ആഴ്സണല്‍ ഇതിഹാസ പരിശീലകന്‍ ആഴ്‌സെന്‍ വെങ്ങര്‍ ഒക്ടോബര്‍ മാസത്തിലെ രണ്ടാം വാരം ഇന്ത്യയിലേക്ക് വരുമെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
ഇപ്പോഴിതാ ആഴ്സണല്‍ ഇതിഹാസ പരിശീലകന്‍ വെങ്ങര്‍ നവംബറില്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്നാണ് എ.ഐ.എഫ്.എഫ് പ്രസിഡന്റ് കല്യാണ് ചൗബെ അറിയിച്ചത്.
‘ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുടെ ഓഫീസ് വഴി ഇന്ത്യന്‍ ഫുട്‌ബോളില്‍ താല്‍പര്യം പ്രകടിപ്പിച്ചതിന് വലിയ നന്ദി. നവംബര്‍ 19 മുതല്‍ ആഴ്‌സെന്‍ വെങ്ങര്‍ ഇന്ത്യ സന്ദര്‍ശിക്കും. ഇന്ത്യന്‍ ഫുട്‌ബോള്‍ ആതിഥേയത്വം വഹിക്കുന്ന പ്രത്യേക പരിപാടിയില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെയും ഐ ലീഗിലെയും ക്ലബ്ബ് ഉടമകളെയും ഫുട്‌ബോള്‍ എന്‍.ജി.ഒകളെയും കൊണ്ടുവരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ ചൗബേ ട്വീറ്റ് ചെയ്തു.
ഫിഫ ഗ്ലോബല്‍ ഫുട്‌ബോള്‍ ഡെവലപ്‌മെന്റ് മേധാവിയായ വെങ്ങര്‍ നവംബര്‍ 19 മുതല്‍ 23 വരെ ഇന്ത്യയില്‍ ഉണ്ടാവും. എ.ഐ.എഫ്.എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബയും സെക്രട്ടറി ഷാജി പ്രഭാകരനും ഓസ്‌ട്രേലിയയില്‍ വെച്ച് വെങ്ങറുമായി കൂടികാഴ്ച്ച നടത്തിയതിന്റെ ഭാഗമായാണ് ആഴ്സണല്‍ ഇതിഹാസ പരിശീലകന്‍ ഇന്ത്യയിലെത്തുന്നത്.
2003-04 ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ ആഴ്‌സണലിനെ കിരീടത്തിലേക്ക് നയിച്ച പരിശീലകനാണ് ആഴ്‌സെന്‍ വെങ്ങര്‍.
ഇതിഹാസ പരിശീലകനെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ .
Content Highlight: Arsene Wenger will come in India in November.