| Monday, 5th August 2019, 11:48 am

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് പിന്‍വാതിലിലൂടെ; അമിത് ഷാ അവതരിപ്പിച്ചത് രാഷ്ട്രപതി ഒപ്പുവെച്ച പ്രമേയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കശ്മീരിന് പ്രത്യേക പരിരക്ഷ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അസാധാരണമായ നടപടി ക്രമങ്ങളിലൂടെ. രാഷ്ട്രപതി നേരത്തെ തന്നെ ഒപ്പുവെച്ച ഉത്തരവാണ് അമിത് ഷാ ബില്ലായി അവതരിപ്പിച്ചത്.

സാധാരണഗതിയില്‍ പാര്‍ലമെന്റ് പാസാക്കുന്ന ഉത്തരവില്‍ രാഷ്ട്രപതി ഒപ്പവെക്കുന്നതാണ് നിയമമായി മാറുന്നത്. എന്നാല്‍ രാഷ്ട്രപതിയുടെ വിവേചനാധികാരം ഉപയോഗിച്ചാണ് നേരെ തിരിച്ച് ബില്‍ അവതരിപ്പിച്ചത്.

രാഷ്ട്രപതിയുടെ വിജ്ഞാപനം പുറത്തിറക്കിയതോടെ ഫലത്തില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കും. പാര്‍ലമെന്റിനെ വിശ്വാസത്തിലെടുക്കാത്ത നടപടി വരും ദിവസങ്ങളില്‍ വിമര്‍ശനത്തിന് വിധേയമാകും.

സര്‍ക്കാര്‍ നീക്കത്തില്‍ രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്.

WATCH THIS VIDEO;

We use cookies to give you the best possible experience. Learn more