national news
ടികായതിന് മാത്രമല്ല തനിക്കും കണ്ണീരുണ്ടെന്ന് തെളിയിക്കാനുള്ള 'കലാപരമായ പ്രകടനം'; മോദിയെ പരിഹസിച്ച് തരൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Feb 11, 05:51 am
Thursday, 11th February 2021, 11:21 am

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാര്‍ലമെന്റിലെ കരച്ചിലില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.

പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദിന്റെ വിടവാങ്ങലിലാണ് മോദി വികാരാധീനനായത്.

വളരെ കലാപരമായി തയ്യാറാക്കിയ പ്രകടനമായിരുന്നു മോദിയുടെ വിടവാങ്ങല്‍ പ്രസംഗം എന്നാണ് തരൂര്‍ പ്രതികരിച്ചത്.

ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് കരഞ്ഞതുകൊണ്ട് തനിക്കും കരയാന്‍ പറ്റുമെന്ന് തെളിയിക്കാന്‍ മോദിയും തീരുമാനിച്ചതെന്നാണ് പാര്‍ലമെന്റിലെ മോദിയുടെ കരച്ചലിനെ പരിഹസിച്ച് തരൂര്‍ പറഞ്ഞു.

കര്‍ഷക പ്രതിഷേധത്തെ അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാരും യു.പി സര്‍ക്കാരും സമരസ്ഥലത്തേക്കുള്ള വെള്ളവും വൈദ്യുതി വിതരണവും തടസ്സപ്പെടുത്തിയിരുന്നു.

എന്നാല്‍ ഗ്രാമത്തില്‍ വെള്ളമെത്തിക്കാതെ ജലപാനം നടത്തില്ലെന്ന് രാകേഷ് ടികായത് കരഞ്ഞുകൊണ്ട് പറഞ്ഞ ഒറ്റ വാക്കിന് പുറത്ത് സമര സ്ഥലത്തേക്ക് ആയിരങ്ങളാണ് ഇരച്ചുവന്നത്.

തരൂരിന് പുറമെ ആര്‍.ജെ.ഡിയും മോദിയുടെ കരച്ചലിനെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. മികച്ച നടനുള്ള അവാര്‍ഡ് മോദിക്ക് എന്നായിരുന്നു പ്രതികരണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: “Artfully Crafted Performance”: Shashi Tharoor on PM’s Emotional Farewell To Ghulam Nabi Azad