'എന്തു ചോദിച്ചാലും ആര്‍ട്ടിക്കിള്‍ 370 എന്നുമാത്രമാണ് ഉത്തരം'; ബി.ജെ.പിയെ പരിഹസിച്ച് കനയ്യ കുമാര്‍
Maharashtra Election
'എന്തു ചോദിച്ചാലും ആര്‍ട്ടിക്കിള്‍ 370 എന്നുമാത്രമാണ് ഉത്തരം'; ബി.ജെ.പിയെ പരിഹസിച്ച് കനയ്യ കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th October 2019, 11:15 pm

മുംബൈ: മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി കനയ്യ കുമാറും. സയന്‍-കോളിവാഡ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന സി.പി.ഐ സ്ഥാനാര്‍ഥി വിജയ് ദല്‍വിക്കു വേണ്ടി വോട്ടു ചോദിക്കാനാണ്  കനയ്യ കുമാര്‍ എത്തിയത്. പ്രചാരണത്തിനിടെ ബി.ജെ.പിയെ വിമര്‍ശിച്ച് പരിഹസിച്ചും കനയ്യ കുമാര്‍ സംസാരിച്ചു.

തെരഞ്ഞെടുപ്പ് ഓരോ സംസ്ഥാനത്തും അടിയന്തര ശ്രദ്ധ ആവശ്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സമയമാണ്. എന്നാല്‍ ആ വിഷയങ്ങള്‍ തെരഞ്ഞെടുപ്പിന്റെ സമയത്തു തന്നെ ഉയര്‍ത്തിക്കൊണ്ട് വരേണ്ടതാണ്. പക്ഷെ ബി.ജെ.പിയോട് ഇപ്പോള്‍ എന്തു ചോദിച്ചാലും ആര്‍ട്ടിക്കിള്‍ 370 എന്നു മാത്രമാണ് ഉത്തരം നല്‍കുക.


‘കര്‍ഷകര്‍ എന്തുകൊണ്ട് ആത്മഹത്യ ചെയ്യുന്നുവെന്നു ചോദിച്ചാല്‍ അവര്‍ പറയും ആര്‍ട്ടിക്കിള്‍ 370. എന്തുകൊണ്ട് രണ്ടുകോടി തൊഴില്‍ ഉണ്ടാക്കിയില്ല എന്നു ചോദിച്ചാലും ഉത്തരം വരും ആര്‍ട്ടിക്കിള്‍ 370.

പതിനഞ്ചു ലക്ഷം എന്തുകൊണ്ട് ഞങ്ങളുടെ അക്കൗണ്ടില്‍ വന്നില്ല എന്നു ചോദിച്ചാലും അതുതന്നെയാണ്  ഉത്തരം’. കനയ്യ  പറഞ്ഞു.

ബി.ജെ.പി ഇന്ത്യയിലെ യഥാര്‍ഥ പ്രശ്‌നങ്ങളെ മറച്ചു പിടിക്കുകയാണെന്നും അത് ജനങ്ങള്‍ക്ക് മുന്നില്‍ വെയ്ക്കാന്‍ അവര്‍ക്ക് മടിയാണെന്നും കനയ്യ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ജയിച്ചു വന്നാല്‍ സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കാം എന്നാണ് ബി.ജെ.പി വാഗ്ദാനം ചെയ്യുന്നത്. ഭരിച്ച ഇത്രയും വര്‍ഷവും അവര്‍ക്കിഷ്ടമുള്ളവര്‍ക്ക് ഭാരത രത്‌ന കൊടുക്കുക തന്നെയല്ലേ അവര്‍ ചെയ്തുകൊണ്ടിരുന്നതും. പിന്നെന്തിനാണ് ഇപ്പോള്‍ മഹാരാഷ്ട്രയില്‍ വന്ന് പ്രചാരണം നടത്തുമ്പോള്‍ സവര്‍ക്കര്‍, ഭാരതരത്‌ന എന്നൊക്കെ പറയുന്നതെന്നും കനയ്യ ചോദിച്ചു.

അടിസ്ഥാന വിഷയം മറച്ചു വെയ്ക്കാനുള്ള ശ്രമമാണ് ഇത്തരം പ്രചരണങ്ങളിലൂടെ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്കെതിരെ ഒരു ഐക്യ മുന്നണി രൂപീകരിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഭഗത് സിങ്, ഗാന്ധിജി, അംബേദ്കര്‍ എന്നിവരെക്കുറിച്ച് വെറുതെ പറഞ്ഞതുകൊണ്ട് കാര്യമില്ലെന്നും അവര്‍ കാണിച്ചു തന്ന വഴിയെ ഏക രൂപത്തിലാക്കി സ്വന്തം ജീവിതത്തിലേക്ക് പകര്‍ത്തുകയുമാണ് വേണ്ടതെന്നും അദ്ദേഹം ബി.ബി.സിയോട് പറഞ്ഞു.