2024 ഐ.സി.സി ടി-20ഐ പ്ലെയര്‍ ഓഫ് ദി ഇയറായി തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യന്‍ സൂപ്പര്‍ അര്‍ഷ്ദീപ് സിങ്. അന്താരാഷ്ട്ര ടി-20യില്‍ 2024 കലണ്ടര്‍ ഇയറിലെ മികച്ച പ്രകടനങ്ങള്‍ക്ക് പിന്നാലെയാണ് ഇടംകയ്യന്‍ സൂപ്പര്‍ പേസറെ തേടി ഈ ചരിത്ര നേട്ടമെത്തിയത്.
സിംബാബ്‌വേ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ സിക്കന്ദര്‍ റാസ, ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് വീരന്‍ ട്രാവിസ് ഹെഡ്, പാകിസ്ഥാന്‍ സൂപ്പര്‍ താരം ബാബര്‍ അസം എന്നിവരെ മറികടന്നുകൊണ്ടായിരുന്നു അര്‍ഷ്ദീപിന്റെ നേട്ടം.
സൂര്യകുമാര്‍ യാദവിന് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് അര്‍ഷ്ദീപ് സിങ്. 2021ല്‍ പുരസ്‌കാരം ആരംഭിച്ചതുമുതല്‍ നാലില്‍ മൂന്ന് തവണയും ഇന്ത്യന്‍ താരങ്ങളാണ് ടി-20യില്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയറായി തെരഞ്ഞെടുക്കപ്പെട്ടത്.
ആദ്യ വര്‍ഷം (2021) പാകിസ്ഥാന്‍ സൂപ്പര്‍ താരം മുഹമ്മദ് റിസ്വാന്‍ നേട്ടത്തിലെത്തിയപ്പോള്‍ 2022ലും 2023ലും സൂര്യ പുരസ്‌കാരം സ്വന്തമാക്കി. ഇപ്പോള്‍ അര്‍ഷ്ദീപിലൂടെ ഒരിക്കല്‍ക്കൂടി ഈ അവാര്‍ഡ് ഇന്ത്യന്‍ മണ്ണിലെത്തി.
2024 കലണ്ടര്‍ ഇയറില്‍ 36 വിക്കറ്റുകളാണ് കുട്ടിക്രിക്കറ്റില്‍ അര്‍ഷ്ദീപ് തന്റെ പേരില്‍ കുറിച്ചത്. 18 ഇന്നിങ്‌സില്‍ നിന്നും 13.50 ശരാശരിയിലും 11.92 സ്‌ട്രൈക് റേറ്റിലും പന്തെറിഞ്ഞ അര്‍ഷ്ദീപ് വിക്കറ്റ് വേട്ടയില്‍ അഞ്ചാമന്‍ കൂടിയാണ്.
ടി-20 ലോകകപ്പിലെ മികച്ച പ്രകടനവും താരത്തിന് തുണയായി. കരിയറിലെ ഏറ്റവും മികച്ച പ്രകടനം ഐ.സി.സി ടൂര്‍ണമെന്റില്‍ പുറത്തെടുത്ത അര്‍ഷ്ദീപ് ടീമിന്റെ കിരീട നേട്ടത്തിലും നിര്‍ണായകമായി.
വനിതാ വിഭാഗത്തില്‍ ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം മെലി കേര്‍ (അമേലിയ കേര്‍) ആണ് പുരസ്‌കാരത്തിന് അര്‍ഹയായത്. അയര്‍ലന്‍ഡിന്റെ ഓര്‍ല പ്രെന്‍ഡര്‍ഗസ്റ്റ്, സൗത്ത് ആഫ്രിക്കന്‍ സൂപ്പകര്‍ താരം ലോറ വോള്‍വാര്‍ഡ്, ശ്രീലങ്കന്‍ ലെജന്‍ഡ് ചമാരി അത്തപ്പത്തു എന്നിവരെ മറികടന്നുകൊണ്ടാണ് കേര്‍ പുരസ്‌കാര നേട്ടത്തില്‍ തിളങ്ങിയത്.
ഐ.സി.സി പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് പുറമെ ഐ.സി.സി ടി-20 ടീം ഓഫ് ദി ഇയറിലും ഇരുവരും ഇടം നേടിയിരുന്നു.
ലോറ വോള്‍വാര്‍ഡ് (ക്യാപ്റ്റന്‍), സ്മൃതി മന്ഥാന, ചമാരി അത്തപ്പത്തു, ഹെയ്ലി മാത്യൂസ്, നാറ്റ് സ്‌കിവര്‍-ബ്രണ്ട്, അമേലിയ കേര്‍, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), മാരിസന്‍ കാപ്പ്, ഓര്‍ല പ്രെന്‍ഡര്‍ഗസ്റ്റ്, ദീപ്തി ശര്‍മ, സാദിയ ഇഖ്ബാല്‍.
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, ഫില്‍ സാള്‍ട്ട്, ബാബര്‍ അസം, നിക്കോളാസ് പൂരന്‍ (വിക്കറ്റ് കീപ്പര്‍), സിക്കന്ദര്‍ റാസ, ഹര്‍ദിക് പാണ്ഡ്യ, റാഷിദ് ഖാന്‍, വാനിന്ദു ഹസരംഗ, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.
ഐ.സി.സി ടെസ്റ്റ് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും ഐ.സി.സി പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ഇനി പ്രഖ്യാപിക്കാനുണ്ട്. സൂപ്പര്‍ താരം ജസ്പ്രീത് ബുംറയാണ് ഐ.സി.സി പുരസ്‌കാര വേദിയില്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് ആവേശമാകുന്നത്. ഐ.സി.സി ടെസ്റ്റ് പ്ലെയര്‍ ഓഫ് ദി ഇയറിലും ഐ.സി.സി പ്ലെയര്‍ ഓഫ് ദി ഇയറിലും താരം നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
(ഐ.സി.സി അവാര്‍ഡ്‌സിന്റെ നോമിനീസിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക്ക്ചെയ്യുക)
ജനുവരി 27നാണ് ഐ.സി.സി ടെസ്റ്റ് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. ഇന്ന് (ജനുവരി 26) അമ്പയര്‍ ഓഫ് ദി ഇയര്‍, എമേര്‍ജിങ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ അടക്കമുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും.
ജനുവരി 26
ഐ.സി.സി അമ്പയര്‍ ഓഫ് ദ ഇയര്‍
ഐ.സി.സി അസോസിയേറ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ (പുരുഷ വിഭാഗം)
ഐ.സി.സി അസോസിയേറ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ (വനിതാ വിഭാഗം)
ഐ.സി.സി എമേര്‍ജിങ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ (പുരുഷ വിഭാഗം)
ഐ.സി.സി എമേര്‍ജിങ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ (വനിതാ വിഭാഗം)
ജനുവരി 27
ഐ.സി.സി ഒ.ഡി.ഐ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ (പുരുഷ വിഭാഗം)
ഐ.സി.സി ഒ.ഡി.ഐ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ (വനിതാ വിഭാഗം)
ഐ.സി.സി ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ (പുരുഷ വിഭാഗം)
ജനുവരി 28
റേച്ചല്‍ ഹെയ്‌ഹോ ഫ്‌ളിന്റ് ട്രോഫി/ ഐ.സി.സി വുമണ്‍സ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍
സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ട്രോഫി/ ഐ.സി.സി മെന്‍സ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍
Content highlight: Arshdeep Singh wins ICC TI Player of the Year 2024