| Wednesday, 25th December 2019, 9:51 pm

പൗരത്വ നിയമ ഭേദഗതിക്കെതിരെ ആര്‍ട്ട് അറ്റാക്ക്; ഡിസംബര്‍ 26 ന് കോഴിക്കോടിന്റെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെയും കോഴിക്കോട് കലാകാരന്മാരുടെയും യുവജനങ്ങളുടെയും പ്രതിഷേധം. സര്‍വകലാശാലകളിലുള്‍പ്പെടെ നടന്ന പൊലീസ് അടിച്ചമര്‍ത്തലിനുമെതിരായി ‘ആര്‍ട്ട്അറ്റാക്ക്’ എന്ന പേരിലാണ് പ്രതിഷേധം തുടങ്ങുന്നത്.

കലാകാരന്‍മാരും യുവജനങ്ങളും അണിനിരക്കുന്ന പ്രതിഷേധ പരിപാടി ഡിസംബര്‍ 26 വ്യാഴാഴ്ച്ച വൈകീട്ട് നാല് മണിക്ക് നടക്കും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മാനാഞ്ചിറയില്‍ നിന്ന് ആരംഭിക്കുന്ന പ്രതിഷേധ റാലി വിവിധ കലാപ്രകടനങ്ങളോടെ കടപ്പുറത്ത് സമാപിക്കും.

ഷഹബാസ് അമന്‍, സമീര്‍ ബിന്‍സി, ആയിശ അബ്ദുല്‍ ബാസിത്ത് എന്നിവര്‍ പ്രതിഷേധ സംഗമത്തില്‍ പാടും. സിനിമ സംവിധായകരായ സകരിയ്യ, മുഹ്‌സിന്‍ പരാരി, ഹര്‍ഷദ്, മാമുക്കോയ, പി.കെ പാറക്കടവ് എന്നിങ്ങനെ സിനിമ, കലാ- സാംസ്‌കാരിക-സാമൂഹ്യ രംഗത്തെ പ്രമുഖരും വിദ്യാര്‍ത്ഥികളും പരിപാടിയില്‍ പങ്കെടുക്കും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രാജീവ് രവി, പാ രഞ്ജിത്ത്, പാര്‍വതി തിരുവോത്ത്, ആഷിഖ് അബു, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, ഷെയിന്‍ നിഗം തുടങ്ങിയ പ്രമുഖര്‍ പരിപാടിക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

ഡല്‍ഹി ജാമിഅ മില്ലിയ സമരത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ ലദീദ ഫര്‍സാന, ആയിശ റന്ന, ഷഹീന്‍ അബ്ദുല്ല എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.

DoolNews Video

We use cookies to give you the best possible experience. Learn more