| Sunday, 15th January 2023, 10:17 pm

പ്രീമിയർ ലീഗ് നേടാൻ ബാഴ്സയിൽ നിന്ന് ടീമിന്റെ പ്രധാന താരത്തെ പൊക്കാൻ ആഴ്സണൽ

സ്പോര്‍ട്സ് ഡെസ്‌ക്

ക്ലബ്ബ് ഫുട്ബോൾ മത്സരങ്ങൾ അങ്ങേയറ്റം ആവേശകരമായ രീതിയിലേക്ക് കളം മാറിയിരിക്കുകയാണ്. അതിൽ തന്നെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലാണ് പ്രധാനമായും നടക്കുന്നത്.

പരമ്പരാഗതമായിശക്തരായ ടീമുകൾ എന്നറിയപ്പെടുന്ന ലിവർപൂൾ, ആഴ്സണൽ, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, ടോട്ടൻഹാം എന്നീ ടീമുകളെ കൂടാതെ ന്യൂ കാസിൽ യുണൈറ്റഡും ശക്തമായ പോരാട്ടമാണ് ലീഗിൽ കാഴ്ച വെക്കുന്നത്.

ഇതോടെ ജനുവരിയിൽ തുറന്ന ട്രാൻസ്ഫർ വിൻഡോയിലൂടെ കൂടുതൽ മികച്ച താരങ്ങളെ തങ്ങളുടെ തട്ടകത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് നിലവിലെ ടേബിൾ ടോപ്പർമാരായ ആഴ്സണൽ.

ബാഴ്സലോണയുടെ ബ്രസീലിയൻ യുവതാരമായ റാഫീഞ്ഞയെയാണ് ആഴ്സണൽ പ്രധാനമായും തങ്ങളുടെ തട്ടകത്തിലെത്തിക്കാൻ നോട്ടമിട്ടിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

എന്നാൽ ആഴ്സണൽ താരത്തെ നോട്ടമിട്ടതോടെ താരത്തിന്റെ വില 100 മില്യണായി ബാഴ്സലോണയുയർത്തി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

25 കാരനായ ബ്രസീലിയൻ യുവതാരത്തെ 58 മില്യൺ യൂറോ നൽകിയാണ് ബാഴ്സ കഴിഞ്ഞ വർഷം ജൂലൈയിൽ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്.22 മത്സരങ്ങളിൽ ബാഴ്സയുടെ ജേഴ്സിയണിഞ്ഞ താരം മൂന്ന് ഗോളുകളും അഞ്ച് അസിസ്റ്റുകളുമാണ് കാറ്റലോണിയൻ ക്ലബ്ബിന് വേണ്ടി ഇതുവരെ സ്വന്തമാക്കിയത്.

ഷക് തറിൽ നിന്നും മൈക്കലോ മൂഡ്രിക്കിനെയാണ് ആഴ്സണൽ ടീമിലെത്തിക്കാൻ പ്രധാനമായും ശ്രമിച്ചിരുന്നതെങ്കിലും താരത്തെ ചെൽസി സ്വന്തമാക്കുകയായിരുന്നു. ഇതോടെയാണ് റാഫീഞ്ഞയെ തങ്ങളുടെ ടീമിലെത്തിക്കാൻ ഗണ്ണേഴ്സ് ശ്രമം തുടങ്ങിയത്.

എന്നാൽ റാഫീഞ്ഞയുടെ മൂല്യം ബാഴ്സലോണ ഉയർത്തിയതോടെ താരത്തെ ആഴ്സണൽ ടീമിലെത്തിക്കാൻ സാധ്യതയില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മികച്ച ട്രാക്ക് റെക്കോർഡുള്ള താരമാണ് റാഫീഞ്ഞ. ലീഡ്‌സ് യുണൈറ്റഡിനായി 65 മത്സരങ്ങളിൽ 17 ഗോളുകളാണ് താരം നേടിയിരുന്നത്. കൂടാതെ 12 അസിസ്റ്റുകളും സ്വന്തമാക്കി.

ജനുവരി 15ന് ഇന്ത്യൻ സമയം 10 മണിക്ക് ടോട്ടൻഹാം യുണൈറ്റഡുമായാണ് ആഴ്സണലിന്റെ അടുത്ത മത്സരം. ജനുവരി 16ന് ഇന്ത്യൻ സമയം രാത്രി 12:30ന് റയൽ മാഡ്രിഡുമായി സൂപ്പർ കോപ്പയിലാണ് ബാഴ്സയുടെ അടുത്ത മത്സരം.

Content Highlights:Arsenal try to sign key player from Barca to win Premier League

We use cookies to give you the best possible experience. Learn more