പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ ആഴ്‌സണലിന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ഗബ്രിയേല്‍ ജീസസ് പരിക്ക്. ഇതോടെ ജില്ലാ പാര്‍ക്കില്‍ വച്ച് നടക്കുന്ന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയ്‌ക്കെതിരായ മത്സരം താരത്തിന് നഷ്ടപ്പെട്ടിരിക്കുകയാണ്. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ബ്രസീലിയന്‍ താരത്തിന് അരക്കെട്ടിന് പരിക്കേറ്റ സാഹചര്യത്തിലാണ് മത്സരത്തില്‍ നിന്നും പുറത്തായത്.
കഴിഞ്ഞ സീസണില്‍ ഒന്നിലധികം പരിക്കുകള്‍ കാരണം ജീസസിന് 16 മത്സരങ്ങള്‍ നഷ്ടമായിരുന്നു. ഇതോടെ പുതിയ സീസണിലും താരത്തിന് വലിയ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്. ഇപ്പോള്‍ ടീമിന്റെ മാനേജര്‍ മൈക്കല്‍ ആര്‍ട്ടെറ്റ താരം തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച് സംസാരിച്ചിരിക്കുകയാണ്.
‘അവന് കുഴപ്പങ്ങളൊന്നും ഇല്ലായിരുന്നു, അവന്‍ ശരിക്ക് ഷാര്‍പ്പാണ്. കഴിഞ്ഞ സമ്മറില്‍ അവന്‍ എല്ലാം മാറ്റിമറിച്ചാണ് തിരിച്ചെത്തിയത്. ഇനിയും അവനില്‍ നിന്ന് മികച്ചത് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അവന്റെ നോട്ടവും ചലിക്കുന്ന രീതിയും നോക്കിയാല്‍ അവിടെ ഒരു തീപ്പൊരിയുണ്ടെന്ന് നിങ്ങള്‍ക്ക് കാണാന്‍ കഴിയും,’അദ്ദേഹം പറഞ്ഞു.
36 മത്സരങ്ങളില്‍ നിന്നും എട്ടു ഗോളുകളും എട്ട് അസിസ്റ്റും ഗബ്രിയേല്‍ ജീസസ് നേടിയിരുന്നു. സീസണിലെ ആദ്യ മത്സരത്തില്‍ വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്സിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ടീം വിജയിച്ചിരുന്നു.
2022ല്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് എത്തിയതിനുശേഷം ആഴ്‌സണലിനായി 70 മത്സരങ്ങളില്‍ നിന്ന് 19 ഗോളുകളും 15 അസിസ്റ്റുകളും ജീസസ് നേടിയിട്ടുണ്ട്.
Content Highlight: Arsenal’s star striker Gabriel Jesus injured in Premier League clash