കഴിഞ്ഞദിവസം നടന്ന ഐ.പി.എല്‍ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ രണ്ട് റണ്‍സിന്റെ തോല്‍വി. അവസാന ഓവര്‍ വരെ നീണ്ടുനിന്ന ആവേശകരമായ മത്സരത്തില്‍ ശശാങ്ക് സിങ്ങിനും അശുദോഷ് ശര്‍മക്കും ടീമിനെ വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല.
അശുദോഷ് 15 പന്തില്‍ നിന്നും 33 റണ്‍സ് നേടിയപ്പോള്‍ ശശാങ്ക് 25 പന്തില്‍ 46 റണ്‍സും നേടി പുറത്താകാതെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
പഞ്ചാബിന്റെ ബൗളിങ് നിരയില്‍ മികച്ച പ്രകടനം നടത്തിയത് അര്‍ഷ്ദീപ് സിങ്ങാണ്. 4 ഓവറില്‍ 29 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ ആണ് താരം സ്വന്തമാക്കിയത്. 7.25 എന്ന തകര്‍പ്പന്‍ എക്കണോമിയാണ് താരത്തിന്റെത്.
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും താരം സ്വന്തമാക്കുകയാണ്. ഐ.പി.എല്‍ 150 വുക്കറ്റ് സ്വന്തമാക്കാനാണ് താരത്തിന് സാധിച്ചത്. 2019 മുതല്‍ പഞ്ചാപിന് വേണ്ടി താരം 59 വിക്കറ്റുകളാണ് നേടിയത്. നിലവില്‍ താരം 151 വിക്കറ്റുള്‍ നേടി ഐ.പി.എല്ലില്‍ നിര്‍ണായക നാഴികക്കല്ലാണ് പിന്നിട്ടിരിക്കുന്നത്.
പഞ്ചാബ് ബൗളിങ്ങില്‍ അര്‍ഷ്ദീപിന് പുറമെ ഹര്‍ഷല്‍ പട്ടേല്‍, സാം കറന്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി.
ഹൈദരബാദിന് വേണ്ടി ഭുവനേശ്വര്‍ രണ്ട് വിക്കറ്റും പാറ്റ് കമ്മിന്‍സ്, നടരാജന്‍, നിതീഷ് കുമാര്‍, ഉനത്കട്ട് എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.
Content Highlight: Arshdeep Singh In Crucial Mile stone