വിദേശകാര്യമന്ത്രാലയത്തെ ചിത്രത്തില്‍പ്പോലും ഉള്‍പ്പെടുത്താതെയായിരുന്നു പരിപാടിയുടെ സംഘാടകര്‍ വിദേശ എംബസികളെ സമീപിച്ചത്. അതാണ് ഇത്തരമൊരു ആശയക്കുഴപ്പം സൃഷ്ടിക്കാനിടയാക്കിയത്. ഈ പരിപാടി രാഷ്ട്രപതി ഉദ്ഘാടനം ചെയ്യുമെന്നും വൈസ് പ്രസിഡന്റ് അഭിസംബോധന ചെയ്തു സംസാരിക്കുമെന്നും ക്ഷണക്കത്തിലുണ്ടായിരുന്നു.
നടക്കാന്‍ പോകുന്നത് ഒരു സ്വകാര്യ പരിപാടിമാത്രമാണെന്നും സര്‍ക്കാര്‍ അത് സ്‌പോണ്‍സര്‍ ചെയ്യേണ്ടതില്ലെന്നും അന്ന് വാദിച്ചത് പ്രധാനമന്ത്രിയായിരുന്നു. എന്നാല്‍ ഇന്ന് പ്രസിഡന്റ് പ്രണബ് മുഖര്‍ജിയാണ് ഈ പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ആദ്യം തീരുമാനിച്ചത്.
ഒപ്പീനിയന്‍ | അതുല്‍ ഭരദ്വാജ്
ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിങ് സാംസ്‌കാരിക സമ്മേളനം ഇതിനകം തന്നെ ചര്‍ച്ചയായിരിക്കുകയാണ്. പരിപാടിയ്ക്ക് അനുമതി നല്‍കിയതിനും ഫണ്ട് അനുവദിച്ചതിനുമെല്ലാം മോദി സര്‍ക്കാര്‍ വിമര്‍ശിക്കപ്പെടുകയാണ്. എന്നാല്‍ ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമായല്ല ഇത്തരമൊരു വിവാദമുണ്ടാകുന്നത്.
1957 നവംബര്‍ 17-18 തിയ്യതികളില്‍ ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായിരുന്ന സമയത്തും സമാനമായൊരു വിവാദം രാഷ്ടീയ മണ്ഡലത്തില്‍ ഉയര്‍ന്നുവന്നിരുന്നു. വിശ്വധര്‍മ്മ സമ്മേളനമായിരുന്നു (ലോകസര്‍വ്വമത സമ്മേളനം)അന്ന് വിവാദമായത്. പ്രധാനമന്ത്രിയും പ്രസിഡന്റ് രാജേന്ദ്രപ്രസാദും തമ്മില്‍ ഒട്ടേറെ കത്തിടപാടുകളും ഇതുമായി ബന്ധപ്പെട്ട് നടന്നു.
പക്ഷെ അന്നത്തേതും ഇന്നത്തേതും തമ്മില്‍ വ്യത്യാസമുണ്ട്. നടക്കാന്‍ പോകുന്നത് ഒരു സ്വകാര്യ പരിപാടിമാത്രമാണെന്നും സര്‍ക്കാര്‍ അത് സ്‌പോണ്‍സര്‍ ചെയ്യേണ്ടതില്ലെന്നും അന്ന് വാദിച്ചത് പ്രധാനമന്ത്രിയായിരുന്നു. എന്നാല്‍ ഇന്ന് പ്രസിഡന്റ് പ്രണബ് മുഖര്‍ജിയാണ് ഈ പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ആദ്യം തീരുമാനിച്ചത്. കൂടാതെ ഇന്നത്തെ സര്‍ക്കാര്‍ ഈ സ്വകാര്യ പരിപാടിക്കുവേണ്ടി 2.25 കോടി ഖജനാവില്‍ നിന്നും അനുവദിക്കുകയും ചെയ്തു.
1957ലേതു തന്നെ നോക്കുകയാണെങ്കില്‍ അന്നത്തെ വിദേശകാര്യ മന്ത്രാലയത്തിന് ജര്‍മ്മന്‍ നയതന്ത്രജ്ഞര്‍ ശ്രദ്ധയില്‍പ്പെടുത്തുന്നതുവരെ ഈ സമ്മേളനത്തെക്കുറിച്ച് അറിയില്ലായിരുന്നു. ഈ അന്താരാഷ്ട്ര സമ്മേളനം ഇന്ത്യന്‍ സര്‍ക്കാരാണോ അതോ സ്വകാര്യ സ്ഥാപനമാണോ സ്‌പോണ്‍സര്‍ ചെയ്യുന്നതെന്ന് വിദേശകാര്യമന്ത്രാലയത്തോട് ജര്‍മ്മന്‍ നയതന്ത്രജ്ഞര്‍ ആരാഞ്ഞു.
പരിപാടിയുടെ സംഘാടകര്‍ ജര്‍മ്മനിക്കും ക്ഷണക്കത്ത് നല്‍കിയിരുന്നു. ജര്‍മ്മന്‍ സംഘത്തിന്റെ ചിലവ് സര്‍ക്കാര്‍ വഹിക്കണോ അതോ വ്യക്തികള്‍ തന്നെ എടുക്കണമോ എന്ന ആശയക്കുഴപ്പമുള്ളതുകൊണ്ടായിരുന്നു ഇവര്‍ വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ടത്.
വിദേശകാര്യമന്ത്രാലയത്തെ ചിത്രത്തില്‍പ്പോലും ഉള്‍പ്പെടുത്താതെയായിരുന്നു പരിപാടിയുടെ സംഘാടകര്‍ വിദേശ എംബസികളെ സമീപിച്ചത്. അതാണ് ഇത്തരമൊരു ആശയക്കുഴപ്പം സൃഷ്ടിക്കാനിടയാക്കിയത്. ഈ പരിപാടി രാഷ്ട്രപതി ഉദ്ഘാടനം ചെയ്യുമെന്നും വൈസ് പ്രസിഡന്റ് അഭിസംബോധന ചെയ്തു സംസാരിക്കുമെന്നും ക്ഷണക്കത്തിലുണ്ടായിരുന്നു. ഇതാണ്് കൂടുതല്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ കാരണമായത്.
അടുത്ത പേജില്‍ തുടരുന്നു
വിദേശകാര്യമന്ത്രാലയം ആകെ പകച്ചുപോയി. ഇത് സ്വകാര്യ സമ്മേളനമാണെന്ന് സര്‍ക്കാര്‍ വ്യക്തമായി പ്രഖ്യപിക്കണമെന്നാവശ്യപ്പെട്ട് അവര്‍ രംഗത്തെത്തി. പ്രശ്‌നം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അദ്ദേഹം ആഗസ്റ്റ് 24ന് രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും എഴുതി. ഇതൊരു സ്വകാര്യ പരിപാടിയാണെന്ന്.
” ഇതെല്ലാം ഞങ്ങളോട് ചോദിക്കാതെ ചെയ്തതെന്നത് ദൗര്‍ഭാഗ്യകരമായെന്നും ഈ കോണ്‍ഫറന്‍സിനെക്കുറിച്ചു ചോദിക്കുന്ന വിദേശസംഘത്തിനോട് എന്താണ് പറയേണ്ടതെന്ന് അറിയില്ല” എന്നും നെഹ്‌റു എഴുതുന്നു.
1957 ജൂണ്‍ 23, 24 ദിവസങ്ങളില്‍ രാജേന്ദ്ര പ്രസാദ് ഈ വിഷയത്തില്‍ ഇടപെടുകയും പരിപാടിയുടെ മാനേജ്‌മെന്റ് കമ്മിറ്റിയുമായി രാഷ്ട്രപതി ഭവനില്‍ യോഗം ചേരുകയും ചെയ്തു. ഉപരാഷ്ട്രപതി എസ്. രാധാകൃഷ്ണനെ യോഗത്തിനുവിളിച്ചെങ്കിലും അദ്ദേഹം പങ്കെടുക്കാന്‍ വിസമ്മതിച്ചു. എന്നിരുന്നാലും അദ്ദേഹം പരിപാടിയില്‍ സംസാരിക്കുമെന്നു സമ്മതിച്ചു. എന്നാല്‍ അധ്യക്ഷ സ്ഥാനത്തിരിക്കാന്‍ തയ്യാറല്ലെന്നും അറിയിച്ചു.
ജൈനമത് സന്യാസി സുശീല്‍ കുമാര്‍ജി ആയിരുന്നു സര്‍വ്വമത സമ്മേളനത്തിന്റെ പ്രധാന സ്‌പോണ്‍സര്‍. എം.പിയായ കാകാ കലേക്കര്‍ ആയിരുന്നു സംഘാടനത്തിന് നേതൃത്വം നല്‍കിയത്. ജസ്വന്ത് സിങ് ആയിരുന്നു സെക്രട്ടറി. 1955 നവംബറില്‍ സര്‍വ്വസമത സമ്മേളനം ഉജ്ജൈയനിലും 1956ല്‍ മധ്യപ്രദേശിലെ ഭീല്‍വാരയിലും സംഘടിപ്പിച്ചു.
ജര്‍മ്മനി, ഫ്രാന്‍സ്, ഇംഗ്ലണ്ട്, യു.എസ്.എ, ഇസ്രായേല്‍, സ്വിറ്റ്‌സര്‍ലണ്ട്, സോവിയറ്റ് യൂണിയന്‍, ഈസ്റ്റ് പാകിസ്റ്റാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സര്‍വ്വമത സമ്മേളനത്തില്‍ പങ്കെടുത്തു. ഹംഗേറിയന്‍, ജോര്‍ജിയന്‍ ഓര്‍ത്തഡോക്‌സ് സഭയും സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു. ദല്‍ഹിയിലെത്തുന്നതിന് മുമ്പ് പാശ്ചാത്യന്‍ പ്രതിനിധികളില്‍ ചിലര്‍ മുംബൈയില്‍ നടന്ന 15മത് ലോക വെജിറ്റേറിയന്‍ കോണ്‍ഗ്രസിലും പങ്കെടുത്തു.
സ്‌നേഹവും സമാധാനവും മുന്‍നിര്‍ത്തി അഹിംസക് സമാജ് എന്ന സൊസൈറ്റി രൂപകരിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയായിരുന്നു. ഈ സമ്മേളനം. ഈ സ്വകാര്യപരിപാടി ഉദ്ഘാടനം ചെയ്തത് രാഷ്ട്രപതി രാജേന്ദ്ര പ്രസാദ് ആയിരുന്നു. ലോകത്തെ അണുബോംബുകളില്‍ നിന്നും ഈശ്വരനിന്ദയില്‍ നിന്നും ദിശമാറ്റുകയെന്നതായിരുന്നു ഈ സമ്മേളനത്തിന്റെ പ്രതിപാദ്യവിഷയം.
Courtesy: The Wire