ശ്രീനഗര്‍: തടവില്‍ കഴിയുന്ന ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ്. ഇവര്‍ ജനങ്ങളെ തോക്കെടുക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നാണ് റാം മാധവിന്റെ ആരോപണം. പേര് പരാമര്‍ശിക്കാതെയായിരുന്നു ബി.ജെ.പി നേതാവിന്റെ വിമര്‍ശനം. എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുള്ളയും മെഹ്ബൂബ മുഫ്ത്തിയും തടവില്‍ കഴിയുകയാണ്.
‘ജമ്മുകശ്മീരിലെ തടവിലാക്കപ്പെട്ട മുന്‍ മുഖ്യമന്ത്രിമാര്‍ സന്ദേശങ്ങള്‍ അയക്കുന്നുണ്ട്, താഴ്‌വരയിലെ ജനങ്ങള്‍ തോക്കുകള്‍ ഏന്തി ആത്മഹൂതി നടത്തണം.’ ബി.ജെ.പിയുവ മോര്‍ച്ച പ്രവര്‍ത്തകരുടെ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സ്വജനപക്ഷപാതവും കുടുംബവാഴ്ച്ചയുമാണ് കലാപത്തിന് കാരണം. പുതിയ നേതൃത്വം ഉണ്ടാവണം. ബി.ജെ.പി പുതിയ നേതൃത്വം സൃഷ്ട്ടിക്കാനുള്ള ഒരുക്കത്തിലാണ്. ഈ രാഷ്ട്രീയ നേതാക്കള്‍ ആദ്യം അവരുടെ ജീവന്‍ അവസാനിപ്പിക്കട്ടെ, എന്നിട്ട് മറ്റുള്ളവരോട് ആഹ്വാനം ചെയ്യൂ’വെന്നും റാം മാധവ് പറഞ്ഞു.
നേതാക്കളെ തടവിലാക്കിയ ശേഷം ജമ്മുകശ്മീരില്‍ സമാധാനാന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിയുമെങ്കില്‍ അത് ചെയ്യുമെന്നും റാം മാധവ് പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘ജമ്മുകശ്മീരിന്റെ സമാധാനത്തിനും വികസനത്തിനും ഇപ്പോള്‍ രണ്ട് മാര്‍ഗങ്ങള്‍ മാത്രമേയുള്ളു. അതിന് തടസം സൃഷ്ടിക്കുന്നവരെ കര്‍ശനമായി നേരിടും. ഇരുന്നൂറോ മുന്നോറോ പേരെ തടവിലാക്കുന്നത് സമാധാനം സൃഷ്ടിക്കുന്നുവെങ്കില്‍ അവര്‍ കുറച്ച് കാലം തടവില്‍ കഴിയട്ടെ. ജമ്മുകശ്മീരിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന ആരെ വേണമെങ്കിലും ജയിലിലടക്കും.’ രാം മാധവ് പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ജമ്മുകശ്മീരില്‍ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടുവെന്ന വാദത്തെയും റാം മാധവ് തള്ളി.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ ചിലര്‍ തൊഴില്‍ നഷ്ടത്തെക്കുറിച്ചും ഭൂമി നഷ്ടപ്പെടുന്നതിനെക്കുറിച്ചും അസംബന്ധമായി സംസാരിക്കുന്നുണ്ട്. നിങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കില്ല. സംസ്ഥാനത്തെ ഓരോ ജോലിയും യുവാക്കള്‍ക്ക് നല്‍കും. പുതിയ ജോലികളും അവസരങ്ങളും സൃഷ്ടിക്കുമെന്ന് നിങ്ങളോട് പറയാന്‍ ഞാന്‍ മടിക്കില്ല. ജമ്മു കശ്മീരിലെ ജനങ്ങളുടെ വ്യക്തിത്വം, സംസ്‌കാരം, ജോലി, വിദ്യാഭ്യാസം എന്നിവയ്ക്ക് ഒരു ദോഷവും വരുത്താതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കും, ”അദ്ദേഹം പറഞ്ഞു.
നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള ശ്രീനഗറിലെ ഹരിനിവാസ് പാലസിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലാണ് തടവില്‍ കഴിയുന്നത്. കശ്മീരില്‍ മൊബൈല്‍ ബന്ധം പുനസ്ഥാപിച്ച് ഒരു ദിവസത്തിന് ശേഷം അദ്ദേഹത്തിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നരച്ച താടിയും നീളം കുറഞ്ഞ മുടിയുമായി തടങ്കലില്‍ കഴിയുന്നതിന് മുമ്പുള്ളതിനേക്കാള്‍ തികച്ചും വ്യത്യസ്തനായാണ് പ്രത്യക്ഷപ്പെട്ടത്.
പി.ഡി.പി മേധാവി മെഹബൂബ മുഫ്തി ജെ.കെ.ടി.ഡി.സി.യുടെ ഉടമസ്ഥതയിലുള്ള ഒരു വീട്ടിലും ഫാറൂഖ് അബ്ദുള്ളശ്രീനഗറിലെ വസതിയിലുമാണ് തടവില്‍ കഴിയുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ