ലണ്ടന്‍: പ്രളയക്കെടുതി നേരിടുന്ന കേരള ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ആഴ്‌സനല്‍. കേരളത്തിന് പ്രത്യേക സന്ദേശം എന്ന ക്യാപ്ഷനോടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ആഴ്‌സണലിന്റെ സന്ദേശം.
ഞങ്ങള്‍ നിങ്ങളുടെ പരിശ്രമത്തെ അഭിനന്ദിക്കുന്നുവെന്നും ഈ ദുഷ്‌കരമായ സാഹചര്യത്തില്‍ കേരളത്തിനൊപ്പം നില്‍ക്കുന്നുവെന്നും 15 സെക്കന്റ് മാത്രമുള്ള വീഡിയോയില്‍ ആഴ്‌സനല്‍ പറയുന്നു.
നേരത്തെ ഇറ്റാലിയന്‍ ക്ലബ്ബായ എ.എസ് റോമ കേരളത്തിനുള്ള സഹായം പ്രഖ്യാപിച്ചിരുന്നു. ഇറ്റാലിയന്‍ ലീഗായ സെരി എയിലെ തങ്ങളുടെ ആദ്യ ഹോംമാച്ചിന് ശേഷം അഞ്ച് ക്ലബ്ബ് ജെഴ്സി ലേലം ചെയ്ത് കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുമെന്നാണ് പ്രഖ്യാപനം.
ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് റോമ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
കേരളത്തില്‍ പ്രളയം ബാധിച്ചവര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും എന്തു സഹായമാണ് ചെയ്യാന്‍ കഴിയുക എന്ന കാര്യത്തില്‍ അധികൃതരുമായി ബന്ധപ്പെട്ടു വരികയാണെന്നും റോമ തങ്ങളുടെ ഔദ്യോഗിക ട്വിറ്ററില്‍ നേരത്തെ അറിയിച്ചിരുന്നു.
ആരാധകര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സഹായം ചെയ്യാമെന്നും ട്വീറ്റില്‍ പറഞ്ഞിരുന്നു. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള ലിങ്കും ക്ലബ്ബ് ട്വീറ്റിന് താഴെ നല്‍കിയിരുന്നു.
മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ലിവര്‍പൂള്‍, ബാഴ്സലോണ തുടങ്ങിയ ക്ലബ്ബുകളും കേരളത്തെ പിന്തുണച്ച് നേരത്തെ രംഗത്ത് വന്നിരുന്നു.
WATCH THIS VIDEO: