| Wednesday, 11th December 2013, 7:15 pm

ചക്കിട്ടപാറ ഇരുമ്പയിര്‍ ഖനനം വസ്തുതകളും പ്രത്യാഘാതങ്ങളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഏറ്റവും സാധാരക്കാരായ മതവിശ്വാസികളുടെ മതത്തോടുള്ള കൂറിനെ മുതലെടുത്തുകൊണ്ട് മതമേലധ്യക്ഷന്മാര്‍ ഇടയലേഖനങ്ങള്‍ ഇറക്കിവിടുന്നതിന്റെ പിന്നിലുള്ള ഗൂഢലക്ഷ്യവും, സി.പി.ഐ.എമ്മും അതിന്റെ നേതാവ് പിണറായി വിജയനും ഇത്തരക്കാര്‍ക്ക് പിന്തുണയുമായി പിന്നാലെ കൂടുന്നതും എന്തിനുവേണ്ടിയാണെന്ന് പശ്ചിമഘട്ട മേഖലയിലെ ഈ മൊത്തക്കച്ചവടം നമുക്ക് വ്യക്തമാക്കി തരുന്നു.


എസ്സേയ്‌സ്/ എം.പി.കുഞ്ഞിക്കണാരന്‍

തീവ്ര പരിസ്ഥിതി ദുര്‍ബ്ബലപ്രദേശമായി ഗാഡ്ഗില്‍ കമ്മിറ്റി മാത്രമല്ല, മാഫിയാ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന കസ്തൂരി രംഗന്‍ കമ്മിറ്റി പോലും അടയാളപ്പെടുത്തിയ ഇടമാണ് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കില്‍ ചക്കിട്ടപാറ വില്ലേജ്.

ഇവിടെയാണ് നിലവിലുള്ള കേന്ദ്ര സംസ്ഥാന നിയമങ്ങളെല്ലാം ലംഘിച്ചുകൊണ്ട് ഇരുമ്പയിര്‍ ഘനനം നടത്താന്‍ കോര്‍പ്പറേറ്റ് – രാഷ്ട്രീയ – ഉദ്യോഗസ്ഥ തലത്തില്‍ കരുനീക്കങ്ങള്‍ നടന്നുവന്നത്.

എന്നാല്‍ സി.പി.ഐ(എം.എല്‍) അടക്കമുള്ള സംഘടനകളുടെയും ജനകീയ പ്രസ്ഥാനങ്ങളുടെയും ഇടപെടലുകളെ തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ബന്ധപ്പെട്ടവര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ കര്‍ണ്ണാടകയിലെ ഹോസ്‌പെട്ട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന MSPL കമ്പനി 30 വര്‍ഷത്തെ പാട്ടത്തില്‍ 1500 ല്‍പരം ഏക്കര്‍ ഭൂമി കൈവശപ്പെടുത്തിക്കൊണ്ടാണ് ഖനനനീക്കമാരംഭിച്ചത്.

ഏതാണീ MSPL കമ്പനി ?

ഇന്ത്യയില്‍ നിന്ന് ഇരുമ്പയിര്‍ ഉള്‍പ്പെടെ പ്രകൃതി ധാതുക്കള്‍ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന അന്താരാഷ്ട്ര കുത്തകയാണ് മിനറല്‍ സെയില്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന MSPL.

നിരവധി നിയമലംഘനങ്ങള്‍ നടത്തി വളരെ കുറഞ്ഞ കാലത്തിനുള്ളില്‍ കുത്തകയായി വളര്‍ന്ന  MSPL കമ്പനി ഇപ്പോള്‍ സി.ബി.ഐ. അന്വേഷണത്തിന്റെ നിഴലിലാണ്. പശ്ചിമഘട്ട മലകളില്‍ കണ്ണുംനട്ട് പറന്ന് നടന്ന ഈ കുത്തക എങ്ങിനെ കേരളത്തിലെ പ്രകൃതി ധാതുക്കള്‍ കൊള്ളയടിക്കാന്‍ പറന്നിറങ്ങി എന്ന് അന്വേഷിച്ചാല്‍ ഏതൊരു രാജ്യസ്‌നേഹിയും ഞെട്ടിപ്പോകും.

പ്രകൃതിധാതുക്കള്‍ കൊള്ളയടിക്കുന്ന ഖനനകുത്തകകള്‍ക്കതിരെ കര്‍ണ്ണാടകയിലെ ബല്ലാരി – ഹോസ്‌പെട്ട് മേഖലയില്‍  ജനകീയ പ്രക്ഷോഭം തുടരുന്ന പശ്ചാത്തലത്തില്‍  ഇടതു-വലത് ഭരണ നേതൃത്വങ്ങളുമായി ബാന്ധവത്തിലേര്‍പ്പെട്ട് കമ്പനി കടന്നുവന്നത് ഏറെ ദുരൂഹമാണ്.

അറിയാന്‍ കഴിഞ്ഞിടത്തോളം വളരെ ഗുരുതരമായ നിയമലംഘനങ്ങളാണ് ഇതുവഴി നടന്നിരിക്കുന്നത്. ചക്കിട്ടപാറ വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 801, 802, 803, 804, 917 to 929, Part 924, 929 എന്നിവയില്‍പ്പെട്ട 1500 ഏക്കര്‍ ഭൂമി കേന്ദ്ര വനം- പരിസ്ഥിതി വകുപ്പിന്റെ അനധികൃ
മായ ഇടപെടലിലൂടെ MSPL  കമ്പനി കൈവശപ്പെടുത്തിയിരിക്കുന്നത്.

പേരാമ്പ്ര പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ നൂറ് കണക്കിന് തൊഴിലാളികള്‍ ജോലി ചെയ്യുന്ന “ഇ” ബ്ലോക്കും പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ചിന്റെ അധീനതയിലുള്ള നിബിഡ വനപ്രദേശങ്ങളും ഇതില്‍പ്പെടുന്നു. പയ്യാനകോട്ട മുതല്‍ കക്കയം ഡാമിന്റെ അടിവാരം വരെയുള്ള ഭാഗങ്ങള്‍ ഇപ്പോള്‍ പാട്ടത്തിനെടുക്കുന്ന ഭൂമിയില്‍പ്പെടുന്നു.

10 കിലോ മീറ്ററോളം നീളം വരുന്ന സദാസമ്പന്നമായ നീരൊഴുക്കുള്ള ഈ ഭൂമിയുടെ പടിഞ്ഞാറുഭാഗം പൂര്‍ണ്ണമായും പെരുവണ്ണാമൂഴി അണക്കെട്ടിന്റെ ജലസംഭരണിയാണ്. കിഴക്കുഭാഗമാകട്ടെ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ പശ്ചിമഘട്ടവനമേഖലയും.

[] 9.10.2009 ന് കേന്ദ്ര ഖനനമന്ത്രാലയത്തില്‍ നിന്നും “തട്ടിക്കൂട്ടി”യെടുത്ത ഉത്തരവിനെ പിന്‍പറ്റികൊണ്ട് അണിയറയില്‍ 4 വര്‍ഷം നീണ്ടുനിന്ന അവിഹിതമായ ഇടപാടുകളിലൂടെയാണ് സംസ്ഥാനത്തെ മുന്‍ എല്‍.ഡി.എഫ്. ഗവണ്‍മെന്റിന്റെ കാലത്തും ഇപ്പോഴത്തെ യു.ഡി.എഫിന്റെ കാലത്തുമായി വ്യവസായ വകുപ്പ് മൈനിംഗ് & ജിയേളജി വകുപ്പ്, വനംവകുപ്പ്, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ എന്നിവയുടെ അനുമതിയോടെ DGPS സര്‍വ്വേക്ക് MSPL കമ്പനി തുടക്കം കുറിക്കുന്നത്.

ഈ വനമേഖലയിലെ ഇരുമ്പയിര്‍ നിക്ഷേപം കുത്തിചോര്‍ത്തി കൊണ്ടുപോകുന്നതിന് അന്നത്തെ വ്യവസായ മന്ത്രി എളമരം കരീമുമായി അനൗദ്യോഗികമായി കച്ചവടം ഉറപ്പിക്കുകയും കമ്പനി ഖനനത്തിനായി സര്‍ക്കാറില്‍ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്യുന്നു.

27.01.2009 ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഖനന മന്ത്രാലയത്തിന് ഖനനത്തിനായുള്ള ശുപാര്‍ശ അയക്കുന്നു. ഇന്ത്യന്‍ മൈനിംഗ് ആക്ട് പ്രകാരം സ്വര്‍ണ്ണം, വെള്ളി തുടങ്ങിയ ലോഹങ്ങള്‍ ഖനനം ചെയ്യാനുള്ള അവകാശം കേന്ദ്രസര്‍ക്കാറിലും ഇരുമ്പുപോലുള്ള ധാതുദ്രവ്യങ്ങള്‍ ഖനനം ചെയ്യാനുള്ള അവകാശം സംസ്ഥാന സര്‍ക്കാറിലും നിക്ഷിപ്തമാണ്.
അടുത്തപേജില്‍ തുടരുന്നു

ഇരുമ്പയിര്‍ ഖനനം, കുറ്റിയാടിപ്പുഴയേയും ഈ പദ്ധതികളെയും എങ്ങനെ ബാധിക്കുമെന്നത് തിരിച്ചറിയാന്‍ വലിയ ഗവേഷണ പഠനറിപ്പോര്‍ട്ടുകളുടെ പിന്‍ബലം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. കര്‍ണ്ണാടകയിലെ രുദ്രമുഖ് പ്രദേശത്തെ ഇരുമ്പയിര്‍ ഖനനം എങ്ങിനെ ഒരു വലിയ പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചു എന്ന് മനസ്സിലാക്കിയാല്‍ മതി.

സംസ്ഥാന സര്‍ക്കാര്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി ഖനനമേഖല വേര്‍തിരിച്ച് സര്‍വ്വേ നമ്പറുകള്‍ സഹിതം കേബിനറ്റിന്റെ തീരുമാനമനുസരിച്ചുള്ള ശുപാര്‍ശയാണ് മൈനിംഗ് ആക്ട് പ്രകാരം കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിക്കേണ്ടത്. ഈ അനുമതിയുടെ അടിസ്ഥാനത്തിലാണ് 23.04.2010 ന് സംസ്ഥാന സര്‍ക്കാര്‍ ഖനന പദ്ധതിക്ക് തത്ത്വത്തില്‍ അംഗീകാരം കൊടുക്കുന്നത്.

ഈ അനുമതിപത്രത്തില്‍ പറഞ്ഞതുപോലെ ഡി.ജി.പി.എസ്. സര്‍വ്വേ നടത്താനും മൈനിംഗ് പ്ലാന്റ് സ്ഥാപിക്കാനും മറ്റ് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാനും സാങ്കേതികമായി കമ്പനിക്ക് കഴിയാത്തതിനാല്‍ കാലാവധി നീട്ടി നല്‍കണമെന്ന് 26.11.2012 ന് ആവശ്യപ്പെട്ടതുപ്രകാരം 2013 ജനുവരി മാസം മുതല്‍ 2 വര്‍ഷക്കാലത്തേക്ക് കൂടി നീട്ടിനല്‍കുവാന്‍ യു.ഡി.എഫിന്റെ വ്യവസായ വകുപ്പ് തീരുമാനിക്കുന്നു.

സര്‍ക്കാറിന്റെ ഓര്‍ഡര്‍ പുറത്തുവന്നതിനുശേഷം [G.O. (Rt) No. 353/2013/ID] ഡി.ജി.പി.എസ്. സര്‍വ്വേ തിടുക്കപ്പെട്ട് പൂര്‍ത്തിയാക്കാനാണ് കമ്പനി ശ്രമിച്ചത്.

കുറ്റിയാടി പുഴയുടെ ഭാവിയെന്ത്?

ഇത്തരമൊരു പദ്ധതി നടപ്പായാല്‍ ചക്കിട്ടപാറയിലും പരിസര പ്രദേശത്തും ഉണ്ടാകാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ വര്‍ണ്ണനാതീതമായിരിക്കും. ഈ മേഖലയിലെ ആഴത്തിലുള്ള ഏതൊരു ഖനനവും മാരകമായ രീതിയില്‍ പ്രഹരമേല്പിക്കുക് ആദ്യമായി കുറ്റിയാടി പുഴയെയാണ്.

പശ്ചിമഘട്ട മലനിരകളില്‍പ്പെട്ട വയനാടിന്റെ പടിഞ്ഞാറെ ചെരിവില്‍ പടിഞ്ഞാറെതറ, പക്രംതളം ഭാഗത്ത് നിന്ന് ഉറവകൊണ്ട് മലനിരകളിലൂടെ കിലോമീറ്ററുകള്‍ തെക്കോട്ട് ഒഴുകി കക്കയം മലമുകളിലൂടെ ഉരക്കുഴിയില്‍ പതിച്ച് വീണ്ടും വടക്കോട്ടൊഴുകി പെരുവണ്ണാമൂഴി, ചെമ്പനോട, പൂഴിത്തോട്, തൊട്ടില്‍പ്പാലം ഭാഗത്തുകൂടി കുറ്റിയാടിയിലെത്തുകയും തുടര്‍ന്ന് പടിഞ്ഞാറോട്ടൊഴുകി മൂരാട് പുഴയിലൂടെ അറബിക്കടലില്‍ എത്തിചേരുകയാണ് കുറ്റിയാടിപ്പുഴ.

പശ്ചിമഘട്ടത്തില്‍ നിന്നുത്ഭവിക്കുന്ന കേരളത്തിലെ ബഹുഭൂരിപക്ഷം നദികളുമിന്ന് അനുദിനം ശോഷിക്കുമ്പോള്‍ കാര്യമായ പരിക്കുകളില്ലാതെയൊഴുകുന്ന കുറ്റിയാടിപ്പുഴ ഏതുവേനലിലും ജലസമ്പന്നമാണ്. മണല്‍ വാരിയും കക്കവാരിയും ഉള്‍നാടന്‍ മത്സ്യബന്ധനത്തിലുമേര്‍പ്പെട്ട ആയിരങ്ങള്‍ക്ക് തൊഴില്‍ നല്‍കിയും 15 ഓളം പഞ്ചായത്തുകളിലെ ജനവാസ മേഖലളിലൂടെ ഒഴുകി, മണ്ണിനേയും മനുഷ്യനേയും പരിപോഷിപ്പിച്ചു കടന്നുപോകുന്ന കുറ്റിയാടി പുഴ ഇനി എത്രനാള്‍ എന്നത് ഗൗരവമേറിയ ഒരു ചോദ്യമാണ്.

കുറ്റിയാടി ജലസേചന – കുടിവെള്ള പദ്ധതികള്‍

കുറ്റിയാടിപ്പുഴക്ക് പെരുവണ്ണാമൂഴിയില്‍ 1958 ല്‍ പണിതീര്‍ത്ത അണക്കെട്ടും  ജലസംഭണിയുമാണ് കുറ്റിയാടി ജലസേചന പദ്ധതിയുടെ അടിത്തറ. ജില്ലയിലെ കോഴിക്കോട്, കൊയിലാണ്ടി, വടകര താലൂക്കുകളിലും നിര്‍ദ്ദിഷ്ട താമരശ്ശേരി താലൂക്കിന്റെ ചില ഭാഗങ്ങളും ഉള്‍പ്പെടെ പെരുവണ്ണാമൂഴി അണക്കെട്ടില്‍ നിന്നും കനാല്‍ വഴി വെള്ളമെത്തിച്ചുകൊണ്ടാണ് ജില്ലയില്‍ ഇന്നവശേഷിക്കുന്ന നെല്‍കൃഷി നടക്കുന്നത്.

[] കടുത്ത വേനല്‍ക്കാലത്ത് കര്‍ഷകര്‍ക്കാശ്വാസമേകി കനാലിലൂടെ ഇവിടങ്ങളിലെത്തുന്ന വെള്ളം വയലേലകളിലെ നെല്‍കൃഷിക്ക് മാത്രമല്ല കരകൃഷിക്കും ഉപയോഗപ്പെടുത്തുന്നു. കനാലുകളുടെ ഇരുഭാഗത്തെയും കിണറുകള്‍ വേനല്‍ക്കാലത്ത് വറ്റാറില്ല. വേനലില്‍ രൂക്ഷമാകുന്ന കുടിവെള്ള ക്ഷാമത്തെ അതിജീവിക്കുന്നതിന് വലിയൊരു ജനവിഭാഗത്തെ പെരുവണ്ണാമൂഴിയിലെ ജലസംഭരണി കുറച്ചൊന്നുമല്ല സഹായിക്കുന്നത്.

പുതിയ പദ്ധതികള്‍

കോഴിക്കോട് കോര്‍പ്പറേഷനിലേക്കും സമീപത്തെ നിരവധി പഞ്ചായത്തുകളിലേക്കും കുടിവെള്ളെമെത്തിക്കുന്നതിനുള്ള ഒരു പുതിയ പദ്ധതിയും അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തനസജ്ജമാകും.

ചാലിയാര്‍ പുഴയില്‍ നിന്നും കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് എത്തിക്കുന്ന കുടിവെള്ളത്തിന്റെ അളവ്, ചാലിയാറിന്റെ ശോഷണം കാരണം ദിനംപ്രതി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. കോഴിക്കോട് കോര്‍പ്പറേഷനിലും നന്മണ്ട, കാക്കൂര്‍, കുന്ദമംഗലം, പെരുവയല്‍, പെരുവണ്ണ, നരിക്കുനി, കുരുവട്ടൂര്‍, ബാലുശ്ശേരി, ചേളന്നൂര്‍, കക്കോടി, തലക്കുളത്തൂര്‍, ഒളവണ്ണ പഞ്ചായത്തുകളിലും പ്രതിദിനം മൊത്തം 14 കോടി 40 ലക്ഷം ലിറ്റര്‍ വെള്ളമെത്തിക്കാനുള്ള മെയിന്‍ പമ്പിംഗ് സ്റ്റേഷന്‍ പെരുവണ്ണാമൂഴിയില്‍ പണിതീര്‍ത്തുകഴിഞ്ഞു.

അടുത്തപേജില്‍ തുടരുന്നു

പെരുവണ്ണാമൂഴി അണക്കെട്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനവേളയില്‍ ഈ പ്രദേശത്തുള്ള വന്‍ ഇരുമ്പയിര്‍ നിക്ഷേപത്തെക്കുറിച്ച് മനസ്സിലാക്കാന്‍ നമുക്ക് കഴിഞ്ഞിരുന്നെങ്കിലും അന്ന് പൊതുമേഖലയില്‍ പോലും അത് ഖനനം നടത്താന്‍ തയ്യാറാവാതിരുന്നത് ഈ പ്രദേശത്തിന്റെ പാരിസ്ഥിതിക പ്രാധാന്യം തിരിച്ചറിഞ്ഞതുകൊണ്ടാണ്.

ഇതു 30 സബ് പമ്പിംഗ് സ്റ്റേഷനിലൂടെ ഒരു റീജ്യണല്‍ കണ്‍ട്രോള്‍ സ്റ്റേഷനുമായി ബന്ധപ്പെടുത്തി ബാലുശ്ശേരി, തലക്കുളത്തൂര്‍ എന്നിവിടങ്ങളിലെ ക്ലോറിനേഷന് ശേഷം നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ എത്തിക്കുന്നതാണ് പദ്ധതി. 805.60 കോടി രൂപ ചെലവഴിച്ചുകൊണ്ട് പദ്ധതി പണിതീര്‍ന്ന് കമ്മീഷന്‍ ചെയ്യാന്‍ കാത്തിരിക്കുകയാണ്.

ഇരുമ്പയിര്‍ ഖനനം, കുറ്റിയാടിപ്പുഴയേയും ഈ പദ്ധതികളെയും എങ്ങനെ ബാധിക്കുമെന്നത് തിരിച്ചറിയാന്‍ വലിയ ഗവേഷണ പഠനറിപ്പോര്‍ട്ടുകളുടെ പിന്‍ബലം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. കര്‍ണ്ണാടകയിലെ രുദ്രമുഖ് പ്രദേശത്തെ ഇരുമ്പയിര്‍ ഖനനം എങ്ങിനെ ഒരു വലിയ പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചു എന്ന് മനസ്സിലാക്കിയാല്‍ മതി.

ഗോവയുടെ ഉള്‍ഭാഗങ്ങളില്‍ നടക്കുന്ന ഇരുമ്പയിര്‍ ഖനനം എങ്ങിനെ ഇവിടങ്ങളില്‍ ജനജീവിതം അസാധ്യമാക്കുന്നു എന്ന് തിരിച്ചറിഞ്ഞാല്‍ മതി. ബല്ലാരി – ഹോസ്‌പേട്ട് മേഖലകളില്‍ MSPL കമ്പനിയും റഡ്ഡീ സഹോദരങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന ഇരുമ്പയിര്‍ ഖനനം എങ്ങിനെ കൃഷിയേയും ജനജീവിതത്തേയും തകര്‍ത്തെറിഞ്ഞു എന്നു തിരിച്ചറിഞ്ഞാല്‍ മതി.

ഹേമറ്റൈറ്റ്, മാഗ്‌നറ്റൈറ്റ്, അയേണ്‍ പൈറൈറ്റിസ് എന്നീ സംയുക്തങ്ങളാണ് ഇരുമ്പിന്റെ അയിരുകള്‍. ഇവ ഭൂമിക്കടിയില്‍ വന്‍ നിക്ഷേപങ്ങളായി കാണുന്നു. ഇവ ഖനനം ചെയ്ത് അയിരുകളുടെ പ്രാഥമിക ശുദ്ധീകരണ പ്രക്രിയയിലൂടെ ഇരുമ്പയിര്‍ വേര്‍തിരി
ക്കുന്നു.

ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായി ഹൈഡ്രേറ്റഡ് അയേണ്‍ ഒക്‌സൈഡിന്റെയും ലോഹസംയുക്തങ്ങളുടെയും,  മണ്ണും കരിങ്കല്ലും അടക്കമുള്ള ഖനനമാലിന്യങ്ങളും ജലസംഭരണിയിലേക്കാണ് ഒഴുക്കിവിടാന്‍ പോകുന്നത്. പെരുവണ്ണാമൂഴിയിലെ നിര്‍ദ്ദിഷ്ട ഇരുമ്പയിര്‍ ഖനന മേഖലയില്‍ കിഴക്ക് ഭാഗത്ത് നീരുറവകള്‍ രൂപം കൊള്ളുന്ന മലനിരകളും താഴ്ന്ന പടിഞ്ഞാറുഭാഗത്ത് അണക്കെട്ടിന്റെ ജലസംഭ
ണിയുമാണ്.

അതുകൊണ്ടുതന്നെ ലോഹസംയുക്തങ്ങളടങ്ങുന്ന മലിനജലസംഭരണിയായി പെരുവണ്ണാമൂഴി അണക്കെട്ട് ഖനനം തുടങ്ങി മാസങ്ങള്‍ക്കുള്ളില്‍ തന്നെ മാറുമെന്നത് തീര്‍ച്ചയാണ്. ഈ മേഖലയിലെ ചെറുതും വലുതുമായ ആഴത്തിലുള്ള ഖനനങ്ങള്‍ എങ്ങിനെ മലകള്‍ക്ക് മുകളിലുള്ള കക്കയം ജലവൈദ്യുത പദ്ധതിയേയും അതിന്റെ അണക്കെട്ടിനെയും ജലസംഭണിയേയും ബാധിക്കും എന്നത് വിശദമായ പരിശോധന അര്‍ഹിക്കുന്നു.

അതുപോലെ വയനാട് ജില്ലയിലെ പടിഞ്ഞാറെ ചരുവില്‍ ബാണാസുര സാഗറും അതിന് തൊട്ട് മുകളിലായുണ്ട്. ഈ മേഖലകളിലെ വന്‍ ഖനനം സൃഷ്ടിക്കുന്ന പാരിസ്ഥിതക പ്രത്യാഘാതങ്ങളെക്കുറിച്ച് പഠനം നടത്തികൊണ്ടാണോ ഇന്ദ്രപ്രസ്ഥത്തിലെയും അനന്തപുരി
യിലെയും മന്ത്രിപുംഗവന്‍മാര്‍ കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് സമ്മതപത്രം ഒപ്പിട്ട് കൊടുത്തതെന്ന് അറിയാനുള്ള അവകാശം തീര്‍ച്ചയായും ജനങ്ങള്‍ക്കുണ്ട്.

അണിയറ നീക്കങ്ങള്‍

ഇരുമ്പയിര്‍ ഖനനത്തിന് ഭൂമിയേറ്റെടുക്കാനുള്ള് സര്‍വ്വേക്കു മുമ്പെ തന്നെ എതിര്‍നിന്ന ഒരു കേന്ദ്രമന്ത്രിയെ വലിച്ചെറിഞ്ഞു എന്നും പദ്ധതി തുടങ്ങും മുമ്പെ കോടികള്‍ ചെലവഴിക്കുപ്പെട്ടു എന്നും പറയുന്നത്  കമ്പനിവക്താക്കള്‍ തന്നെയാണ്.

[] ജനങ്ങളെ ദുരിതങ്ങളിലേക്ക് വലിച്ചിഴച്ചുകൊണ്ട് 30 വര്‍ഷം കൊണ്ട് കൊയ്യാന്‍ പോകുന്നത് ശതകോടികളാണ്. വിശ്വാസയോഗ്യമായ കേന്ദ്രങ്ങളില്‍ നിന്നും പുറത്തുവന്ന ഒരു കണക്ക് പ്രകാരം ഗോവയില്‍ ഖനനം നടത്തുന്ന കമ്പനികള്‍ കഴിഞ്ഞ 5 വര്‍ഷക്കാലയളവിനുള്ളില്‍ 35000 കോടി രൂപയുടെ സമ്പത്ത് കൊള്ള
യടിച്ചു എന്നാണ്.

പെരുവണ്ണാമൂഴി അണക്കെട്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനവേളയില്‍ ഈ പ്രദേശത്തുള്ള വന്‍ ഇരുമ്പയിര്‍ നിക്ഷേപത്തെക്കുറിച്ച് മനസ്സിലാക്കാന്‍ നമുക്ക് കഴിഞ്ഞിരുന്നെങ്കിലും അന്ന് പൊതുമേഖലയില്‍ പോലും അത് ഖനനം നടത്താന്‍ തയ്യാറാവാതിരുന്നത് ഈ പ്രദേശത്തിന്റെ പാരിസ്ഥിതിക പ്രാധാന്യം തിരിച്ചറിഞ്ഞതുകൊണ്ടാണ്.

പിന്നീട് നടന്ന പര്യവേക്ഷണങ്ങള്‍ കോഴിക്കോട് ജില്ലയിലെ തന്നെ കാക്കൂര്‍ മലയിലും ധാതുദ്രവ്യങ്ങളുടെ വന്‍ നിക്ഷേപം കണ്ടെത്തി. ഭാഗം വെച്ചുകിട്ടിയ തറവാട്ട് സ്വത്ത് മറിച്ചുവിക്കുന്ന ലാഘവത്തോടെ കേരളം മാറി മാറി ഭരിച്ച കോര്‍പ്പറേറ്റ് കുത്തകകളുടെ ദല്ലാളന്മാര്‍ ഇതും ഏതെങ്കിലും കുത്തകകള്‍ക്ക് തീറെഴുതി കഴിഞ്ഞോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം.
അടുത്തപേജില്‍ തുടരുന്നു

കുറ്റിയാടിപ്പുഴക്ക് പെരുവണ്ണാമൂഴിയില്‍ 1958 ല്‍ പണിതീര്‍ത്ത അണക്കെട്ടും  ജലസംഭണിയുമാണ് കുറ്റിയാടി ജലസേചന പദ്ധതിയുടെ അടിത്തറ. ജില്ലയിലെ കോഴിക്കോട്, കൊയിലാണ്ടി, വടകര താലൂക്കുകളിലും നിര്‍ദ്ദിഷ്ട താമരശ്ശേരി താലൂക്കിന്റെ ചില ഭാഗങ്ങളും ഉള്‍പ്പെടെ പെരുവണ്ണാമൂഴി അണക്കെട്ടില്‍ നിന്നും കനാല്‍ വഴി വെള്ളമെത്തിച്ചുകൊണ്ടാണ് ജില്ലയില്‍ ഇന്നവശേഷിക്കുന്ന നെല്‍കൃഷി നടക്കുന്നത്.

ലാഭക്കൊതിയന്മാരായ കോര്‍പ്പറേറ്റുകള്‍ നമ്മുടെ സമ്പത്ത് കൊള്ളയടിക്കുമ്പോള്‍ അത് മനുഷ്യര്‍ക്കും പ്രകൃതിക്കുമേല്‍പിക്കുന്ന ആഘാതം കണക്കിലെടുത്തുകൊണ്ടാണ് പശ്ചിമഘട്ടത്തിന്റെ പരിരക്ഷണ മേഖലയില്‍ നിന്ന് ഇത്തരം കഴുകന്മാരെ ഓടിക്കണമെന്ന് മാധവ് ഗാഡ്ഗില്‍ കമ്മിറ്റി ചൂണ്ടികാട്ടിയത്.

മാധവ് ഗാഡ്ഗിലിന്റെ പേര് കേട്ടാല്‍ പോലും കലിതുള്ളുന്ന, മൂലധന ശക്തികളുടെ വിനീതദാസന്മാരായ പള്ളിപ്പാതിരിമാര്‍ക്കും, രാജ്യത്തെ കോര്‍പ്പറേറ്റ് ശക്തികള്‍ക്കും തീറെഴുതികൊടുക്കുന്ന ജനവിരുദ്ധ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും ഭൂമി തുരന്ന് കടത്തിക്കൊണ്ടു പോകുന്ന സമ്പത്തിന്റെ വിഹിതം ഉറപ്പ് വരുത്തിയാല്‍ മതി.

ഏറ്റവും സാധാരക്കാരായ മതവിശ്വാസികളുടെ മതത്തോടുള്ള കൂറിനെ മുതലെടുത്തുകൊണ്ട് മതമേലധ്യക്ഷന്മാര്‍ ഇടയലേഖനങ്ങള്‍ ഇറക്കിവിടുന്നതിന്റെ പിന്നിലുള്ള ഗൂഢലക്ഷ്യവും, സി.പി.ഐ.എമ്മും അതിന്റെ നേതാവ് പിണറായി വിജയനും ഇത്തരക്കാര്‍ക്ക് പിന്തുണയുമായി പിന്നാലെ കൂടുന്നതും എന്തിനുവേണ്ടിയാണെന്ന് പശ്ചിമഘട്ട മേഖലയിലെ ഈ മൊത്തക്കച്ചവടം നമുക്ക് വ്യക്തമാക്കി തരുന്നു.

പെരുവണ്ണാമൂഴിയുടെ ചരിത്രം

ഇതു പറയുമ്പോള്‍ പദ്ധതി ഉള്‍ക്കൊള്ളുന്ന പെരുവണ്ണാമൂഴിക്ക് പോരാട്ടത്തിന്റേതായ ഒരു രാഷ്ട്രീയ ചരിത്രമുണ്ടെന്നുകൂടി നാം ഓര്‍ക്കേണ്ടതുണ്ട്. കോര്‍പ്പറേറ്റ് കുത്തകകള്‍ വട്ടവിട്ട് പറക്കുന്ന ഇന്നത്തെ പെരുവണ്ണാമൂഴിക്ക് ഒരു ചരിത്രമുണ്ട്.

പഴയ കുറുമ്പ്രനാട് താലൂക്കിലെ പേരാമ്പ്ര ഫര്‍ക്കയില്‍ നാടുവാഴിയായിരുന്ന കൂത്താളി മൂപ്പില്‍ നായര്‍ കയ്യടക്കി വെച്ചിരുന്ന നോക്കെത്താ ദൂരത്തോളം കാടുംമേടും അതായിരുന്നു പഴയ കൂത്താളി.

ബ്രിട്ടീഷ് ആധിപത്യകാലത്ത് “”അറ്റാലടക്ക”” നിയമപ്രകാരം ഈ ഭൂമി മുഴുവന്‍ ബ്രിട്ടീഷ് അധീനതയിലായി. ബ്രിട്ടീഷ് അധീനതയിലുള്ള ഈ ഭൂമിയില്‍ പുനംകൃഷി ചെയ്യാനുള്ള ജനങ്ങളുടെ അവകാശം നിഷേധിച്ചു. പുനംകൃഷി നിരോധിച്ചു.

വറുതിയില്ലാതെ ജനങ്ങള്‍ കാലവര്‍ഷം കഴിച്ചുകൂട്ടുകയും കാലവര്‍ഷത്തിന് ശേഷം കാട് കയറി അടിക്കാടുകള്‍ ചെത്തി കൃഷിയിറക്കി മാസങ്ങള്‍ കാവലിരുന്ന് നൂറ് മേനി വിളവെടുത്ത് തിരിച്ചുവന്നിരുന്ന ഒരു കാലത്തെ ഇല്ലാതാക്കാനാണ് ബ്രിട്ടീഷ് മേധാ
വികള്‍ ശ്രമിച്ചത്.

ബ്രിട്ടീഷുകാര്‍ വന്‍ തേക്കുമരങ്ങള്‍ ഉരുപ്പടികളാക്കി ബേപ്പൂര്‍ തുറമുഖത്ത് നിന്നും കടല്‍ കടത്തുമ്പോള്‍ കര്‍ഷകന് അവരുടെ അന്നം വിളയിക്കാനുള്ള അവകാശം എടുത്തുകളഞ്ഞു. ഈ അനീതിക്കെതിരെ കിസാന്‍സഭയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ ചെങ്കൊടിയേന്തി പോരാട്ടത്തിനിറങ്ങി.

“ചത്താലും ചെത്തും കൂത്താളി” എന്ന മുദ്രാവാക്യം പിറന്നുവീണു. ധീരോദാത്തരായ മണ്ണിന്റെ മക്കള്‍ ചെങ്കൊടിയേന്തി എം.എസ്.പി. ക്കാരുടെ ഉപരോധങ്ങളെയും മര്‍ദ്ദനങ്ങളേയും മറികടന്ന് കൂത്താളി ചെത്തി. ചെങ്കൊടി ഉയരങ്ങളില്‍ ഉയര്‍ത്തി.

വിറളിപൂണ്ട പോലീസുകാര്‍ കോണ്‍ഗ്രസ്സുകാരുടെ സഹായത്തോടെ ധീരനായ ഒരു സഖാവിനെ പിന്നീട് വെടിവെച്ചുകൊന്നു. സ: കെ.ചോയി രക്തസാക്ഷിയായി.

ഇതാണ് ധീരോദാത്തമായ കൂത്താളി സമരം. അവിഭക്തകമ്മ്യൂണിസ്റ്റ് നേതൃത്വത്തില്‍ കര്‍ഷകര്‍ നടത്തിയ ഈ ഉജ്ജ്വല പ്രക്ഷോഭം നയിച്ചത് സഖാക്കള്‍ കേളുഏട്ടനും, എം. കുമാരന്‍ മാസ്റ്ററും അടക്കമുള്ള അന്നത്തെ നേതാക്കളായിരുന്നു. ഈ സമരഭൂമിയിലാണ് ഇന്നത്തെ പെരുവണ്ണാമൂഴി അണക്കെട്ടും ജലസംഭരണിയും നിലകൊള്ളുന്നത്.

[]കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം, പന്നിക്കോട്ടൂര്‍ കോളനി, നരേന്ദ്രദേവ് കോളനി, കൂത്താളി കൂട്ടുകൃഷി ഫാം, പെരുവണ്ണാമൂഴി കൃഷിഫാം, വിശാലമായ പേരാമ്പ്ര പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍, കക്കയം ജലവൈദ്യുത പദ്ധതി പ്രദേശം ഇതിനുപുറമേ ആയിരക്കണക്കിന് ഏക്കര്‍ വരുന്ന വനവകുപ്പ് സംരക്ഷണത്തിലുള്ള നിബിഡ വനമേഖല.

ഇതൊക്കെ ഒരു തലമുറ ഉജ്ജ്വലസമരത്തിലൂടെ നേടിയെടുത്തതാണ്. നാടുവാഴികളെയും ബ്രിട്ടീഷ് മേധാവികളെയും മുട്ട്കുത്തിച്ചു ഒരു തലമുറ നേടിയെടുത്ത ഈ സമ്പത്ത് ഒരുപിടി കോര്‍പ്പറേറ്റുകള്‍ക്ക് കുത്തിചോര്‍ത്തിക്കൊണ്ട് പോകാന്‍ ജനങ്ങള്‍ അങ്ങനെ എളുപ്പത്തില്‍ അനുവദിക്കുമെന്ന് തോന്നുന്നില്ല.

എംഎസ്പിഎല്ലിനും കേരളത്തിലെ അതിന്റെ ബിനാമികള്‍ക്കും പദ്ധതിയുമായി മുന്നോട്ടുപോകാനാവാത്ത വിധമാണ് ഇപ്പോള്‍ ജനകീയ രോഷം ഉയര്‍ന്നിട്ടുള്ളത്.

We use cookies to give you the best possible experience. Learn more