ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ ടോസ്നേടിയ പഞ്ചാബ് ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ 9 വിക്ക്റ്റ് നഷ്ടത്തില്‍ 182 റണ്‍സ് ആണ് ഹൈദരാബാദിന് നേടാന്‍ സാധിച്ചത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സാണ് പഞ്ചാബിന് സ്വന്തമാക്കാന്‍ സാധിച്ചത്.
പഞ്ചാബിന്റെ ബൗളിങ് നിരയില്‍ മികച്ച പ്രകടനം നടത്തിയത് അര്‍ഷ്ദീപ് സിങ്ങാണ്. 4 ഓവറില്‍ 29 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ ആണ് താരം സ്വന്തമാക്കിയത്. 7.25 എന്ന തകര്‍പ്പന്‍ എക്കണോമിയാണ് താരത്തിന്റെത്.
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും താരം സ്വന്തമാക്കുകയാണ്. ഐ.പി.എല്‍ ചരിത്രത്തില്‍ ഇടം കയ്യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരങ്ങളുടെ പട്ടികയിലാണ് അര്‍ഷ്ദീപ് ഇടം നേടിയത്. ഈ പട്ടികയില്‍ നാലാമതായി കുതിക്കാനാണ് താരത്തിന് സാധിച്ചത്.
Arshdeep Singh bagged 4 wickets against Sunrisers Hyderabad, with two double-wicket overs.
പഞ്ചാബ് ബൗളിങ്ങില്‍ അര്‍ഷ്ദീപിന് പുറമെ ഹര്‍ഷല്‍ പട്ടേല്‍, സാം കറന്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി.
പഞ്ചാബ് നിരയില്‍ ശശാങ്ക് സിങ് 25 പന്തില്‍ പുറത്താവാതെ 46 റണ്‍സും അശുതോഷ് ശര്‍മ 15 പന്തില്‍ പുറത്താവാതെ 33 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയെങ്കിലും രണ്ട് റണ്‍സകലെ പഞ്ചാബിന് വിജയം നഷ്ടമാവുകയായിരുന്നു.
ഹൈദരബാദിന് വേണ്ടി ഭുവനേശ്വര്‍ രണ്ട് വിക്കറ്റും പാറ്റ് കമ്മിന്‍സ്, നടരാജന്‍, നിതീഷ് കുമാര്‍, ഉനത്കട്ട് എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.
Content Highlight: Arshdeep Singh In Record Achievement