സമകാലകലാമേളയില്‍ ഗ്രാമ്യഭംഗിയുടെ ആരാധകരായി ചിത്രകാരന്‍മാര്‍
Big Buy
സമകാലകലാമേളയില്‍ ഗ്രാമ്യഭംഗിയുടെ ആരാധകരായി ചിത്രകാരന്‍മാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th January 2013, 11:28 am

തിരുവനന്തപുരം: നഗരക്കാഴ്ചകളെ കാന്‍വാസില്‍ പകര്‍ത്തി ഗ്രാന്‍ഡ് കേരളാഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തിലൊരുക്കിയിരിക്കുന്ന സമകാലകലാമേള വ്യത്യസ്തമാകുന്നു. []

ഇവിടെ പ്രത്യേകവിഭാഗമായി പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഇരുന്നൂറോളംചിത്രങ്ങള്‍ക്ക് ഗ്രാമക്കാഴ്ചകളുടെ വശ്യസൗന്ദര്യത്തെക്കുറിച്ചാണ്ആസ്വാദകരോട് പറയാനുള്ളത്.

ഗ്രാമീണമായഎല്ലാം നിറയുന്ന ചിത്രങ്ങള്‍ പച്ചപ്പിനോടാണ്കൂടുതല്‍ അടുത്തു നില്‍ക്കുന്നത്. വലിയ മരത്തിനുമുകളിലെ ഭംഗിയുള്ള ചെറിയ വീടുമുതല്‍ നാലുകെട്ടിന്റെ ആകാരഭംഗിയില്‍തലയുയര്‍ത്തി നില്‍ക്കുന്ന വീടുവരെചിത്രങ്ങളിലുണ്ട്.

കടല്‍ത്തീരക്കാഴ്ചകളുംകായല്‍ ഭംഗിയുമെല്ലാം ക്യാന്‍വാസില്‍ നിറയുമ്പോള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രാമീണതയെ പുനര്‍ജ്ജനിപ്പിക്കാനുള്ള ശ്രമംകൂടിയാകുകയാണ്ചിത്രപ്രദര്‍ശനം.

തകര്‍ന്ന ക്ഷേത്രങ്ങളുംകുടവുമായിവെള്ളത്തിനുപോകുന്ന സ്ത്രീയും പടിപ്പുരയുള്ളവീടുംമുളങ്കാടുംചിത്രങ്ങളിലുണ്ട്. ഗ്രാമീണകാഴ്ചകളിലെവികസന പ്രതീകങ്ങളായിരുന്നു പണ്ടുകാലത്ത് ഓട്ടുകമ്പനികള്‍ ഇപ്പോള്‍ അത്രയ്ക്കു പ്രചാരത്തിലില്ലാത്ത ഓട്ടുകമ്പനികളുടെ പുകക്കുഴലിന്റെ ചിത്രവും വേറിട്ട കാഴ്ചയാണ്.

ഓണാട്ടുകര പ്രദേശത്തെ കാര്‍ഷികസംസ്‌കൃതിയും ഉത്സവങ്ങളുമെല്ലാം വര്‍ണ്ണാഭമായ ചിത്രങ്ങള്‍ക്ക് വിഷയമാക്കിയിട്ടുണ്ട്. എന്നാല്‍ ഭംഗിയുള്ള കാഴ്ചകളുണ്ടായിരുന്നിട്ടും നഗരത്തിന്റെ പ്രതാപവും തിരക്കുകളുമൊന്നും ചിത്ര