മമ്മൂട്ടിക്കൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ആര്‍ട്ട് ഡയറക്ടര്‍ പ്രേമചന്ദ്രന്‍. കൊച്ചുകുട്ടികളുടെ സ്വഭാവമാണ് മമ്മൂട്ടിക്കെന്നും ഒരാളോട് സ്‌നേഹമുണ്ടെങ്കിലും അദ്ദേഹം അത് പ്രകടിപ്പിക്കില്ലെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. അത് അറിയാത്തവര്‍ അദ്ദേഹത്തിന് ജാഡയാണെന്ന് പറയുമെന്നും മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രേമചന്ദ്രന്‍ പറഞ്ഞു.
‘ഡാര്‍ലിംഗ് ഡാര്‍ലിംഗിന്റെ സമയത്ത് ഞങ്ങള്‍ ഗുരുവായൂരാണ് താമസിച്ചത്. മമ്മൂക്ക വല്യേട്ടന്റെ ഷൂട്ടിനായി അവിടെ ഉണ്ട്. മമ്മൂക്കയും ഫാമിലിയും ഉണ്ടായിരുന്നു. എല്ലാ ദിവസവും മമ്മൂക്കയുടെ കുക്ക് വരും. എല്ലാ ദിവസവും ബിരിയാണിയും ഇലക്കറിയുമെല്ലാം വൈഫ് ഉണ്ടാക്കി കൊടുത്തുവിടും.
കൊച്ചു പിള്ളേരുടെ സ്വഭാവമാണ് മമ്മൂക്കക്ക്. ഉള്ളില്‍ സ്‌നേഹമുണ്ട്. ഒരാളോട് സ്‌നേഹമുണ്ടെങ്കിലും അത് പ്രകടിപ്പിക്കില്ല. മമ്മൂക്കയെ അറിയാവുന്നവര്‍ക്ക് അത് അറിയാം. അറിയാത്തവര്‍ ജാഡയാണെന്ന് വിചാരിക്കും,’ പ്രേമചന്ദ്രന്‍ പറഞ്ഞു.
കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍, ബസൂക്ക എന്നിങ്ങനെ നിരവധി സിനിമകളാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്. അടുത്തിടെ പുറത്ത് വന്ന ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധ നേടിയിരുന്നു.
ഡിനോ ഡെന്നിസാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ച് ചിത്രം സംവിധാനം ചെയ്യുന്നത്. സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസിന്റെ ബാനറില്‍ വിക്രം മെഹ്‌റയും സിദ്ധാര്‍ത്ഥ് ആനന്ദ് കുമാറിനൊപ്പം തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി.എബ്രഹാമും ഡോള്‍വിന്‍ കുര്യാക്കോസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ക്രൈം ഡ്രാമ ഴോണറിലാണ് എത്തുന്നത്.
ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതലില്‍ തമിഴ് താരം ജ്യോതികയാണ് നായികയാവുന്നത്. റോബി വര്‍ഗീസ് രാജാണ് കണ്ണൂര്‍ സ്‌ക്വാഡ് സംവിധാനം ചെയ്യുന്നത്.
Content Highlight: Art director Premachandran shares his experience with Mammootty