പോസ്‌കോ: കുത്തകഭീമന്മാരെ വാഴിക്കേണ്ടത് ദരിദ്രരുടെ കുടില്‍ പൊളിച്ചോ?
Discourse
പോസ്‌കോ: കുത്തകഭീമന്മാരെ വാഴിക്കേണ്ടത് ദരിദ്രരുടെ കുടില്‍ പൊളിച്ചോ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th March 2013, 5:26 pm

മാര്‍ച്ച് എട്ടിന് ലോക വനിതാ ദിനം ആഘോഷിക്കാന്‍ ലോകം മുഴുവന്‍ തയ്യാറെടുക്കുമ്പോള്‍ ഇന്ത്യയിലെ ഗോവിന്ദ്പൂര്‍, ധിങ്കിയ, പടന്‍ഹട് എന്നീ ഗ്രാമങ്ങളിലെ സ്ത്രീകള്‍ പോലീസിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയാവുകയായിരുന്നു. തങ്ങളുടെ ഗ്രാമത്തില്‍ തമ്പടിച്ചിരിക്കുന്ന പോലീസിനെ പിന്‍വലിച്ച് തങ്ങളെ സ്വസ്ഥ ജീവിതത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയതിനുളള മറുപടിയായിരുന്നു ഈ ക്രൂരപീഡനം.


പോസ്‌കോ വിരുദ്ധ സമരക്കാര്‍ക്ക് നേരെയുണ്ടായ ബോംബാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ എത്തിയ സിവില്‍ ലിബര്‍ട്ടി ഫാക്ട് ഫൈന്‍ഡിങ് അംഗങ്ങള്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് പി.പി.എസ്.എസ് പുറത്തിറക്കിയ പത്രക്കുറിപ്പ്.[]

കഴിഞ്ഞ മാര്‍ച്ച് രണ്ടിനും ഏഴിനുമായി പോസ്‌കോ വിരുദ്ധ സമരക്കാര്‍ക്ക് നേരെയുണ്ടായ ലാത്തിചാര്‍ജിലും ബോംബിങ്ങിലും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളേയും പരിക്കേറ്റവേരെയും സന്ദര്‍ശിക്കാനെത്തിയ സിവില്‍ ലിബര്‍ട്ടി ഫാക്ട് ഫൈന്‍ഡിങ് അംഗങ്ങള്‍ക്ക് നേരെയുണ്ടായ അക്രമം ഏറെ ഞെട്ടലുണ്ടാക്കുന്നതാണ്.

കാരണം അവര്‍ ഞങ്ങള്‍ക്ക് വേണ്ടിയാണ് അവിടെ എത്തിയത്. ഞങ്ങളെ സഹായിക്കുകയായിരുന്നു അവരുടെ ഉദ്ദേശം. ഇതിനെതിരെ പോസ്‌കോ പ്രാതിരോധ് സങ്ഗ്രം സമിതി (പി.പി.എസ്.എസ്) ശക്തമായി അപലപിക്കുന്നു.

മാര്‍ച്ച് രണ്ടിനും ഏഴിനുമായുണ്ടായ അക്രമത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മാര്‍ച്ച് എട്ടിന് ലോക വനിതാ ദിനം ആഘോഷിക്കാന്‍ ലോകം മുഴുവന്‍ തയ്യാറെടുക്കുമ്പോള്‍ ഇന്ത്യയിലെ ഗോവിന്ദ്പൂര്‍, ധിങ്കിയ, പടന്‍ഹട് എന്നീ ഗ്രാമങ്ങളിലെ സ്ത്രീകള്‍ പോലീസിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയാവുകയായിരുന്നു.  തങ്ങളുടെ ഗ്രാമത്തില്‍ തമ്പടിച്ചിരിക്കുന്ന പോലീസിനെ പിന്‍വലിച്ച് തങ്ങളെ സ്വസ്ഥ ജീവിതത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയതിനുളള മറുപടിയായിരുന്നു ഈ ക്രൂരപീഡനം.

ഗോവിന്ദ്പൂര്‍ ജില്ലയില്‍ തമ്പടിച്ചിരിക്കുന്ന അഞ്ച് പോലീസ് വിഭാഗങ്ങളുടെ താണ്ഡവത്തിലൂടെ തങ്ങളുടെ സൈ്വര്യജീവിതം തകര്‍ത്തെറിഞ്ഞതിനെതിരെ സമാധാനപരമായ പ്രതിഷേധമായിരുന്നു മാര്‍ച്ച് ഏഴിന് കണ്ടത്. പ്രകടനത്തിനിടെയുണ്ടായ ബോംബിങ്ങില്‍ വിലപ്പെട്ട മൂന്ന് ജീവനുകളാണ്  നഷ്ടപ്പെട്ടത്. പോലീസിന്റെ സാന്നിദ്ധ്യം മൂലം ഗ്രാമത്തില്‍ ആകെയുണ്ടായ മാറ്റം കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു എന്നത് മാത്രമാണ്. ഇത് മാര്‍ച്ച് ഒമ്പതിന് ഇവിടെയെത്തിയ ഫാക്ട് ഫൈന്‍ഡിങ് ടീമിന് മനസ്സിലാവുകയും ചെയ്തിരുന്നു.

സ്ത്രീകള്‍ അനുഭവിക്കുന്ന അതിക്രമങ്ങളേയും പീഡനങ്ങളേയും കുറിച്ച് പ്രത്യേകം ഊന്നിപ്പറയേണ്ട കാര്യമില്ലല്ലോ. നമ്മുടെ സ്ത്രീകള്‍ ഒരിക്കല്‍ പോലും സുരക്ഷിതരല്ല, ഇത് നമ്മുടെ ഭരണകര്‍ത്താക്കള്‍ക്കും അറിയാം. പക്ഷേ അവര്‍ ഒന്നും ചെയ്യുന്നില്ലെന്ന് മാത്രമല്ല, ഭരണകൂടത്തിന്റെ ഈ നിശബ്ദത ഈ അതിക്രമങ്ങള്‍ക്ക് പിന്നില്‍ ഭരണകൂടം തന്നെയാണെന്ന് വിശ്വസിക്കാനും പ്രേരിപ്പിക്കുന്നു. ഈ കാര്യങ്ങളെല്ലാം തന്നെ ഫാക്ട് ഫൈന്‍ഡിങ് അംഗങ്ങള്‍ക്ക് ബോധ്യപ്പെട്ടിരുന്നു. പക്ഷേ, അക്രമങ്ങളില്‍ നിന്ന് അവരും രക്ഷപ്പെട്ടില്ല.


സ്ത്രീകള്‍ അനുഭവിക്കുന്ന അതിക്രമങ്ങളേയും പീഡനങ്ങളേയും കുറിച്ച് പ്രത്യേകം ഊന്നിപ്പറയേണ്ട കാര്യമില്ലല്ലോ. നമ്മുടെ സ്ത്രീകള്‍ ഒരിക്കല്‍ പോലും സുരക്ഷിതരല്ല, ഇത് നമ്മുടെ ഭരണകര്‍ത്താക്കള്‍ക്കും അറിയാം. പക്ഷേ അവര്‍ ഒന്നും ചെയ്യുന്നില്ലെന്ന് മാത്രമല്ല, ഭരണകൂടത്തിന്റെ ഈ നിശബ്ദത ഈ അതിക്രമങ്ങള്‍ക്ക് പിന്നില്‍ ഭരണകൂടം തന്നെയാണെന്ന് വിശ്വസിക്കാനും പ്രേരിപ്പിക്കുന്നു.


മാര്‍ച്ച് ഏഴിന് ഇവിടെയുള്ള വനിതാ പ്രതിഷേധക്കാര്‍ക്കെതിരെ മാര്‍ച്ച് ഏഴിന് എന്താണുണ്ടായതെന്ന് പരിശോധിക്കാം, മാര്‍ച്ച് ഏഴ് 2.30 ന് ഗോവിന്ദപൂര്‍ ഗ്രാമത്തില്‍ വിന്യസിച്ചിട്ടുള്ള പോലീസ് വ്യൂഹത്തെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നൂറോളം വരുന്ന സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന പി.പി.എസ്.എസ് പ്രവര്‍ത്തകര്‍ മംഗലപട പോലീസ് ക്യാമ്പിന് സമീപം സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു. പോലീസ് ഞങ്ങള്‍ക്ക് നേരെ കണ്ണീര്‍ വാതകവും ലാത്തി ചാര്‍ജും പ്രയോഗിച്ചു. സമാധാനപരമായി പ്രതിഷേധിച്ച ഞങ്ങളില്‍പെട്ട നാല്‍പ്പതോളം പേര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. തൂവെള്ള വസ്ത്രധാരികളായ വനിതാ പോലീസുകാരാണ് സ്ത്രീകളെ മര്‍ദ്ദിച്ചത്. കണ്ണീര്‍ വാതകത്തില്‍ നിരവധി സ്ത്രീകളുടെ കണ്ണുകള്‍ക്ക് പൊള്ളലേറ്റു.

ഇത് ചൂണ്ടിക്കാട്ടുന്നത് സര്‍ക്കാരിന്റെ ഇരട്ടനിലപാടാണ്. ഒരു ഭാഗത്ത് സമാധാനപരമായി സ്ഥലം ഏറ്റെടുക്കുമെന്ന് പറയുമ്പോള്‍ മറ്റൊരു വശത്ത് പോലീസിനെ ഉപയോഗിച്ചുള്ള നരനായാട്ടാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

ഇത് ചൂണ്ടിക്കാട്ടുന്നത് സര്‍ക്കാരിന്റെ ഇരട്ടനിലപാടാണ്. ഒരു ഭാഗത്ത് സമാധാനപരമായി സ്ഥലം ഏറ്റെടുക്കുമെന്ന് പറയുമ്പോള്‍ മറ്റൊരു വശത്ത് പോലീസിനെ ഉപയോഗിച്ചുള്ള നരനായാട്ടാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

2013 മാര്‍ച്ച് ആറിന് ദക്ഷിണ കൊറിയന്‍ അംബാസിഡര്‍ കിം ജുങ് ക്വിന്‍ ഓഡിഷ സന്ദര്‍ശിച്ചപ്പോള്‍ അതിന്റെ തലേന്ന് പോസ്‌കോ വിരുദ്ധതയുടെ പേരില്‍ കൊല്ലപ്പെട്ട മൂന്ന് പേരെ കുറിച്ച് ഒരക്ഷരം പോലും മിണ്ടുയുണ്ടായില്ല. അദ്ദേഹത്തിന് നിര്‍ദ്ദിഷ്ട പോസ്‌കോ പ്രൊജക്ട് എത്രയും വേഗം നടന്നാല്‍ മാത്രം മതിയായിരുന്നു.

മാര്‍ച്ച് രണ്ട് സമയം വൈകിട്ട് 6.30, പോസ്‌കോ വിരുദ്ധ സമരക്കാര്‍ക്ക് നേരെയുണ്ടായ ബോംബാക്രമത്തില്‍ മൂന്ന് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. സാരമായ പരിക്കേറ്റ ഒരാള്‍ ഇപ്പോഴും മരണത്തോട് മല്ലിട്ട് കൊണ്ടിരിക്കുകയാണ്. പോസ്‌കോ വിരുദ്ധ സമരത്തിനെതിരെ പോസ്‌കോ മാനേജ്‌മെന്റും പ്രാദേശിക കരാറുകാരും ഒഡീഷ സര്‍ക്കാരിന്റെ ഒത്താശയോടെ നടത്തുന്ന അതിക്രമങ്ങളാണിത്. പോസ്‌കോ വിരുദ്ധ സമരത്തിനെതിരെ ജനവികാരമുണര്‍ത്തുന്നതിന്റെ കുടില തന്ത്രമാണ് ഇതിന് പിന്നില്‍.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പോസ്‌കോ വിരുദ്ധ പ്രവര്‍ത്തകനായ ധുല മണ്ഡല്‍ എന്നയാളെ പോസ്‌കോ മാനേജ്‌മെന്റിന്റെ ഗുണ്ടകള്‍ ആക്രമിച്ചിരുന്നു. അക്രമത്തില്‍ ഇദ്ദേഹം കൊല്ലപ്പെടുകയും ചെയ്തു. ഈ ഉദാഹരണം മാത്രം മതി കോര്‍പ്പറേറ്റുകളുടെ ക്രിമിനല്‍ പശ്ചാത്തലം മനസ്സിലാക്കാന്‍.

കഴിഞ്ഞ മാര്‍ച്ച് അഞ്ചിന് 12 സേനാവിഭാഗങ്ങളുമായി എത്തിയ എസ്.പിയും ജില്ലാ കലക്ടറും ഗോവിന്ദപൂര്‍ ജില്ലയിലെ 25 ഓളം വെറ്റില കൃഷിയാണ് നശിപ്പിച്ചത്. പ്രദേശത്തെ സാധാരണക്കാരും ദരിദ്രരുമായ ജനങ്ങള്‍ക്ക് ഇത് എത്രമാത്രം ആഘാതം സൃഷ്ടിച്ചിരിക്കാമെന്ന് ഊഹിച്ച് നോക്കാം.

ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 7 വരെ നടന്ന നിയമസഭാ സമ്മേളന സമയത്ത്, നിര്‍ബന്ധിത സ്ഥലമേറ്റെടുപ്പ് വീണ്ടുമാരംഭിച്ചു. ഗ്രാമവാസികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഫെബ്രുവരി ആദ്യ വാരത്തില്‍ സര്‍ക്കാറിന് നടപടികള്‍ നിര്‍ത്തലാക്കേണ്ടി വന്നു.

പാരിസ്ഥിതിക്ക് ദോഷമുണ്ടാക്കില്ലെന്നതിന് യാതൊരു രേഖകളും ഹാജരാക്കാത്ത കമ്പനിക്ക് വേണ്ടിയാണ് സര്‍ക്കാര്‍ നിലകൊള്ളുന്നത്. 2011 ജനുവരി 31ന് പാരിസ്ഥിതിക മന്ത്രാലയം നല്‍കിയ സര്‍ട്ടിഫിക്കറ്റ് നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ 2012 മാര്‍ച്ച് 30ന് റദ്ദാക്കിയിരുന്നു.

രാജ്യത്തേയും ആഗോളതലത്തിലേയും കുത്തകഭീമന്മാര്‍ നമ്മുടെ നാട്ടിലെ സാധാരണക്കാരുടെ സൈ്വര്യ ജീവിതം തടസ്സപ്പെടുത്തുന്ന സംഭവങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്. ഇതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടത് രാജ്യത്തെ ഓരോ പൗരന്റേയും കടമയും കര്‍ത്തവ്യവുമാണ്.