള്ള അഗാധമായ അനുശോചനം നാം അറിയിക്കുവാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുക. അവിടത്തെ ജനത അമേരിക്കയിലുള്ള ജനങ്ങളുടേയും, ഭൂമിയില്‍ മറ്റു ഭാഗങ്ങളിലുള്ള ജനതകളുടേയും സഹോദരീ സഹോദരന്‍മാരാണ്.
കുതിച്ചുയരുന്ന സംഹാരാത്മകശേഷിയുള്ള ഒരു സാമൂഹിക സാമ്പത്തിക മാതൃകയോട് സമനില തെറ്റിയ മട്ടില്‍ അഭ്യര്‍ത്ഥന നടത്തിക്കൊണ്ട് മാനവരാശിയെ ബലിദാനം നല്‍കുന്നത് അപ്രായോഗികവും അധാര്‍മികവുമാണ്.
അവര്‍ തന്നെ പടച്ചുവിട്ട തിന്‍മകളുടെ പരിഹാരത്തിനായി അത്തരമൊരാശയം പ്രചരിപ്പിക്കുന്നതും അടിച്ചേല്‍പ്പിക്കുന്നതും ആത്മഹത്യാപരമായിരിക്കും .
അടുത്തപേജില്‍ തുടരുന്നു
യഥാര്‍ത്ഥത്തില്‍ ഇന്ന് ഞങ്ങളുടെ ജനതകള്‍ അനുഭവിക്കുന്ന വര്‍ത്തമാനകാല ദുരന്തങ്ങളുടെ അടിസ്ഥാനകാരണം തന്നെ നിയോ ലിബറല്‍ മുതലാളിത്തമാണ്. വാഷിങ്ടണ്‍ സമവായമാണ്. ഇതെല്ലാം ചേര്‍ന്ന് കടുത്ത തോതിലുള്ള ദുരിതമാണ്,അസമത്വമാണ്, അനന്തമായ ദുരന്തങ്ങളാണ് ഈ ഭൂഖണ്ഡത്തിലെ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചത്.
യഥാര്‍ത്ഥത്തില്‍ ഇന്ന് ഞങ്ങളുടെ ജനതകള്‍ അനുഭവിക്കുന്ന വര്‍ത്തമാനകാല ദുരന്തങ്ങളുടെ അടിസ്ഥാനകാരണം തന്നെ നിയോ ലിബറല്‍ മുതലാളിത്തമാണ്. വാഷിങ്ടണ്‍ സമവായമാണ്. ഇതെല്ലാം ചേര്‍ന്ന് കടുത്ത തോതിലുള്ള ദുരിതമാണ്,അസമത്വമാണ്, അനന്തമായ ദുരന്തങ്ങളാണ് ഈ ഭൂഖണ്ഡത്തിലെ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചത്.
മിസ്റ്റര്‍ പ്രസിഡന്റ്, ഇന്ന് മറ്റേത ്കാലത്തേതിലുമേറെയായി നമുക്ക് വേണ്ടത് ഒരു നവലോക സാമ്പത്തിക ക്രമമാണ്. 31 വര്‍ഷം മുമ്പ്് ,ഐക്യരാഷ്ട്ര സഭയുടെ പതിനാറാമത് വിശേഷാല്‍ സമ്മേളനത്തിലാണ്.
നവലോകസാമ്പത്തിക ക്രമത്തിനുള്ള പദ്ധതിയും രാഷ്ട്രങ്ങളുടെ സാമ്പത്തികാവകാശങ്ങളും കടമകളും സംബന്ധിച്ചുള്ള പ്രമാണവും വന്‍ ഭൂരിപക്ഷത്തോടെ ( ആറിനെതിരെ 120 വോട്ടുകളോടെ- വിട്ടുനിന്നവ 10) അംഗീകരിക്കപ്പെട്ടത് എന്ന കാര്യം ഓര്‍ക്കുക.
ഐക്യരാഷ്ട്ര സഭയില്‍ വോട്ടിങ്ങ് സാധ്യമായ കാലത്താണ് ഇത് സംഭവിച്ചത്. ഇപ്പോള്‍ വോട്ടെടുപ്പ് അസാധ്യമാണ്. വെനസ്വേലയുടെ പേരില്‍ അസാധുവും നിരര്‍ത്ഥകവും ക്രമരഹിതവുമായ ഏതൊന്നിനെ ഞാന്‍ അധിക്ഷേപിക്കുന്നുവോ അത്തരം രേഖകള്‍ക്ക് അവര്‍ അംഗീകാരം നല്‍കുകയാണ്.
ഈ രേഖ (ഐക്യരാഷ്ട്ര സഭ പരിഷ്‌ക്കരിക്കുന്നതിനുള്ള കരട് രേഖ സെപ്റ്റംബര്‍ 13 2005 ) നിലവിലുള്ള ഐക്യരാഷ്ട്ര സഭാ നിയമങ്ങളെ ലംഘിച്ചുകൊണ്ടാണ് പാസ്സാക്കിയെടുത്തത്. ഈ രേഖ അസാധുവാണ്. ഈ രേഖ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. വെനസ്വേലന്‍ ഗവണ്‍മെന്റ് അത് പരസ്യമാക്കും.
ഐക്യരാഷ്ട്ര സഭയില്‍ നഗ്നവും നാണം കെട്ടതുമായ ഏകാധിപത്യം ഞങ്ങള്‍ക്ക് സ്വീകാര്യമല്ല. ഈ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടേ പറ്റൂ. അതാണ് സഹപ്രവര്‍ത്തകരേ, രാജ്യതലവന്‍മാരേ, ഭരണത്തലവന്‍മാരേ, ഞാന്‍ അഭ്യര്‍ത്ഥിക്കുന്നത്,ഇത് ചര്‍ച്ചയ്ക്ക് വിധേയമാക്കണമെന്ന്!
പ്രസിഡന്റ് നെസ്റ്റര്‍ കിര്‍ച്ച്‌നറെ കണ്ടിട്ടാണ് ഞാന്‍ നേരെ ഇങ്ങോട്ട് വരുന്നത്. ഈ രേഖ ഞാന്‍ പുറത്തെടുക്കുകയായിരുന്നു. അഞ്ച് മിനിട്ടേ ആയിട്ടുള്ളൂ, ഞങ്ങളുടെ പ്രതിനിധി സംഘത്തിന് ഈ രേഖ കിട്ടിയിട്ട്. അതും ഇംഗ്ലീഷില്‍ മാത്രം. ഈ രേഖ ഏകാധിപത്യപരമായ ചുറ്റിക പ്രയോഗത്താല്‍ അംഗീകരിക്കപ്പെട്ടതാണ്.
ഞാന്‍ ഇവിടെ നില്‍ക്കുന്നത്,അതിനെ നിയമവിരുദ്ധവും നിരര്‍ത്ഥകവും അസാധുവും ക്രമവിരുദ്ധവും എന്ന് അധിക്ഷേപിക്കാനാണ്.
കേള്‍ക്കുക, മിസ്റ്റര്‍ പ്രസിഡന്റ്, നമ്മള്‍ ഇത് അംഗീകരിക്കുന്ന പക്ഷം തീര്‍ച്ചയായും നാം പരാജിതരാകും. നമുക്ക് വെളിച്ചങ്ങളെല്ലാം അണയ്ക്കാം, വാതിലുകളും ജനലുകളുമെല്ലാം അടച്ചുപൂട്ടാം. അവിശ്വസിനീയമായിരിക്കും അത്. ഈ ഹാളില്‍ ഏകാധിപത്യത്തിനെ സ്വീകരിക്കുന്നത്. ഞങ്ങള്‍ പറയുകയായിരുന്നു, മറ്റേത് കാലത്തേക്കാളുമേറെയായി നാം പാതിവഴിക്ക് ഉപേക്ഷിച്ചുപോയ ആശയങ്ങളെ വീണ്ടെടുക്കേണ്ടതുണ്ട്.
കേള്‍ക്കുക, മിസ്റ്റര്‍ പ്രസിഡന്റ്, നമ്മള്‍ ഇത് അംഗീകരിക്കുന്ന പക്ഷം തീര്‍ച്ചയായും നാം പരാജിതരാകും. നമുക്ക് വെളിച്ചങ്ങളെല്ലാം അണയ്ക്കാം, വാതിലുകളും ജനലുകളുമെല്ലാം അടച്ചുപൂട്ടാം. അവിശ്വസി നീയമായിരിക്കും അത്.
നവലോക സാമ്പത്തിക ക്രമത്തെക്കുറിച്ച് ഈ പൊതു അസംബ്ലി 1974 ല്‍ അംഗീകരിച്ച നിര്‍ദേശത്തെ പോലുള്ള പഴയകാര്യങ്ങളെ, അതിലെ മൂലത്തിലെ രണ്ടാം വകുപ്പ് പ്രകാരം, മുമ്പ് വിദേശനിക്ഷേപകരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്വത്തുക്കളും പ്രകൃതിവിഭവങ്ങളും ദേശസാല്‍ക്കരിക്കാന്‍ ദേശരാഷ്ട്രങ്ങള്‍ക്കുള്ള അവകാശം ഉറപ്പിച്ചു പറയുന്നുണ്ട്.
അസംസ്‌കൃത സാധനങ്ങളുടെ ഉത്പാദകര്‍ക്ക് പരസ്പരം മത്സരമൊഴിവാക്കാനുള്ള കാര്‍ട്ടലുകള്‍ രൂപവത്കരിക്കാമെന്ന നിര്‍ദേശവും അത് മുന്നോട്ട് വെച്ചിട്ടുണ്ട്. 1974 മെയിലെ 3021ാം പ്രമേയത്തില്‍ വളരെ അടിയന്തിരപ്രാധാന്യത്തോടെ നവലോക സാമ്പത്തിക ക്രമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിനുള്ള അതിന്റെ ദൃഢനിശ്ചയം പൊതു അസംബ്ലി പ്രഖ്യാപിച്ചതാണ്.
അത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നോ ? സൂക്ഷിച്ച് കേള്‍ക്കുക “” രാഷ്ട്രങ്ങളുടെ സാമ്പത്തിക സാമൂഹിക വ്യവസ്ഥകള്‍ എന്തായിരുന്നാലും ശരി,അവ തമ്മിലുള്ള തുല്യതയും പരമാധികാരവും പരസ്പരാശ്രിതത്വവും പൊതുതാത്പര്യവും സഹകരണവും ഉറപ്പുവരുത്തുന്നതിനായി വികസ്വര-വികസിത രാഷ്ട്രങ്ങള്‍ തമ്മിലുള്ള അസമത്വങ്ങള്‍ തിരുത്തിക്കൊണ്ടും ,അനീതികള്‍ മാറ്റിക്കൊണ്ടും നമ്മുടെ തലമുറയ്ക്കും വരുംകാല തലമുറകള്‍ക്കും സമാധാനവും നീതിയും സുസ്ഥിരമായ സാമൂഹിക സാമ്പത്തിക വികസനവും ഉറപ്പു നല്‍കത്തക്ക വിധത്തില്‍””!
ബ്രെട്ടന്‍ വുഢ്ഡില്‍ രൂപകല്‍പന ചെയ്യപ്പെട്ട പഴയസാമ്പത്തിക ക്രമത്തെ പുതുക്കിപ്പണിയുക എന്നതായിരുന്നു നവലോക സാമ്പത്തിക ക്രമത്തിന്റെ മുഖ്യലക്ഷ്യം.ഞങ്ങള്‍ ജനതകള്‍- ഇത് വെനസ്വേലയുടെ കാര്യമാണ്-ഇപ്പോള്‍ ആവശ്യപ്പെടുന്ന ഒരു നവലോക സാമ്പത്തിക ക്രമം. പക്ഷേ അത് അടിയന്തിരമായും ഒരു അന്താരാഷ്ട്ര രാഷ്ട്രീയ ക്രമം കൂടിയാവണം. അന്താരാഷ്ട്ര നിയമങ്ങള്‍, തങ്ങളുടെ പുതിയ പ്രമാണങ്ങള്‍ രാഷ്ട്രങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ഏതാനും ചില രാജ്യങ്ങളെ അനുവദിക്കാന്‍ നമുക്കാവില്ല-“” തടയിടല്‍ യുദ്ധം ” ( preemptive) പോലുള്ള പ്രമാണങ്ങള്‍ !
അടുത്തപേജില്‍ തുടരുന്നു
ഒരു പട്ടാള അട്ടിമറിയും വാഷിങ്ടണ്‍ അടിച്ചേല്‍പ്പിച്ച ഒരു എണ്ണക്കമ്പനി അടച്ചിടലുമടക്കം ഈ ഗൂഡാലോചനകള്‍ എല്ലാമുണ്ടായിട്ടും ശക്തമായ മാധ്യമ സംവിധാനം വഴിയുള്ള കടുത്ത നുണപ്രചാരണം അഴിച്ചുവിട്ടിട്ടും സാമ്രാജ്യത്വത്തിന്റേയും അതിന്റെ സഖ്യശക്തികളുടേയും ഭീഷണി നിലവിലുണ്ടായിട്ടും ഒരു പ്രസിഡന്റിനെ വധിക്കണമെന്ന് ആഹ്വാനം ചെയ്യാന്‍ പോലും അവര്‍ തുനിഞ്ഞു!
ശരിക്കും സംരക്ഷണം വേണ്ടത് യുനൈറ്റഡ് സ്‌റ്റേറ്റ്‌സിനാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കത്രീനച്ചുഴലിയുണ്ടാക്കി വെച്ച ദുരന്തം വേദനാപൂര്‍വ്വം നമ്മെ പഠിപ്പിച്ച കാര്യമാണത്. അവര്‍ക്ക് മുന്‍കൂട്ടി പ്രഖ്യാപിക്കപ്പെട്ട പ്രകൃതി ദുരന്തത്തില്‍ നിന്ന് തങ്ങളെ രക്ഷിക്കാന്‍ കഴിവുള്ള ഒരു സര്‍ക്കാറില്ല.
നാം പരസ്പരം സഹായിക്കുന്ന കാര്യത്തെപ്പറ്റിയാണല്ലോ പറഞ്ഞുവരുന്നത്. സാമ്രാജ്യത്വത്തെ രൂപപ്പെടുത്തുന്ന അത്യപകടകരങ്ങളായ സങ്കല്‍പങ്ങളാണ് ഇടപെടലിസം. ദേശരാഷ്ട്രങ്ങളുടെ പരമാധികാരത്തിന് നേരെയുണ്ടാകുന്ന അതിക്രമങ്ങളെ സാധൂകരിക്കാനുള്ള ശ്രമം.
ഇന്നത്തെ ലോകത്തെ അന്താരാഷ്ട്ര ബന്ധങ്ങളുടെ മൂലക്കല്ല്, ഞങ്ങള്‍ നിര്‍ദേശിക്കുന്ന നവലോക ക്രമത്തിന്റെ ആധാരവുമതേ, മിസ്റ്റര്‍ പ്രസിഡന്റ് അന്താരാഷ്ട്ര നിയമങ്ങളോടും ഐക്യരാഷ്ട്രസഭാ പ്രമാണങ്ങളോടും കാട്ടുന്ന പൂര്‍ണമായ ആദരവായിരിക്കും.
വളരെ കഴിവുറ്റ രീതിയില്‍ അന്താരാഷ്ട്ര ഭീകരതയോട് പൊരുതുക എന്ന കാര്യം അടിയന്തര പ്രാധാന്യമുള്ള ഒന്നാണ്. എന്നിരിക്കിലും,നീതീകരിക്കാനാവാത്ത പട്ടാള ആക്രമണങ്ങള്‍ അതും സര്‍വ്വ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചുകൊണ്ടുള്ളവ നടത്തുന്നതിനുള്ള ഒരു മുടന്തന്‍ ന്യായമായി നമുക്കതിനെ ഉപയോഗിച്ചുകൂടാ.സെപ്റ്റംബര്‍ 11 ന് ശേഷമുള്ള പ്രമാണം അത്തരത്തിലുള്ളതാണ്.
സത്യസന്ധവും പരസ്പരാഭിമുഖ്യവുമുള്ള സഹകരണം ഉണ്ടായെങ്കില്‍ മാത്രമേ ഈ അപകടകാരിയായ ദുരന്തത്തിന് അറുതി വരുത്താനാവൂ-അതോടൊപ്പം ചില വടക്കന്‍ രാജ്യങ്ങള്‍ പ്രയോഗിക്കുന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കുകയും വേണം.
ബൊളിവേറിയന്‍ വിപ്ലവം കഴിഞ്ഞ് വെറും ഏഴ് വര്‍ഷത്തിനകം വെനസ്വേലയിലെ ജനങ്ങള്‍ക്ക് സാമൂഹിക സാമ്പത്തിക മേഖലകളില്‍ വളരെ പ്രധാനപ്പെട്ട വലിയ മുന്നേറ്റങ്ങള്‍ ഉണ്ടാക്കാനായിട്ടുണ്ട്. 10,6400 വെനസ്വേലക്കാര്‍ എഴുതാനും വായിക്കാനും പഠിച്ചു.
ബൊളിവേറിയന്‍ വിപ്ലവം കഴിഞ്ഞ് വെറും ഏഴ് വര്‍ഷത്തിനകം വെനസ്വേലയിലെ ജനങ്ങള്‍ക്ക് സാമൂഹിക സാമ്പത്തിക മേഖലകളില്‍ വളരെ പ്രധാനപ്പെട്ട വലിയ മുന്നേറ്റങ്ങള്‍ ഉണ്ടാക്കാനായിട്ടുണ്ട്. 10,6400 വെനസ്വേലക്കാര്‍ എഴുതാനും വായിക്കാനും പഠിച്ചു.
ഞങ്ങള്‍ ആകെ 25 ദശലക്ഷം പേരാണ്. രാജ്യം ഏതാനും ദിവസങ്ങള്‍ക്കകം നിരക്ഷരത നിര്‍മ്മാര്‍ജ്ജനം ചെയ്ത പ്രദേശമാവും. ദാരിദ്ര്യം കാരണം എന്നും ബഹിഷ്‌കൃതരായിരുന്ന 30 ലക്ഷം വെനസ്വേലക്കാര്‍ പ്രാഥമിക സെക്കന്ററി വിദ്യാഭ്യാസത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു.
പതിനേഴ് ദശലക്ഷം വെനസ്വേലക്കാര്‍ ജനസംഖ്യയുടെ 70 ശതമാനം വരുമവര്‍. ആദ്യമായി സാര്‍വത്രിക വൈദ്യസഹായത്തിന് അര്‍ഹരായിരിക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കകം എല്ലാ വെനസ്വേലക്കാര്‍ക്കും ഒന്നാന്തരം ആരോഗ്യപരിപാലന സേവനം ലഭ്യമാകും.
ജനസംഖ്യയുടെ പകുതിയോളം വരുന്ന 12 ദശലക്ഷം പേര്‍ക്ക് ചുരുങ്ങിയ വിലയ്ക്ക് ഏതാണ്ട് പത്ത് ലക്ഷത്തി എഴുപത്താറ് ടണ്‍ ഭക്ഷണം സബ്‌സിഡി നല്‍കി എത്തിച്ചുകൊടുക്കുന്നുണ്ട്. പത്ത് ലക്ഷം പേര്‍ക്ക് അത് തീര്‍ത്തും സൗജന്യമായാണ് നല്‍കുന്നത്.
അവര്‍ ഉയര്‍ന്ന് വരുന്നേയുള്ളൂ, ദാരിദ്ര്യത്തില്‍ നിന്ന്. പുതുതായി ഏഴ് ലക്ഷം പേര്‍ക്കാണ് തൊഴില്‍ നല്‍കിയത്. അത് വഴി തൊഴിലില്ലായ്മ ഒമ്പത് ശതമാനം കണ്ട് കുറയ്ക്കാനായി. ഇതെല്ലാം നടന്നത് ആഭ്യന്തരവും ബാഹ്യവുമായ കടന്നാക്രമണങ്ങള്‍ക്ക് നടുക്കാണ്.
ഒരു പട്ടാള അട്ടിമറിയും വാഷിങ്ടണ്‍ അടിച്ചേല്‍പ്പിച്ച ഒരു എണ്ണക്കമ്പനി അടച്ചിടലുമടക്കം ഈ ഗൂഡാലോചനകള്‍ എല്ലാമുണ്ടായിട്ടും ശക്തമായ മാധ്യമ സംവിധാനം വഴിയുള്ള കടുത്ത നുണപ്രചാരണം അഴിച്ചുവിട്ടിട്ടും സാമ്രാജ്യത്വത്തിന്റേയും അതിന്റെ സഖ്യശക്തികളുടേയും ഭീഷണി നിലവിലുണ്ടായിട്ടും ഒരു പ്രസിഡന്റിനെ വധിക്കണമെന്ന് ആഹ്വാനം ചെയ്യാന്‍ പോലും അവര്‍ തുനിഞ്ഞു!
കൊലപാതകത്തിന് അദ്ദേഹം ആഹ്വാനം മുഴക്കി. അദ്ദേഹം അമേരിക്കയില്‍ ഏറെ സ്വതന്ത്രനാണ് ഇപ്പോള്‍. ഇതാണ് അന്താരാഷ്ട്ര ഭീകരത. ഞങ്ങള്‍ വെനസ്വേലയ്ക്ക് വേണ്ടി പോരാടും. ലാറ്റിനമേരിക്കന്‍ ഉദ്ഗ്രഥനത്തിനും ലോകത്തിനും വേണ്ടി പോരാടും.
മാനവരാശിയിലുള്ള അതിരറ്റ വിശ്വാസം ഞങ്ങള്‍ വീണ്ടും തറപ്പിച്ച് പറയുന്നു. ഒരു ജീവിവര്‍ഗമെന്ന നിലയ്ക്ക് നിലനില്‍ക്കണമെന്നതിനാല്‍ ഞങ്ങള്‍ സമാധാനത്തിനും നീതിയ്ക്കുമായി ദാഹിക്കുന്നു.
ഞങ്ങളുടെ രാഷ്ട്രത്തിന്റെ സ്ഥാപക പിതാവും ഞങ്ങളുടെ വിപ്ലവഗുരുവുമായ സൈമണ്‍ ബൊളിവര്‍ പ്രതിജ്ഞയെടുത്തത് ഒരിക്കലും തന്റെ കൈകളെ അലസമാവാന്‍ അനുവദിക്കില്ലെന്നാണ്. തന്റെ ആത്മാവിനെ വിശ്രമിക്കാന്‍ അനുവദിക്കില്ലെന്നാണ്.
സാമ്രാജ്യത്വത്തോട് ഞങ്ങളെ കൂട്ടിക്കെട്ടിയ ചങ്ങലക്കെട്ടുകള്‍ അറുത്തു മാറ്റുന്നതുവരെ! മാനവരാശിയെ വിമോചിപ്പിക്കുംവരെ നമ്മുടെ കൈകളെ വിശ്രമിക്കാന്‍ അനുവദിക്കരുതാത്ത,നമ്മുടെ ആത്മാക്കളെ വിശ്രമിക്കാന്‍ അനുവദിക്കരുതാത്ത,കാലമാണിപ്പോള്‍!