ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം അവനാണ്; വമ്പന്‍ തെരഞ്ഞടുപ്പുമായി ആഴ്സണല്‍ പരിശീലകന്‍ മികേല്‍ ആര്‍ട്ടെറ്റ
Sports News
ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം അവനാണ്; വമ്പന്‍ തെരഞ്ഞടുപ്പുമായി ആഴ്സണല്‍ പരിശീലകന്‍ മികേല്‍ ആര്‍ട്ടെറ്റ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 28th September 2024, 6:48 pm

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളാണ് ലയണല്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും. ഇരുവരിലും ആരാണ് മികച്ചവന്‍ എന്ന ചോദ്യത്തിന് ഇപ്പോള്‍ രണ്ട് ഉത്തരങ്ങളാണ് ആരാധകര്‍ക്ക്. ഫുട്ബോള്‍ ആരാധകര്‍ ഇരുവരെയും ‘ഗോട്ട്’ ആയിട്ടാണ് കാണുന്നത്.

എന്നിരുന്നാലും മെസി കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് രണ്ട് കോപ്പ അമേരിക്കന്‍ ട്രോഫികളും ഒരു ഫൈനലൈസിമ കപ്പും 2022 ഫിഫ ലോകകപ്പും സ്വന്തമാക്കിയിട്ടുണ്ട്.

അര്‍ജന്റീനയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് താരം കരിയറില്‍ ഉടനീളം കാഴ്ചവെച്ചത്. ടീമിലെ യുവതാരങ്ങളെ പ്രോത്സാഹിപ്പിച്ച് മുന്‍ നിരയിലേക്ക് കൊണ്ടുവരാനും മെസി മടിക്കാറില്ല. ഇപ്പോള്‍ ആഴ്സണലിന്റെ പരിശീലകനായ മികേല്‍ ആര്‍ട്ടെറ്റ ഈ വിഷയത്തില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.

‘ഫുട്‌ബോളിന്റെ ഗോട്ട് എപ്പോഴും മെസി തന്നെയാണ്. എനിക്ക് ഒരിക്കലും അത് നിരാകരിക്കാനാവില്ല. എന്റെ മൂന്ന് മക്കള്‍ക്കും ഈ അഭിപ്രായം തന്നെയാണ് ഉള്ളത്. മെസിയെ ഇത്രയും കാലം എക്സ്പീരിയന്‍സ് ചെയ്യാന്‍ കഴിഞ്ഞു എന്നുള്ളത് തന്നെ വലിയ ഒരു ഭാഗ്യമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം ലയണല്‍ മെസി തന്നെയാണ്,’ മികേല്‍ ആര്‍ട്ടെറ്റ പറഞ്ഞു.

2024 കോപ്പ അമേരിക്കയില്‍ പരിക്ക് പറ്റിയ മെസിക്ക് ഏറെ മത്സരങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. പരിക്കില്‍ നിന്നും തിരിച്ചെത്തിയ മെസി മിന്നും പ്രകടനമായിരുന്നു മയാമിക്ക് വേണ്ടി നടത്തിയിരുന്നത്. ഫിലാഡല്‍ഫിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇന്റര്‍ മയാമി പരാജയപ്പെടുത്തിയ മത്സരത്തില്‍ രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിയാണ് അര്‍ജന്റൈന്‍ സൂപ്പര്‍താരം തിളങ്ങിയത്.

നിലവില്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് മെസി കളിക്കുന്നത്. ഇതുവരെ തന്റെ ഫുട്‌ബോള്‍ കരിയറില്‍ 800 ഗോളാണ് മെസി നേടിയിട്ടുള്ളത്. രാജ്യാന്തരതലത്തില്‍ അര്‍ജന്റീനക്കായി 187 മത്സരങ്ങള്‍ കളിച്ച താരം 109 തവണയാണ് എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്.

 

 

Content Highlight: Arsenal coach Selected the greatest player of all time in the history of football