| Friday, 10th January 2020, 7:52 am

ജമ്മുകശ്മീരിലെ നിയന്ത്രണങ്ങള്‍; ഹരജികളില്‍ സുപ്രീം കോടതി വിധി ഇന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് നിരോധനം ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്ക്കെതിരേയുള്ള ഹരജികള്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് എന്‍.വി രമണ, ആര്‍.സുഭാഷ് റെഡ്ഡി, ബി.ആര്‍ ഗവായി എന്നിവരുടെ ബെഞ്ച് നവംബറില്‍ ഹരജികളില്‍ വാദം കേള്‍ക്കുകയും വിധി പറയുന്നത് നീട്ടി വെക്കുകയുമായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, കശ്മിര്‍ ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധാ ഭാസിന്‍ തുടങ്ങിയവരാണ് ഹരജിക്കാര്‍. ഇന്ന് രാവിലെ രാവിലെ 10.30 നാണ് ഹരജികളില്‍ കോടതി വിധി പറയുക.

ആഗസ്റ്റ് 5 മുതലാണ് പ്രദേശത്ത് വാര്‍ത്തവിനിമയ സൗകര്യങ്ങള്‍ക്കും മറ്റും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ആഗസ്റ്റ് അഞ്ച് മുതല്‍ പ്രദേശത്ത് ഇന്റര്‍നെറ്റും വിച്ഛേദിച്ചിരുന്നു. പ്രീപെയ്ഡ് മൊബൈല്‍ഫോണ്‍ സൗകര്യങ്ങള്‍ വളരരെ ഭാഗികമായി പുനഃസ്ഥാപിച്ചെങ്കിലും ഇന്റര്‍നെറ്റ് നിരോധനം ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇതോടു കൂടി ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ ഏറ്റവും കൂടുതല്‍ കാലം ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയ രാജ്യമായി ഇന്ത്യ മാറിയിരുന്നു.

ആര്‍ട്ടിക്കിള്‍ 19ല്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള വ്യക്തികളുടെ സ്വകാര്യതക്കുള്ള മൗലികാവകാശം സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരാണ് കശ്മീരിലെ നിയന്ത്രണങ്ങള്‍ എന്നായിരുന്നു ഹരജിക്കാര്‍ ചൂണ്ടിക്കാണിച്ചിരുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more