ടോട്ടന്‍ഹാം ഹോട്‌സപറിന്റെ കിരീട സാധ്യതകള്‍ പങ്കുവെച്ച് ആഴ്‌സണല്‍ ഇതിഹാസ പരിശീലകന്‍
Football
ടോട്ടന്‍ഹാം ഹോട്‌സപറിന്റെ കിരീട സാധ്യതകള്‍ പങ്കുവെച്ച് ആഴ്‌സണല്‍ ഇതിഹാസ പരിശീലകന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 30th October 2023, 12:21 pm

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവില്‍ മികച്ച മുന്നേറ്റമാണ് ടോട്ടന്‍ഹാം ഹോട്‌സപര്‍ കാഴ്ചവെക്കുന്നത്. ഇപ്പോഴിതാ ടോട്ടന്‍ഹാമിന്റെ ഈ സീസണിലെ കിരീടസാധ്യതകളെകുറിച്ച് സംസാരിച്ചിക്കുകയാണ് മുന്‍ ആഴ്‌സണല്‍ പരിശീലകനായ ആഴ്‌സന്‍ വെങ്ങര്‍.

പ്രീമിയര്‍ ലീഗ് കിരീടത്തിനായി മത്സരിക്കുന്ന നാല് ക്ലബ്ബുകളില്‍ ഒന്ന് സ്പര്‍സ് ആയിരിക്കുമെന്നാണ് വെങ്ങര്‍ പറഞ്ഞത്.

‘എനിക്ക് മനസില്‍ തോന്നുന്നത് എപ്പോഴും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ലീഗിലെ കിരീടത്തിനായുള്ള പോരാട്ടത്തിനുള്ള ഒരു ടീമായിരിക്കും ടോട്ടന്‍ഹാം. അവര്‍ക്ക് മികച്ച താരങ്ങളുണ്ട്. ലോ മിഡ്ഫീല്‍ഡില്‍ നിന്ന് മുന്നിലെ മിഡ്ഫീല്‍ഡിലേക്കുള്ള താരമായിട്ടാണ് അവര്‍ മാഡിസണെ വാങ്ങിയത്. ഞാന്‍ മികച്ച താരമായി കരുതുന്ന താരമായ വാന്‍ ഡി വെനെ അവര്‍ വാങ്ങി.ടോട്ടന്‍ഹാമിന്റെ പ്രതിരോധത്തില്‍ പിഴവുകളുണ്ടായിരുന്നു. കഴിഞ്ഞ സീസണില്‍ ഹ്യൂഗോ ലോറിസിന് അത്ര മികച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. പ്രീമിയര്‍ ലീഗ് കിരീടത്തിനായി ആഴ്‌സണല്‍, ലിവര്‍പൂള്‍ ടോട്ടന്‍ഹാം, മാഞ്ചസ്റ്റര്‍ സിറ്റി എന്നീ ടീമുകള്‍ തീര്‍ച്ചയായും ഉണ്ടാവും,’ വെങ്ങര്‍ ബെല്ന്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

ടോട്ടന്‍ഹാമിന് സ്റ്റാര്‍ സ്ട്രൈക്കര്‍ ഹാരി കെയ്നെ നഷ്ടമാവുകയും തുടര്‍ന്ന് മുന്‍
പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ സീസണില്‍ സ്പര്‍സിന് എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനുമാണ് സാധിച്ചത്.

ഈ സീസണോട് കൂടി ഇംഗ്ലീഷ് സൂപ്പര്‍ താരം ഹാരി കെയ്ന്‍ ജര്‍മ്മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യുണികിലേക്ക് കൂടുമാറിയിരുന്നു. ഇംഗ്ലീഷ് നായകന്റെ അഭാവം ടീമിന് തിരിച്ചടിയാവുമെന്ന് കരുതിയെങ്കിലും ആംഗെ പോസ്റ്റെകോഗ്ലോയുടെ ആക്രമണാത്മക ഫുട്‌ബോള്‍ ആണ് ടോട്ടന്‍ഹാം നടത്തുന്നത്.

നിലവില്‍ 10 മത്സരങ്ങളില്‍ എട്ട് വിജയവും രണ്ട് സമനിലയുമടക്കം 26 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ടോട്ടന്‍ഹാം. ചരിത്രത്തിലെ ആദ്യ പ്രീമിയര്‍ ലീഗ് കിരീടം ടോട്ടന്‍ഹാമിന്റെ ഷെല്‍ഫില്‍ എത്തിക്കാനാണ് ഈ സീസണില്‍ സ്പര്‍സ് ലക്ഷ്യമിടുന്നത്.

Content Highlight: Arsene Wenger talks about Tottenham hotspur will won the EPL tittle.