| Monday, 11th December 2023, 11:21 am

ജമ്മു കശ്മീരിന് പ്രത്യേക പദവിയില്ല; ആർട്ടിക്കിൾ 370 താത്കാലികം മാത്രമായിരുന്നുവെന്ന് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര സർക്കാർ നടപടിയെ അംഗീകരിച്ച് സുപ്രീം കോടതി.
ജമ്മു കശ്മീരിന് പ്രത്യേക പരമാധികാരം നൽകുന്ന ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞ 2019ലെ കേന്ദ്ര സർക്കാർ തീരുമാനത്തിന്റെ ഭരണഘടന സാധ്യത തേടിക്കൊണ്ടുള്ള ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ നെഞ്ചിന്റെ വിധി.

രാഷ്ട്രപതി ഭരണം നിലനിൽക്കുന്നതിനാൽ കേന്ദ്രത്തിന് അധികാരം പ്രയോഗിക്കുന്നതിൽ പരിമിതികൾ ഉണ്ടെങ്കിലും പാർലമെന്റിൽ നിയമനിർമാണം നടത്താമെന്നും കോടതി വിധിപ്രസ്താവനയിൽ അറിയിച്ചു.

ഇന്ത്യയുടെ ഭാഗമായതോടെ കശ്മീരിന് പ്രത്യേക പരമാധികാരം ഇല്ലാതായെന്നും കശ്മീരിലെ പ്രത്യേക ഭരണഘടന രാജ്യവുമായുള്ള ബന്ധം വിശദീകരിക്കാൻ വേണ്ടി മാത്രമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ആർട്ടിക്കിൾ 370 താത്കാലിക സംവിധാനം മാത്രമായിരുന്നു എന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.

ഭിന്നവിധികൾ ഇല്ലെന്നും യോജിച്ച വിധിയാണ് നടത്തുന്നത് എന്നും കോടതി അറിയിച്ചു. ഭരണഘടന ബെഞ്ചാണ് വിധി പറഞ്ഞത്. എസ്.കെ. കൗൾ, ജസ്റ്റിസ് ഗവായ്, ജസ്റ്റി സൂര്യകാന്ത്, ജസ്റ്റിസ് ഖന്ന എന്നിവരാണ് ബെഞ്ചിലുണ്ടായിരുന്ന മറ്റ് അംഗങ്ങൾ.

രാഷ്ട്രപതിയുടെ ഉത്തരവ് ഭരണഘടനാ വിരുദ്ധമല്ലെന്നും ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.

Content Highlight: Article 370 is only a temporary system; No special status to Kasmir says Supreme Court

We use cookies to give you the best possible experience. Learn more