Movie Day
ആര്‍ട്ടിക്കിള്‍ 15; ഭരണഘടനയേയും അംബേദ്ക്കറെയും ഓര്‍മ്മിപ്പിച്ച് അനുഭവ് സിന്‍ഹയുടെ പുതിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2019 May 30, 12:52 pm
Thursday, 30th May 2019, 6:22 pm

‘മുല്‍ക്ക്’ എന്ന ഇസ്‌ലാമോഫോബിയയ്‌ക്കെതിരായ ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകന്‍ അനുഭവ് സിന്‍ഹയുടെ പുതിയ ചിത്രം ‘ആര്‍ട്ടിക്കിള്‍ 15’ ന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.

ആയുഷ്മാന്‍ ഖുറാന പൊലീസ് ഓഫീസറായെത്തുന്ന ചിത്രം, 2014ല്‍ ഉത്തര്‍പ്രദേശിലെ ബദൗനില്‍ രണ്ട് ദളിത് സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവമാണ് പറയുന്നത്.

സ്റ്റേറ്റ് ഒരു പൗരനോടും ജാതി-മത-ലിംഗ-ജന്മദേശങ്ങള്‍ കാരണമാക്കി വിവേചനം കാണിക്കുവാന്‍ പാടില്ല എന്ന ഭരണഘടനയുടെ അനുച്ഛേദം 15 തന്നെയാണ് സംവിധായകന്‍ സിനിമയുടെ പേരായി തെരഞ്ഞെടുത്തിരിക്കുന്നത്.

ഭരണഘടനയെയും അംബേദ്ക്കറെയും കുറിച്ച് പറയുന്ന ട്രെയ്‌ലറില്‍ രാജ്യം ഭരിയ്‌ക്കേണ്ടത് ഭരണഘടന അനുസരിച്ചാകണമെന്ന് പറയുന്നുണ്ട്.