ലണ്ടന്‍: അടുത്തകാലത്തായി മലയാളി ആരാധകര്‍ക്ക് ഓണം-വിഷു ആശംസകള്‍ നേരാന്‍ മത്സരിക്കുകയാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍. ഇതില്‍ മലയാളികളോടും മലയാളത്തോടും ഏറ്റവും അടുപ്പം പുലര്‍ത്തുന്ന ക്ലബ്ബാണ് ആഴ്സണല്‍. മലയാളികള്‍ ഓണം ആഘോഷിക്കുമ്പോള്‍ വീഡിയോ പുറത്തിറക്കിയാണ് ക്ലബ്ബ് ഇത്തവണത്തെ സന്ദേശം കൈമാറിയിരിക്കുന്നത്.
Also Read: സിഗ്നല്‍ തകരാര്‍; കൊച്ചി മെട്രോ ആദ്യമായി ഓട്ടം നിര്‍ത്തിവെച്ചു
ഔദ്യോഗിക പേജിലൂടെയാണ് ക്ലബ്ബ് വീഡിയോ പുറത്ത് വിട്ടത്. “ഹാപ്പി ഓണം ഇന്ത്യന്‍ ഗൂണേഴ്സ്” എന്ന പേരിലുള്ള വീഡിയോയില്‍ ടീമംഗങ്ങള്‍ നേരിട്ടാണ് ആശംസകള്‍ അറിയിക്കുന്നത്.
ഫ്രഞ്ച് താരങ്ങളായ ഒലിവിയര്‍ ജിറൂഡും ലോറന്റ് കൊസില്നിയുമാണ് ആരാധകര്‍ക്ക് ആസംസകള്‍ നല്‍കുന്നത്. “ആഴ്സണലില്‍ നിന്ന് ഞങ്ങള്‍ എല്ലാവരുടെയും ഓണാശംസകള്‍” എന്നാണ് ലോറന്റ് കൊസില്നി പറയുന്നത്. “നിങ്ങള്‍ക്കും കുടുംബത്തിന് വളരെ സന്തോഷപ്രദമായ ഒരു ഓണം നേരുന്നു” എന്നാണ് ഒലിവിയര്‍ ജിറൂഡിന്റെ ആശംസ.
നേരത്തെ മലയാളത്തിലെഴുതിയ കാര്‍ഡുകള്‍ വരെ മത്സരശേഷം പുറത്തിറക്കി ആഴ്സണല്‍ മലയാളി ആരാധകരോടുള്ള സ്നേഹം പ്രകടിപ്പിച്ചിട്ടുണ്ട്. “കളിയിലേ കേമന്‍” എന്നെഴുതിയ കാര്‍ഡുകള്‍ പലതവണയാണ് ഈ രീതിയില്‍ ആഴ്സണല്‍ പുറത്തിറക്കിയിട്ടുള്ളത്.
Dont Miss: കണ്ണൂര്‍ അമ്പാടിമുക്കില്‍ മൂന്ന് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
ഓണാശംസയുടെ വീഡിയോ ഇതിനോടകം തന്നെ അറുപതിനായിരത്തോളം പേരാണ് കണ്ടിരിക്കുന്നത്. പോസ്റ്റിന് താഴെ മലയാളികള്‍ നന്ദിയും പറയുന്നുണ്ട്.